https://www.facebook.com/share/p/19ruxwfQ6E/
1️⃣7️⃣6️⃣
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം
✍️aslam saquafi payyoli
➖➖➖➖➖➖➖➖➖➖➖
ദൈവവിശ്വാസ പരിണാമങ്ങൾ-29
*2005 മുതൽ കണങ്കാൽ*
2001ജൂൺ നാലിന് പുളിക്കലിലെ വഹാബി സ്ഥാപനത്തിൽ നടന്ന മൗലവിമാരുടെ കൂടിയാലോചനക്ക് ശേഷമാണ് അല്ലാഹുവിന് കണങ്കാലുണ്ടെന്ന് കണ്ടെത്തിയത്.
അല്ലാഹുവിന്റെ ഓരോ ഭാഗങ്ങൾ വിശദീകരിച്ചുകൊണ്ട് അൽമനാറിൽ എഴുതുന്നു:
(ഏഴ്) അല്ലാഹുവിന്റെ കണങ്കാൽ : അല്ലാഹുവിനെ കണങ്കാൽ ഉണ്ടെന്ന് വിശ്വസിക്കൽ നമുക്ക് നിർബന്ധമാണ്. അല്ലാഹു പറയുന്നു : കണങ്കാൽ വെളിവാക്കപ്പെടുന്ന ഒരു ദിവസത്തെ നിങ്ങൾ ഓർക്കുക.(68/42) "
(അൽമനാർ മാസിക
2005 ജനുവരി പേജ് 20)
2005 നു മുമ്പുള്ള മുജാഹിദുകളുടെ ഒരു പ്രസിദ്ധീകരണത്തിലും അല്ലാഹുവിന് കണങ്കാൽ ഉണ്ടെന്ന് വിശ്വസിക്കണമെന്നെഴുതിയിട്ടില്ല. ഇത്തരം പുതിയ വിശ്വാസങ്ങളെല്ലാം ആദ്യകാല മൗലവിമാർക്ക് പരിചയമില്ലാത്തതും പുതിയ തീരുമാനപ്രകാരം കണ്ടെത്തിയതുമാണ്.
സൂറത്തുൽ ഖലമിലെ 42 ആം സൂക്തമാണ് അല്ലാഹുവിന് കണങ്കാലുണ്ടെന്ന് വിശ്വസിക്കാൻ മൗലവിമാർ തെളിവായി ഉദ്ധരിച്ചിരിക്കുന്നത്. ഈ സൂക്തം കാണാത്തവരായിരുന്നില്ല മുൻകാല മൗലവിമാർ. അവരാരും അല്ലാഹുവിന് കണങ്കാലുണ്ടെന്ന് വാദിച്ചിരുന്നില്ല. എല്ലാവരും ഇതിനെ വ്യാഖ്യാനിക്കുകയായിരുന്നു ചെയ്തിരുന്നത്.
മുജാഹിദുകൾക്ക് ഔദ്യോഗികമായി മൂന്ന് പരിഭാഷകളാണല്ലോ നിലവിലുള്ളത്. ഈ മൂന്ന് ഖുർആൻ പരിഭാഷകളിലും ഈ സൂക്തത്തിന് വ്യാഖ്യാനനാർത്ഥമാണ് നൽകിയിരിക്കുന്നത്. ബാഹ്യാർത്ഥം പറഞ്ഞ് അല്ലാഹുവിന് കണങ്കാൽ ഉണ്ടെന്ന് വിശ്വസിക്കണമെന്ന് ഒരു മൗലവിയും എഴുതിയിട്ടില്ല.
എ അലവി മൗലവിയും അമാനി മൗലവിയും പി കെ മുസ മൗലവിയും ചേർന്നു രചിച്ചതും കെ.എം മൗലവി പരിശോധിച്ചതുമായ ഖുർആൻ വിവരണത്തിൽ എഴുതുന്നു :
" കണങ്കാൽ വെളിവാക്കപ്പെടുന്ന (കാര്യം ഗൗരവത്തിലെത്തുന്ന)
ദിവസം ഓർക്കുക.
മുഴങ്കാലിൽ നിന്നും വസ്ത്രം പൊക്കി നഗ്നമാക്കപ്പെടുക എന്നത്രേ "യുക്ഷഫു അൻ സ്വാഖ് " എന്ന വാക്കിന്റെ സാക്ഷാൽ അർത്ഥം. കാര്യം വളരെ ഗൗരവപ്പെട്ട അവസ്ഥയിൽ എത്തുക എന്ന ഉദ്ദേശ്യത്തിൽ ആ വാക്ക് ഉപയോഗിക്കപ്പെടുന്നു. വലിയ വിപത്ത് നേരിടുമ്പോൾ വസ്ത്രം പൊക്കിപ്പിടിച്ച് ഓടിപ്പോവുക പതിവാണല്ലോ ; ഇതിൽ നിന്നാണ് ഈ അലങ്കാരപ്രയോഗം ജന്മമെടുത്തിരിക്കുന്നത്. ഖിയാമത്ത് നാളിലെ അതി ഗൗരവമായ ഘട്ടമാണ് ഇവിടെ ഉദ്ദേശ്യം. ലോകരക്ഷിതാവായ അല്ലാഹു സൃഷ്ടികളെ വിചാരണക്കെടുക്കുന്ന അവസരത്തിൽ വിശ്വാസികൾ അങ്ങേയറ്റം നിന്യരും ഹീനരുമായികൊണ്ട് ലജ്ജിച്ചു തലതാഴ്ത്തി കീഴ്പോട്ടു നോക്കിക്കൊണ്ടിരിക്കും. "
(അമാനി പരിഭാഷ പേജ്: 3392)
ഈ പിഴച്ചവിശ്വാസങ്ങൾക്ക് കേരളത്തിൽ വിത്തുപാകിയ കെ. ഉമർ മൗലവി അദ്ദേഹത്തിന്റെ പരിഭാഷയിൽ എഴുതുന്നു :
" വിഷമം കൊടുമ്പിരി കൊള്ളുന്ന നാളിൽ (അവരുടെ പങ്കുകാരെ ഹാജരാക്കട്ടെ).
(പരിഭാഷ പേജ് 569)
ഇവിടെ 'കണങ്കാൽ' എന്ന് ബാഹ്യാർത്ഥം പോലും പറയുന്നില്ല.
കേരളത്തിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയും കുഞ്ഞുമുഹമ്മദ് മദനി പറപ്പൂരും ചേർന്നെഴുതിയ പരിഭാഷയിലും ഇതിന്റെ വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്.
" കണങ്കാൽ വെളിവാക്കപ്പെടുന്ന (ഭയങ്കരമായ) ഒരു ദിവസത്തെ നിങ്ങൾ ഓർക്കുക. യുദ്ധത്തിൽ പരാജയം ഉറപ്പുവരുന്ന സന്ദർഭത്തിൽ കണങ്കാലിൽ നിന്ന് വസ്ത്രം കയറ്റിപ്പിടിച്ച് ഓടുക സ്വാഭാവികമാണല്ലോ. ഭയം കൊടുമ്പിരിക്കൊള്ളുന്ന സന്ദർഭങ്ങളിലും ഇങ്ങനെ സംഭവിക്കാം. അതുകൊണ്ടാണ് ഭയം കൊടുമ്പിരിക്കൊള്ളുക എന്ന അർത്ഥത്തിൽ കണങ്കാൽ വെളിവാക്കപ്പെടുക എന്നൊരു ശൈലി അറബിയിൽ നിലവിൽ വന്നത്. "
(പരിഭാഷ പേജ് 841)
ഈ മൂന്നു പരിഭാഷകളിലും സൂറത്തുൽ ഖലമിലെ ഈ സൂക്തം ഉദ്ധരിച്ചുകൊണ്ട് അല്ലാഹുവിന് കണങ്കാലുണ്ടെന്ന് വിശ്വസിക്കൽ നിർബന്ധമാണെന്നോ അല്ലാഹുവിന് കണങ്കാൽ ഉണ്ടെന്നോ ഒരാളും പഠിപ്പിക്കുന്നില്ല. എല്ലാവരും വ്യാഖ്യാനാർത്ഥമാണ് നൽകിയിരിക്കുന്നത്.
ചുരുക്കത്തിൽ സൂറത്തുൽ ഖലമിലെ 42 ആം സൂക്തത്തിന്റെ ബഹ്യാർത്ഥം ഉദ്ദേശ്യമല്ലെന്നും അതനുസരിച്ച് അല്ലാഹുവിന് കണങ്കാൽ ഉണ്ടെന്ന് വിശ്വസിക്കാവതല്ലെന്നും അതിന്റെ വ്യാഖ്യാനർത്ഥമാണ് നാം മനസ്സിലാക്കേണ്ടതെന്നും മേൽ പരിഭാഷകളിൽ നിന്നും വ്യക്തമായി.
⁉️ മുകളിൽ ഉദ്ധരിച്ച മൂന്നു പരിഭാഷകളും തെറ്റാണെന്നും അത് എഴുതിയ മൗലവിമാർ (സ്വിഫത്ത് വ്യാഖ്യാനിച്ചതിനാൽ) സ്വിഫത്ത് നിഷേധികളാണെന്നും പ്രഖ്യാപിക്കാൻ ആധുനിക മൗലവിമാർക്ക് ധൈര്യമുണ്ടോ?
⁉️രണ്ടായിരത്തിയൊന്നിനു മുമ്പ് പുറത്തിറങ്ങിയ ഏതെങ്കിലും മുജാഹിദ് പ്രസിദ്ധീകരണങ്ങളിൽ അല്ലാഹുവിന് കണങ്കാലുണ്ടെന്ന് വിശ്വസിക്കൽ നിർബന്ധമാണെന്ന് എഴുതിയത് ഉദ്ധരിക്കാമോ?
⁉️ രണ്ടായിരത്തിനു മുമ്പ് മരണപ്പെട്ടുപോയ മൗലവിമാർ/ മുജാഹിദുകൾ അല്ലാഹുവിലുള്ള വിശ്വാസം പൂർത്തിയാകാതെ മരണപ്പെട്ടവരായിരുന്നോ?
⁉️ ഇപ്പോൾ നിലവിലുള്ള അവസ്ഥയിൽ അല്ലാഹുവിലുള്ള വിശ്വാസം പൂർത്തിയായിട്ടുണ്ടോ?
No comments:
Post a Comment