Saturday, March 16, 2024

ചിക്കൻ സ്റ്റാളിലെ കോഴി അറവ്* ⁉️ 🐓🐓🐓🐓🐓🐓🐓 ❓

 *ചിക്കൻ സ്റ്റാളിലെ കോഴി അറവ്* ⁉️

🐓🐓🐓🐓🐓🐓🐓 ❓

==================== മുൻകാലത്തൊക്കെ കോഴിയെ അറക്കാൻ വേണ്ടി മഹല്ല് പള്ളിയിലെ മൊല്ലാക്കാൻ്റെ അടുത്തേക്ക് പോവുകയും അങ്ങനെ മറ്റൊരാൾ കോഴിയെ പിടിച്ചു കൊടുക്കുകയും മൊല്ലാക്ക അറവ് നടത്തുകയും ചെയ്യുന്ന പതിവായിരുന്നു ഉണ്ടായിരുന്നതെന്ന്. ഉമ്മമാർ പറഞ്ഞു കേട്ടിട്ടുണ്ട്‌.

    എന്നാൽ ഇന്നു ഓരോരുത്തരും സ്വന്തമായി തന്നെ കോഴിയെ അറക്കുന്നു. 

   ചില ചിക്കൻ സ്റ്റാളുകളിൽ മറ്റൊരാൾ പിടിച്ചു കൊടുക്കുക പോലും ചെയ്യാതെ , മറ്റൊരാളെ സഹായം ഇല്ലാതെ അറക്കുന്നു. ഈ കാഴ്ച ഇന്നു സാധാരണമാണ്.

  ചില സംശയങ്ങൾ

(ചോദ്യം: 1) 

    മുൻ കാലത്ത് കോഴിയെ അറക്കാൻ മൊല്ലാക്കാനെ തേടി പോയതെന്തുകൊണ്ട് .?

    സ്വന്തമായി എന്തുകൊണ്ട് അറത്തില്ല?

(ചോദ്യം: 2 )

   ഇന്നു ഓരോരുത്തരും സ്വന്തമായി തന്നെ കോഴിയെ  അറക്കാൻ മുന്നോട്ട് വരുന്നതെന്ത് കൊണ്ട്.

ചോദ്യം: 3

   കോഴി അറവ് ശരിയാവണമെങ്കിൽ  ഒരാൾ പിടിച്ചു കൊടുക്കുകയും മറ്റൊരാൾ അറക്കുകയും വേണം എന്ന നിയമമുണ്ടോ?

   ഒരാൾ തന്നെ പിടിച്ചു അവനു തന്നെ (ചില ചിക്കൻ സ്റ്റാളുകളിൽ കാണുന്നത് പോലെ ) അറവ് നടത്തിയാൽ അറവ് സ്വഹീഹാകുമോ?

ചോദ്യം: 4

  കോഴി അറവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം?

---   --- 

ഉമ്മമാർ പറഞ്ഞത് ശരിയാണ്.


*(മറുപടി: 1)*


  1)മുൻ കാലത്തു സത്യ വിശ്വാസികൾ കാണിച്ച സൂക്ഷ്മത .


2)  സ്വന്തം അറവ് നടത്താൻ അറിയാമെങ്കിലും അറവ് നടത്തിയാൽ അതു ശരിയായില്ലങ്കിലോ എന്ന ഭയം.


3) മസ്അല  അറിയാത്തതു കൊണ്ട്. 


(മസ്അല പടിച്ച് സ്വന്തമായി അറക്കുന്നവരും മുമ്പ് ഉണ്ടായിരുന്നു.)


*(മറുപടി: 2 )* 


   1)സൂക്ഷമതക്കുറവ്

 2) മസ്അല പഠിച്ചതിനാൽ ആത്മവിശ്വാസം.

3)അറവ് ശരിയായില്ലങ്കിലോ എന്ന ഭയമില്ലായിമ എന്നിവയെല്ലാം കാരണമായേക്കാം .


*(മറുപടി: 3 )*

 

   കോഴി അറവിൻ്റെ സാധുതയ്ക്കു ഒരാൾ പിടിച്ചു കൊടുത്തു മറ്റൊരാൾ അറക്കണം എന്ന നിയമമില്ല. 

   പിടിച്ചവൻ തന്നെ , മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തമായി അറക്കാവുന്നതാണ് .


*(മറുപടി 4)*


   ശ്വാസനാളവും അതിൻ്റെ താഴെയുള്ള അന്നനാളവും മുഴുവൻ മുറിക്കണം. ഇക്കാര്യം നിർബന്ധമാണ്. ഇതാണ് അറവ്.

     കഴുത്തിൻ്റെ ഇരുഭാഗത്തുമുള്ള രണ്ടു ഞരമ്പുകൾ മുറിക്കൽ സുന്നത്താണ്. ജീവൻ വേഗത്തിൽ നഷ്ടപ്പെടാൻ അതു കാരണമാകും. ജീവിയോട് ചെയ്യുന്ന കാരുണ്യമാണത്. 

    കോഴിയെ അറക്കുമ്പോൾ അതിൻ്റെ കഴുത്തിൽ മുഴച്ചു നിൽക്കുന്ന - കല്ല - ( حرقدة ) തലയുടെ ഭാഗത്താക്കണം. കല്ല ശ്വാസനാളത്തിൻ്റെ ഭാഗമാണ്. (തുഹ്ഫ: 9/322 )

    ഇറച്ചിക്കോഴികൾക്ക് ഇത്തരം ഉയർന്നു നിൽക്കുന്ന *കല്ല* കാണാറില്ല.

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...