*ഇരു ഹറമുകളും കൊള്ളയടിച്ച് വഹാബീ കർസേവകർ...😡*
👇👇👇👁️👁️👁️
https://m.facebook.com/story.php?story_fbid=1509078553000010&id=100016936382946&mibextid=Nif5oz
✍️ ബാബരീ മസ്ജിദ് തട്ടി നിരത്തി സംഘ കർസേവകർ ഉറഞ്ഞു തുള്ളിയതിവിടെ... ഇരു ഹറമുകളും കൊള്ളയടിച്ച് സലഫീ കർസേവകരുറഞ്ഞു തുള്ളിയതവിടെ... വഹാബീ വെട്ടുകിളികൾ മൂടി വെയ്ക്കാൻ ദയനീയമായി ശ്രമിക്കുന്നുണ്ടെങ്കിലും ,കേരളത്തിലെ വഹാബീ സൈദ്ധാന്തികൻ E മൊയ്തു മൗലവി തന്നെ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്... സൗദിയുടെ ഭരണം വഹാബികൾ പിടിച്ചെടുത്തതും മക്കയിലെയും മദീനയലെയുമുൾപ്പെടെയുള്ള മഖ്ബറകൾ മുഴുവൻ തട്ടി നിരത്തിയതും ,പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്ന് നബി തങ്ങൾ മുന്നറിയിപ്പ് നൽകിയ ആ ടീം, വഹാബീ സ്ഥാപകൻ ഇബ്നു അബ്ദുൽ വഹാബിന്റെ നാടായ നജ്ദിൽ നിന്ന് രംഗ പ്രവേശനം ചെയ്തതും മുത്തു നബിയുടെ മക്കയും മദീനയും ഉയർത്തിക്കാട്ടി വഹാബിസമാണിസ്ലാമെന്ന് സ്ഥാപിക്കാനുള്ള മൗലവിമാരുടെ ഹീന ശ്രമങ്ങളുമെല്ലാം
മൊയ്തു മൗലവിയിലൂടെ വളരെ വ്യക്തമായി വായിക്കാം.....!..... മൊയ്തു മൗലവി തന്നെ പറയട്ടെ------
....... '''രാജ്യങ്ങളെ നജ്ദ്കാർ ആക്രമിച്ചു.അവിടങ്ങളിലെ ധനങ്ങളും ഖജാനകളും രത്നങ്ങളുമെല്ലാം പിടിച്ചെടുത്ത്, അവ പട്ടാളക്കാരുടെ ഇടയിൽ വിതരണം ചെയ്തു. ഖബറുകളുടെ മേൽ പടുത്തുയർത്തിയിരുന്ന എടുപ്പുകൾ പൊളിച്ചു നീക്കി.
നജ്ദ് പട്ടാളക്കാർ ഇറാഖിൽ നിന്ന് ഹിജാസിലേക്ക് നീങ്ങി.ഹിജ്റ 1217 ക്രിസ്താതാബ്ദം 1803 നജ്ദിലെ രാജകുമാരൻ സഊദ് ബിൻ അബ്ദുൽ അസീസ് നജ്ദ് പട്ടാളത്തിന്റെ നേതൃത്വം വഹിച്ച് കൊണ്ട് ഹറമിന്റെ സമീപം എത്തി.അക്കാലത്ത് മക്കയിലെ ശെരീഫ് ഗാലിബായിരുന്നു. എന്നാൽ ആ പേരിന് അയാൾ ഒരു വിധത്തിലും അർഹനായിരുന്നില്ല.ഭീരുവായ ഗാലിബ് മക്കയിൽ നിന്ന് തായിഫിലേക്കോടിപ്പോയി.അവിടെയും നിലനിൽക്കാൻ അയാൾക്ക് ധൈര്യമുണ്ടായില്ല. പിന്നെ തായിഫിൽ നിന്ന് ജിദ്ധയിലെത്തി. തുർക്കി പട്ടാളത്തെ അഭയം പ്രാപിച്ചു.
ഹിജ്റ 1318 മുഹറം 8 ക്രിസ്താബ്ദം 1803 ഏപ്രിൽ 3ൽ ഇബ്നു അബ്ദുദുൽ അസീസ് വിജയഭേരി മുഴക്കിക്കൊണ്ട് പരിശുദ്ധ കഅബയിൽ പ്രവേശിച്ചു.
പരിപാവനമായ കഅബയിൽ ഉണ്ടായിരുന്ന വില പിടിച്ച എല്ലാ സാധനങ്ങളും രത്നങ്ങളും നാണ്യങ്ങളും അടക്കം ചെയ്ത ഭണ്ഡാരം അധീനപ്പെടുത്തി.അവ പട്ടാളക്കാർക്ക് വീതിച്ചു കൊടുത്തു.ഖബറുകളുടെ മേൽ തുർക്കികളും മറ്റും നിർമിച്ചിരുന്ന ഗോപുരങ്ങളും ഖുബ്ബകളും പൊളിച്ചു നീക്കി......... പിറ്റേ കൊല്ലം മദീനാ മുനവ്വറയും കൈവശപ്പെടുത്തി. അവിടെയും മക്കയിൽ ചെയ്ത പോലുള്ള പ്രവൃത്തികൾ ചെയ്തു.ഖബറുകളിലെ ഖുബ്ബ പൊളിച്ചത് വലിയ എതിർപ്പിനു കാരണമായി'''. [ഇന്ത്യൻ മുസ്ലിംകളും സ്വാതന്ത്രപ്രസ്ഥാനവും- E മൊയ്തു മൗലവി]
മൊയ്തു മൗലവി സമസ്ത മുശാവറയിലെ അംഗമാണെന്ന് മൗലവിമാർ തട്ടി വിടാതിരുന്നാൽ മഹാഭാഗ്യം... വിശുദ്ധ കഅബാ ശെരീഫും മുത്തു നബിയുടെ റൗളാ ശെരീഫും കൊള്ളയടിച്ച ഈ വഹാബീ കർസേവകരെ ഞാൻ വെറുക്കുന്നു... അല്ലെങ്കിലും ഈ ഭീകരവാദികളോട് ഈമാനുള്ള ഏത് വിശ്വാസിക്കാണ് ഇഷ്ടം തോന്നുക...?...വെറുപ്പല്ലാതെ...
*ഖുദ്സി*
14-01-2024
https://m.facebook.com/story.php?story_fbid=pfbid02Pjzx9a2gkWHNMNNt8GkYFqLo5aDW8E5EnqSQ3rgLKNLaJCnHN1p9yeiGxtGELbgKl&id=100016744417795&mibextid=Nif5oz
No comments:
Post a Comment