Tuesday, September 19, 2023

നല്ല ബിദ്അത്ത് പ്രതിഫലം ലഭിക്കുന്നതാണ്*

 *നല്ല ബിദ്അത്ത് പ്രതിഫലം ലഭിക്കുന്നതാണ്*


Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

ഇമാം അബൂശാമ റ പറയുന്നു


നല്ല ബിദ്അത് പ്രവർത്തിക്കൽ അനുവദനീയമാണന്നതും പുണ്യമാണന്നതും 

നിയ്യത്ത് നന്നാക്കിയവന്ന് അതിന്ന് പ്രതിഫലം ലഭിക്കുമെന്നതും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചതാണ് '


അത് പ്രവർത്തിച്ചതിനാൽ ശറഇയായ ഒരു വിലക്കും വരാതെ ശരീഅത്തിന്റെ പൊതു തത്ത്വങ്ങളോട് വിരുദ്ധമാവാതെ യോജിച്ചു കൊണ്ട് പുതിയത് കൊണ്ട വരുന്ന വനാണ് അവ


ആദ്യ നൂറ്റാണ്ടിൽ അറിയപ്പെടാത്ത നന്മയുടെ വിവിധ ഇനങ്ങൾ പലതുമുണ്ട്

വഴിയമ്പലങ്ങൾ മദ്രസകൾ മിനാരങ്ങൾ തുടങ്ങിയവ നല്ല ബിദ്അത്തിൽ പെട്ടതാണ്.


ഇവയല്ലാം നന്മ ചെയ്യുക നന്മയെ സഹായിക്കുക എന്ന ശരീഅത്തിന്റ പൊതു തത്ത്വത്തിനോട് യോജിച്ച കാര്യങ്ങളാണ്


നമ്മുടെ ഈ കാലത്ത് പുതുതായ നല്ല ബിദ് അത്തിൽ പെട്ടതുമാണ്.


*നബി സ്വയുടെ ജന്മദിനവുമായി യോജിച്ചു വരുന്ന ദിനത്തിൽ എല്ലാവർഷവും ഇർബൽ പട്ടണ ത്തിൽ ചെയ്യപെടുന്ന പ്രവർത്തനം നമ്മുടെ ഈ കാലഘട്ടത്തിൽ ഉണ്ടായ നല്ല ബിദ്അത്തിൽ പെട്ടതാണ് '


നബി സ്വ ടെ ജന്മദിനത്തിൽ പ്രവർത്തിക്കപ്പെടുന്ന സൽക്കർമ്മങ്ങൾ ദാനധർമങ്ങൾ സന്തോശ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളിൽ പെട്ടതാണ്* ,


  കാരണം അതിൽ പാവപ്പെട്ടവർക്ക് ഗുണം ചെയ്യൽ ഉള്ളതോടപ്പം  അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സിൽ നബി ( സ ) യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കു ന്നവയാണ് . ലോകത്തിനാകയും അനുഗ്രഹമായി അയക്കപ്പെട്ട നബി ( സ ) യുടെ ജന്മത്തിൽ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെയും ഇത്തരം പ്രവർത്തനങ്ങൾ അറിയിക്കുന്നു* . ” ( അൽബാഇസ് പേ 21 ) .


فالبدع الحسنة : متفق على جواز فعلها والاستحباب لها ورجاء الثواب لمن حسنت نيته فيها وهي كل مبتدع موافق لقواعد الشريعة غير مخالف لشيء منها ولا يلزم من فعله محذور شرعي وذلك نحو بناء المنابر والربط والمدارس وخانات السبيل وغير ذلك من أنواع البر التي لم تعهد في الصدر الأول فانه موافق لما جاءت به الشريعة من اصطناع المعروف والمعاونة على البر والتقوى .ومن أحسن ما ابتدع في زماننا من هذا القبيل ما كان يفعل مدينة اربل جبرها الله تعالى كل عام في اليوم الموافق ليوم مولد النبي و من الصدقات و المعروف وإظهار الزينة والسرور فان ذلك مع ما فيه من الاحسان إلى الفقراء مشعر بمحبة النبي ع وتعظيمه وجلالته في قلب فاعله و شكر الله تعالى على مامن به من إيجاد رسوله الذي أرسله رحمة للعالمين وعلى جميع المرسلين

الباعث21


https://m.facebook.com/story.php?story_fbid=pfbid0Kscku4ZABDDYqmaJD7Rc93j4y91FN8nFdFK7ijBbDTFurmdjt7JPYMNkrc5Zr6BEl&id=100016744417795&mibextid=Nif5oz



Aslam Kamil Saquafi parappanangadi


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB

💎💎💎💎💎💎💎💎💎


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....