Wednesday, February 1, 2023

അല്ലാഹുവിലുള്ള വിശ്വാസം* *മുജാഹിദ് നിറ മാറ്റങ്ങൾ*

 *അല്ലാഹുവിലുള്ള വിശ്വാസം*

*മുജാഹിദ് നിറ മാറ്റങ്ങൾ*


1️⃣9️⃣3️⃣2️⃣


 അല്ലാഹുവിനെ ഒരു സ്ഥലത്തും സങ്കൽപ്പിക്കരുത്. ഇതാണ് ഇസ്ലാം മത സിദ്ധാന്തം.

( മുജാഹിദ് സ്ഥാപകൻ  വക്കം മൗലവി, ഇസ്ലാം മത സിദ്ധാന്തസംഗ്രഹം  പേജ് 44, 45)


1️⃣9️⃣5️⃣2️⃣


അല്ലാഹുവിന് സ്ഥലം,ഭാഗം, രൂപം തുടങ്ങിയവ ഉണ്ടെന്ന് വിശ്വസിക്കൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന അനാചാരമാണ്, കുഫ്റാണ്.

(അൽമനാർ 1952 ജനുവരി പേജ് 34)


1️⃣9️⃣6️⃣0️⃣


 അല്ലാഹുവിനെ ഏതെങ്കിലും ഭാഗവുമായോ പ്രദേശവും ആയോ പ്രത്യേക അടുപ്പമോ ബന്ധമോ ഇല്ല.

(ഖുർആൻ വിവരണം അമാനി പേജ് 233 )


അല്ലാഹു ഇരുന്നു എന്ന് പറയരുത്.അങ്ങനെ പറയൽ തന്നെ അല്ലാഹുവിനെ സൃഷ്ടികളോട് തുല്യമാക്കലും അവന്റെ ഗുണവിശേഷത്തെ നിരാകരിക്കലും ആണ് .

(അമാനി മൗലവി 

ഖുർആൻ വിവരണം.KNM

പേജ് 1102)


1️⃣9️⃣8️⃣7️⃣


മാറ്റത്തിന് തുടക്കം കുറിച്ചത്

ഉമർ മൗലവിയാണ്. 

"യഥാർത്ഥത്തിൽ അല്ലാഹു ആകാശത്തിൽ ആണെന്നുള്ളത് ഒരു പച്ച പരമാർത്ഥം ആകുന്നു."

 (ഫാത്തിഹയുടെ തീരത്ത്

 പേജ് 127 KNM)


അല്ലാഹു സിംഹാസനത്തിൽ  ഇരുന്നു എന്ന് പറയാൻ പാടില്ല എന്ന് ചിലർ പറയാറുണ്ട്. അതവരുടെ വിവരക്കേടാണ്. എന്തുകൊണ്ടെന്നാൽ ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാണ്.

(ഫാത്തിഹയുടെ തീരത്ത്

 ഉമർ  മൗലവി പേജ് 17 )


1️⃣9️⃣8️⃣9️⃣➖1️⃣9️⃣9️⃣1️⃣


കെ പി മുഹമ്മദ് ബിൻ അഹമ്മദ് മൗലവിയുടെ വിശദമായ ലേഖനം അൽമനാർ പ്രസിദ്ധീകരിച്ചു. അല്ലാഹുവിന്റെ സിഫത്തുകൾ ഒരിക്കലും വ്യാഖ്യാനിക്കരുത് എന്ന് അദ്ദേഹം പഠിപ്പിച്ചു. അല്ലാഹുവിന് കൈ,  പാദം, വിരൽ,  കണ്ണ്, വരൽ, ഇറക്കം തുടങ്ങിയവ ഉണ്ടെന്ന് സ്ഥിരപ്പെടുത്തുന്നു.

(വിശ്വാസം (ഭാഗം ഒന്ന് )

 പേജ് 132. KNM)


1️⃣9️⃣9️⃣4️⃣,

1️⃣9️⃣9️⃣5️⃣


വാഴക്കാട് ഖണ്ഡനം.

അല്ലാഹുവിന്റെ വിശേഷണങ്ങൾക്ക് ബാഹ്യാർത്ഥം പറഞ്ഞു അതിൽ തന്നെ വിശ്വസിക്കണം എന്ന വഹാബികളുടെ പിഴച്ച ആശയങ്ങളെ

പേരോട് ഉസ്താദ് പ്രമാണങ്ങൾ ഉദ്ധരിച്ചു നേരിട്ടു. അബ്ദുറഹ്മാൻ സലഫി പരാജയപ്പെട്ടു. മുജാഹിദ് നേതാക്കളായ സിപി ഉമർ സുല്ലമിയും അബ്ദുസ്സലാം സുല്ലമിയും ഒരു കൂട്ടം വഹാബികളും  ആ പിഴച്ച ആശയം വലിച്ചെറിഞ്ഞത് വാഴക്കാട് ഖണ്ഡനങ്ങൾ ഫലം കണ്ടു എന്നതിന്റെ മികച്ച തെളിവുകളിലൊന്നാണ്.


2️⃣0️⃣0️⃣1️⃣

 

അല്ലാഹുവിന് കൈ മുഖം തുടങ്ങിയവ ഉണ്ടെന്ന പിഴച്ച ആശയങ്ങൾ മദ്രസാ തലങ്ങളിൽ പഠിപ്പിക്കാൻ മുജാഹിദ് പണ്ഡിതസഭയായ കേരള ജംഇയ്യത്തുൽ ഉലമ നിർവാഹക സമിതി യോഗ തീരുമാനം. 2001 ജൂൺ നാലിന് പുളിക്കൽ മദീനത്തുൽ ഉലൂമിലാണ് നിർവാഹക സമിതി യോഗം നടന്നത്.


2️⃣0️⃣0️⃣2️⃣


 എം എം അക്ബർ അള്ളാഹുവിനെ തിരുത്തുന്നു. പുതിയ തീരുമാനപ്രകാരം എം എം അക്ബർ മുമ്പ് പഠിപ്പിച്ച "പ്രപഞ്ചാതീതനായ ദൈവം പ്രപഞ്ചത്തിന് പുറത്ത് ഏഴാം ആകാശത്തിനു മുകളിൽ സിംഹാസനാരൂഢനായിരിക്കുന്ന സ്വേച്ഛാധിപതിയായ ഒരു ചക്രവർത്തിയാണെന്ന ധാരണ ഇസ്ലാം വളർത്തുന്നില്ല. (ദൈവവിശ്വാസം പേജ് 22 )" എന്ന വിശ്വാസം  എം എം അക്ബർ തന്നെ താഴെ കൊടുത്തപ്രകാരം തിരുത്തിയെഴുതി.

"മേൽപ്പറഞ്ഞ എന്റെ പരാമർശം അബദ്ധം ആകുന്നു യഥാർത്ഥത്തിൽ അല്ലാഹു പ്രപഞ്ചാതീതനും ആകാശത്തിനു മുകളിൽ സിംഹാസനസ്ഥനും സ്വേച്ഛാധിപതിയായ ചക്രവർത്തിയും ആവുന്നു എന്നത് ഇസ്ലാം പഠിപ്പിക്കുന്ന ദൈവവിശ്വാസത്തിന്റെ ഭാഗമാകുന്നു."

(അൽമനാർ 2002 ജൂൺ)

(വിചിന്തനം 2002 മെയ് 16)


2️⃣0️⃣0️⃣4️⃣


അല്ലാഹുവിന് മുഖമുണ്ട്, അവന്റെ മുഖത്തിനു മുന്നിൽ ഒരു മറയുണ്ട്, രണ്ട് കരങ്ങളുണ്ട്,

അവന് രണ്ടു ഭാഗങ്ങൾ ഉണ്ട്. രണ്ടു ഭാഗവും വലതുഭാഗമാണ് എന്ന് വിശ്വസിക്കണം.

(അൽ മനാർ 2004 ഡിസംബർ പേജ് 36)


അല്ലാഹുവിന്റെ വിശേഷണങ്ങളായി വന്നവയെ അതിന്റെ ബാഹ്യ അർത്ഥത്തിൽ തന്നെ വിശ്വസിക്കണം വ്യാഖ്യാനിക്കരുത്.

(അൽമനാർ 2004 ജൂലൈ പേജ് 33)


2️⃣0️⃣0️⃣5️⃣


അല്ലാഹുവിന് വിരലുകൾ, പാദം, കണങ്കാൽ, ഇറക്കം, വരവ് തുടങ്ങിയവ ഉണ്ടെന്ന് വിശ്വസിക്കണം.

(അൽമനാർ 25 ജനുവരി പേജ് 20 )


അല്ലാഹു ആകാശത്തിൽ ആണെന്ന് വിശ്വസിക്കണം

(അൽമനാർ 25 ഏപ്രിൽ പേജ് 49)


2️⃣0️⃣0️⃣6️⃣


 അല്ലാഹുവിന് ശരീരവും അവയവങ്ങളും ഉണ്ടെന്ന് വാദിച്ചു.

(മുസ്ലിം ചിന്താ പ്രസ്ഥാനങ്ങൾ പേജ് 101.മങ്കട അബ്ദുൽ അസീസ് മൗലവി)


2️⃣0️⃣0️⃣7️⃣


അല്ലാഹുവിന് ഇടതു കൈ ഇല്ല, രണ്ടും വലതു കൈ ആണെന്ന് വിശ്വസിക്കുക.

(അൽമനാർ 2007 മെയ് പേജ് 57)


2️⃣0️⃣0️⃣9️⃣


അല്ലാഹുവിന് ഇടതു കൈ ഉണ്ട്.

(അൽമനാർ 2009 ജനുവരി)

*പരിഭാഷയില്ലാതെ സിഫത്തുകളെ അംഗീകരിക്കുക*

*'യദ് ' 25 അർത്ഥങ്ങളുണ്ട്*

*ഏതാണ് നാം പറയുക*


 സിപി ഉമർ സുല്ലമി എഴുതുന്നു : "പരിഭാഷയില്ലാതെ ഖുർആനിലും സുന്നത്തിലും വന്ന സിഫത്തുകൾ അംഗീകരിക്കലാണ് ഏറ്റവും ഉത്തമം... 'യദ്' എന്ന അറബി പദത്തിന്  25 ഓളം അർഥങ്ങൾ സ്വഹീഹുൽ ബുഖാരിയുടെ  വിവരണമായ ഫത്ഹുൽ ബാരിയിൽ തന്നെ നൽകിയിട്ടുണ്ട്. മലയാളം പറയുമ്പോൾ അതിൽ ഏത് അർത്ഥമാണ് നാം പറയുക... ഇതുപോലെതന്നെ വജ്ഹ്, സാഖ്, ഖദമ് എന്നിവയെല്ലാം ഭാഷാന്തരം ഇല്ലാതെ തന്നെ സത്യമായി അംഗീകരിക്കുക എന്നതാണ് സലഫു സ്വാലിഹുകളുടെ മാർഗം."

(ശബാബ് 2009 ഒക്ടോബർ 23 പേജ് 11)


*കെ എൻ എമ്മിന്*

*മുജസ്സിമത്തിന്റെ തൗഹീദ്*


KNM, ജിന്ന് ഗ്രൂപ്പ്‌ രണ്ടുപേരുടെയും വിശ്വാസം മുജസ്സിമത്തിന്‍റേതാണെന്ന് അബ്ദുസ്സലാം സുല്ലമി.

" അല്ലാഹുവിന്റെ കൈകൾ, അല്ലാഹുവിന്റെ ഇറക്കം എന്നെല്ലാം പറയുന്ന സൂക്തങ്ങളും ഹദീസുകളും സന്ദർഭോചിതം എവിടെയും വ്യാഖ്യാനിക്കാൻ പാടില്ല എന്നു പറയൽ സലഫികൾ ഉൾക്കൊണ്ട തൗഹീദ് അല്ല. പ്രസ്തുത ഇത്  മുജസിമത്തിന്റെയും കറാമിയ്യത്തിന്റെയും തൗഹീദാണ്."

(ശബാബ് 2009 ജൂൺ 5 പേജ് 29)


*ഊര ഉണ്ടെന്ന്*


 "ഹഖ് വു റഹ്മാൻ" എന്ന ഹദീസിലെ പരാമർശം സുല്ലമി വ്യാഖ്യാനിച്ചതിനാൽ സുല്ലമി നിഷേധിച്ചത് അല്ലാഹുവിന്റെ ഊരയെ യാണ്.അല്ലാഹുവിനെ ഊര ഉണ്ട് എന്ന് അപ്പടി വിശ്വസിക്കുകയാണ് വേണ്ടത് എന്ന് ജിന്ന് ഗ്രൂപ്പ്.

 (ഇസ്ലാഹ് മാസിക

 2009 ഏപ്രിൽ പേജ് 39)


*അല്ലാഹു സൃഷ്ടികളുടെ കൂടെയുണ്ട്*

 അല്ലാഹു എന്നും എപ്പോഴും നമ്മുടെ കൂടെയുണ്ട്

(വിചിന്തനം 2009

ജനുവരി 9 പേജ് 7)


 *അല്ലാഹു സൃഷ്ടികളിൽ നിന്ന് അകലെ എന്ന് വിശ്വസിക്കണം, ഇല്ലെങ്കിൽ കാഫിർ*


 ഏതൊരുവൻ അല്ലാഹു അർഷിന്മേൽ ആരോഹിതനാണെന്നും ഏഴാം ആകാശങ്ങൾക്ക് മുകളിൽ ആണെന്നും സൃഷ്ടികളിൽ നിന്നും അകന്നാണെന്നും അംഗീകരിക്കുന്നില്ലയോ അവൻ കാഫിറാണ്.( അൽമനാർ 2009 ജൂൺ പേജ് 56)


2️⃣0️⃣1️⃣0️⃣


*സുല്ലമി ഗ്രൂപ്പിന്*

*ജഹ്മിയ്യ തൗഹീദ്*

അല്ലാഹുവിന്റെ സിഫത്തുകൾക്ക് വ്യാഖ്യാനം നൽകാം എന്നെഴുതിയ സലാം സുല്ലമി പിഴച്ച കക്ഷികളായ ജഹമിയ: വിഭാഗത്തിൽ പെട്ട ആളാണ്.

 (വിചിന്തനം വാരിക 

 2010 മെയ് 14 പേജ് 10)


2️⃣0️⃣1️⃣5️⃣


*ജിന്ന് ഗ്രൂപ്പ്, KNM ഗ്രൂപ്പ്*

*ശിർക്കിലും കുഫ്റിലുമാണ്*

 അല്ലാഹുവിലുള്ള വിശ്വാസത്തിൽ കെ എൻ എം ഗ്രൂപ്പും ജിന്ന് ഗ്രൂപ്പും പിഴച്ചവരാണെന്ന് സുല്ലമീ ഗ്രൂപ്പ് പ്രഖ്യാപിക്കുന്നു :

 അല്ലാഹുവിന് കയ്യും കാലും മൂക്കും കണ്ണും മുഖവും ചിരിയും പറഞ്ഞു അല്ലാഹുവിനെ കേവലം ഒരു മനുഷ്യനാക്കിയിരിക്കുകയാണ്... ഇവർ ചെന്ന് ചാടിയിരിക്കുന്നത് ഗുരുതരമായ ശിർക്കിലും കുഫ് റിലും ആണ്.

(സലഫികൾ: കൽപ്പനങ്ങളും വസ്തുതകളും, പേജ് 13.

മൊയ്തീൻ സുല്ലമി)


2️⃣0️⃣1️⃣7️⃣


 *ആകാശത്തു നിന്ന് മാറ്റി*


 പേരോട് ഉസ്താദിന്റെ 'അല്ലാഹു ആകാശത്ത് ആണെങ്കിൽ ആകാശം സൃഷ്ടിക്കുന്നതിന് മുമ്പ് അല്ലാഹു എവിടെ ' എന്ന ചോദ്യത്തിന് മറുപടി പറയാൻ പ്രയാസപ്പെട്ടപ്പോൾ മൗലവിമാർക്ക് വാദം ഇങ്ങനെ മാറ്റി എഴുതേണ്ടി വന്നു :" അല്ലാഹു ഏതെങ്കിലും ഒരു ആകാശത്തിന്റെ പരിധിയിലാണ് എന്ന് ആരും വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിക്കാവതും അല്ല. മറിച്ച് ഏഴ് ആകാശങ്ങൾക്കും മീതെ  എല്ലാറ്റിനും ഉപരിയായി (അതിനുമീതെ മറ്റൊന്നുമില്ല) അല്ലാഹു സ്ഥിതി ചെയ്യുന്നു എന്നാണ് നാം വിശ്വസിച്ചു പോരുന്നത് "

(അൽമനാർ 2017 നവംബർ പേജ് 50)


*അല്ലാഹുവിനെപ്പോലെ*

*അർശും ഖദീമാണ്*


അവസാനം മൗലവിമാർ അതും എഴുതി. കെ എൻ എം പ്രസിദ്ധീകരിച്ച തൗഹീദും നാമവിശേഷണങ്ങളും എന്ന പുസ്തകത്തിൽ നിന്ന് :

"അല്ലാഹു എന്നുമുണ്ടായിരുന്നു അവൻ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തെ നമുക്ക് സങ്കൽപ്പിക്കാനേ പാടുള്ളതല്ല. അപ്രകാരം തന്നെ അവൻ എന്നും ഉണ്ടായിരിക്കുകയും ചെയ്യും. അവൻ ഇല്ലാതിരിക്കുന്ന ഒരു കാലഘട്ടവും ഉണ്ടാകാവതല്ല. അവൻ എന്നെന്നും ഒരേ അവസ്ഥയിൽ മരണമോ നാശമോ ഇല്ലാതെ നിലകൊള്ളുന്നവനാണ്. ഇതായിരിക്കണം നമ്മുടെ വിശ്വാസം അപ്പോൾ അവന്റെ അർശും സിംഹാസനം എന്നുമെന്നും ഉണ്ടായിരിക്കണമല്ലോ."


(തൗഹീദും നാമവിശേഷണങ്ങളും പേജ് 42)

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...