Monday, October 31, 2022

بناء القبةതബ്ലീഗ് ജമാഅത്തിന്റെ അബദ്ധം . മഹത്തുക്കളുടെ ഖബറിന്മേൽ ഖുബ്ബ നിർമ്മിക്കൽ

 *തബ്ലീഗീ ജമാഅത്തിന്റെ ആത്മീയ നേതാവ്*

*മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ* *പ്രൗഡ ഗംഭീര ജാറത്തിനെതിരെ*


✍🏻


മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ തേജസ്സുറ്റതും ശോഭനീയവുമായ മദീനാ ശരീഫിലെ പരിശുദ്ധ ജാറമടക്കം മുഴുവൻ ജാറങ്ങളും പിഴച്ച ബിദ്അത്താണെന്നും, ഖുർആൻ സുന്നത്തുകളെ കൊണ്ട് ഇവയെ എതിർക്കണമെന്നും ഉദ്ഘോഷിക്കുന്ന ഫത്‌വ നൽകിയത് തബ്ലീഗീ ജമാഅത്തിന്റെ ശില്പിയായ ഇൽയാസ് ദഹ്ലവിയുംടെ ശൈഖും ദേവ്ബന്ദികളുടെ ചീഫ് മുഫ്തിയുമായ റശീദ് ഗങ്കോഹിയാണെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ.


ചോദ്യം?:


നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ അനുഗ്രഹീത ജാറം പ്രതാപത്തിലും പ്രൗഢിയിലുമായി ദൃഢമായി നിർമ്മിക്കപ്പെട്ടതിന്റെയും വെളിച്ചം സംവിധാനിച്ചതിന്റെയും കാരണം എന്താണ് ?


സ്വഹാബത്തിന്റെയും ഇമാമുമാരുടേയും നിർമ്മിക്കപ്പെട്ടിട്ടുണ്ടല്ലോ ?


ഇത്തരം കാര്യങ്ങളിൽ മതപരമോ ഭൗതികമോ ആയ വല്ല നന്മയും പ്രത്യേകതയും ഉണ്ടോ"  ?


ഖബറുകളെ ദൃഡീകരിക്കുക. മുകളിൽ കെട്ടിടം നിർമ്മിക്കുക. ഖുബ്ബ നിർമ്മിക്കുക. വെളിച്ചം സംവിധാനിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നവർ

അമ്പിയാക്കൾ സ്വഹാബാക്കൾ മുജ്തഹിദുകളായ ഇമാമുമാർ

വിശിഷ്യാ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ജാറവും രേഖയായി അവതരിപ്പിക്കുന്നു.


ഇത്തരം കാര്യങ്ങളെ

അറേബ്യൻ പണ്ഡിതരും 

ഹറമൈനി പണ്ഡിതരും

എതിർക്കുന്നില്ല എന്നത്

അനുവദനീയമാകുന്നതി

ന്ന് രേഖയാക്കാൻ പറ്റുമോ'' ?


ഉത്തരം:


ഈ മുഴുവൻ കാര്യങ്ങളും അനുവദനീയമല്ലാത്തതും 

നിയമ വിരുദ്ധവുമാകുന്നു .


എവിടെയായാലും സ്വീകാര്യരായ പണ്ഡിതരല്ല നിർമിച്ചത് , മറിച്ച് പൊതുജനങ്ങളും സമ്പന്നരും സുൽത്വാൻമാരുമാണ് നിർമ്മിച്ചത്.


ഇത്തരം കാര്യങ്ങളെ തടയുന്ന ഹദീസുകൾ വന്നിരിക്കെ ആരുടെ പ്രവർത്തനം കൊണ്ടും ഇവ അനുവദനീയമാവില്ല.


ഖുർആനിന്നും സുന്നത്തിനുമെതിരിൽ ആര് ചെയ്താലും അത് അനുവദനീയമല്ലാത്തതും

തെളിവിന്ന് യോഗ്യമല്ലാത്തതുമാണ്.

 ഖുർആനും ഹദീസും മുജ്തഹിദുകളുടെ വാക്കുമാണ് പരിഗണിക്കേണ്ടത്.


ശറഇൽ സ്വീകാര്യമല്ലാത്തൊരു കാര്യം അറേബ്യയിലോ ഹറമൈനിയിലോ പ്രചരിക്കപ്പെട്ടത് കൊണ്ട് അനുവദിക്കപ്പെടില്ല.


ഇത്തരം ബിദ്അത്തുകളെ

അവിടെ ആരും തടയുന്നില്ല എന്നതും അനുവദനീയമാകുന്നതിന്ന് രേഖയല്ല. ഈ വിഷയത്തിൽ മൗനം പാലിക്കാൻ യാതൊരു ന്യായവുമില്ല.

ഖുർആനും സുന്നത്തും കൊണ്ട് 

റദ്ദ് ചെയ്യേണ്ടതും

വിമർശിക്കേണ്ടതുമാണ്".


[ആശയം,ഫതാവാറശീദിയ്യ:പേജ്: 142, 143]


വ്യത്യസ്തമായ രണ്ട് ചോദ്യങ്ങളിലെ പ്രസക്ത ഭാഗങ്ങളും അവക്കുള്ള ഉത്തരത്തിന്റെ

ആശയ വിവർത്തനവുമാണ്

മുകളിൽ നാം വായിച്ചത്.


ദേവ്ബന്ദീ പണ്ഡിതരും,ത ബ്ലീഗികളും

അഹ് ലുസ്സുന്ന: യാണെന്നും 

മാതുരീതിയ്യ:/ അശ്അരിയ്യ:യെ അനുഗമിക്കുന്നവരുമാണെന്നുമുള്ള വാദങ്ങളെല്ലാം തനി ബാലിശവും,വ്യാജമായ വാദങ്ങളാണെന്നും വ്യക്തമായല്ലോ.


മക്ക മദീന: യിലെ മഖ്ബറകൾ

തകർക്കപ്പെടുന്നതിന്ന് മുമ്പ്

നൽകിയ ഫത് വയാണ് ഇതെങ്കിൽ

തകർക്കപ്പെട്ടതിന്ന് ശേഷം


തബ്ലീഗീ ജമാഅത്തിന്റെ ശില്പിയായ ഇല്ല്യാസിന്റെ ഉസ്താദും, കാപട്യത്തിന്റെ പുസ്തകമായ അൽ മുഹന്നതിന്റെ കർത്താവുമായ ഖലീൽ അമ്പേട്ടവിയുടെ

വരികൾ കൂടി വായിക്കൂ.


⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️


 "ഈ കാലഘട്ടത്തെ പരിഗണിച്ച് വളരെയധികം മതാധിഷ്ഠിത ഭരണകൂടമാണ് ഈ ഭരണകൂടമെന്ന് ഞാൻ വിശ്വസിക്കുന്നു.


സുൽത്വാൻ ഇബ്നു സഊദ് വളരെയധികം ബുദ്ധിമാനും മതനിഷ്ടയുള്ളവനും സഹനശീലമുള്ളവനുമാണ്.....

ആർക്കും ഒരു പരാതിയുമുണ്ടായിട്ടില്ല.


ജാഹിലീങ്ങൾ റാഫിളുകളുമായി

കൂടിചേർന്ന് സംയുക്തമായി ദീനും

ഈമാനുമാക്കി മാറ്റിയ  ഖുബ്ബകൾ (മഖ്ബറകൾ )

പൊളിക്കുന്നതിനെ അടിസ്ഥാനമാക്കി പരാതികൾ വരുന്നു.


എന്റെ അഭിപ്രായമനുസരിച്ച് ഇവ കളെ

(ജാറങ്ങളെ) തകർക്കൽ

 നിശ്ചയം വാജിബാകുന്നു."


میرےنزديک انکا انھدام 

يقیینا واجب ہے


(മഖ്ബറകളെ പൊളിക്കൽ നിർബന്ധമാകുന്നു.)


*മക്തൂബ് ١٣٤٥ റബീഉസ്സാനി*


ദേവ്ബന്ദീ പണ്ഡിതനായ ഖലീൽ അമ്പേട്ടവി

ദേവ്ബന്ദീ മുഫ്തിയായ റശീദ് ഗങ്കോഹിയുടെ നവാസെ യാക്കൂബ്

സാഹിബിന്ന് 1345 ൽ എഴുതിയ കത്തിലെ ചില ഭാഗങ്ങളാണ് മുകളിൽ എഴുതിയത്.


*........................................................*

*മുഹമ്മദ് ഇസ്മാഈൽ അംജദി*

*മഹാരാഷ്ട്ര 9819631650*


💙____________________________💙

No comments:

Post a Comment

ശരീഅത് മുറുകെ പിടിക്കാൻ ആഹ്വാനം ചെയ്ത ഗുരുശ്രേഷ്ഠർ* .

 📚 *ശൈഖ് രിഫാഈ(റ);*   *ശരീഅത് മുറുകെ പിടിക്കാൻ ആഹ്വാനം ചെയ്ത ഗുരുശ്രേഷ്ഠർ* . ✍️  _അഷ്റഫ് സഖാഫി പള്ളിപ്പുറം_  _____________________ പൊതുവെ വ...