Monday, October 4, 2021

തബ്ലീഗീ ജമാഅത്ത്* *മൊബൈൽ വഹാബിസ്റ്റുകൾ തന്നെ*

 https://m.facebook.com/story.php?story_fbid=3119324748102423&id=100000747860028


*തബ്ലീഗീ ജമാഅത്ത്*

*മൊബൈൽ വഹാബിസ്റ്റുകൾ തന്നെ*


===================


തബ്ലീഗീ ജമാഅത്ത്  

അസ്സൽ സുന്നികളാണെന്ന് അവകാശപ്പെടാറുണ്ടെങ്കിലും അനുഭവത്തിന്റെ വെളിച്ചത്തിലും അതിലുപരി അവരുടെ 

പുസ്തകങ്ങളിൽ വ്യക്തമായി അsയാളപ്പെടുത്തിയതനുസരിച്ചും

*വഹാബിപ്രബോധക സംഘമാണെന്ന്* നമുക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.


കേരളത്തിന്റെ ചില സ്ഥലങ്ങളിൽ വല്ലപ്പോഴുമൊക്കെ ഹദ്ദാദ് റാത്തീബിലും മൗലിദിലും പങ്കെടുക്കുന്ന തബ്ലീഗീ ജമാഅത്തുകാരെ കാണുന്നു എന്നാണ് ചിലരെങ്കിലും ചോദിക്കാറുള്ളത്.


ഈ ചോദ്യത്തിന്ന് രണ്ട് രൂപത്തിൽ 

മറുപടി പറയാം

അതിലൊന്ന് 

#മൗലവി_അബൂബകർ_അൽ_ജസാഇരി

എഴുതിയത് ഇങ്ങനെ വായിക്കാം


👇👇👇👇👇👇👇


"തബ്ലീഗീ ജമാഅത്തിന്റെ സംഘത്തിൽ പുറപ്പെടുന്നവരിൽ ചിലപ്പോഴൊക്കെ കുറച്ചാളുകൾ  ഇബ്നു തീമിയ്യ: യോടും, ഇബ്നു അബ്ദിൽ വഹാബിനോടും വിയോജിപ്പുള്ളവർ (സുന്നികൾ)ഉണ്ടാകാറുണ്ട്.

 ദഅവത്തിന്റെ തത്വങ്ങൾക്കനുസരിച്ച് വാദപ്രതിവാദത്തിനോ മറ്റോ അവസരം നൽകാതെ അവരെ അവരുടെ വഴിയേ വിടും പിന്നീട് തബ്ലീഗീ ജമാഅത്ത് 

അവരെ സംസ്കരിക്കും.

(ഇബ്നുതീമിയ്യയോടും, ഇബ്നുഅബ്ദിൽ വഹാബിനോടു മുള്ള വിയോജിപ്പ് ഇല്ലാതാക്കിത്തീർക്കും എന്നർത്ഥം)


തബ്ലീഗീ ജമാഅത്തിൽ ഇങ്ങനെ കുറച്ചാളുകൾ പുറപ്പെടാറുണ്ട് എന്ന് വെച്ച് മുഴുവൻ തബ്ലീഗീ ജമാഅതുകാരും സലഫികളോടും അവരുടെ ഇമാമുമാരോടും വിയോജിക്കുന്നവരാണെന്ന കുറ്റപ്പെടുത്തൽ വണ്ണമായ ആരോപണമാകുന്നു. 


അദ്ധേഹം ഒന്നുകൂടി വ്യക്തമാക്കുന്നു.


അല്ലാഹുവിനെ തന്നെയാണ് സത്യം 

നാം തബ്ലീഗീ ജമാഅത്തിനെ മനസ്സിലാക്കിയിട്ടുണ്ട്. കിഴക്ക് പടിഞ്ഞാറുകളിൽ നിന്നുള്ള തബ്ലീഗീ ജമാഅത്തുകാർ എന്റെ ദർസിൽ 

(ക്ലാസിൽ) പങ്കെടുത്തിട്ടുണ്ട്.


(സലഫി, വഹാബി ) തൗഹീദിന്റെ പ്രബോധകർക്കോ നേതാക്കൾക്കോ ഇഷ്ടമില്ലാത്ത ഒരു വാക്ക് പോലും അവരിൽ ആരിൽ നിന്നും ഞാൻ കേട്ടിട്ടേ ഇല്ല".


(ആശയ വിവർത്തനം)


[അൽ ഖൗലുൽ ബലീഗ് ഫീ ജമാഅതിത്തബ്ലീഗ്: പേ: 36]


മദീന ജാമിഅ: ഇസ്ലാമിയ്യ:യിലെ മുൻ 

അദ്ധ്യാപകനും കൂടിയായിരുന്നു.

മൗലവി അബൂബകർ അൽ ജസാഇരി.


മൗലവി നൂർ മുഹമ്മദ് തൂൻസവി

വിവർത്തനം ചെയ്തതും


ദേവ്ബന്ദീ വഹാബികളുടെ

മുതകല്ലിമേ ഇസ്ലാമും സോഷ്യൽ മീഡിയകളിൽ തബ്ലീഗീ ജമാഅത്തിന്റെ വലിയ പ്രചാരകനുമായ

ഇല്ല്യാസ്_ഗുമ്മന്റെ 

തഖ്ദീമോടുകൂടി

പ്രസിദ്ധീകരിക്കപ്പെട്ടതുമായ പുസ്തകത്തിലാണ് മേൽ കാര്യങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്.

...........................................

*മുഹമ്മദ് ഇസ്മാഈൽ അംജദി*

*മഹാരാഷ്ട്ര 9819631650*

🌸_______________________💙

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....