Wednesday, September 1, 2021

അല്ലാഹു അതാണ് യേശുവിന്റെയും നമ്മുടെയും ആരാധ്യനായവന്റെ തിരുനാമം:

 

*‼️അല്ലാഹു:‼️*

👇🏼👇🏼👇🏼

അല്ലാഹു
അതാണ് യേശുവിന്റെയും നമ്മുടെയും ആരാധ്യനായവന്റെ തിരുനാമം:

*========================*

*അറാമിക്  വാക്യങ്ങൾ തന്നെ നമ്മുക്കു അവലംബമാക്കാം:*

മാർക്കോസ് 12 :29  അറാമിക് വേർഷൻ: 

"അമർ ലെഹ് ഈശ്വാ മദ്മെൻ മിൻ കുല്ല്ഹുൻ പുഖ്ദനെ ഇഷ്മ ഇസ്രാഈൽ മർയ *അല്ലാഹൻ* മർയ ഹദ് ഹു" - *(അറാമിക് ബൈബിൾ, മർഖൂസ് 12:29)*

👉അതായത്, "യേശു അവരോടു പറഞ്ഞു കല്പനകളിൽ വെച്ച് ഏറ്റവും മുഖ്യമായത് ഇതാകുന്നു, *"ഇസ്രയേലേ കേൾക്ക, നമ്മുടെ രക്ഷിതാവായ അല്ലാഹു* ഏക രക്ഷിതാവ്."👈

----------------------------------------

ഇനി മത്തായി 19:17ന്റെ അറാമിക് വേർഷൺ നോക്കുക:

"മനാ ക്വറാ അൻതലീ താബ? ലൈത്ത് താബ ഇല്ലാ എൻ ഹദ് *അല്ലാഹ."* - (അറാമിക് ബൈബിൾ, മത്തായി 19:17)

"നീ എന്നെ നല്ലവൻ എന്നു എന്തിനു വിളിക്കുന്നു? *അല്ലാഹു* ഒരുവൻ അല്ലാതെ നല്ലവൻ ഇല്ല തന്നെ." - *(മത്തായി 19:17)*

----------------------------------------

ഇനി യേശുവിനെ പരീക്ഷിക്കാൻ വന്ന സാത്താനോട് യേശു പറയുന്നതായി മത്തായി 4:10 ന്റെ അറാമിക് വാക്യം നോക്കാം:

"കതീബ് ഗയ്ർ ദാൽ മർയ *അല്ലാഹ* ക്ക്‌ തസ്ജൂദ് വ ലെഹ് ബൽഹുദാവീ തിഫ്ലൂഹ്." - *(അറാമിക് ബൈബിൾ, മത്തായി 4:10)*

"ഇങ്ങനെയും കൂടെ എഴുതപ്പെട്ടിരിക്കുന്നു നിന്റെ രക്ഷിതാവായ *അല്ലാഹുവിനെ*  നമസ്ക്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ."

----------------------------------------

ഇനി മറ്റൊരു ഉദാഹരണം കൂടി നോക്കുക:

യോഹന്നാൻ 4:24 യേശു പറയുന്നു:

"റൂഹാ ഹവ് ഗയ്ർ *അല്ലാഹ* വ ലയീൻ ദ സജിദീൻ ലെഹ് ബിറൂഹാ വ ബഷ്റാറ വ ലെ നസ്ജെദൂൻ" - *(അറാമിക് ബൈബിൾ, യൂഹന്നാ 4:24)*

*"അല്ലാഹു* ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവൻ ആത്മാവിലും സത്യത്തിലും അവനെ ആരാധിക്കണം." - *(യോഹന്നാൻ 4:24 )*

----------------------------------------

ചുരുക്കിപ്പറഞ്ഞാൽ മഹാനായ യേശു അദ്ദേഹത്തിന്റെ ജനതയോടു സർവ്വശക്തനായ ഏക ദൈവത്തെ *അല്ലാഹ* എന്നാണ് പ്രഖ്യാപനം ചെയ്തത് എന്നു മുകളിൽ കൊടുത്ത ഉദാഹരണങ്ങളിൽ നിന്ന് വ്യക്തമാകുന്നു. അതു കൊണ്ടാണ് വിശുദ്ധ ഖുർആനിൽ  മഹാനായ ഈസാനബി (അ) തന്റെ ജനതയോടു ഇപ്രകാരം  കൽപ്പിച്ചതായി കാണുന്നത്:

👇👇🏼👇

"ഇന്ന *അല്ലാഹ* റബ്ബീ വ റബ്ബുക്കും ഫഉബുദൂഹു ഹാദാ സിറാത്തുൻ മുസ്ത്വഖീം." - (ഖുർആൻ 3 :51)

''തീർച്ചയായും *അല്ലാഹുവാണ്* എന്റെയും നിങ്ങളുടെയും രക്ഷിതാവ് അത് കൊണ്ട് അവനെ നിങ്ങൾ ആരാധിക്കുക, ഇതാകുന്നു നേരായ മാർഗ്ഗം." - *(ഖുർആൻ 3:51).*

☝🏼☝🏼☝🏼

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....