Thursday, July 1, 2021

ക്രസ്തേനീസം :കുട്ടികളേയും സ്ത്രീകളേയും കൊല്ലാൻ കൽപ്പിക്കുന്ന ബൈബിൾ*

 *കുട്ടികളേയും സ്ത്രീകളേയും കൊല്ലാൻ കൽപ്പിക്കുന്ന ബൈബിൾ*


ഇന്ന് ലോകത്തുള്ള മതഗ്രന്ഥങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള ബൈബിളില്‍ മാത്രമേ കുട്ടികളെ കൊല്ലാനും ശിശുക്കളെ നിലത്തടിച്ച് തെറിപ്പിക്കാനും ഗര്‍ഭിണികളുടെ വയര്‍ കുത്തിക്കീറാനും അനുവാദം നല്‍കുന്നുള്ളൂ. ഇതൊക്കെയും ദൈവാജ്ഞകളായാണ് വന്നിട്ടുള്ളത്. ബൈബിള്‍ വചനങ്ങളില്‍ ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ കൈകടത്തിയിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവാണ് ഇത്തരം പരാമര്‍ശങ്ങള്‍.



''കര്‍ത്താവ് മോശയോട് അരുള്‍ ചെയ്തു....  അതുകൊണ്ട് അവരിലെ എല്ലാ ആണ്‍കുട്ടികളെയും കൊല്ലുക; പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാല്‍ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെണ്‍കുട്ടികളെയും നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിക്കുക'' (സംഖ്യ 31:1, 17-18). 



ദൈവം പറഞ്ഞു: ''നഗരത്തില്‍ അയാളുടെ പിന്നാലെ പോയി വധം നടത്തുക, ദയാദൃഷ്ടി അരുത്. വൃദ്ധരെയും യുവാക്കളെയും കന്യകകളെയും ശിശുക്കളെയും സ്ത്രീകളെയും കൊന്നുകളയുക'' (എസെക്കിയേല്‍ 9:5-6). 



''യേശുവാ ജനങ്ങളോട് പറഞ്ഞു: ആര്‍ത്തട്ടഹസിക്കുക. കാരണം കര്‍ത്താവ് നഗരം (കനാനികളുടെ) നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു.... വെള്ളി, സ്വര്‍ണം, ഓട്ടുപാത്രങ്ങള്‍, ഇരുമ്പു പാത്രങ്ങള്‍ എന്നിവ പൂര്‍ണമായും കര്‍ത്താവിന് വിശുദ്ധമാണ്. അവ കര്‍ത്താവിന്റെ ഭണ്ഡാകാരത്തില്‍ ചേരണം... അവര്‍ നഗരം കൈയടക്കി. ആബാല വൃദ്ധം സ്ത്രീപുരുഷന്മാരെയും കാളകളെയും ആടുകളെയും കഴുതകളെയും, അങ്ങനെ നഗരത്തില്‍ ഉണ്ടായിരുന്ന എല്ലാറ്റിനെയും അവര്‍ വാളിന് ഇരയാക്കി'' (യേശുവാ 6:16-21).



ദൈവം ഇങ്ങനെ ആജ്ഞാപിച്ചിട്ടുണ്ടെന്നും പറയുന്നു: ''ഉടന്‍ പോയി അമോലികാനെ തകര്‍ക്കുക. അവര്‍ക്കുള്ളതെല്ലാം പാടേ നശിപ്പിക്കുക. ആരെയും ഒഴിവാക്കരുത്. സ്ത്രീപുരുഷന്മാരെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും കാള, ആട്, ഒട്ടകം, കഴുത എന്നിവയെയും കൊല്ലുക'' (1 ശാമുവേല്‍ 15:3). 



''അവരുടെ കണ്‍മുന്നില്‍ വെച്ച് അവരുടെ കുഞ്ഞുങ്ങളെ അടിച്ച് തെറിപ്പിക്കും; അവരുടെ വീടുകള്‍ കൊള്ളയടിക്കും; അവരുടെ ഭാര്യമാര്‍ ബലാത്സംഗം ചെയ്യപ്പെടും'' (യെശയ്യ 13:16). 



''തന്റെ ദൈവത്തെ ധിക്കരിച്ചതുകൊണ്ട് ശമര്യ തന്റെ അപരാധം ചുമക്കണം; അവള്‍ വാളിന്ന് ഇരയാകും. അവരുടെ കുട്ടികളെ നിലത്തടിച്ച് തെറിപ്പിക്കും. അവരുടെ ഗര്‍ഭിണികളെ കുത്തിപ്പിളര്‍ക്കും'' (ഹോശേയ  13:16)



അരുതേ! കുഞ്ഞുങ്ങളെ കൊല്ലരുതേ


ഇബ്‌നു ഉമർ (റ) നിവേദനം: ഒരു യുദ്ധത്തിൽ ഒരു സ്ത്രീ വധിക്കപെട്ടതായി കാണപ്പെട്ടു. അപ്പോൾ പ്രവാചകൻ (ﷺ) സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നത് നിഷിദ്ധമാക്കി. (ബുഖാരി, മുസ്‌ലിം)

യസീദ്‌ബ്നു ഹുർമുസ് (റ) നിവേദനം: നജ്‌ദത്ത്, ഇബ്‌നു അബ്ബാസ്(റ)നോട് അഞ്ച് കാര്യങ്ങൾ ചോദിച്ചറിയുന്നതിന് കത്തെഴുതി…. നബി (ﷺ) സ്ത്രീകളെയും കൊണ്ട് യുദ്ധം ചെയ്തിരുന്നോ? അവർക്ക് വിഹിതം നിശ്ചയിച്ചിരുന്നോ? അവിടുന്നു കുട്ടികളെ കൊന്നിരുന്നോ? അനാഥയുടെ അനാഥത്വം അവസാനിക്കുന്നതെപ്പോൾ, അഞ്ചിലൊന്ന് ആർക്കുള്ളതാണ്? ഇത്രയും കാര്യങ്ങൾ എനിക്ക് പറഞ്ഞു തരൂ! അപ്പോൽ ഇബ്‌നു അബ്ബാസ് (റ) അദ്ദേഹത്തിന് ഇപ്രകാരം എഴുതി…. റസൂൽ (ﷺ) കുട്ടികളെ കൊന്നിട്ടില്ല. അതിനാൽ നിങ്ങൾ കുട്ടികളെ കൊല്ലരുത്!…

(മുസ്‌ലിം)


ബുറൈദ (റ) പറയുന്നു: നബി(ﷺ) പറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ പേരിൽ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുക. അല്ലാഹുവിനെ നിഷേധിക്കുന്നവരോട് പോരാടുക. യുദ്ധമാവാം, വഞ്ചന, ചതി, അംഗവിച്ഛേദം, ശിശുഹത്യ ഇതൊന്നുമരുത്.

(അബൂദാവൂദ്)


കുഞ്ഞുങ്ങളോട് കാരുണ്യം കാണിക്കുക


അം‌റുബ്‌നു ശുഐബ് (റ) നിവേദനം: നബി (ﷺ) പറഞ്ഞു: ചെറിയവരോട് കരുണ കാണിക്കാത്തവരും വലിയവരുടെ മഹത്വം തിരിച്ചറിയാത്തവരും നമ്മിൽ പെട്ടവനല്ല.

(അബൂദാവൂദ്, തിർമിദി)


കുഞ്ഞുങ്ങളെ ചുംബിച്ചിരുന്നു


അബൂഹുറയ്‌റ (റ) നിവേദനം: അദ്ദേഹം പറഞ്ഞു: “റസൂൽ (ﷺ) ഒരിക്കൽ അലിയുടെ മകൻ ഹസൻ(റ)നെ ചുംബിച്ചു. അപ്പോൾ പ്രവാചകൻ(ﷺ)ന്റെ അടുക്കൽ അഖ്‌റ‌അ്‌ബ്നു ഹാബിസുത്തമീമി ഇരിപ്പുണ്ടായിരുന്നു. അയാൾ പറഞ്ഞു: എനിക്ക് പത്ത് മക്കളുണ്ട്. ഞാനവരിൽ ഒരാളെയും ഇതേവരെ ചുംബിച്ചിട്ടില്ല. അപ്പോൾ പ്രവാചകൻ (ﷺ) അയാളുടെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: മറ്റുള്ളവരോട് കരുണ കാണിക്കാത്തവന് അല്ലാഹുവിൽ നിന്നും കാരുണ്യം ലഭിക്കുകയില്ല. (ബുഖാരി, മുസ്‌ലിം)



*അസ് ലം പരപ്പനങ്ങാടി


No comments:

Post a Comment

അല്ലാഹു അർശിന്മേൽ ഇരിക്കുകയാണോ ? بدعة الوهابيةيدعي العالية أن الله جالس علي العرش ഒഹാബികളുടെ പുത്തൻ വാദങ്ങൾ - (ബിദ് അത്തുകൾ) വാദം -അല്ലാഹു അർശിന്മേൽ ഇരിക്കുകയാണ് ഭാഗം 15

  അല്ലാഹു അർശിന്മേൽ ഇരിക്കുകയാണോ ? بدعة الوهابيةيدعي العالية أن الله جالس علي العرش ഒഹാബികളുടെ പുത്തൻ വാദങ്ങൾ - (ബിദ് അത്തുകൾ) വാദം -അല്ലാഹു...