Friday, June 18, 2021

അല്ലാഹു അർശിലോ

 ടെലിഗ്രാംലിങ്ക്

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

http://islamicglobalvoice.blogspot.com


*അല്ലാഹു അർശിലോ*


 ചോദ്യം


 الرحمن على العرش استوى 

*ഈ ആയത്തിൽ നിന്ന് അല്ലാഹു അർശിൻ മേൽ ഇരിക്കുകയാണ് എന്ന് പറയാമോ?*


*ഉത്തരം*


ഇല്ല ഖുർആനും സുന്നത്തും പഠിച്ച പണ്ഡിതർ പറയുന്നത് കാണുക


ഹിജ്റ 429 ൽ മരണപ്പെട്ട ഇമാം അബ്ദുൽ ഖാഹിറുൽ ബഗ്ദാദി റ പറയുന്നു


അല്ലാഹുവിന്ന് സ്ഥലം സമയം എന്നിവ ഇല്ല എന്നതും പണ്ഡിതന്മാർ മുഴുവനും ഏകോപിച്ചിരിക്കുന്നു.

കറാമിയ്യ ശാമിയ്യ എന്നീ പുത്തൻ വാദികൾ പറയുന്നത് അല്ലാഹു അർശിന്മേൽ തൊട്ട് രിക്കുന്നു എന്നാണ്.

അമീറുൽ മുഅമിനീൻ അലിയ്യ് റ പറയുന്നു. അല്ലാഹു അർശിനെ സ്രഷ്ടിച്ചത് അല്ലാഹുവിന്റെ ഖുദ്റത്ത് പ്രകടിപ്പിക്കാൻ വേണ്ടിയാണ്. അല്ലാഹുവിന്റെ സ്ഥലമായിട്ടല്ല.

അലി റ പറയുന്നു . അല്ലാഹു സ്ഥലം ഇല്ലാത്ത സമയത്ത് അവൻ ഉണ്ടായിരുന്നു. അന്ന് അവൻ എങ്ങനെയായിരുന്നോ അപ്രകാരം തന്നെ അവൻ  ഇന്നുമുണ്ട്. അൽ ഫർഖ് 1/321


قال الإمام عبد القاهر البغدادي : واجمعوا على أنه لا يحويه مكان ولا يجرى عليه زمان خلاف قول من زعم من الشامية والكرامية انه مماس لعرشه وقد قال أمير المؤمنين على رضي الله عنه أن الله تعالى خلق العرش اظهارا لقدرته لا مكانا لذاته وقال ايضا قد كان ولا مكان وهو الآن على ما كان الفرق بين الفرق وبيان الفرقة الناجية للإمام عبد القاهر البغدادي 1/321 ( المتوفي 421


 ഖാളി ഇയാള് റ ( 544 )പറയുന്നു.


മുസ്ലിമീങ്ങളിൽ നിന്നുള്ള ഹദീസ് പണ്ഡിതനാവട്ടെ ഫിഖ്ഹ് പണ്ഡിതനാവട്ടെ വിശ്വാസപണ്ഡിതനാവട്ടെ അവരെ തഖ്ലീദ് ചെയ്യുന്നവരാകട്ടെ ഇവരടക്കമുള്ള ഒരു മുസ്ലിമിന്നും തർക്കമില്ല. അല്ലാഹു ആകാശത്തിലാണ് എന്ന് പ്രതക്ഷ്യ മറിയിക്കുന്ന വജനങ്ങൾ അതിന്റെ പ്രത്യക്ഷ്യ അർഥം ഉദ്ധേശമില്ല. എല്ലാ പണ്ഡിതൻമാരുടെ അരികിലും അതിനെ വ്യാഖ്യാനിക്കപ്പെടേണ്ടതാണ്.

(ഇക്മാലുൽ മുഅലിം 2/465)

-

 قال الإمام القاضي عياض : لا خلاف بين المسلمين قاطبة - محدثهم وفقيههم ومتكلمهم ومقلدهم وناظارهم - أن الظواهر الواردة بذكر الله في السماء كقوله : وأأمنتم من في السماء


 » ، أنها ليست على ظاهرها ، وأنها متأولة عند جميعهم )، إكمال المعلم بفوائد مسلم للإمام القاضي عياض ( المتوفي : 465 ) 


അല്ലാഹു ഇറങ്ങും എന്ന് പ്രത്യക്ഷം കുറിക്കുന്ന ഹദീസ് വിവരിച്ചു 

ഇമാം നവവി റ : ( 676)

പറയുന്നു.

ഈ ഹദീസ്  അള്ളാഹുവിൻറെ സിഫാത്തു മായി ബന്ധപ്പെട്ട ഹദീസ് ആണ് .അതിൽ പണ്ഡിതന്മാർക്ക് രണ്ടു അഭിപ്രായമുണ്ട്.പലതവണ അത് വിവരിച്ച് താണ് കിതാബുൽ ഈമാനിൽ അത് വിവരിച്ചിട്ടുണ്ട് .അതിൽ ഒരു അഭിപ്രായം  അതിൻറെ അർത്ഥത്തിലേക്ക്  ചിന്തിക്കാതെ  അതിനെ വിശ്വസിക്കലാണ്.സൃഷ്ടികളുടെ വിശേഷണങ്ങൾ തൊട്ട്  അല്ലാഹു പരിശുദ്ധനാണ് എന്നും അവനോട് തുല്യമായ മറ്റൊന്നും ഇല്ലെന്നും വിശ്വസിക്കുകയും ചെയ്യണം

രണ്ടാമത്തെ അഭിപ്രായംഅല്ലാഹുവിനോട് യോജിച്ച നിലയ്ക്ക് അതിനെ വ്യാഖ്യാനിക്കണംഅല്ലാഹുവിനോട് യോജിച്ച നിലക്ക് അതിനെ വ്യാഖ്യാനിക്കണം (ശറഹു മുസ്‌ലിം 5 /2 4)


 قال الإمام النووي :


 هذا الحديث من أحاديث الصفات وفيها مذهبان تقدم ذكرهما مرات في كتاب الإيمان أحدهما الإيمان به من غير تخوض في معناه مع اعتقاد أن الله تعالى ليس كمثله شئ وتنزيهه عن سمات المخلوقات 


والثاني تأويله بما .يليق به شرح مسلم للإمام النووي ( المتوفى : 676 ه ) 5/24


ഇമാം സൈനുദ്ദീൻ അൽ ഇറാഖി 806 പറയുന്നു


ഖുർആനിലും സുന്നത്തിലും അല്ലാഹുവിൻറെ വജ്ജഹ് എന്ന പ്രയോഗം ഗം ആവർത്തിച്ചു വന്നിട്ടുണ്ട്


അല്ലാഹുവിൻറെ മറ്റു സിഫാത്തുകൾ പറ്റി പറയുന്ന വാക്യങ്ങളിൽ ഉള്ളതുപോലെ തന്നെ ഈ വിഷയത്തിലും പണ്ഡിതന്മാർക്ക് രണ്ടഭിപ്രായമുണ്ട്


അതിലൊന്ന് 

ഖുർആനിലും സുന്നത്തിലും വന്നത് പോലെ അതിനെ നടത്തുക .അഅതിനെ വിശ്വസിക്കുകയും അതിൻറെ അറിവ് അത് അറിയുന്ന അവനിലേക്ക് ഏല്പിക്കുകയും ചെയ്യുക .അല്ലാഹുവിനോട് തുല്യമായ മറ്റൊന്നുമില്ലെന്ന് ഉറപ്പിക്കുക.അല്ലാഹുവിൻറെ വിശേഷണങ്ങൾ സൃഷ്ടികളുടെ വിശേഷങ്ങളോട്   ഒരിക്കലും സാദൃശ്യമില്ലെന്നും വിശ്വസിക്കുക.


രണ്ടാമത്തെ അഭിപ്രായം അല്ലാഹുവിൻറെ മഹത്തായ രാത്രി നോട് യോജിച്ച നിലക്ക് അതിനെ വ്യാഖ്യാനിക്കുക

(ത്വർഹ് ത്തസ്‌രീബ്  3/112)



 قال الإمام زين الدين العراقي : تكرر ذكر وجه الله تعالى في الكتاب والسنة وللناس في ذلك كغيره من الصفات مذهبان مشهوران . ( أحدهما ) إمرارها كما جاءت من غير كيف تؤمن بها ونكل علمها إلى عالمها مع الجزم بأن الله ليس كمثله شيء وأن صفاته لا تشبه صفات المخلوقين ( وثانيهما ) تأويلها على ما يليق بذاته الكريمة المراد بالوجه المؤجود طرح التثريب في شرح التقريب للإمام زين الدين العراقي ( المتوفی : ۸۰۹ ه ) ۳ / ۱۱۲


മഹ്മൂദുൽ ആലൂസി പറയുന്നു.

നീ അറിയുക മഹാന്മാരായ ധാരാളം പണ്ഡിതന്മാർ പറയുന്നു. നിരുപാധികം വ്യാഖ്യാനിക്കാൻ ഇരിക്കുക അല്ലാഹു സാദൃശ്യത്തെ തൊട്ടും ശരീരത്തെ തൊട്ടും  ഒഴിവായി അവനാണന്ന് വിശ്വസിക്കുകയും ചെയ്യുക. ഇമാം അബു ഹനീഫ ,ഇമാം മാലിക് ,ഇമാം ഷാഫി, ഇമാം അഹ്മദ് റ ,മുഹമ്മദ് ബിൻ ഹസൻ ,ഇമാം മർവസി, അബ്ദുല്ലാഹിബ്നു മുബാറക്, റ 

. സുഫ് യാനു സൗരിയുടെ കൂട്ടുകാരൻ ഖാലിദ് ,ഇസഹാക് ബ്നു റാഹവൈഹി ,ഇമാം ബുഖാരി ,തുർമുദി ,അബൂദാവൂദ് (റ ) പണ്ഡിതർ ഇതേ പക്ഷക്കാരാണ് (റൂഹുൽ മആനി )



 قال محمود الألوسي : وأنت تعلم أن طريقة كثير من العلماء الأعلام وأساطين الإسلام الإمساك عن التأويل مطلقا التشبيه والتجسيم منهم الإمام أبو حنيفة والإمام مالك والإمام أحمد والإمام الشافعي ومحمد بن الحسن وسعد بن معاذ المروزي وعبد الله بن المبارك وأب معاذ خالد بن سليمان صاحب سفيان الثوري وإسحاق بن راهويه ومحمد بن إسماعيل البخاري والترمذي وأبو داود السجستاني . مع نفي روح المعاني للإمام محمود الألوسي ( المتوفى : ۱۲۷۰ ه ) الجمع والترتیب : محمد أويس العدني


*അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

 


No comments:

Post a Comment

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...