Friday, June 11, 2021

ഇസ്‌ലാം.ഹസ്സൻ , ഹുസൈൻ എന്നിവരുടെ ലിംഗം പ്രവാചകൻ ചുംബിച്ചുവോ!

 ഹസ്സൻ , ഹുസൈൻ എന്നിവരുടെ ലിംഗം പ്രവാചകൻ ചുംബിച്ചുവോ!

https://jauzalcp.blogspot.com/2021/01/blog-post_63.html?m=1

ലോകത്തിൽ വച്ച് ഏറ്റവും ഉൽകൃഷ്ടമായ സ്വഭാവവിശേഷങ്ങൾ ഉള്ള മുഹമ്മദ് നബി (സ) യെ എങ്ങനെയെങ്കിലും ഇകഴ്ത്തി കാണിക്കാനും മോശമാക്കി അവതരിപ്പിക്കാനും ഇസ്ലാമിൻറെ ശത്രുക്കൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. പ്രവാചകരെ അടുത്തറിഞ്ഞാൽ, ആ മഹത് വ്യക്തിത്വം മനസ്സിലാക്കിയാൽ ആളുകൾ സത്യമാർഗ്ഗം പിന്തുടരുമെന്ന ഭീതിയാണ് ഇസ്ലാമിൻറെ ശത്രുക്കളുടെ ഈയൊരു നടപടിക്ക് കാരണം. പൂർണ്ണചന്ദ്രന് നേരെ നായകൾ കുരച്ചാൽ അതിൻറെ ശോഭ മായുമോ ! 



ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിൽ കണ്ട ഒരു പോസ്റ്റാണ് എൻറെ ഈ പോസ്റ്റിന് ആധാരം. സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നുണ്ട്. 





" പ്രവാചകൻ ഹസ്സന്റെ കുപ്പായം നീക്കിയിട്ട് അവൻറെ കൊച്ചു ലിംഗം ചുംബിച്ചു. ഹുസൈന്റെ കാലുകളകത്തി വച്ചിട്ട് അവൻറെ കൊച്ചു ലിംഗത്തിൽ ചുംബിക്കുന്നത് ഞാൻ കണ്ടു "  നിവേദകൻ അൽ-റ്റബറാനി. 



ഇതാണ് പോസ്റ്റിലെ വാചകം. ഫെയ്ക്ക് ഐഡി യിൽ വന്ന മിഷനറി കുഞ്ഞാട് ആണെന്ന് തോന്നുന്നു. ഇമാം ത്വബ്റാനി യെ അൽ-റ്റബറാനി എന്നൊക്കെ എഴുതിയിരിക്കുന്നു.  മറ്റ് ഡീറ്റെയിൽസ്കൾ ഒന്നും കൊടുക്കാതെ ഇതു മാത്രം വായിക്കുന്ന ഒരു അമുസ്ലിമായ ആൾ മുഹമ്മദ് നബിയെ ഒരു ഹോമോസെക്ഷ്വലോ പീഡോഫൈലോ ഒക്കെ ആയി തെറ്റിദ്ധരിക്കണമെന്നാണ് ഇത്തരം പോസ്റ്റുകൾ ഇടുന്നവരുടെ ഉദ്ദേശ്യം ! 



ആദ്യമായി ഇത് എന്താണ് സംഗതി എന്ന് നോക്കാം. ഹസ്സൻ ഹുസൈൻ എന്നിവർ പ്രവാചകൻറെ പേരക്കുട്ടികളാണ്. മുഹമ്മദ് നബിയുടെ പ്രിയ പുത്രി ഫാത്തിമയുടെ മക്കൾ. ഏഴു ദിവസം മാത്രം പ്രായമുള്ളപ്പോൾ ഇവരുടെ ചേലാകർമ്മം (circumsion) പ്രവാചകൻ നടത്തി. ഏറ്റവും ഉത്തമമായ രീതിയും അതാണ്. ചേലാകർമ്മം നടത്താൽ ഇന്നത്തെ പോലെ ആധുനിക മെഡിക്കൽ സൗകര്യങ്ങളൊന്നും അന്നില്ലല്ലോ. കുഞ്ഞുങ്ങളുടെ ലിംഗത്തിൽ നിന്ന് രക്തം വരാതിരിക്കാനായി ലിംഗം വായിൽ വച്ച് സക്ക് ചെയ്യുന്ന സമ്പ്രദായം ജൂതന്മാർക്ക് ഉണ്ട്. ജൂതന്മാരുടെ മതാചാരം കൂടി ആണ് അത് ഇന്നും പല ജൂതരും ഈ ആചാരം പാലിക്കുന്നുണ്ട്.  Metzitzah B’peh (Direct Oral Suctioning) എന്നാണ് ഈ സമ്പ്രദായം അറിയപ്പെടുന്നത്. വിക്കിപീഡിയ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.






അമേരിക്കയിലെ ജൂതൻമാരോട് ഈ സമ്പ്രദായം ദയവായി നിർത്തണമെന്നും ഇത് ഇന്ഫെക്ഷന് കാരണമാകുമെന്നും അഭ്യർത്ഥിച്ചുകൊണ്ട് ന്യൂയോർക്ക് ഗവൺമെൻറ് സിറ്റി കൗൺസിൽ പുറത്തിറക്കിയ പ്രസ്താവന വായിക്കാൻ . 


https://www1.nyc.gov/site/doh/health/health-topics/safe-bris.page






മേൽപ്പറഞ്ഞ ഹദീസിൽ പ്രവാചകൻ ചെയ്തു എന്നു പറയുന്ന കാര്യം ചേലാകർമ്മം ചെയ്ത് കിടക്കുന്ന വെറും 7 ദിവസം മാത്രം പ്രായമുള്ള സ്വന്തം പേരക്കുട്ടികളുടെ ലിംഗം വായ വച്ച് ചുംബിച്ചു എന്നതാണ്. സന്ദർഭം ഒന്നും സൂചിപ്പിക്കാതെ, ഹസൻ ഹുസൈൻ എന്നിവർ ആരാണെന്ന് പോലും വ്യക്തമാക്കാതെ ഈ ഹദീസ് ഉദ്ദരിക്കുന്നവരുടെ ഉദ്ദേശ്യം എന്താണെന്ന് പറയേണ്ടതില്ലല്ലോ. പരസ്പര സമ്മതം ഉണ്ടെങ്കിൽ മാതാവിനെ വരെ ഭോഗിക്കാം എന്ന് വിശ്വസിക്കുകയും പരസ്യമായി സമ്മേളനം നടത്തി പ്രഖ്യാപിക്കുകയും ചെയ്ത ആളുകളിൽനിന്ന് മറ്റെന്ത് പ്രതീക്ഷിക്കാൻ ! 



ഇനി ഈ പറയുന്ന ഹദീസിനെ പറ്റി പണ്ഡിതന്മാർ പറഞ്ഞത് എന്താണെന്ന് നോക്കിയാൽ ഇത് ദുർബലമായ ഹദീസ് ആണെന്നാണ് ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാർ വ്യക്തമാക്കിയത് എന്ന് കാണാം. വിശ്വസിക്കാൻ കൊള്ളാത്ത നിവേദകപരമ്പര ആയതിനാൽ തെളിവിന് കൊള്ളാത്ത ഒന്നായി തള്ളിക്കളഞ്ഞ ഹദീസാണിത്. അഥവാ പ്രവാചകൻ ഇങ്ങനെ ചെയ്തു എന്നതിന് തെളിവില്ല എന്നർത്ഥം. അതുകൊണ്ടുതന്നെയാണ് മുസ്ലീങ്ങൾ ഈ ഒരു ആചാരം പിന്തുടരാത്തതും ഇസ്ലാമിക കർമശാസ്ത്ര പണ്ഡിതന്മാർ ഇതൊരു മതാചാരം ആയി പഠിപ്പിക്കാത്തതും. ജൂതന്മാർ ഇന്നും  ആചാരമായി കൊണ്ടുനടക്കുന്ന ഒരു കാര്യമാണ് ഇത് എന്നോർക്കണം. 


ഹദീസ് ദുർബലമാണ് എന്നതിന് ഉള്ള തെളിവുകളിൽ ഏതാനും ചിലത് മാത്രം താഴെ കൊടുക്കുന്നു. 



رواه الطبراني في الكبير ( 2658 ،12615 ) من حديث ابن عباس قال : رأيت رسول الله صلى الله عليه و سلم فرج فخذي الحسين وقبل زبيبته .


قال : حدثنا الحسن بن علي الفسوي ثنا خالد بن يزيد العرني ثنا جرير عن قابوس بن أبي ظبيان عن أبيه : عن ابن عباس رضي الله عنهما مرفوعا به.


فيه قابوس بن أبى ظبيان الجنبى الكوفى: لين الحديث


عن يحيى بن معين : ضعيف الحديث .


و قال أحمد بن سعد بن أبى مريم ، عن يحيى بن معين : ثقة جائز الحديث إلا أن


أبى ليلى جلده الحد .


و قال الساجى : ليس بثبت ، يقدم عليا على عثمان ، جاء إلى ابن أبى ليلى فشهد عليه عنده فى قضية ، فحمل عليه ابن أبى ليلى فضربه


و قال أبو حاتم : يكتب حديثه ، و لا يحتج به .


و قال النسائى : ليس بالقوى ، ضعيف .


و قال أبو أحمد بن عدى : أرجو أنه لا بأس به .


و قال البرقانى ، عن الدارقطنى : ضعيف ، و لكن لا يترك .



ചീഞ്ഞുനാറിയ പുഴുക്കുത്ത് നിറഞ്ഞ മനസ്സുള്ള ആളുകൾ അടുത്ത ഉഡായിപ്പും ആയി വരൂ . നിങ്ങളൊക്കെ എത്ര കുരച്ചാലും സത്യമതത്തിന് ഒരു കോട്ടവും വരില്ല. 



"അവര്‍ അവരുടെ വായ്കൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ്‌ ഉദ്ദേശിക്കുന്നത്‌. സത്യനിഷേധികള്‍ക്ക്‌ അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു.



സന്‍മാര്‍ഗവും സത്യമതവും കൊണ്ട്‌ -എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി-തന്‍റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക്‌ ( അത്‌ ) അനിഷ്ടകരമായാലും ശരി. " (ഖുർആൻ 61:8-9)

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....