Wednesday, May 5, 2021

ബദ്രീങ്ങൾ സഹായിക്കുമോ

 * ബദ്രീങ്ങൾ  സഹായിക്കുമോ ?*

*മൗലവിമാരുടെ വിഡ്ഢിത്തരങ്ങൾ ക്ക് മറുപടി *


ചോദ്യം  


ബദ്രീങ്ങൾ അല്ലാഹുവേ എന്നാണ് പ്രാർഥിച്ചത് ?


മറുപടി


അല്ലാഹുവെ എന്ന് സഹാബികൾ പ്രാർത്ഥിച്ചാൽ അല്ലാഹുവിനോട് പ്രാർത്ഥിക്കണം എന്ന് വരും എന്നല്ലാതെ അത് ശിർക്കാണന്ന്

 ഈ മൗലവി പറഞ്ഞ  ഏതെങ്കിലും 

-ഹദീസിൽ ഉണ്ടോ ഉണ്ടെങ്കിൽ അതാണ് കൊണ്ടുവരേണ്ടത്.

കാലു കോച്ചി പ്രയാസപെട്ട

 സ്വഹാബികൾ മുഹമ്മദ് നബിയെ എന്നു വിളിക്കുകയും അപ്പോൾ ആ രോഗം മാറുകയും ഇത്തരം ഘട്ടങ്ങളിൽ ഇങ്ങനെ വിളിക്കണമെന്ന് ഇമാം ബുഖാരി ,ഇമാം നവവി അടക്കമുള്ള പണ്ഡിതന്മാർ രേഖപ്പെടുത്തുകയും ചെയ്തതായി കാണാം


മഴയില്ലാതെ പ്രയാസപ്പെട്ട ഘട്ടത്തിൽ തിരുനബിയുടെ ഖബറിന് അരികിൽ വന്നു കൊണ്ട്  അങ്ങയുടെ ഉമ്മത്തിന്  മഴക്ക് വേണ്ടി അല്ലാഹുവിനോട് ആവശ്യപ്പെടണം നബിയേ എന്ന് പറയുകയും അത് മറ്റു  സഹാബികൾ അംഗീകരിക്കുകയും ചെയ്തതായി ഇവന് ഹജർ റ ,

ഇബ്നു അബീ ശൈബ  റ അടക്കമുള്ള പണ്ഡിതന്മാർ അംഗീകരിച്ചു രേഖപ്പെടുത്തുകയും ചെയ്തതായി കാണാം


ചോദ്യം 2


ബദർ ശുഹദാക്കൾ സ്വന്തം ശരീരത്തെ പോലും രക്ഷിക്കാൻ സാധിക്കാതെ ശഹീദായി മരിച്ചില്ലേ ?



മറുപടി


അല്ലാഹു ശുഹദാക്കളുടെ പദവി ലഭിക്കാൻ  ഉദ്ദേശിച്ചപ്പോൾ  അവർ ശഹീദായി മരിക്കുന്നു എന്നതുകൊണ്ട് അവർക്ക്  മറ്റൊരാളെയും സഹായിക്കാൻ സാധിക്കില്ല എന്നതിന് പ്രമാണം ആകുമെന്ന് ഈ വിഡ്ഢി അല്ലാതെ പറയുകയില്ല


ബദ്ര രീങ്ങളിൽ പെട്ട ചിലർ പ്ളേക് പോലെയുള്ള  രോഗങ്ങൾ  ബാധിച്ചു മരിച്ചില്ലേ ?സ്വന്തം ശരീരത്തെ മാറാവ്യാധികളിൽ നിന്നും രക്ഷപ്പെടുത്താൻ വരെ കഴിയാത്തവർ  മറ്റുള്ളവരെ സഹായിക്കുമോ ?


മറുപടി


ഡോക്ടർ കൊറോണ ബാധിച്ചു മരിച്ചാൽ കൊറോണ ബാധിച്ച ആളുകളെ സഹായിക്കാൻ

ഡോക്ടർമാർക്ക്  സാധ്യമല്ല എന്ന്  വിഡ്ഢികൾ അല്ലാതെ പറയുകയില്ല.



അസ് ലം സഖാഫി പരപ്പനങ്ങാടി 

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...