Saturday, August 8, 2020

ഇസ് ലാം:വേദങ്ങളിൽ പരാമർശിക്കുന്ന കൽക്കി തന്നെയോ മുഹമ്മദ് നബി ...!?

 

*പ്രഗശാസ്ത്രജ്ഞനായ ബൈകൻ പറഞ്ഞതും അതാണ് . ' സയൻസിനെക്കുറിച്ചുള്ള അൽപ ജ്ഞാ ാനം മനുഷ്യനെ നിരീശ്വരവാദിയാക്കും . സയൻസിന്റെ അഗാധത യിലേക്കിറങ്ങി ചെല്ലുമ്പോൾ മനുഷ്യൻ മതവിശ്വാസിയായി മടങ്ങും*  " ( Samvel P41 ) -
*ഈ ഗ്രൂപ്പ്  ഡിബേറ്റ് ഗ്രൂപ്പല്ല ഒരു പഠന ഗ്രൂപ്പാണ്*
https://fineislam.blogspot.com/?m=1

ISLAM REAL PATH
https://t.me/islamdeensathyamatham
my WhatsApp group: https://chat.whatsapp.com/DHise5t7BW63aayUZFgeZ7

വേദങ്ങളിൽ പരാമർശിക്കുന്ന കൽക്കി തന്നെയോ മുഹമ്മദ് നബി  ...!?
------=-----=-----=-----=------=-----=------=

ചരിത്രം എവിടെ നിന്ന് തുടങ്ങുന്നു ? അത് ഏതു മത ഗ്രന്ഥം ? എത്ര വര്ഷം മുൻപ് ഏതു മതങ്ങൾ ? മത ചരിത്ര ഉത്ഭവം ? ഇത് സ്വയം ഗ്രഹിക്കുക , എല്ലാ മത ഗ്രന്ഥങ്ങളും പഠിക്കുക ഗ്രഹിക്കുക , വൈരാഗ്യ ബുദ്ധി ഉപയോഗിക്കരുത് എന്ന് അപേക്ഷിക്കുന്നു. ഭഗവത പുരാണം, കല്‍ക്കി പുരാണം, ഭവിഷ്യ പുരാണം , അഥര്‍വ്വ വേദം, യജുര്‍വേദം, ഋഗ്വേദം എന്നിവയില്‍ കല്‍ക്കിയെ കുറിച്ച് പറയുന്നുണ്ട്.
നരശങ്ങ്സ - എന്നാണ് കല്‍കിയുടെ മറ്റൊരു പേരായി പറയുന്നത്. ഇത് ഇംഗ്ലീഷിലേക്ക് തര്‍ജ്ജുമ ചെയ്താലും, മുഹമ്മദ്‌ എന്നത് ഇംഗ്ലീഷിലേക്ക് തര്‍ജ്ജുമ ചെയ്താലും കിട്ടുന്നത് ഒരേ അര്‍ഥം !
അതായത് മുഹമ്മദിന്റെ സംസ്കൃതം ഭാഷയില്‍ ഉള്ള വിവര്‍ത്തനം ആണ് നരശങ്ങ്സ.
അദ്ദേഹം പലായനം ചെയ്ത വ്യക്തി ആകും എന്നും പറയുന്നു. നബി മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്തു. അദ്ദേഹം ഒട്ടകപ്പുറത്ത് ആണ് സഞ്ചരിക്കുക എന്ന് പറയുന്നു.നബി സഞ്ചരിച്ചിരുന്നത് ഒട്ടകപ്പുറത്ത് ആയിരുന്നു.
സാമവേദം പറയുന്നു അദ്ദേഹം സ്വന്തം ഉമ്മയുടെ മുലപ്പാല്‍ ആകില്ല കുടിക്കുക എന്ന്. നബിക്ക് മുലയൂട്ടിയിരുന്നത് അദ്ദേഹത്തിന്റെ ഉമ്മയായിരുന്നില്ല. ഹലീമാബീവി ആയിരുന്നു.
കല്‍ക്കി സംബാല എന്ന ഗ്രാമത്തില്‍ ആയിരിക്കും കല്‍ക്കി ജനിക്കുക എന്നും പറയുന്നു. സംബാല എന്ന പദത്തിന്റെ അര്‍ഥം സമാധാനവും, സുരക്ഷിതത്വവും ഉള്ള സ്ഥലം എന്നാണ്. മക്കയുടെ മറ്റൊരു പേര് ദാറുല്‍ അമന്‍ എന്നാണ്. അതിന്റെ അര്‍ത്ഥവും ഇതുതന്നെ.
അദ്ദേഹം അന്തിമ ഋഷി ആവും എന്നും വേദങ്ങള്‍ പറയുന്നു. മുഹമ്മദ്‌ നബി അന്ത്യ പ്രവാചകന്‍ ആണ് എന്ന് ഖുര്‍ആനും പഠിപ്പിക്കുന്നു.
അദ്ദേഹത്തിനു നാല് സുഹൃത്തുകള്‍ ഉണ്ടാവും എന്നും പറയുന്നു. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നിവര്‍ നബിയുടെ ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു.
അദ്ദേഹത്തിനു മാലാഖാമാര്‍ യുദ്ധത്തില്‍ സഹായിക്കും എന്നും പറയുന്നു.ബദര്‍ യുദ്ധത്തില്‍ മാലാഖമാര്‍ സഹായിച്ചു എന്ന് ഖുറാനില്‍ കാണാം.
മാധവ് മാസം പന്ത്രണ്ടാം തിയ്യതി ആകും ജനിക്കുക എന്നും പറയുന്നു. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണ് അദ്ദേഹം ജനിച്ചത്.
ബംഗാളി ബ്രാഹ്മണനായ പണ്ഡിറ്റ് വേദപ്രകാശ് ഉപാധ്യായയുടെ 'കല്‍ക്കി അവതാരം' എന്ന പുസ്തകം ഏറെ വിവാദം സൃഷ്ടിക്കുകയുണ്ടായി. കലിയുഗത്തില്‍ സംഭവിക്കുമെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്ന അവസാനത്തെ ദൈവാവതാരമായ കല്‍ക്കി 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യയില്‍ ജന്മമെടുത്ത മുഹമ്മദ് നബി തന്നെയാണെന്നും ഒരു അവതാരത്തിനായി ഹൈന്ദവ വിശ്വാസികള്‍ ഇനി കാത്തിരിക്കേണ്ടതില്ലെന്നുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണമാണ് ഏറെ ഒച്ചപ്പാടുകള്‍ക്കിടയാക്കിയത്.
കല്‍ക്കി അവതാരസംബന്ധമായി വര്‍ഷങ്ങള്‍ നീണ്ട പഠന ഗവേഷണങ്ങള്‍ക്കൊടുവിലാണ് സംസ്‌കൃത പണ്ഡിതനായ അലഹബാദ് യൂനിവേഴ്‌സിറ്റിയിലെ പ്രഫസര്‍ വേദപ്രകാശ് ഉപാധ്യായ ഈ നിരീക്ഷണത്തിലെത്തിയത്. പ്രമുഖരായ എട്ട് വേദപണ്ഡിതന്മാര്‍ പുസ്തകത്തിലെ നിരീക്ഷണങ്ങള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. കല്‍ക്കിപുരാണം, വിഷ്ണുപുരാണം, ഭാഗവതപുരാണം, ബ്രഹ്മാണ്ഡ പുരാണം തുടങ്ങിയ ഹൈന്ദവപുരാണങ്ങളാണ് ദൈവത്തിന്റെ അന്തിമ അവതാരമായ കല്‍ക്കിയെക്കുറിച്ച് പ്രവചിക്കുന്നത്.
കല്‍ക്കി എന്ന വാക്കിന് അര്‍ഥം അന്ധകാരത്തെ അകറ്റുന്നവന്‍ എന്നാണ്. കലിയുഗത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ ജനങ്ങളില്‍ നിന്ന് ധര്‍മബോധം അപ്രത്യക്ഷമാവുകയും അവര്‍ ഈശ്വരനെ പൂര്‍ണമായി മറക്കുകയും ചെയ്യും. അപ്പോള്‍ ലോകത്തുനിന്ന് അന്ധകാരത്തെ അകറ്റാനും തിന്മയെ നീക്കാനും അങ്ങനെ സനാതന ധര്‍മത്തെ പുനഃപ്രതിഷ്ഠിക്കാനും ഈശ്വരന്‍ കല്‍ക്കി അവതാരം കൈക്കൊള്ളുമെന്ന് പുരാണങ്ങള്‍ പറയുന്നു. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ അവതാര പരമ്പരയില്‍പ്പെട്ട അവസാനത്തെ ദൈവാവതാരമായാണ് കല്‍ക്കിയെ ഹിന്ദുക്കള്‍ കരുതുന്നത്. കല്‍ക്കി ഇതേവരെ ജന്മമെടുത്തിട്ടില്ല എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.
നല്ല അശ്വാഭ്യാസിയും വാള്‍പ്പയറ്റില്‍ നിപുണനുമായിരിക്കും കല്‍ക്കി എന്ന് പുരാണങ്ങള്‍ പറയുന്നു. യുദ്ധത്തില്‍ വാളും കുതിരകളും ഉപയോഗിക്കുന്ന കാലം കഴിഞ്ഞെന്നും അതിനാല്‍ കല്‍ക്കി അവതാരം നേരത്തെ സംഭവിച്ചിരിക്കാനാണ് സാധ്യതയെന്നും വേദപ്രകാശ് നിരൂപിക്കുന്നു. കല്‍ക്കിയുടെ ജന്മദേശമായ സംബാല്‍ ദ്വീപ് മൂന്ന് ഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ട അറേബ്യ തന്നെയാണെന്ന് അദ്ദേഹം വാദിക്കുന്നു. ആ നാട്ടിലെ ഏറ്റവും സത്യസന്ധനായ വ്യക്തിയായാണ് പുരാണങ്ങള്‍ കല്‍ക്കിയെ പരിചയപ്പെടുത്തുന്നത്.
കല്‍ക്കിയുടെ പിതാവ് വിഷ്ണുഭഗത്ത്, മാതാവ് സുമാനി. വിഷ്ണുഭഗത്ത് എന്നാല്‍ സംസ്‌കൃതത്തില്‍ ദൈവത്തിന്റെ അടിമ എന്നാണ് അര്‍ഥം. മുഹമ്മദ് നബിയുടെ പിതാവ് അബ്ദുല്ല. അബ്ദുല്ല എന്നാല്‍ അറബിയില്‍ ദൈവത്തിന്റെ അടിമ. കല്‍ക്കിയുടെ മാതാവിന്റെ നാമം സമാധാനം എന്നര്‍ഥം വരുന്ന സുമാനി. മുഹമ്മദ് നബിയുടെ ഉമ്മയുടെ നാമം ആമിന. അറബിയില്‍ ആമിന എന്ന പദവും സമാധാനത്തെ സൂചിപ്പിക്കുന്നു. കല്‍ക്കി അവതാരം ജന്മമെടുക്കുന്നത് മുഴുവന്‍ ലോകത്തിനു വേണ്ടിയുള്ള അവസാന അവതാരമായിട്ടായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ദൈവത്തിന്റെ 24 പ്രധാന അവതാരങ്ങളില്‍ ഒടുവിലത്തേത് കല്‍ക്കി അവതാരമായിരിക്കുമെന്ന് ഭാഗവതപുരാണം പ്രവചിക്കുന്നു (ഭാഗവതപുരാണം പ്രഥമ ഖണ്ഡം 3:25). മുഹമ്മദ് നബി അവസാനത്തെ പ്രവാചകനാണെന്നും ഇനി ഒരു പ്രവാചകന്‍ ഉണ്ടാവില്ലെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു.
കല്‍ക്കിയുടെ ജനനം ഒരു കുലീന കുടുംബത്തിലായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ജനനത്തിന് മുമ്പ് പിതാവും ശൈശവത്തില്‍ മാതാവും നഷ്ടപ്പെടുന്ന കല്‍ക്കി അനാഥനായി വളരുമെന്ന് ഭാഗവതപുരാണം പറയുന്നു. മുഹമ്മദ് നബി ജനിച്ചത് മക്കയിലെ പ്രമുഖമായ ഖുറൈശി ഗോത്രത്തിലായിരുന്നല്ലോ. നബിയുടെ ജനനത്തിന് മുമ്പ് പിതാവ് മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന് ആറു വയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടു.
കല്‍ക്കിയുടെ ജനനം ആ മാസത്തിലെ 12-ാം തീയതിയായിരിക്കുമെന്ന് കല്‍ക്കി പുരാണം പറയുന്നു (കല്‍ക്കിപുരാണം 2:15). ഇസ്‌ലാമിക കലണ്ടര്‍ പ്രകാരം റബീഉല്‍ അവ്വല്‍ മാസം 12-ാം തീയതിയായിരുന്നല്ലോ മുഹമ്മദ് നബിയുടെ ജനനം. ഈത്തപ്പഴവും ഒലീവുമായിരിക്കും കല്‍ക്കിയുടെ പ്രധാന ഭക്ഷണമെന്ന് പുരാണങ്ങള്‍ പറയുന്നു.
കല്‍ക്കിക്ക് ഒരു പര്‍വതഗുഹയില്‍ വെച്ച് ദൈവികസന്ദേശം നല്‍കപ്പെടുമെന്ന് പുരാണങ്ങള്‍ പറയുന്നു. ഹിറാ എന്ന പര്‍വത ഗുഹയില്‍ വെച്ച് ജിബ്‌രീല്‍ നബിക്ക് ദിവ്യബോധനം നല്‍കിയത് പ്രസിദ്ധമാണല്ലോ. സ്വന്തം നഗരമായ സംബാലില്‍ ധര്‍മപ്രചാരണം ആരംഭിക്കുന്ന കല്‍ക്കി സ്വന്തം നാട്ടുകാരില്‍ നിന്നുയരുന്ന എതിര്‍പ്പിനെയും പീഡനങ്ങളെയും തുടര്‍ന്ന് വടക്കു ഭാഗത്തുള്ള കുന്നുകളാല്‍ ചുറ്റപ്പെട്ട മറ്റൊരു നഗരത്തിലേക്ക് കുടിയേറും. നിശ്ചിത കാലത്തിനു ശേഷം യുദ്ധസജ്ജനായി സ്വന്തം നാട്ടില്‍ തിരിച്ചെത്തി ജന്മനഗരം കീഴടക്കും. അതിനു ശേഷം രാജ്യം മുഴുവന്‍ കല്‍ക്കിയുടെ അധീനതയിലാകുമെന്നും പുരാണങ്ങള്‍ പറയുന്നു. പ്രവാചകത്വം പ്രാപ്തമായ ശേഷം ജന്മനഗരമായ മക്കയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച മുഹമ്മദ് നബി ശത്രുക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മദീനയിലേക്ക് പോയതും പിന്നീട് അനുയായികളോടൊപ്പം ജന്മനാട്ടിലേക്ക് തിരിച്ചുവന്ന് മക്ക കീഴടക്കിയതും തുടര്‍ന്ന് അറേബ്യ മുഴുവന്‍ അദ്ദേഹത്തിന് വിധേയമായതും തെളിവാര്‍ന്ന ചിത്രം.
'കല്‍ക്കി നാല് അനുചരന്മാരോടൊപ്പം പിശാചിനെ കീഴടക്കും' (കല്‍ക്കി പുരാണം 2:5). അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ ആദ്യകാല ഖലീഫമാര്‍ നബിയുടെ ഉറ്റ അനുചരന്മാരായിരുന്നല്ലോ. ദുഷ്ടശക്തികളുമായുള്ള യുദ്ധത്തില്‍ കല്‍ക്കിക്ക് ദൈവികസഹായം ലഭ്യമാകും (കല്‍ക്കി പുരാണം 2:7). ബദ്ര്‍, ഉഹുദു യുദ്ധങ്ങളില്‍ മുഹമ്മദ് നബിയെ അല്ലാഹുവിന്റെ മലക്കുകള്‍ സഹായിച്ചിരുന്ന കാര്യം വേദപ്രകാശ് ചൂണ്ടിക്കാണിക്കുന്നു.
ദൈവത്തില്‍നിന്ന് അതിവേഗതയുള്ള കുതിരയെ അദ്ദേഹത്തിന് ലഭിക്കും. ആ കുതിരപ്പുറത്ത് മിന്നല്‍വേഗതയില്‍ വാളുമായി സഞ്ചരിച്ച് അദ്ദേഹം ലോകം കീഴടക്കും. ആ കുതിരപ്പുറത്ത് അദ്ദേഹം ഏഴ് ആകാശങ്ങള്‍ താണ്ടും (ഭാഗവതപുരാണം ഖണ്ഡം 12, 2:19,20). ബുറാഖ് എന്ന അതിവേഗതയുള്ള കുതിരപ്പുറത്ത് ഏഴ് ആകാശങ്ങളിലൂടെ നബി സഞ്ചരിച്ചതായി മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. സൗന്ദര്യത്തിലും ആകാരഭംഗിയിലും കല്‍ക്കിയെ വെല്ലാന്‍ മറ്റാരുമില്ലെന്ന് ഭാഗവതപുരാണം പറയുന്നു (ഖണ്ഡം 12, 2:20). ആകര്‍ഷകമായ വ്യക്തിത്വവും ആകാരസൗഷ്ഠവവും മുഹമ്മദ് നബിയുടെ പ്രത്യേകതയായി അദ്ദേഹത്തിന്റെ സഹചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. കല്‍ക്കിയുടെ ശരീരത്തില്‍ നിന്ന് സദാ സുഗന്ധം പ്രസരിക്കുന്നുണ്ടാവും. ചുറ്റുപാടും ആ പരിമളത്തില്‍ ആനന്ദം കൊള്ളുന്നതാണ് (ഭാഗവതപുരാണം ഖണ്ഡം 12, 2:21). മുഹമ്മദ് നബി നടക്കുമ്പോള്‍ ചുറ്റുപാടും സുഗന്ധപൂരിതമാകുമായിരുന്നുവെന്ന് ചില ഹദീസുകള്‍ വ്യക്തമാക്കുന്നു.
ഭാഗവതപുരാണം കല്‍ക്കിയെ 'ജഗത്പതി' (ലോകനേതാവ്) എന്നാണ് വിശേഷിപ്പിക്കുന്നത് (ഭാഗവതപുരാണം ഖണ്ഡം 12, 12:19). പ്രവാചകപുംഗവരില്‍ ഈ വിശേഷണം മുഹമ്മദ് നബിക്ക് മറ്റാരേക്കാളും യോജിക്കുന്നു.
കല്‍ക്കി എട്ട് വിശിഷ്ട ഗുണങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടവനായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ആത്മനിയന്ത്രണം, ധൈര്യം, സംസാരത്തിലെ മിതത്വം, ദാനം, നന്ദി, കുടുംബമഹിമ, വിവേകം, ദിവ്യബോധനം എന്നിവയാണ് ഈ എട്ട് ഗുണങ്ങള്‍. ഈ എട്ട് ഗുണങ്ങളും മുഹമ്മദ് നബിയില്‍ സമഞ്ജസമായി സമ്മേളിക്കുന്നുവെന്നത് ആ മഹത് ചരിത്രം വായിക്കുന്ന ആര്‍ക്കും ബോധ്യമാവും. കല്‍ക്കിയെക്കുറിച്ചുള്ള ഹൈന്ദവപുരാണങ്ങളിലെ പ്രവചനങ്ങള്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്ക് മാത്രമാണ് അനുയോജ്യമാകുന്നതെന്ന് വേദപ്രകാശ്.
#അബസ്വരം :
എല്ലാ ഗ്രന്ഥങ്ങളും വായിക്കുക, പഠിക്കുക, ഉള്‍ക്കൊള്ളുക. 
— feeling വായിച്ചും മറ്റും മനസ്സിലാക്കിയവ പങ്കുവെച്ചു എന്ന് മാത്രം.

കടപ്പാട് പ്രമോദ് N P മായ

1 comment:

  1. ഹിന്ദു ഗ്രന്ഥങ്ങളിൽ നബിയെക്കുറിച്ച് പറയുന്നു എങ്കിൽ നിങ്ങൾ അതു പഠിച്ചാൽപ്പോരെ

    ReplyDelete

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....