Monday, May 4, 2020

ഇബ്നു ഹസമും ദഹബിയും അയോഗ്യർ* إبن حزم والذهبي

https://chat.whatsapp.com/ERFeJytUELg30VBdUeAWpTء

 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
htps://islamicglobalvoice.blogspot.in/?m


بسم الله الرحمن الرحيم
الحمد لله رب العالمين ، والصلاة والسلام على نبينا محمد ، وعلى آله ، وصحبه أجمعين . أما بعد:

 - *ദഹബിയും ഇബ്നു ഹസമും അയോഗ്യർ*
-----------------------
പക്ഷപാതം കൊണ്ട് കുപ്രസിദ്ധി നേടിയ രണ്ടു ഹദീസ് പണ്ഡിതരാണ് ദഹബിയും ഇബ്നു ഹസമും . ബിദഈ ചിന്തകൾക്ക് വെള്ളവും വളവും നൽകുന്ന നിലക്കാണ് രണ്ടാളുടെയും ഹദീസ് നിരൂപണം . ദഹബി , ഇബ്നു തെമിയ്യയുടെ ശിഷ്യനാണ് . കേരളാ വഹ്ഹാബികൾ ഇദ്ദേഹത്തെ തലയി ലേറ്റി നടക്കുന്നതിലെ രഹസ്യവും മറ്റൊന്നല്ല . നേരും നെറിയുമില്ലാത്ത പ ക്ഷപാതമാണ് ഹദീസ് നിരൂപണത്തിൽ ഇയാൾ സ്വീകരിച്ചിരിക്കുന്നത് . - ഹദീസ് നിരൂപകന്മാരിൽ വ്യത്യസ്ത താൽപര്യക്കാർ ഉണ്ടാകാം . സ്വതാൽപര്യങ്ങൾക്കനുസൃതമെന്ന് തോന്നുന്നഹദീസുകൾ റിപ്പോർട്ട് ചെയ്യു ന്നവരെ വാനോളം പുകഴ്ത്തുകയും അല്ലാത്തവരെ ഇകഴ്ത്തുകയും ചെയ്യുന്ന പക്ഷപാത പ്രവണത ചില നിരൂപകരിലെങ്കിലും കാണാം . ഇത്തരം നിരു പണങ്ങൾ സ്വീകാര്യമല്ലെന്ന് നാം നേരത്തെ പറഞ്ഞിട്ടുണ്ട് . ഇത്തരം പക്ഷപാതികളിൽ പെട്ടവരായിരുന്നു ഇബ്നു ഹസമൂം ദഹബിയും ,


പണ്ഡിതരിൽ ഒരാളും നല്ല അഭിപ്രായം പറഞ്ഞിട്ടില്ലാത്ത വ്യക്തി യാണ് ഇബ്നുഹസം . ഇദ്ദേഹത്തിന്റെ നാവിനെ ഹജ്ജാജിന്റെ വാളിനോടാണ് പണ്ഡിതർ ഉപമിച്ചിരിക്കുന്നത് . ' വഫയാതുൽ അഅ്ബാൻ ' രേഖപ്പെടു ത്തുന്നു . “ ഇബ്നു ഹസമിന്റെ നാക്കും ഹജ്ജാജുബ്നു യൂസുഫിന്റെ വാളും തുല്യമായിരുന്നു . അദ്ദേഹം കാലഭേദമന്യ പണ്ഡിതരെ അടച്ചാക്ഷേപിച്ച വ്യക്തിയാണ് . ഇയാളുടെ ആക്ഷേപങ്ങളിൽ നിന്ന് ഒരാളും രക്ഷപ്പെട്ടിട്ടി ല്ല " ( വഫാതുൽ അത്താൻ വാ : 1 , പേ : 169 )

كان لسان ابن حزم وسبف الحجاج بن يوسف شقيقين لانه كان كثير الوقوع في الأنمية المتقدمين والمتأخرين لم يكد يسلم منه احد اهـ وفيات الاعيان : ۱ ص ۱


( 2 )

mleasna ooo3 اله ( 4 ) رلى أناميل الى أبي محمد ( ابن حزم ) لمحبته في الحديث الصحيح ومعرفته به وان كنت لا أوافقه في كثير مما يقوله في الرجال ( سير أعلام النبلاء : ۱۸ ص ۲۰۱ ) والعلل اهـ ( 5 ) وقد صح في الآثار كون نساء النبي صلى الله عليه وسلم في ( المحلي : 4 ص ۱۹۹ ) حجرهن لا يخرجن الي المسجد اهـ

ഇതെ ആശയം ഇബ്നുൽ ഇമാദ് ( റ ) തന്റെ ശദറാതുദ്ദഹബ് വാ : 3 പേ : 300ലും ഉദ്ധരിച്ചിട്ടുണ്ട് .


- ഇബ്നു ഹജർ ( റ ) തന്റെ കഫ്ഫുറാത്ത് പേ : 126ൽ പറയുന്നു :

العلماء لا يقيمون لابن حزم واصحابه وزنا وانه لا يجوز لأحد تقليده ولا الاصغاء لقوله اصلا ورأسا اهـ ( كف الرعاء : ص ۱۲۹ ) (



“ ഇബ്നു ഹസമിനും തന്റെ അനുയായികൾക്കും പണ്ഡിതരാരും ഒരു വിലയും കൽപിക്കുന്നില്ല . അദ്ദേഹത്തെ അനുകരിക്കലോ അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ശ്രദ്ധിക്കലാ ഒട്ടും അനുവദനീയമല്ല "

ഈ വാക്കുകൾ അൽഫവാഇദുൽ മദനിയ്യ : പേ : 236ലും ഉദ്ധരിച്ചിട്ടുണ്ട് . “


ശദറാതുദ്ദഹബിൽ പറയുന്നു
واجمعوا على تضليله وشنعوا وحذروا سلاطينهم من فتنت ونهوا عوامهم عن الدنو اليه والاخد عنه فاقتصته الملوك وشردت من بلاده اهـ ( شذرات الذهب : ۳ ص ۲۰۰ )

 ഇബ്നു ഹസം പിഴച്ച വ്യക്തിയാണെന്ന് തന്റെ കാലത്തുള്ള പ ണ്ഡിതന്മാരൊക്കെ ഏകോപിച്ചിരിക്കുന്നു . അവർ ഇബ്നു ഹസമിനെ ആ ക്ഷേപിക്കുകയും താൻ വിതക്കുന്ന നാശത്തെ സംബന്ധിച്ച് ഭരണാധികാരി കളെ ഭയപ്പെടുത്തി അറിയിക്കുകയും ചെയ്തിട്ടുണ്ട് . സാധാരണ ജനങ്ങൾ അദ്ദേഹത്തിലേക്ക് അടുക്കുന്നതും അദ്ദേഹത്തിൽ നിന്ന് വല്ലതും സ്വീകരി ക്കുന്നതും അവർ വിലക്കിയിട്ടുണ്ട് . അതിനാൽ രാജാക്കന്മാർ ഇയാളെ പിടി കൂടുകയും നാട് കടത്തുകയും ചെയ്തു " . ( ശദറാതുദ്ദഹബ് വാ : 3 പേ . 300 )

3 )
ഇപ്രകാരം തദ്കിറതുൽ ഹുഫ്ഫാള് വാ : 3 പേ ; 1050 ലും കാണാം

. ഇബ്നു കസീർ ( റ ) പറയുന്നു : “ നാക്ക് കൊണ്ടും തുലിക കൊണ്ടും പണ്ഡി തർ കൂടുതൽ ആക്ഷേപിച്ച വ്യക്തിയാണ് ഇബ്നു ഹസം . അതിനാൽ അദ്ദേഹത്തിന്റെ സമകാലികരായ പണ്ഡിതരുടെ ഹൃദയങ്ങളിൽ അദ്ദേഹത്തോട് വിദോഷം ഉണ്ടായിരുന്നു . അതു കാരണം ഭരണാധികാരികൾക്കും അദ്ദേഹ ത്തോട് വിരോധമുണ്ടായി . അങ്ങനെ അദ്ദേഹം നാട് കടത്തപ്പെടുകയും ഹി 456ൽ മരിക്കുകയും ചെയ്ത " ( അൽ ബിദായതു വന്നിഹായ വാ : 12 പേ : 96 ) .

- ഹാശിയതുൽ അത്താർ വാ : 1 , പേ : 249ൽ ഇപ്രകാരം കാണാം . “ ഇബ് നു ഹസമിൻ ' അൽ - ഇഹ്കാം ഫീ ഉസൂലിൽ അഹ്കാം ' , ' അൽ - മുഹല്ല ' എന്നീ പേരുകളിലറിയപ്പെടുന്ന രണ്ടു ഗ്രന്ഥങ്ങൾ ഞാൻ കണ്ടു . മുജ്തഹിദകളുടെ ഖണ്ഡിതമായ അഭിപ്രായങ്ങൾക്കെതിരിൽ ധാരാളം പരാമർശങ്ങൾ ഇവയിൽ കാണാം . മുജ്തഹിദുകളോടൊ തന്നോട് തന്നെയാ യോജിക്കാത്ത കടുത്ത ശൈലിയിൽ ഇദ്ദേഹം അവരെ ആക്ഷേപിച്ചിരിക്കുന്നു '
 " . - ഇവയിൽ അൽ - മുഹല്ലയെ ഖണ്ഡിച്ച് കൊണ്ട് " അസൈസൽ മുജല്ല ഫിർറദ്ദി അലൽ മുഹല്ല ' എന്ന പേരിൽ ഒരു ഗ്രന്ഥം തന്നെ സയ്യിദ് മഹ്ദീ ഹസൻ ( റ ) എഴുതിയിട്ടുണ്ട് .

 ' ഏറ്റവും ചീത്ത ' എന്നാണ് ഇബ്നു ഹസമി ന്റെ മറ്റൊരു രചനയായ ' അൽ മിലലു വന്നിഹലി ' നെ കുറിച്ച് ഇമാം സുബ്കി ( റ ) ത്വബഖാത് വാ : 1 , പേ : 43ൽ വിശേഷിപ്പിക്കുന്നത് .

അതിൽ അഹ്ലു സ്സുന്നയെ ഇകഴ്ത്തിപ്പറഞ്ഞതാണു കാരണം .




 - *ഇബ്നു ഹസമിനെ ഖണ്ഡിക്കാനാണ് ദഹബിയും മുതിർന്നിരി ക്കുന്നത്* . ദഹബി പറയുന്നു : “ വലിയൊരു ഹദീസ് പണ്ഡിതനെന്ന നിലക്ക് അബൂമുഹമ്മദി ( ഇബ്നു ഹസം ) നോട് എനിക്ക് മാനസിക പിന്തുണയുണ്ട് . എങ്കിലും ഹദീസ് റിപ്പോർട്ടർമാരിലും പരമ്പരയുടെ വൈകല്യങ്ങൾ പറയു ന്നതിലുമടക്കം കുറേ കാര്യങ്ങളിൽ അദ്ദേഹത്തോട് ഞാൻ യോജിക്കുന്നില്ല " ( സിയറ് വാ : 18 പേ : 201 )

 സന്ദർഭോചിതമായി മറ്റൊരു കാര്യം സൂചിപ്പിക്കുന്നു . പര പുരുഷ ന്മാർ പങ്കെടുക്കുന്ന ജുമുഅഃ ജമാഅത്തുകളിൽ സ്ത്രീകളെ കൊണ്ടുവരുന്ന ഇസ്ലാമിക വിരുദ്ധ ആശയം കേരള വഹാബികളുടെ സൃഷ്ടിയാണ് . ഇവരു ടെ തന്നെ മുൻകാല നേതാക്കൾ ഈ ബിദ്അത്തിനെ നഖശിഖാന്തം എതിർ ക്കുന്നവരായിരുന്നു . സ്ത്രീ ജുമുഅ : ജമാഅത്ത് സ്ഥിരപ്പെടുത്താൻ ആധുനിക വഹാബികൾ എഴുന്നള്ളിക്കുന്ന ഹദീസ് നിരൂപകനാണ് നാം പരിചയപ്പെട്ട ഇബ്നു ഹസം . ഇദ്ദേഹം ഈ വിഷയത്തിൽ സ്വീകാര്യനല്ല . പക്ഷെ നബി ( സ ) യുടെ ഭാര്യമാരാരും ജുമുഅ : ജമാഅത്തുകൾക്ക് പുറപ്പെട്ടിരുന്നി ല്ലെന്ന് ചരിത്ര സത്യം ഇബ്നു ഹസം തന്നെ അംഗീകരിച്ചിട്ടുണ്ട് .

അൽ - മു ഹല്ല വാ : 4 പേ : 196ൽ അദ്ദേഹം പറയുന്നു . “ നബി ( സ ) യുടെ ഭാര്യമാർ അവരു ടെ വീടുകളിലായിരുന്നുവെന്നും ഒരിക്കലും പള്ളിയിലേക്ക് പുറപ്പെട്ടിരുന്നി ല്ലെന്നും തീർച്ചയായും ഹദീസുകളിൽ സ്വഹീഹായി വന്നിട്ടുണ്ട്

.നിസ്കാരാനന്തരമുള്ള കൂട്ടുപ്രാർത്ഥന സുന്നത്താണെന്ന പക്ഷക്കാ രനാണ് ഇബ്നു ഹസം . അദ്ദേഹം പറയുന്നതു കാണുക :

جلوس الامام في مصلاه بعد سلامه حسن مباح وفد صحت اخبار كثيرة مسندة تدل على هذا وبه ( اي السند المذكور ) الي يزيد من الاسود عن ابيه انه صلى مع رسول الله صلى الله عليه وسلم الصمع فلما صلي انحرف الخ اهـ ( كتاب المحلي : 4 ص . ۲۹ )

“ സലാം വീട്ടിയ ശേഷം ഇമാം ' മുസ്വല്ലയിൽ ഇരിക്കുന്നത് സുന്നത്തും അനുവദനീയവുമാ ണ് . ഇതിനെ കുറിക്കുന്ന ധാരാളം ഹദീസുകൾ സ്വഹീഹായി വന്നിരിക്കു ന്നു . യസീദുബ്നിൽ അസദ് തന്റെ പിതാവിൽ നിന്ന് നിവേദനം . അദ്ദേഹം നബി ( സ ) യുടെ കൂടെ സുബ്ഹി നിസ്കരിച്ചു . നിസ്കാരാനന്തരം നബി ( സ ) തിരിഞ്ഞിരുന്നു .  . " ( മുഹല്ല : വാ : 4 പേ : 260 ) .

 കറ കളഞ്ഞ തൗഹീദുകാരായ ( ? ) “ തവസ്സുൽ ' വിരോധികൾക്കും വിരോധി തന്നെയാണ് ഇബ്നു ഹസം . ദാഇറതുൽ മആരിഫ് വാ : 1 , പേ : 140ൽ പറയുന്നു : “

( 7 ) كان ابن حزم يمثل أهل التوحيد الذين اننلنوا على التوسل ا بالأولياء ومذاهب الصوفية


 ഔലിയാക്കളെ കൊണ്ട് ഇട തേട്ടം നടത്തുന്നതിനെയും സൂഫി ചിന്താഗതികളെയും എതിർക്കുന്ന , തൗഹീദുകാരെ ആക്ഷേപിച്ചിരുന്ന വ്യ ക്തിയായിരുന്നു ഇബ്നു ഹസം ' .


'ഹദീസ് നിരൂപണ രംഗത്ത് പക്ഷപാത നയം കൈകൊണ്ട് മറ്റൊരാ ളാണ് ഹാഫിളുദ്ദഹബി . നിഷ്പക്ഷത എന്ന പ്രധാന നിബന്ധന ഇല്ലാതെ പോയതാണ് ഇദ്ദേഹത്തിന്റെ സ്വീകാര്യത ചോദ്യം ചെയ്യപ്പെടാൻ കാരണം . ഇബ്നു തൈമിയ്യ : യുടെയും ഇബ്നു ഖയ്യിമിന്റെയും പക്ഷക്കാരനായിരുന്നു ഇദ്ദേഹം . ആശയത്തിൽ തന്നോടൊക്കാത്തവരുടെ ഹദീസുകൾ പക്ഷപാത ത്തോടെ മാത്രമെ ഇദ്ദേഹം നിരൂപിക്കു . തന്റെ ' മീസാനുൽ ഇഅ്തിദാൽ ' എന്ന ഗ്രന്ഥം ഇതിനു വ്യക്തമായ തെളിവാണ് . ഇമാം ബുഖാരി ( റ ) യുടെ ഹദീസ് പോലും സ്വ താൽപര്യത്തിനെതിരായതിനാൽ ഇദ്ദേഹം വെറുതെ വിട്ടിട്ടില്ല . - ഇമാം റാസി ( റ ) യെ ബലഹീനന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി ക്കൊണ്ടുള്ള പരാമർശം ഇദ്ദേഹത്തിന്റെ മീസാനിൽ കാണാം . ഇതെക്കുറി ച്ച് തന്റെ സിഷ്യൻ കൂടിയായ സുബ്കി ( റ ) ത്വബഖാതിൽ പറഞ്ഞു . - ത്വബഖാത് ( വാ : 1 , പേ : 192 )

 ഇപ്രകാരം തുടരുന്നു . “ ഫഖ്റുദ്ദീൻ എന്ന പേരിലാണ് ' മീസാൻ ' ഇമാം റാസി ( റ ) യെ പരിചയപ്പെടുത്തുന്നത് . ഇതും ദുരൂഹമാണ് . ഇതു ഇമാം റാസി ( റ ) യുടെ നേരെ പേരൊ അറിയപ്പെട്ട പേരൊഅല്ല . പേര് മുഹമ്മദ് എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നത് ' ഇബ്നുൽ ീബ് ' , ഇമാം എന്നീ പേരുകളിലുമായിരുന്നു . ' ഫഖ്റുദ്ദീൻ ' എന്ന അപരി ചിത നാമം ഇമാം റാസി ( റ ) ക്ക് കൊടുത്തതായി മറ്റൊരാളെയും നാം കേട്ടിട്ടി ല്ല " . ( ത്വബഖാത് തന്നെ ഇതിനു കാരണം പറയുന്നതു കാണുക )
كان شيخنا كثر الإزراء باهل السنة اهـ ( طبقات : 5 ص ۲۱۷ ) ( 0 )


 “ എന്റെ ഉസ്താദായ ദഹബി അഹ്ലുസ്സുന്നത്തിനെ കൂടുതലായി ഇകഴ്ത്തിപ്പറയുന്ന വ്യക്തിയായിരുന്നു " ( തബഖാത് വാ : 5 പേ . 217 ) സു ബ്കി ( റ ) തന്നെ പറയുന്നു ' “

وعنده على أهل السنة تحمل مفرط ولا يجوز أن يعتمد عليه اهـ ( طبقات : ۱ ص ۱۹۰ ) (

 ദഹബിയുടെയടുക്കൽ അഹ്ലുസ്സുന്നയുടെ മേൽ അതിർ കവിഞ്ഞ ആക്ഷേപങ്ങളുണ്ട് . അവയൊന്നും അവലംബിക്ക പ്പെടാവതല്ല " ( ത്വബഖാത് വാ : 1 , പേ : 190 ) .
 - സുബ്കി തുടരുന്നു .

فالذهبي رحمه الله متعصب جلد وهو شيخنا وله علينا حقوق الا ان حق الله مقدم على حقه والذي تقوله انه لا ينبغي ان يسمع كلامه في حنفي ولا شافعي ولا تأخذ تراجمهم من كتبه فانه يتعصب عليهم كثيرا اهـ ( طبقات : 4 ص ۱۹۱ )


ഉറച്ച പക്ഷപാതിയാണ് ദഹബി , അദ്ദേഹം നമ്മുടെ ഗുരുവര്യനാണ്. നമുക്ക് അദ്ദേഹത്തോട് കൂറേ കടപ്പാടുകളുമുണ്ട് . പക്ഷെ , അല്ലാഹുവിനോടുള്ള കടപ്പാടാണല്ലൊ അദ്ദേഹത്തോടുള്ള കടപ്പാ ടിനേക്കാൾ മുന്തിക്കപ്പെടേണ്ടത് . നമുക്ക് അദ്ദേഹത്തെകുറിച്ച് പറയാനു ള്ളത് ഇത്രയുമാണ് , ഹനഫിയ്യിലൊ ശാഫിഇയ്യിലൊ ദഹബിയുടെ പരാമർശം സ്വീകരിക്കാൻ പാടുള്ളതല്ല . അവരുടെ ചരിത്രം ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ നിന്ന് കണ്ടെടുക്കുകയും അരുത് , കാരണം അവർക്കെതിരിൽ കടുത് ത പക്ഷപാതം സ്വീകരിച്ച വ്യക്തിയാണ് ദഹബി . ത്വബഖാത് : വാ : 1 , പേ : 191 ,

 ഹദീസിന്റെ ബലാബലങ്ങൾ പരിശോധിക്കാൻ വേണ്ടി വഹാബി കൾ അവലംബിക്കുന്ന ദഹബി ഈ വിഷയകമായി പറയുന്നതൊന്നും വിശ്വസിച്ച് കൂടാത്തതാണ് . സ്വന്തം മാറാപ്പിലെ വികലമായ ആശയങ്ങളോട് പല പ്പോഴും യോജിക്കുന്നതിനാലാണ് പണ്ഡിത ലോകം എഴുതിത്തള്ളിയ ദഹബി യെ വഹാബീ വങ്കന്മാർ തലയിലേറ്റുന്നത് . - സ്വഹീഹായ ഹദീസ് പോലും തന്റെ പക്ഷപാതം കൊണ്ടു തരം താഴ്ത്താൻ ദഹബി ശ്രമിച്ചിട്ടുണ്ട് . ഒരു ഉദാഹരണം നോക്കുക . ഖാലിദ് ബ്നു മഖ്ദി ( റ ) ൽ നിന്ന് ഇമാം ബുഖാരി ( റ ) നിവേദനം ചെയ്യുന്ന ഹദീ സിൽ ഇപ്രകാരം കാണാം . “ എന്റെ വലിയ്യിനോട് ആരെങ്കിലും ശത്രുത പു ലർത്തിയാൽ ഞാനവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു . സുന്നത്തുകൾ മു ഖേന എൻറ അടിമ എന്നിലേക്ക് അടുത്തു കൊണ്ടിരിക്കും . അങ്ങനെ ഞാൻ അവനെ ഇഷ്ട്ടപ്പെടും . ഞാൻ അവനെ ഇഷ്ടപ്പെട്ടാൽ അവൻ കേൾ ക്കുന്ന ചെവിയും കാണുന്ന കണ്ണും പിടിക്കുന്ന കയ്യും നടക്കുന്ന കാലും ഞാ നാകും ” ( ബുഖാരി .. )


 - ഇബ്നു ഖയ്യിം , ഇബ്നു തൈമിയ്യ എന്നിവരുടെ ' മുഖല്ലിദാ ' യ ദഹബി ഈ ഹദീസുമായി യോജിക്കുകയില്ലെന്ന് പറയേണ്ടതില്ലല്ലൊ ? ദഹബി തന്റെ മീസാനുൽ ഇസ്തിദാലിൽ മേൽ ഹദീസിനെകുറിച്ച് പറയുന്നത് ഇ പ്രകാരമാണ് .

فهذا حديث غريب جدا لولاهيبة الجامع الصحيح لعددته في منكرات خالد بن مخلد اهـ ( ميزان الاعتدال : ۱ ص 141 )

“ ഈ ഹദീസ് തീർത്തും ഒറ്റപ്പെട്ടതാണ് . ജാമിഉസ്സ്വഹീഹിനെ ( ബുഖാരിയെ ) തള്ളിപ്പറയുന്നതിൽ ഭയമില്ലായിരുന്നെങ്കിൽ ഇതിനെ ഞാൻ ഖാലിദിന്റെ വെറുക്കപ്പെട്ട ഹദീസുകളിൽ എണ്ണുമായിരുന്നു " ( മീസാൻ വാ : 1 പേ : 641 )



,  ഇമാം ബുഖാരി ( റ ) റിപ്പോർട്ട് ചെയ്യുന്ന ഹദീസ് സ്വഹീഹാണെന്ന് ബോധ്യപ്പെട്ട ശേഷം താൻ പ്രതിനിധാനം ചെയ്യുന്ന ആശയവുമായി യോജി ക്കാത്ത കാരണത്താൽ , പ്രസ്തുത ഹദീസ് നിവേദക പരമ്പരയിലെ , ഖാലി ദ്ബ് മഖ്ദിനെ അതിക്ഷേപിക്കാനാണ് ദഹബി തുനിയുന്നത് . ബുഖാരി ( റ ) യെ പോലും തള്ളിപ്പറഞ്ഞ ഇദ്ദേഹത്തിന്റെ വാക്കുകൾ ഈ വിഷയത്തിൽ നാമെങ്ങനെ വിശ്വസിക്കും ?

“ ബുഖാരി ( റ ) , മുസ്ലിം ( റ ) അവരുടെ സ്വഹീഹുകളിൽ സ്വീകരിച്ച റിപ്പോർട്ടർമാരെല്ലാം ആക്ഷേപത്തിന്റെ പാലം കടന്നവരാണെന്നും അവ രെകുറിച്ചുള്ള ആക്ഷേപം ആരുടെതാണെങ്കിലും സ്വീകാര്യമല്ലെന്നുമാണ് പണ്ഡിത പക്ഷം " . മുർതളാസബീദി ( റ ) യുടെ ഇത്ഹാഫ് വാ : 5 പേ : 414 നോ ക്കുക .


ദഹബിയുടെ മീസാനെ സംബന്ധിച്ച് തന്റെ ശിഷ്യൻ
 എഴുതിയതു കാണുക .

 واما تاريخ شيخنا الذهبي غفر الله له فانه على حسنه وجمعه مشحون بالتعصب المفرط لا واخذه الله فلقد اكثر الوقيعة في اهل

الدين أعني الفقراء الذين هم صفوة الخلق واستطال بلسانه على كثير من أئمة الشافعيين والحنفيين ومال نافرط على الأشاعرة ومدح فزاد في المجسمة اهـ ( طبقات : ۱ ص ۱۹۷ ) ( 13 )

ما “ എൻറ ഉസ്താദ് ദഹബി എഴുതിയ റിപ്പോർട്ടർമാരുടെ ചരിത്ര ഗ്രന്ഥം കൊള്ളാമെങ്കിലും അതു അതിൽ കവിഞ്ഞ പക്ഷപാതം കൊണ്ടു നിറക്കപ്പെട്ടിരിക്കുന്നു . അല്ലാഹു അദ്ദേഹത്തെ ശിക്ഷിക്കാതിരിക്കട്ടെ ദീനിന്റെ ആളുകളെ കുറിച്ചുള്ള ആക്ഷേപം അദ്ദേഹം വർദ്ധിപ്പിച്ചു . സൃഷ്ടികളിൽ ഉത്തമരാണവർ . ശാഫിഈകളും ഹനഫികളുമായ ധാരാളം പണ്ഡിതരുടെ മേൽ നാക്കിനെ അഴിച്ചു വിട്ട ദഹബി ‘ അശാഇറത്തി ' ൻറ മേൽ പക്ഷപാത നയം സ്വീകരിക്കുകയും അല്ലാഹുവിനു തടിയുണ്ടെന്നു വിശ്വസിക്കുന്ന ' മുജസ്സിമതി ' നെ ( വഹാബികളും ഇതെ വിശ്വാസക്കാരാണ് ) വാനോളം പു കഴ്ത്തു കയും ചെയ്തു . ( തബഖാത് വാ : 1 , പേ : 197 )

 - സുബ്കി ( റ ) തന്നെ പറയുന്നു : “

وعنده على اهل السنة تحمل مفرط فلا يجوز أن يعتمد عليه والحال في حق شيخنا الذهبي ازيد مما وصف وهو شيخنا ومعلمنا غير ان الحق أحق أن يتبع اهـ ( طبقات : ۱ ص ۱۹۱ ، ۱۹۰ ) 58


 അഹ്ലുസ്സുന്നത്തിനെ കുറിച്ച് കടുത്ത പക്ഷപാത നയമാണ് ഇയാൾ സ്വീകരിച്ചിരിക്കുന്നത് . ആയതിനാൽ അദ്ദേഹത്തെ അവലംബിക്കാൻ പാടില്ല . ദഹബിയുടെ പക്ഷപാതം ഞാൻ പറഞ്ഞതിലും എത്രയൊ ഭീകരമാണ് . അദ്ദേഹം നമ്മുടെ അദ്ധ്യാപകനാ ണെന്നതു ശരി . പക്ഷെ പിന്തുടരപ്പെടാൻ ഏറ്റവും ബന്ധപ്പെട്ടതു ഹഖ് ( സത്യം ) ആണ് " ( ത്വബഖാത് വാ : 1 , പേ : 190 , 191 )


അവലംബം ശാഫിഈ മദ്ഹബ്
പൊന്മള ഉസ്താദ്

പകർപ്പ്
അസ് ലം സഖാഫി പരപ്പനങ്ങാടി
,  .  - - 

1 comment:

  1. ഈ ദഹബിയെ ചെറുശേരിയും പുത്തൂർ ഫൈസിയും പുകഴ്ത്തിയിട്ടുണ്ടല്ലോ...

    ReplyDelete

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....