Monday, March 30, 2020

ഇസ്ലാം:പ്രവാചകത്വത്തിന്റെ തെളിവുകൾ*'

https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m




 *പ്രവാചകത്വത്തിന്റെ തെളിവുകൾ*


 വികാരത്തിന്റെയും ശാരീരികേഛയുടയും ചുഴിയിൽ പെട്ടു ദീനും ദുൻയാവും ആഖിറവും നഷ്ടപ്പെടുന്ന മനുഷ്യരെ സത്യത്തിലേക്കും സദാചാരമൂല്യങ്ങളിലേക്കും പരലോക വിജയത്തിലേക്കും വഴി കാണിച്ചുകൊടുക്കാൻ വേണ്ടി അല്ലാഹുവിൽ നിന്നു വഹ്യ് ലഭിച്ച മഹത്തു ക്കളാന്ന് അമ്പിയാക്കൾ . ശാരീരികമായി അവർ മനുഷ്യപ്രകൃതിയിലാ ന്നെങ്കിലും അല്ലാഹു അവർക്കു ചില പ്രത്യേകതകൾ നൽകിയിട്ടുണ്ട് . . മനുഷ്യൻ അവന്റെ അൽപബുദ്ധികൊണ്ടു മെനഞ്ഞുണ്ടാക്കുന്ന വിശ്വാസങ്ങളാ നിമയങ്ങളാ അവനു വഴി കാണിച്ചുകൊടുക്കാൻ പര്യാപ്തമല്ല . ചെറുപ്പകാലത്ത് അവനു യുക്തിയായിതോന്നുന്നതു യൗവനകാലത്തു വിഡ്ഡിത്തമോ മണ്ടത്തരമോ ആയി തോന്നാം . യുവത്വത്തിന്റെ ലഹരിയിൽ മതിമറന്നു ജീവിച്ചിരുന്നപ്പോൾ യുക്തമെന്നു ധരിച്ച പലതും വാർധക്യാവേളയിൽ തെറ്റായി തോന്നാനും ഖേദിക്കാനും ഇടവരും .

 *ഒരു വിഷയത്തെക്കുറിച്ചു ചിന്തിച്ചു അഭിപ്രായം പറയാൻ ഒരു സംഘം ലോകചിന്തകന്മാരെ ഒരുമിച്ചുകൂട്ടിയന്നു വിചാരിക്കുക* എന്നാൽ ഒരാൾ അക്കാര്യം നല്ലതായി മനസ്സിലാക്കുമ്പോൾ അതിന്റെ നേരെ മാറ്റം , അഥവാ ചീത്തയായിട്ടായിരിക്കും മറ്റൊരു വ്യക്തി ചിന്തിക്കുന്നതും അഭിപ്രായം രേഖപ്പെടുത്തുന്നതും അവരിൽ പലരും വിവിധങ്ങ ളായ അഭിപ്രായങ്ങൾ വേറെയും പറഞ്ഞേക്കാം ,
*നൂറു കൊല്ലം ലോകം ശരിയാണെന്നു ധരിച്ചിരുന്ന പല കാര്യങ്ങളും ഇന്ന് പരമാബദ്ധമാണെന്നു ബോദ്ധ്യപ്പെട്ടിട്ടുണ്ട്* .

 യുക്തിയുടെ സ്ഥിതി ഇതാ ണങ്കിൽ പിന്നെ യുക്തിക്കൊരർഥവുമില്ലെന്നു ഗ്രഹിക്കാവുന്നതാണ് .

' അപ്പോൾ മനുഷ്യജീവിതം വിജയിക്കണമെങ്കിൽ മനുഷ്യന്റെ എല്ലാമറിയുന്ന അല്ലാഹുവിൽ നിന്നുതന്നെ മാർഗ്ഗനിർദ്ദേശം ലഭിക്കേണ്ട തുണ്ട് . അത് മനുഷ്യർ സ്വീകരിക്കുകയും വേണം

. ആൾത്തിരക്കുള്ള ജംഗഷനിൽ വാഹന അപകടങ്ങളും കൂട്ടിമുട്ടലുകളും ഒഴിവാക്കാൻ ഗതാഗത നിയന്ത്രണം ആവശ്യമാണ് . ഈ നിയന്ത്രണ സംവിധാനം ചിലരുടെയെങ്കിലും ൈസ്വരവീഹാരത്തിനു കടിഞ്ഞിനിട്ടിരിക്കും , ആൾതിരക്കുള്ള ആ ജംഗ്ഷനിൽ വാഹനമോടിക്കുമ്പോൾ ഇത് കൂടിയെകഴിഴു. അവന്റെയും മറ്റു യാത്രക്കാരുടെയും ഗുണ ത്തിനും സുരക്ഷിതത്വത്തിന്നും വേണ്ടിയാണല്ലോ ഇത്തരം നിയമങ്ങൾ ഏർപെടുത്തുന്നതും

അത് സ്വീകരിക്കനവർ നിർബന്ധിതനാവുന്നതും  ഇതു സീകരിക്കാൻ കൂട്ടാക്കാത്ത വ്യക്തി , അവന്റെ ജീവനുതന്നെ അഭയമില്ലാത്തവസ്ഥയാണല്ലോ ക്ഷണിച്ചുവരുത്തുന്നത് . അക്കാരമണത്താൽ മനുഷ്യരേയും അവർക്കാവശ്യമായ വസ്തുക്കളേനും സൃഷ്ടിച്ച സൃഷ്ടാവ് തന്നെ അവർക്കു ജന്മാലോകത്ത് ശാന്തിര യോടും സമാധാനത്തോടും ജീവിക്കാനാവശ്യമായ നിയമങ്ങൾ അറിയിച്ചുകൊടുത്തിടുണ്ട് .

 *അപ്രകാരം മനുഷ്യരെയും അവർക്കാവശ്യമായ സകലമാന വസ്തുക്കളേയും സ്യഷ്ടിച്ചു സംരക്ഷിച്ചു പരിപാലിക്കുന്നവനായ സൃഷ്ടാവിനോടവർ നന്ദിപുലർത്തണ്ടത് അനിവാര്യമത്ര*'


ഈ ആരാധനാകർമ്മം അറിയിച്ചുകൊടുക്കേണ്ടത് അല്ലാഹു തന്നെ . മലക്കുകൾ മുഖേനയാണ് നിയമങ്ങൾ അല്ലാഹു അറിയിച്ചുകൊ ടുക്കുന്നത് . എന്നാൽ എല്ലാവർക്കും മലക്കുകളുമായി ബന്ധപ്പെടുക സാധ്യമല്ലാലോ . അതുകൊണ്ടു സ്യഷ്ടികർത്താവിന്റെ പ്രത്യക വിഭാഗമായ അമ്പിയാക്കളാണ് ഇവരുടെ ഈ കാര്യം നിർവ്വഹിക്കുന്നത് അവരുടെ പ്രത്യാക സ്വഭാവങ്ങളെ പരാമർശിച്ചുകൊണ്ട് ഇമാം ഗസ്സാലി റ  തന്റെ ഇഹ്യാഇലും ഇന്നുഹജറുൽ അസ്ഖലാനി ( റ ) തന്റെ ' ഫത്ഹുൽബാരിയിലും വിശദീകരിച്ചിട്ടുണ്ട് .


 *ദൃഷ്ടാന്തങ്ങൾ*



ആമ്പിയാക്കൾ കൊണ്ടു വന്നത് അല്ലാഹുവിൽ നിന്നുള്ള  നിയമങ്ങളാണോ അല്ലയോ  എന്നു നമുക്കു ബോധ്യമാവേണ്ടതുണ്ട് ഏതങ്കിലുമൊരു നേതാവ് അല്ലെങ്കിൽ ഒരു പണ്ഡിതൻ   ഞാൻ പ്രവാചകനാണ് , അല്ലാഹ് എന്നെ അയച്ചതാണ് എന്ന് പറഞ്ഞാൽ ജനങ്ങൾ അത് അത് സ്വീകരിക്കാൻ തയാറായന്നുവരില്ല .


 പ്രവാചകനാണന്നതിന് | വ്യക്തവും  സ്വീകാര്യയോഗ്യമായ തെളിവുകൾ കൊണ്ട് വരേണ്ടതുണ്ട് ' അത്ണ്ടെങ്കിലേ
 ജനങ്ങൾ വിശ്വസിക്കുകയുള്ളു. അവർക്കു ബോധ്യമാകും  വിധം തെളിവുണ്ടാകുമ്പോൾ പ്രവാചകനിലും ആ പ്രവാചകനെ അയച്ച അല്ലാഹുവിലും വിശ്വസിക്കുന്നു '
 -  ഇക്കാരണത്താൽ എല്ലാ പ്രവാചകനിലും  മുഅജിസത്ത്  അഥവാ അസാധാരണ സംഭവങ്ങൾ ആകുന്ന ദൃഷ്ടാന്തങ്ങൾ നകിയിട്ടുണ്ട് .ഇതിന് പുറമേ പ്രവാചകന്മാരുടെ  ചരിത്രങ്ങൾ , അവരുടെ പ്രവർത്തനങ്ങൾ , അവർ കൊണ്ടുവന്ന വേദഗ്രന്ഥങ്ങൾ    മുതലായവയും  അവരുടെ പ്രവാചകത്വത്തിന്റെ ദൃഷ്ടാന്തങ്ങളണ് .

നിഷ്പക്ഷ ബുദ്ധികൾക്ക് അവരെ അല്ലാഹു നിയോഗിച്ചതാണ്നനതിന്റെ തെളിവുകൾ പ്രവാചകന്മാരുടെ കൂടെ കാണാതിരിക്കില്ല . അത് അല്ലാഹുവിന്റെ ആസ്തിക്യത്തിനുള്ള ദൃഷ്ടാന്തങ്ങൾ കൂടിയാണ് ''

 *മുഅജ്ജിസത്തും ജാലവിദ്യയും*


 മുൽജിസത്ത് ( അസാധാരണ സംഭവങ്ങൾ ) സാധാരണയുള്ള കാര്യകാരണബന്ധങ്ങൾക്ക് അതീതമായതും അല്ലാഹു പ്രത്യേകമായി നൽകിയതുമായിരിക്കും . അതു നേരിൽ കാണുന്നവർക്കും ശേഷം അറിന്നവർക്കും നിഷ്പക്ഷമായി ചിന്തിക്കുമ്പോൾ അത് ജാലവിദ്യയോ മരുന്ന് പ്രായോഗമോ അല്ലെന്നു മനസ്സിലാക്കാൻ കഴിയുന്നതാണ് . മുമ്പ് വിവരിച്ചപോലെ ജാലവിദ്യകൾ കാര്യകാരണബന്ധങ്ങളിൽ അതിഷ്ഠിതവും രഹസ്യമായ മരുന്ന പ്രയോഗവും കൈവേഗതയയുമാണന്ന് അതുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ പരിശോധിച്ചാലും അതുമായി ബന്ധമുള്ളവർക്കും അറിയാവുന്ന പരമാർത്ഥമാണ് .
ജാലവിദ്യ കൾ വിവരിക്കുന്ന ചില ഗ്രന്ഥങ്ങളിലെ പരാമർശങ്ങളിൽ നിന്ന് ഇതു ലാക്കാവുന്നതാണ് .
 ഉദാഹരണമായി ' നല്ല പാമ്പിന്റെ നെയ്യ് തുണി കഷ്ണത്തിൽ പുരട്ടി നിഴലിൽ ഉണക്കി തിരിയാക്കി കത്തിച്ചാൽ സർപ്പമെന്ന് തോന്നും  . '

ഇതുപോലെ' ചെമ്പരുത്തിപ്പുവിന്റെ നീരെടുത്തു ഒരു കത്തിയിൽ തേച്ചു  ഉണക്കി ഇതൊരു പ്രാവശ്യം ആവർത്തിക്കുകയും ചെയ്താൽ  ആ കത്തികൊണ്ട് ചെറുനാരങ്ങ മുറിച്ചാൽ രക്തം ചെരിയും '

ഇത്തരം പ്രായോഗങ്ങൾ കാര്യകാരണ ബന്ധങ്ങളിലധിഷ്ഠിതമാണല്ലോ '

ഇത് പ്രയോഗിക്കുന്ന ഒരാളെ അവനെപ്പോലെയോ അവനേക്കാൾ കൂടുതലായോ പഠിച്ച ഒരാൾക്കു പരാജയപ്പെടുത്തുവാൻ സാധിക്കും


 *മെസ്മരിസവും ഹിപ്നോട്ടിസവും*
ഇപ്രകാരം തന്നെ കാര്യ കാരണ ബന്ധങ്ങളിലധിഷ്ഠിതമാണ് .

 *ഇത്തരം വിദ്യകൾ കാണിച്ചു
പ്രവാചകനാണെന്ന് ബോധ്യപ്പെടുത്താൻ ആവില്ല കുറച്ചു കാലം കുറച്ചു ജനങ്ങളെ ഒരുപക്ഷേ ഇതുകൊണ്ട് വഞ്ചിക്കാൻ കഴിഞ്ഞെന്നു വരും
 പക്ഷേ , അതു ഏറെനാൾ നീണ്ടുനിൽക്കുകയില്ല* .


 *എന്നാൽ മുഅജിസത്തുകളാകുന്ന അസാധാരണ സംഭവങ്ങൾ ഇങ്ങനെയല്ല അത് സാധാരണയുള്ള കാര്യകാരണ ബന്ധങ്ങൾ വഴി ഉണ്ടാക്കുന്നതുമല്ല  ' അതിനെ പരാജയപ്പെടുത്താനും കഴിയില്ല* .


വിശുദ്ധ ഖുർആൻ അടക്കം ചില ഉദാഹരണം മാത്രം ചിന്തിച്ചാൽ ഈ വസ്തുത നമുക്കു ബോധ്യമാവാതിരിക്കില്ല'

 *ഖുർആൻ*

അല്ലാഹു (സു ത)

 നബി ( സ ) തങ്ങൾക്കു നൽകിയ മുഅജിസകളിലെ പ്രധാനമായ ഒന്നത്രേ ഖുർ ആൻ ശരീഫ് ജനങ്ങൾ സാഹിത്യരംഗത്തെ ഉന്നതി പ്രാപിക്കുകയും തമ്മിൽതമ്മിൽ മത്സരബുദ്ധിയോടെ സാഹിത്യ സൃഷ്ടി നടത്തുകയും ചെയ്തിരുന്ന ഒരവസരത്തിൽ ആണെല്ലൊ ഖുർആനിന്റെ അവതരണം
ചന്തകളിലും അങ്ങാടികളിലും ജനങ്ങൾ ഒരുമിച്ച് കൂടുതൽ പതിവുള്ള മറ്റു സ്ഥലങ്ങളിലും സാഹിത്യ മത്സരം നടത്തൽ പതിവായിരുന്നു അവസരത്തിൽ വിശുദ്ധ ഖുർആൻ അവരെ വെല്ലുവിളിച്ചു ഖുർആനിനോട് തുല്യമായ ഒരു ബന്ധം കൊണ്ടുവരൂ വെല്ലുവിളി കൊത്ത് അവർ കൊണ്ടുവരാൻ ശ്രമിക്കാതെ ഇരുന്നില്ല പക്ഷേ അവർ പരാജയത്തിൽ ആയിരുന്നു എന്ന് മാത്രം ഖുർആനിലെ 10 അദ്ധ്യായങ്ങളുടെ സമമായ ഗ്രന്ഥം കൊണ്ടുവരിക ഖുർആൻ വീണ്ടും വിളിച്ചെങ്കിലും അതും അവർക്ക് സാധ്യമായില്ല ' അറേബ്യയിലെ സാമ്രാട്ട് കളോട് ഖുർആൻ അവസാനമായി പറഞ്ഞു ഖുർആൻ ശരീഫ് ലെ ഒരു സൂറ യോട് സമമായതെങ്കിലും   നിങ്ങൾ കൊണ്ടുവരൂ അതിനും കഴിയാതെ പരാജിതരായ വിഭാഗം കുപ്രചരണങ്ങൾക്കും ആക്ഷേപങ്ങൾക്കും ശ്രമിച്ചു ചിലർ ഇത് ഒരു ജാലവിദ്യ ആണെന്ന് പറഞ്ഞു പിന്മാറി മാറി ജാലവിദ്യ എന്താണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും ഉള്ളവർക്ക് അത് ശരിയല്ലെന്ന് എന്ന് മനസ്സിലാക്കാൻ കഴിയുമല്ലോ.

*ജാലവിദ്യ കൊണ്ട് സാഹിത്യങ്ങളോ ഗ്രന്ഥങ്ങളോ ഉണ്ടാക്കാൻ കഴിയുന്നതെങ്ങനെ? കഴിയാത്തതുകൊണ്ടാണ്   അത് അത് മുഅജി സത്താകുന്നത് '
ഇതിന് രണ്ട് കാരണം ഉണ്ട് ഒന്ന് ഖുർആനിൻറെ ഭാഷാപരമായ ഔന്യത്യം രെണ്ട് അനിതരസാധാരണമായ തത്വങ്ങൾ 
ഭാഷാപരമായ ഭാഷാപരമായ മേന്മ ഗ്രഹിക്കണമെങ്കിൽ  അറബിസാഹിത്യം അറിയേണ്ടതുണ്ട്. മലയാള പാണ്ഡിത്യം ഉള്ളവർക്കെ  മലയാളത്തിലുള്ള ഒരു പുസ്തകം മറ്റൊരു പുസ്തകത്തെ കാൾ സാഹിത്യ സമ്പുഷ്ടമാണെന്നോഅതിനെ മലയാളത്തിലുള്ള മറ്റൊരു ഗ്രന്ഥത്തിനും ജയിച്ച നടക്കാനാവില്ലന്നും അവകാശപ്പെടാൻ കഴിയുകയുള്ളൂ.' അപ്രകാരം അറബിയിൽ അഗാധ പാണ്ഡിത്യവും നൈപുണ്യവും സിദ്ധിച്ച സാഹിത്യകാരന്മാർക്ക് മാത്രമേ ഖുർആനിലെ സാഹിത്യ ഭംഗിയെ കുറിച്ച് മനസ്സിലാക്കാനും  ഖുർആനിനെ വെല്ലാനും  അതിജയിക്കാനും പ്രഖ്യാപിക്കാനും സാധിക്കുകയുള്ളൂ*.

പരിശുദ്ധ ഖുർആനെ കുറിച്ച് അമുസ്ലിമായിരുന്ന ഒരാളുടെ അഭിപ്രായം താഴെ ചേർക്കുന്നു '

അനശ്വരമായ ഒന്നിനെ കുറിച്ചുള്ള അന്വേഷണത്തിൽ എൻറെ മനസ്സ് സദാ വ്യാപൃതനായിരുന്നു' ഖുർആനിൽ ആണ് ഞാനത് കണ്ടെത്തിയത് അല്ലാഹുവിൻറെ പ്രീതിക്ക് വേണ്ടിയുള്ള സൽക്കർമങ്ങൾ ഒരിക്കലും പാഴായി പോകുകയില്ല ഇല്ല ഇല്ല ഇല്ല എന്ന് ഞാൻ മനസ്സിലാക്കി

ഐഹികമായ നേട്ടങ്ങൾ ലഭിച്ചെങ്കിലും മരണാനന്തരജീവിതത്തിൽ അതിൻറെ പ്രതിഫലം നിസ്സന്ദേഹം പ്രതീക്ഷിക്കാവുന്നതാണ് ധാർമിക മൂല്യങ്ങൾക്ക് അ വിലകൽപ്പിക്കാതെ യഥേഷ്ടം ജീവിതം നയിക്കുന്നവർ ഈ ലോകത്ത് എത്രമാത്രം വിജയികളും സമ്പന്നരും ആണെങ്കിലും പരലോക ജീവിതത്തിൽ അവർ സർവ്വവും നഷ്ടപ്പെട്ടവരുടെ ആയിരിക്കും എന്ന് ഖുർആൻ പറയുന്നു ഇസ്ലാമിൻറെ ആകർഷണത്തിൽ അകപ്പെട്ടപ്പോൾ ബന്ധപ്പെട്ടവർ എല്ലാം എനിക്ക് ഭ്രാന്താണെന്ന് മനസ്സിലാക്കി അവരുടെ അഭിപ്രായത്തിൽ മതം വ്യക്തിപരമായ ഒരു കാര്യം ആയിരുന്നു പക്ഷേ ഖുർആൻ വായിച്ചപ്പോൾ ഇസ്ലാം ഖുർആൻ പഴയ നിയമവും ഖുർആനും ഞാൻ കൂടുതൽ ആഴത്തിൽ പഠിച്ചു പക്ഷെ അവ തമ്മിലുള്ള വ്യത്യാസം കൂടുതൽ കൂടുതൽ വ്യക്തമായി ദൈവം പ്രത്യക്ഷമായി തെരഞ്ഞെടുത്ത ആളുകൾ എന്നവകാശപ്പെടുന്ന യഹൂദരുടെ ചരിത്രം എന്ന നിലയിൽ മാത്രമേ പഴയനിയമത്തെ പരിഗണിക്കാൻ നിവൃത്തിയുള്ളൂ ഖുർആൻ അറബി ഭാഷയിൽ മനുഷ്യവർഗത്തിന് ഒട്ടാകെ ഉദ്ദേശിച്ചിട്ടുള്ളതാണ് ഞാനല്ല പ്രധാന മതങ്ങളെ പറ്റി പഠിച്ചു ആരംഭത്തിൽ എല്ലാ മതങ്ങളും ഒന്നു തന്നെയായിരുന്നു എന്ന് എനിക്ക് ബോധം വന്നു കാലം കഴിഞ്ഞപ്പോൾ അവയിൽ പല വ്യത്യാസങ്ങളും ഉണ്ടായി'
 വിഗ്രഹാരാധന  അവതാരം എന്നീ കാര്യങ്ങൾ ഹിന്ദുമതത്തിൽ കടന്നുകൂടി

ചൈതന്യ രാഹിത്യം ബുദ്ധമതത്തി ന്റെ സ്വഭാവം  ആയിതീർന്നു . പൂർവ്വികരെ ആരാധിക്കുക എന്ന ആശയം കർഫ്യൂഷിയാനി സ ത്തിൽ   കടന്നുകൂടി ആദിപാപം , ത്രിയേകത്വം യേശുവിന്റെ ദിവ്യത്വം മുതലായവ ക്രിസ്തുമതത്തിൽ  കടന്നുകൂടി ജൂതരുടെ ഇടയിൽ തെരഞ്ഞെടുക്കപ്പെട്ട ജനത എന്ന ആശയവും കടന്നുകൂടി ഈ ദൂഷ്യങ്ങളൊന്നും ഞാൻ ഇസ്ലാമിൽ കണ്ടിട്ടില്ല . ഇസ്ലാം മാത്രമാണ് അതിന്റെ പരിശുദ്ധിയെ കളങ്കം പറ്റാതെ നിലനിറുത്തിയത് , പൂർണ്ണമായ സത്യം നിലനിറുത്തുന്നത് ഇസ്ലാം മാത്രമാണ് .

 വ്യക്തിയും സമുദായവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും , ഭൗതികതയും ആത്മീനയും എങ്ങനെ സന്തുലിതമായിരിക്കുന്നു എന്നും ഇസ്ലാം മതം മാത്രമാണ് കാണിച്ചിരിക്കുന്നത് - മാർഗരറ്റ് മാർക്സസ് ( USA ) ( 1961 - ൽ ഇസ്വാമിക് റവ്യൂവിൽ   എഴുതിയ ലേഖനത്തിൽ നിന്നും .ഇവർ പിന്നീട് ഇസ്ലാം ആശ്ലേഷിച്ചു . ഇപ്പോഴത്തെ പേര് മർയം ജമീല ബീഗം : )



 *പ്രവാചകത്വത്തിന്റെ തെളിവുകൾ ചിലത് മുമ്പുവിവരിച്ചിട്ടുണ്ട്*

1 . ഇനി മറ്റു ചിലതുകൂടി വിവരിക്കാം . അവിടത്തെ ശിഷ്യരിൽ പ്രധാനി മായ അനസ് ( റ ) നിവേദനം ചെയ്യുന്നു . ഒരു വെള്ളിയാഴ്ച ദിവസം നബി ( സ ) ഖുതുബ നടത്തിക്കൊണ്ടിരിക്കുകയാണ് . കടുത്ത വരൾച്ചയും രൂക്ഷമായ ജലക്ഷാമവും അനുഭവപ്പെട്ട സമയമായിരുന്നു തത് ഒരാൾ എഴുന്നേറ്റു നിന്ന് ഇപ്രകാരം പറഞ്ഞു . ' അല്ലാഹുവിന്റെ പ്രവാചകരെ , വാൾച്ച കാരണം ഞങ്ങളുടെ സമ്പത്തു നശിക്കുകയും കുടുബം പട്ടിണിയാവുകയും ചെയ്തിരിക്കുന്നു . അത് അല്ലാഹുവി നോടുപ്രാർഥിച്ചാലും ' കാർമേഘത്തിന്റെ ഒരു കീറുപോലും ആകാശത്തിൽ കാണാനില്ലാത്ത സന്ദർഭം അദ്ധേഹത്തിന്റെ അപേക്ഷ കേട്ട പ്പോൾ നബി ( സ ) കയ്യുയർത്തി അല്ലാഹുവിനോടു ദുആ ചെയ്തു . നബി ( സ ) കരങ്ങൾ താഴ്ത്തും മുമ്പേ   പർവത സമാനമായ കാർമേഘം ആകാശത്തിൽ പ്രത്യക്ഷപ്പെടുകയും ശക്തമായ പേമാരി വർഷിക്കുകയും ചെയ്തു മിമ്പറിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് താടിരോമങ്ങളിൽ കൂടി മഴത്തുള്ളികൾ ഉറ്റി വീഴുന്നത് കാണാമായിരുന്നു' അങ്ങനെ മഴ തുടർന്നുകൊണ്ടിരുന്നു 'അടുത്ത വെള്ളിയാഴ്ച നബിസല്ലല്ലാഹു അലൈഹി വസല്ലമ ഖുത്വുബ ഓതുന്നതിനിടയിൽ പ്രസ്തുത വ്യക്തിയോ മറ്റൊരാളോ എഴുന്നേറ്റു നിന്നു  നിന്ന് ഇപ്രകാരം പറഞ്ഞു  അല്ലാഹുവിൻറെ റസൂലേ

കെട്ടിടങ്ങൾ പൊളിഞ്ഞു വീണു ! സമ്പാദ്യങ്ങൾ വെള്ളത്തിലായി മഴ നിന്നു കിട്ടുവാൻ വേണ്ടി അവിടുന്ന് പ്രാർത്ഥിക്കണം ഇത് കേട്ടപ്പോൾ അവിടുന്ന് പറഞ്ഞു ' അല്ലാഹുവേ മഴ ചുറ്റുഭാഗത്തും മതി ഞങ്ങളുടെ മുകളിൽ വേണ്ട' ഇത് പറഞ്ഞു അവിടുന്ന് നേരെ മേഘങ്ങളിലേക്ക് വിരൽ ചൂണ്ടി നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ വിരൽചൂണ്ടിയ ഭാഗങ്ങളിൽനിന്ന് മേഘങ്ങൾ മറയുകയും അങ്ങിനെ മദീനയിൽ മാത്രം മഴ ഇല്ലാതാവുകയും സമീപസ്ഥലങ്ങളിലും മഴ തുടർന്നു കൊണ്ടിരിക്കുകയും ചെയ്തു 'മദീന വലിയൊരു വട്ടക്കിണർ പോലെയായി മാറി. മലയോരങ്ങളിൽ നിന്നും ഒഴുകിക്കൊണ്ടിരന്ന വെള്ളച്ചാലുകൾ ഒരു മാസത്തോളം നീണ്ടുനിന്നു '
വെയിലത്താണ് ഞങ്ങൾ തിരിച്ചു പോന്നത് ഏത് പ്രദേശത്തു നിന്ന് വന്നവർക്കും ശക്തമായ പേമാരിയെ കാര്യമായിരുന്നു സംസാരിക്കാൻ ഉണ്ടായിരുന്നത് ' *മഴ വർഷിപ്പിക്കാനുള്ളയന്ത്രങ്ങൾ ഒന്നും അന്നു കണ്ടു പിടിക്കപ്പെട്ടിട്ടില്ല' മഴ ലഭിക്കാതെ സാധ്യമല്ല താനും* '

*അള്ളാഹു അയച്ച പ്രവാചകൻ ചോദിച്ചാൽ അല്ലാഹു സ്വീകരിക്കാതിരിക്കില്ല ഈവിശ്വാസം സ്വഹാബത്തിനെ ഉണ്ടായിരുന്നതുകൊണ്ടായിരുന്നു പ്രവാചകരോട് അവർ ഇങ്ങനെ ആവശ്യപ്പെട്ടത്*.

 *ഇവിടെ നാം ഒന്ന് ചിന്തിക്കുക ആകാശത്ത് കാർമേഘത്തിന്റെ കണിക പോലും ഇല്ലാതിരുന്ന അവസരത്തിൽ കൈ ഉയർത്തി പ്രാർത്ഥിക്കേണ്ട താമസം മഴത്തുള്ളികൾ പൊഴിഞ്ഞു 'വെള്ളം കൂടുതലായി പോയെന്ന് സ്വഹാബത്തിനെ പരാതി മൂലം മഴ വേണ്ടെന്ന് പറഞ്ഞ് മേഘതതിലേക്ക് വിരൽ ' ചൂണ്ടിയപ്പോൾ  മഴക്കാർ നീങ്ങി മഴ നിൽക്കുകയും ചെയ്തു*.

*മുറിയാതെ വർഷിച്ചു കൊണ്ടിരിക്കുന്ന പേമാരി പെട്ടെന്ന് നിന്നു വെയിൽ വീഴുന്നു ' ഇത്ജാലവിദ്യ പ്രയോഗത്തിന്റെ ഫലമാണോ?*

*ഈ സംഭവത്തിനു ദൃസാക്ഷികളാവുന്നവർക്ക് അവിടത്തെ പ്രവാചകത്വത്തിൽ സംശയിക്കേണ്ടി വരുമോ?
ഒരിക്കലും  ഇത്തരം അൽഭുത കൃത്യങ്ങൾ വെറും മായാ വേലകൾ ആണെന്ന്  പറയാൻ മുധിരുമെന്ന് തോന്നുന്നില്ല* '

*മറ്റു ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക* :
2:
നബിസല്ലല്ലാഹു അലൈഹി വസല്ലമ യും അനുചരന്മാരും ചെയ്തുകൊണ്ട് തബൂക്കിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കെ  നബി സ്വ പറഞ്ഞു '

ഇന്ന് രാത്രി ശക്തമായ കാറ്റടിച്ചു വീശുന്നതാണ് അതുകൊണ്ട് നിങ്ങൾ ആരും തന്നെ ഇന്നു രാത്രി കിടപ്പു സ്ഥലത്ത് നിന്നും തലയുയർത്തരുത് '

 പറഞ്ഞ പ്രകാരം അന്ന് രാത്രി

അന്ന് രാത്രി ശക്തിയായി കാറ്റടിച്ചു വീശുകയും അവിടത്തെ കാലാവസ്ഥ പ്രവചനം സത്യമായി പുലരുകയും ചെയ്തു. അന്ന് രാത്രി തല ഉയർത്തിയ ഒരാളെ  ശക്തിയായ കാറ്റ്അങ്ങകലെ കൊണ്ടെറിയുകയും അദ്ദേഹം മരണപ്പെടുകയും ചെയ്തു

ഈ സംഭവം ഇമാം ബുഖാരിയും മുസ്‌ലിമും മറ്റു അനേകം ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്.

* കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളോ മറ്റോ ഇല്ലാതിരുന്ന കാലത്ത് ഇത്രയും കൃത്യമായി പ്രവചിക്കുകയും അത് സത്യമായി പുലരുകയും ചെയ്യുമ്പോൾ അത് ജാലവിദ്യ ആണെന്ന് ആരെങ്കിലും ഊഹിക്കുമോ*?

3
 *ഹുദൈ ബിയ്യാ ദിനത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെ 1500 അനുചരന്മാർ സമ്മേളിച്ചിരുന്നു* അവിടെവച്ച് അനുചരന്മാർക്ക് ജലം കിട്ടാൻ പ്രയാസപ്പെട്ടു അസഹ്യമായപ്പോൾ അവർ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ സദസ്സിൽ ചെന്നു ആവലാതി പറഞ്ഞു.
 ജലക്ഷാമത്തിന് പരിഹാരം തേടി.
അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ ഒരു പാത്രത്തിൽ അവിടത്തെ തൃക്കൈ വച്ചു*'

 അതോടെ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ വിരലുകൾക്കിടയിലൂടെ വെള്ളം ഉറവ പോലെ പൊട്ടി ഒഴുകുന്നത് അനുജരന്മാർ കണ്ടു.
 ജാബിർ പറയുന്നു ഞങ്ങൾ ആ വെള്ളം കുടിക്കുകയും അതുകൊണ്ട് ശുദ്ധി വരുത്തുകയും ചെയ്തു ഈ സംഭവം ബുഖാരിയും മുസ്‌ലിമും മറ്റും ഉദ്ധരിച്ചിട്ടുണ്ട് -



*ഇത്തരം സംഭവങ്ങൾ ധാരാളമാണ്* *ആയിരക്കണക്കിനാളുകൾ ഒരു സ്ഥലത്ത് ഒരുമിച്ചു കൂടിയാൽ അവർക്ക് ആവശ്യമായ വെള്ളം എങ്ങനെ കണ്ടെത്തും വിശിഷ്യ യാതൊരു സജ്ജീകരണവും ഇല്ലാത്ത കാലത്തും ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ഇത്തരം ഘട്ടങ്ങൾ പലപ്പോഴും ഉണ്ടാവുകയും കുറഞ്ഞ വെള്ളം അധികരിച്ചു കൊടുത്തു നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പ്രശ്നം പരിഹരിച്ചു കൊടുക്കാൻ ഉണ്ടായിരുന്നു അനുഭവത്തിന് വെളിച്ചത്തിൽ അത്ഭുത സിദ്ധികൾ അവർക്ക് ബോധ്യപ്പെട്ടു അഭൗതികവും അസാധാരണമായ മാർഗ്ഗത്തിലൂടെ കാര്യങ്ങൾ നടന്നത് നേരിൽ കണ്ടാൽ ജനങ്ങൾ തങ്ങളുടെ പ്രതിസന്ധിഘട്ടത്തിൽ പരിഹാരവും തേടി നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ സദസിൽ എത്തി ഇതൊന്നും ഭൗതിക പ്രതിഭാസങ്ങളായിരുന്നില്ല *

4
ഒരവസരം നബിസല്ലല്ലാഹു അലൈഹി വസല്ലമ അനുചരന്മാരോടപ്പം യാത്ര ചെയ്തു

അനുചരന്മാർ മുന്നിലും നബി സ്വ പിന്നിലും ആയിരുന്നു'
നബി സ്വ യോടൊപ്പം
അബൂ ഖതാദ റ യും  ഉണ്ട്

അബൂ ഖതാദ റ യുടെ
 കയ്യിൽ ഒരു ചെറിയ പാത്രത്തിൽ അല്പം വെള്ളം   മാത്രമാണുള്ളത് '

അവർ നടന്നകന്നു മണൽപ്പരപ്പുകൾ ചൂടു പിടിച്ചിരിക്കുന്നു സൂര്യൻ അതിൻറെ ഉച്ചിയിൽ എത്തിയിരിക്കുന്നു തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ വുളു എടുത്തു


ബാക്കിയുള്ള അൽപം വെള്ളം അബൂ ഖത്താദ : ( റ ) ക്കു നൽകി ക്കൊണ്ടു നബി ( സ ) പറഞ്ഞു . " ഇതവിടെ സൂക്ഷിച്ചുവെക്കുക . പിന്നീടു അതിലുടെ അൽഭൂതം പ്രകടമാവും . ' അവർ യാത്ര തുടർന്ന് മറ്റ് അനുചരന്മാർ കൂറെ മൂന്നിലെത്തിയിരുന്നു . വെള്ളമില്ലാതെ വിഷമിക്കുകയാ ണവർ . കൂടിക്കാനും ശുദ്ധിവരുത്താനും വെള്ളം വേണം ഈ പ്രശ്നം ഉന്നയിക്കാൻ അവർ നബിയെ കാത്തു നിന്നു . നബി ( സ ) അവരോടൊപ്പമെത്തിയപ്പോൾ അവർ പറഞ്ഞു : ' അല്ലാഹുവിന്റെ പ്രവാചകരെ ഞങ്ങൾ ദാഹിച്ചു വലഞ്ഞിരിക്കുന്നു . (ര ക്ഷിക്കണ ) ഉടനെ അബൂബ ത്താദയുടെ പാത്രത്തിലുള്ള വെള്ളം അഭൗതികമായി നബി ( സ ) വർദ്ധിപ്പിച്ചുകൊടുത്തു . അവർ മതിവരുവോളം കൂടിച്ചു

 . ഈ സംഭവം ഇമാം മുസ്ലിം ( റ ) ഉദ്ധരിച്ചതാണ് . *ഇവിടെയും വെള്ള പാത്രത്തിനു അത്ഭുതമുണ്ടാകുമെന്ന് നബി ( സ ) മുൻകൂട്ടി പ്രവചിക്കു കയും പിന്നീട് അതു സത്യമായി പുലരുകയും ചെയ്തു . കുറഞ്ഞ വെള്ളം അസാധാരണമായി വർദ്ധിപ്പിക്കുകയും ജനങ്ങൾ ആ വെള്ളം കൂടിക്കുകയും ശുദ്ധിവരുത്തുകയും ചെയ്യുമ്പോൾ ഇത് ജാല വിദ്യ കൊണ്ടു സാധ്യമല്ലെന്നു വ്യക്തമാണ്*

 . 5*നബി ( സ ) യും അനുചരന്മാരും മറ്റൊരു യാത്രയിലായിരുന്നപ്പോൾ ദാഹം മുലം അനുചരന്മാർ ആവലാതിപ്പെടാൻ തുടങ്ങിയ ഉടനെ നബി ( സ ) വാഹനത്തിൽ നിന്നിറങ്ങി* . ഹസ്രത്ത് അലി ( റ ) യേയും മറ്റൊരാളെയും വിളിച്ചിട്ടു അവിടുന്നു പറഞ്ഞു : നിങ്ങൾ രണ്ടുപേരും പോയി കുറച്ചു വെള്ളം അന്വേഷിക്കുക . അവർ രണ്ടു പേരും പോയി കുറച്ചങ്ങോട്ടു ചെന്നപ്പോൾ ഒരൊട്ടകപ്പുറത്തെ രണ്ടുപാത്രം വെള്ളവും കയറ്റി അതിന്റെ നടുവിലിരുന്ന് ഒരു സ്ത്രീ യാത്ര ചെയ്യുന്നതായി കണ്ടു അവ ളോടവർ ചോദിച്ചു ' എവിടെയാണ് വെള്ളമുള്ളത് ' അവൾ പറഞ്ഞു ' ഞാൻ ' വെള്ളത്തിങ്കൽനിന്ന് ഇന്നലെ ഈ സമയത്തു പുറപ്പെട്ടതാണ് . ഞങ്ങളുടെ സംഘത്തിലുള്ളവർ വെള്ളം കിട്ടാതെ അവിടെ തന്നെ പിന്തിനിൽക്കുകയുമാണ് . അപ്പോൾ അലി ( റ ) പറഞ്ഞു . ' നീ ഞങ്ങളോടൊപ്പം വരു" അവൾ ചോദിച്ചു " എങ്ങോട്ട് ? " " നബി സ്വയുടെ അടുക്കലേക്കോ ' എന്നവൾ ചോദിച്ചപ്പോൾ അവർ പറഞ്ഞു നീ ഉദ്ധേശിച്ച  ആൾ തന്നെയാണ് " നീ നടക്കു

 അങ്ങനെ അവർ രണ്ടുപേരും അവളേയും കൊണ്ട് നബി സ്വ യുടെ  മുമ്പിൽ ചെന്നു '
 സംഭവങ്ങളെല്ലാം അവർ നബി സ്വയ ഉണർത്തി 'അവളെ ഒ5കപ്പുറത്ത് നിന്നിറക്കാൻ നബി ( സ ) അവരോട് കൽപിച്ചു.


 നബിസല്ലല്ലാഹു അലൈഹി വസല്ലമ ഒരു പാത്രം ആവശ്യപ്പെട്ടു  . എന്നിട്ട് ആ രണ്ട് തോൽ പാത്രങ്ങളുടെ വായ അയച്ചിട്ടുണ്ട് അതിലേക്ക് തുറന്നുവെച്ചു


  അതിന്റെ വലിയ വായകെട്ടിയിട്ട് ചെറിയ വായ തുറന്നു വിട്ടു " സ്വന്തം കൂടിക്കാനോ മൃഗങ്ങൾക്ക് കുടിപ്പിക്കാനോ ആവശ്യമുള്ളവര് അതു ചെയ്തു കൊള്ളുകയെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു . '  ആവശ്യമുള്ളവർ കുടിച്ചു . മൃഗങ്ങൾക്കു കൂട്ടിപ്പിക്കേണ്ടവർ അതും ചെയ്തു . ആ സ്ത്രീയാവട്ടെ അവളുടെ വെള്ളവും കൊണ്ട് കാട്ടിക്കു ട്ടുന്നത് നോക്കിക്കൊണ്ടു നിന്നു . ' *അല്ലാഹുവിനെകൊണ്ടു സത്യം ആ തോൽപാത്രത്തിൽ നിന്നു വെള്ളമെടുക്കുന്നത് നിറുത്തികഴിഞ്ഞപ്പോൾ അതിൽനിന്നു വെള്ളമെടുക്കാൻ തുടങ്ങിയപ്പോഴുണ്ടായിരുന്നതിനേക്കാൾ കൂടുതൽ വെള്ളം അതിലുണ്ടെന്നു ഞങ്ങൾക്കു തോന്നി . അവസാനം നബി അരുളി* ' *അവൾക്ക് വല്ലതും ശേഖരിച്ചുകൊടുക്കുക ഈത്തപ്പഴം , മാവ് , ഗോതമ്പ് വറുത്ത് പൊടിച്ചത് മുതലായ ആഹാരസാധനങ്ങളുടെ വലിയൊരളവ് അവൾക്കു വേണ്ടി ശേഖരിച്ചു . അതൊരു തുണിയിൽ കെട്ടി അവളുടെ ഒട്ടകപ്പുറത്ത് വെച്ചു കൊടുത്തു . അവളെ ഒട്ടകപ്പുറത്തു കയറ്റി നബി പറഞ്ഞു . ' നിന്റെ വെള്ളത്തിൽ ഒരു കുറവും തങ്ങൾ വരുത്തിയിട്ടില്ല . അല്ലാഹുവാണു ഞങ്ങൾക്കു വെള്ളം കൂടിക്കാൻ തന്നതെന്നു നീ ഓർക്കണം* . ' അവൾ വീട്ടിൽ മടങ്ങിയെത്താൻ അൽപം താമസിച്ചു പോയപ്പോൾ വീട്ടുകാർ ചോദിച്ചു . ' നീ ഇങ്ങനെ പിന്താൻ കാരണമെന്ത് ? ' അവൾ പറഞ്ഞു ' എന്നെ രണ്ട് പുരുഷന്മാർ കണ്ടുമുട്ടി . മതത്തിൽ നിന്നു തെറ്റിപ്പോയവനെന്നു നാം പറഞ്ഞു കേൾക്കാറുള്ള ആ മനുഷ്യന്റെയടുക്കലേക്ക് എന്നെ അവർ കൊണ്ടുപോയി . അയാൾ ഇന്നിന്ന പ്രകാരമെല്ലാം പ്രവർത്തിച്ചു . അല്ലാഹുവിനെകൊണ്ടു സത്യം . അയാൾ ഈ കാണുന്ന ആകാശഭൂമികൾക്കിടയിലുള്ള ഏറ്റവും വലിയ വശീകരണ ശക്തിതിയുള്ളവൻ തന്നെയാണ് . അല്ലെങ്കിൽ അദ്ദേഹം യഥാർത്ഥ പ്രവാചകൻ തന്നെ . ആ സംഭവത്തിനു ശേഷം മുസ്ലിം കൾ ആ സ്ത്രീയുടെ ചുറ്റും ഭാഗവുമുള്ള ബഹുദൈവ വിശ്വാസികളുമായി യുദ്ധത്തിലേർപ്പെടുമ്പോൾ അവൾ താമസിക്കുന്ന കേന്ദ്രത്തില വീടുകളെ ആകമിച്ചിരുന്നില്ല . അവസാനം *ഒരു ദിവസം അവൾ തന്റെ ജനതയോടു പറഞ്ഞു . ' നിങ്ങൾക്ക് ഇസ്ലാമിലേക്കു പ്രവേശിക്കാൻ ആഗഹമുണ്ടോഅവളുടെ വാക്ക് അവർ സ്വീകരിച്ചു . അവർ ഇസ്ലാ മിലേക്കു പ്രവേശിച്ചു ' ഈ സംഭവം ഇമാം ബുഖാരി റിപ്പോർട്ട് ചെയ്തി താണ് . ഇവിടേയും കുറഞ്ഞ വെള്ളം അധികരിപ്പിച്ചു . ജനങ്ങൾ മതി വരുവോളം കുടിച്ചതായി നമുക്കു കാണാൻ കഴിയും* .




 അബ്ദുല്ലാഹിബ്നു മസ്ഊദ് ( റ ) പറയുന്നു . " അമാനുഷിക സംഭ
  വങ്ങൾ ഞങ്ങൾക്ക് ഒരനുഗ്രഹമായിരുന്നു' ഞങ്ങൾ നബി സ്വ യോടപ്പം ഒരു യാത്രയിലായിരുന്നു വെള്ളമാണങ്കിൽ തീർന്നു തുടങ്ങി . നബി ( സ ) പറഞ്ഞു: അൽപ വെള്ളം ആരുടെയെങ്കിലും അടുക്കൽ ബാക്കിയുണ്ടോയെന്നന്വേഷിക്കുക , അനുചരന്മാർ കുറച്ചു വെള്ളം ഉള്ള ഒരു പാത്രം കൊണ്ടു വന്നു.


  നബി  സ്വ അവിടുത്തെ കൈ ആ പാത്രത്തിൽ ഇട്ടു . അവിടുന്ന് പറഞ്ഞു . അനുഗ്രഹീതമായ ശുദ്ധജലം വേണ്ടവർ വരിക .

ഈ അനുഗ്രഹം അല്ലാഹുവിൽ നിന്ന ത്ര , നബി ( സ ) യുടെ വിരലുകൾക്കിടയിലൂടെ അപ്പോൾ വെള്ളം ഉറവെടുക്കുന്നത് ഞാൻ കണ്ടു . ' ഈ സംഭവവും ഇമാം ബുഖാരി ഉദ്ധരിച്ചതാണ് .


*കുറഞ്ഞ വെള്ളം അധികരിപ്പിക്കൽ മാത്രമല്ല* കുറഞ്ഞ ഭക്ഷണം അധികരിപ്പിച്ചു . ആയിരക്കണക്കായ ആളുകൾക്കു മതിവരുവോളം ഭക്ഷിപ്പിച്ചതും നബി സ്വ യുടെ ചരിത്രത്തിലുണ്ട് . ഒരു യുദ്ധത്തിൽ ഭക്ഷ്യക്ഷാമമ നുഭവപ്പെട്ടപ്പോൾ നബി ( സ ) യുടെ അനുചരന്മാർ യുദ്ധത്തിനായുള്ള ഒട്ടകങ്ങളെ അറുക്കാൻ തുടങ്ങി ഹസ്രത്ത് ഉമർ ( റ ) അറവ് നിർത്തി വെക്കാൻ ആവശ്യപ്പെട്ടു . അവസാനം യോദ്ധാക്കളുടെ കൈവശമുള്ള ധാന്യപ്പൊടികൾ സംഭരിച്ചു . അത്ഭുതസിദ്ധിയിലൂടെ വർദ്ധിപ്പിച്ചുകൊണ്ട് നബി ( സ ) അവിടെയുണ്ടായിരുന്ന സൈന്യങ്ങൾക്കെല്ലാം വിതരണം ചെയ്തു . തബൂക്ക് യുദ്ധത്തിൽ നടന്ന ഈ സംഭവം ഇമാം മുസ്ലീം ഉദ്ധരിച്ചിട്ടുണ്ട് .
6
* ഇതേപ്രകാരം അബൂത്വൽഹത്ത് ( റ ) യുടെ വീട്ടിൽ നബി ( സ ) കുറഞ്ഞ ഭക്ഷണം അഭൗതികമായ മാർഗ്ഗത്തിലൂടെ അധികരിപ്പിച്ച് ധാ രാളം ജനങ്ങളെ ഭക്ഷിപ്പിച്ച സംഭവം ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്*
7
 . * ഇതേ പ്രകാരം ഒരു " സാഉ ( ഏകദേശം 3 ലി . 200 മി . ലി ) യവം കൊണ്ടുള്ള റൊട്ടിയും ഒരു ചെറിയ ആട്ടിൻകുട്ടിയുടെ മാംസവും കൊണ്ട് ഖന്തയ്  യുദ്ധത്തിൽ ആയിരക്കണക്കായ അനുച രന്മാർക്കു മതിവരുവോള ഭക്ഷിപ്പിച്ച സംഭവം ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട് . *ഇതുപോലെ ധാരാളം സംഭവങ്ങൾ നബി യുടെ ജീവിതത്തിൽ അനിഷേധ്യമായി സ്ഥിരപ്പെട്ടതാണ്* .* അഭൗതികം മാർഗ്ഗങ്ങളിലൂടെ രോഗങ്ങൾ സുഖപ്പെടുത്തിയതും നബിയുടെ ജീവിതത്തിൽ ധാരാളമുണ്ട്*
8
 , *ഒരിക്കൽ അബദ്ധത്തിൽ കാലുമുറിഞ്ഞു പോയ അബ്ദുല്ലാഹിബ്നു അതീഖ് ( റ ) നബി ( സ ) തങ്ങളെ സമീപിച്ചു സങ്കടമുണർത്തിച്ചു* . ഉടനെ അദ്ദേഹത്തിന്റെ കാലു നീട്ടുവാൻ ആവശ്യപ്പെടുകയും നബി ആ കാൽ തടവുകയും ചെയ്തു . അതേ നിമിഷത്തിൽ ആ കാൽ തീരെ മുറിവു സംഭവിക്കാത്ത വിധ
 ത്തിൽ സുഖപ്പെട്ട സംഭവം ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്.

 *നബി ( സ ) മുറിത്തതും  ഒടിഞ്ഞതും ടിയും കെട്ടി നന്നാക്കുന്ന ഒരു ചികിത്സകനാവുന്ന ശരിക്കും അറിയാവുന്ന അനുചരന്മാർ നബിയുടെ അഭൗതികത്വം കൊണ്ടു രോഗം സുഖപ്പെടണമെന്നു വിചാരിച്ചുകൊണ്ടാണ് നബി സ്വ യെ സമീപിച്ചിരുന്നത് . കാരണം അത്തരം സംഭവങ്ങൾ നബി സ്വ യിൽ നിന്നും സർവ സാധാരണമായിരുന്നു* .

9
 *സലമത്ത് ( റ ) പറയുന്നു* ' ഖൈബർർ യുദ്ധത്തിൽ എനിക്കൊ വൊട്ടറ്റു ജനങ്ങൾ സലമത്ത് നശിച്ചു എന്നു പറഞ്ഞു . അപ്പോൾ ഞാൻ നബിതങ്ങളെ സമീപിച്ചു . അവിടുന്ന് ആ മുറിയിൽ മൂന്ന് പ്രാവശ്യം ഊതി . ( ഉടനെ ആ മുറി സുഖപ്പെടുകയും  ) പിന്നീട് ആ അവയവത്തിന് ഇതുവരെയും ഒരു രോഗവും ബാധിച്ചിട്ടില്ല . ' ഇമാം ബുഖാരി ( റ ) ഇസംഭവം ഉദ്ധരിച്ചിട്ടുണ്ട്

 . *യുദ്ധത്തിൽ മുറിവേറ്റ പല സഹാബികളും നബി ( സ ) യുടെ സന്നിധിയിലെത്തുന്നു' അഭൗതിക ചികിത്സ തേടുന്നു നബി സ്വ അവർക്കു ചികിത്സിക്കുന്നു* :

*നബി ഒരു ഡോക്ടറുടേയോ വൈദ്യ ശാസ്ത്രത്തിന്റെയോ ശിക്ഷണത്തിൽ ജീവിച്ചിട്ടില്ല . ഗവേശത്ത നിരീക്ഷണങ്ങൾക്കു തുനിഞ്ഞിട്ടുമില്ല . ഇന്നത്തെ പോലെ ഒൗഷധങ്ങൾ എഴു തിക്കൊടുത്തു നബി ചികിൽസിക്കാറില്ല . അവിടുത്തെ പ്രാർത്ഥന കൊണ്ടും പ്രത്യാക ബർക്കത്ത് കൊണ്ടും രോഗം സുഖപ്പെടുന്നു . അവിടുന്ന് അല്ലാഹുവോടു പ്രാർത്ഥിക്കുന്നു . അതോടെ അവരുടെ പ്രശനം തിരുന്നു' വേന മാറുന്നു . മുറിവുണങ്ങുന്നു ജാലവിദ്യകൾ കൊണ്ട് ഒരിക്കലും ഇത് സാധ്യമല്ലെന്നു വ്യക്തമാണ്* .

10
  *സാഇബ് ബ്നു യസീദ് ( റ ) പറയുന്നു . എനിക്കു തോന്നറ്റിനാലു വയസ്സായപ്പോഴും മനസ്സിനും ശരീരത്തിനും നല്ല ആരോഗ്യമുണ്ടായിരുന്നു . എന്റെ കേൾവിക്കും കാഴ്ചക്കും ഈ ആരോഗ്യവും സുഖവും കൈവന്നത് നബി ( സ ) യുടെ പ്രാർത്ഥനമൂലം മാത്രമാണെന്നെനിക്കറിയാം*
 . എന്റെ മാതൃസഹോദരി എന്നെയും കൂട്ടി നബി സ്വയുടെ അടുക്കൽ ചെന്നു പറഞ്ഞു . നബിയെ എന്റെ സഹോദരി പുത്രന് അസുഖം ബാധിച്ചിരിക്കുന്നു* . അതുകൊണ്ട് അവിടുന്ന് അവനുവേണ്ടി പ്രാർത്ഥി ച്ചാലും .


സാഇബ് ( റ ) പറയുന്നു . അന്നേരം നബി എനിക്കുവേണ്ടി പ്രാർത്ഥിച്ചു .
12
*നബി ( സ ) മക്കയിൽ നിന്നു മദീനയിലേക്ക് ഹിജ്റ പോകുമ്പോൾ ഉണ്ടായ അസാധാരണ സംഭവങ്ങൾ മുഹിദ്ധിസുകളും ചരിത്രകാരൻമാരും രേഖപ്പെടുത്തിയിട്ടുണ്ട്*
 . സുറാഖത്ത് പറയുന്നു . നബി ( സ ) യേയും അബൂബക്കർ ( റ ) നേയും ബന്ധനസ്ഥരാക്കുകയോ വധിക്കുകയോ
 ചെയ്താൽ ആ രണ്ടാളിൽ ഓരോ ആൾക്കു പകരവും നൂറ് ഒട്ടകം വിതം സമ്മാനിക്കാമെന്ന് അറിയിച്ചു കൊണ്ടു ഖുറൈശികളുടെ ദൂതൻമാർ ഞങ്ങളുടെ അടുക്കൽ വന്നിരുന്നു . ഒരു ദിവസം ഞാൻ എന്റെ ഗോത്രത്തിന്റെ സദസ്സിലിരിക്കുമ്പോൾ അക്കൂട്ടത്തിൽ ഒരാൾ വന്നു ഞങ്ങളുടെ മുമ്പിൽ നിന്നു അയാൾ പറഞ്ഞു . ' സുറാഖാ , ഞാനിതാ കടൽ തീരത്തു ചില ആൾ രൂപങ്ങൾ കണ്ടു . മുഹമ്മദും അനുയായികളുമാണത് . സുറാഖത്ത് പറയുന്നു' അവർ തന്നെയാണെന്നെനിക്കു മനസ്സിലായി . പക്ഷെ ഖുറൈശികൾ പ്രഖ്യാപിച്ച സമ്മാനം എനിക്കു മാത്രം കരസ്ഥമാക്കണമെന്ന ഉദ്ദേശ്യത്തോടെ ഞാനെന്റെ കൂടെയുള്ള വരോടു പറഞ്ഞു ' ' അതവരൊന്നുമല്ല നീ കണ്ടത് ഇന്നിന്നവരായിരിക്കും . അവർ ഈ വഴിക്കു പോകുന്നത് ഞങ്ങൾ കണ്ടിരുന്നു 'അങ്ങനെ കുറെ നേരം കഴിഞ്ഞ ശേഷം ഞാൻ എഴുന്നേറ്റു വീട്ടിൽ ചെന്നു എന്റെ കുതിരയേയും കൂട്ടി ഒരു കുന്നിൻചെരുവിൽ പോയി കാത്തു നിൽക്കാൻ എന്റെ ദാസിയോടു പറഞ്ഞു . ഞാൻ എന്റെ കുന്തവുമെടുത്ത് വീട്ടിൽ നിന്നു പുറത്തു കടന്നു . അതിന്റെ മുന മണ്ണിൽ താഴ്ത്തിപിടിച്ച് കൊണ്ടും കൈപിടി ഉയർത്തിപിടിച്ചുകൊണ്ടും ഭൂമിയിൽ ഒരു വര ഉണ്ടാ ക്കികൊണ്ടും ഞാൻ മുമ്പോട്ടു നടന്നു . ഞാൻ എന്റെ കുതിരയുടെ അടുത്തു ചെന്നു അതിനുമേൽ കയറി 'അവരുടെ അടുത്തെത്താൻ വേണ്ടി അതിനെ പറപ്പിച്ചു . അടുത്തെത്താറായപ്പോൾ കുതിര കാൽ തെറ്റി എന്നേയും കൊണ്ടു വീണു പോയി' ഞാൻ തെറിച്ചു വീണു . ഉടനെ എഴുന്നേറ്റു എന്റെ ആവനാഴിയിലേക്ക് കൈ നീട്ടി അമ്പുകൾ പുറത്തെടുത്തു . ആ അമ്പുകൾകൊണ്ടു പ്രശ്നം വെച്ചു നോക്കി . എനി ക്കവരെ ഉപദ്രവിക്കാൻ കഴിയുമോ ഇല്ലയോ എന്ന് എനിക്കനുകൂലമ ല്ലാത്ത മറുപടിയാണു ലഭിച്ചത് . ഞാൻ വീണ്ടും കുതിരപ്പുറത്തു കയറി പ്രശ്നത്തിൽ ലഭിച്ച നിർദ്ദേശത്തിനു വിരുദ്ധമായി കുതിരയെ ഓടിച്ചു . അടുത്തെത്തിയപ്പോൾ നബി ( സ ) യുടെ ഖുർആൻ പാരായണം കേട്ടു തുടങ്ങി , അവിടുന്ന് എങ്ങോട്ടും തിരിഞ്ഞു നോക്കുന്നില്ല . അബൂബക്കർ ( 2 ) ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ട് . അപ്പോഴേക്കും എന്റെ കുതിരയുടെ രണ്ടു കയ്യും മുട്ടു വരേക്കു ഭൂമിയിലാണ്ടുപോയി . ഞാനതിന്റെ പുറത്തുനിന്നും വീണു.. ശേഷം അതിനെ എഴുന്നേൽപിച്ചു . അത് എഴുന്നേറ്റെങ്കിലും കൈകൾ പുറത്ത് എടുക്കാൻ വളരെ പ്രയാസപ്പ് ടേണ്ടി വന്നു . അവസാനം അതഴുന്നേറ്റു നേരെ നിന്നപ്പോൾ അതിന്റെ കൈകൾ വലിച്ചെടുത്തപ്പോഴുണ്ടായ പൊടിപടലങ്ങൾ ആകാ പുകപോലെ കാണപ്പെട്ടു .

 പിന്നെയും ഞാൻ അമ്പുകൾകൊണ്ട് പ്രശ്നം വെച്ചു നോക്കി . അപ്പോഴും ഫലം എനിക്കനുകൂലമല്ലായിരുന്നു . ഒടുവിൽ എനിക്കു അഭയം തരണമെന്നു ഞാനവാരാടു വിളിച്ചു പറഞ്ഞു ഉടനെ' അവരവിടെ നിന്നു .ഞാനെന്റെ കുതിരപ്പുറത്തു കയറി അവരുടെ അടുത്തു ചെന്നു . അവരെ സമീപിക്കാൻ ശ്രമിച്ചപ്പോൾ എനിക്കനുഭവ പ്പെട്ട തടസ്സങ്ങൾ മൂലം നബി ( സ ) യുടെ പ്രസ്ഥാനം വിജയിക്കുക തന്നെ ചെയ്യുമെന്ന് എനിക്കു തോന്നി ഞാൻ അവിടുത്തെ ഉണർത്തി ' അങ്ങയുടെ ജനത അങ്ങയെ പിടിക്കുന്നവർക്ക് 100 ഒട്ടകം സമ്മാനം നൽകാമെന്നു വിളംബരം ചെയ്തിട്ടുണ്ട് . തുടർന്ന് മക്കക്കാർ എടുക്കാനുദ്ധേശിക്കുന്ന നടപടികൾ ഞാനവരെ തെര്യപെടുത്തി . അതിന്നു പുറമെ ഞാനവരുടെ മുമ്പിൽ ആഹാര പദാർത്ഥങ്ങളും ചില സാമ്യഗഹികളും വെച്ചു കാട്ടി . പക്ഷേ , യാതൊന്നും അവർ സ്വീകരിച്ചില്ല . ' ഞങ്ങളുടെ കാര്യം രഹസ്യമാക്കി വെക്കുക ' എന്നു പറയുക മാത്രമാണു ചെയ്തത് . ഞാൻ നബി ( സ ) യോട് എനിക്കൊരു അഭയപത്രം എഴുതി തരുവാ നാവശ്യപ്പെട്ടു . അവിടുന്നു ആ മിറുബനു  സുഹൈറയോട് കൽപിച്ചതനുസരിച്ച് ഒരു തോൽ കഷണത്തിൽ ഒരു അഭയപത്രം എഴുതി തന്നു . പിന്നീട് നബി ( സ ) യാത്രയായി ( ബുഖാരി ) .

 അബൂ ബക്കർ ( റ ) പറയുന്നു . ഞാൻ നബി ( സ ) യുടെ കൂടെ ഹിറാഗുഹയിലിരിക്കുകയായിരുന്നു . തലയുയർത്തി നോക്കിയപ്പോൾ ശത്രുക്കളുടെ പാദങ്ങൾ കണ്ടു . ഞാൻ പറഞ്ഞു . ' ദൈവദൂതരേ - അവരിലാരെങ്കിലും ഉള്ളിലേക്ക് നോക്കിയെങ്കിൽ നമ്മെ കണ്ടു കളയു മല്ലൊ ' നബി ( സ ) അരുളി : ' അബൂബക്കർ  അടങ്ങിയിരിക്കുക ! നാം രണ്ടു പേരാണെങ്കിൽ മൂന്നാമനായി അല്ലാഹുവും നമ്മോടൊപ്പമുണ്ട് ' ( ബുഖാരി )

 *പ്രവാചകരും പ്രവചനങ്ങളും*
 - -

 അനസ് ( റ ) പറയുന്നു . ' നബി ( സ ) യും അബൂബക്കർ ( റ ) ഉമർ ( റ) ഉസ്മാൻ ( റ ) എന്നിവരും ഒരിക്കൽ ഉഹദ് മലയുടെ മുകളിൽ കയറി . എന്നിട്ടു നബി ( സ ) പറഞ്ഞു " ഓ ഉഹദ് പർവ്വതാ , നിന്റെ മുകളിൽ പവാചകനും ഒരു സത്യസന്ധനും ( സിദ്ധീഖ് ) രണ്ട് രക്തസാക്ഷി കളുമാണ് നിൽക്കുന്നത് ( ബുഖാരി ) .


 *ഈ ഹദീസിൽ ഉമർ , ഉസ്മാൻ ( റ ) എന്നിവർ ഭാവിയിൽ  രക്ത സാക്ഷികളാകുന്ന പ്രവനം ഉൾക്കൊള്ളുന്നു പിന്നീടാ പ്രവചനം സത്യമായി പുലരുകയും ചെയ്തു* .


നബി ( സ ) യുടെ
ശത്രുക്കൾക്കുപോലും വിശ്വാസമുണ്ടായിരുന്നു'



സഅദ് ബുനു് മുആദ് ( റ ) ഒരിക്കൽ ഉമയ്യത്ത് ബിൻ ഖലഫിനോടു ( നബി ( സ ) യുടെ ശത്രു') പറഞ്ഞു.








 പറഞ്ഞു . ' നിന്നെ കൊല്ലുകതന്നെ ചെയ്യുമെന്നു നബി ( സ ) അരുളുന്നത് ഞാൻ കേട്ടിട്ടുണ്ട് . അവൻ ചോദിച്ചു . ' എന്നെയോ ? ' സഅദ് പറഞ്ഞു . ' അതെ ' അപ്പോഴവൻ പറഞ്ഞു ' അല്ലാഹുവാണ് മുഹമ്മദ് (അ ) സംസാരത്തിൽ കള്ളം പറയുകയില്ല . ഒടുവിൽ ബദ്റിൽ വെച്ച് അല്ലാഹു അവനെ കൊന്നുകളഞ്ഞു . ( ബുഖാരി )



ഖബ്ബാബ് ( റ ) പറയുന്നു . കഅബയുടെ തണലിൽ തന്റെ ഒരു പുതപ്പിൽ നബി ( സ ) ചാരിയിരിക്കുമ്പോൾ ഞങ്ങളിങ്ങനെ അപേക്ഷിച്ചു . " അവിടുന്നു ഞങ്ങൾക്കു സഹായത്തിന്നുവേണ്ടി അല്ലാഹുവിനോടു പാർത്ഥിക്കുന്നില്ലേ ? '

 നബി ( സ ) അരുളി ' നിങ്ങൾക്കു മുൻപ് കഴിഞ്ഞ ജനതയിലെ ചില ആളുകളെ കുഴി കുഴിച്ചു ആ കുഴിയിലിറക്കി നിർത്തും . ഈർച്ചവാൾ കൊണ്ടു വന്നു അയാളുടെ തലയിൽവെച്ച് ഈർന്നു രണ്ടായിക്കീറും . പക്ഷേ , അതൊന്നും അയാളെ സത്യമതത്തിൽ നിന്നു വ്യതിചലിപ്പിക്കുകയില്ല . പിന്നെ ഇരുമ്പിന്റെ ചീർപ്പുകൾ കൊണ്ട് അവന്റെ മാംസവും ഞരമ്പുമെല്ലാം വാർന്നെടുക്കും . ആ പീഡനവും ദീനിൽ നിന്നും അയാളെ അകറ്റുകയില്ല . അല്ലാഹുവാണ് ഈ മതം പൂർത്തിയാവുക തന്നെ ചെയ്യും . *അന്ന് ഒരു വാഹനക്കാരൻ യമനിലെ " സൻആഇൽ നിന്നു ' ഹളറമൗത്ത് വരെ സഞ്ചരിക്കും . അവന് അല്ലാ ഹുവിനെയല്ലാതെ മറ്റാരേയും ഭയപ്പെടേണ്ടി വരികയില്ല . തന്റെ ആടുകളുടെ കാര്യത്തിൽ ചെന്നായ്ക്കളെയും അവന് ഭയപ്പെടേണ്ടി വരികയില്ല . പക്ഷേ നിങ്ങൾ ധ്യതി കാണിക്കുകയാണ് ' ( ബുഖാരി )




 - നബി ( സ ) യുടെ നിശാ പ്രയാണത്തിന്റെ ( ഇസ്റാഅ് ) വിവരം  ഖുറൈശികളായ ശത്രുക്കൾ അറിഞ്ഞപ്പോൾ അവരത് നിഷേധിച്ചു . ബൈത്തുൽ മുഖദ്ദസിലെ ജനലുകളെക്കുറിച്ചും വാതിലുകളെക്കുറിച്ചും നബി ( സ ) യോടവർ അന്വേഷിച്ചു . ആ സമയത്തു നബി ( സ ) മക്കയി ലായിരിക്കെ തന്നെ അല്ലാഹു അവർക്കു ബൈത്തുൽ മുഖദ്ദസിനെ കാണിച്ചുകൊടുത്തു . അങ്ങനെ മക്കയിൽ നിന്നു ബൈത്തുൽ മുഖദ്ധിസിലേക്ക് നോക്കികൊണ്ട് അതിന്റെ ഓരോ ചിഹ്നങ്ങളും ഖുറൈശി കൾക്കു പറഞ്ഞുകൊടുത്തു . ( ബുഖാരി )


ശാമിൽപെട്ട മൂന്നുത്തത്തിൽ വെച്ചു ശത്രുസൈന്യവുമായി സമരം - നടന്നുകൊണ്ടിരിക്കുന്നു . മുസ്ലിം സൈന്യനായകന്മാരിൽ സൈദു ബ്നുൽ ഹാരിസ് ,റ അബ്ദുല്ലാഹിബ്നു റവാഹത്ത് ,റ ജഅസ്ഥർബനു അബിഥാലിബ് റ എന്നിവർ ശഹീദായി . അങ്ങകലെ മുഅത്തത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവം നബി ( സ ) മദീനയിലലുള്ള സഹാബ

 ത്തിന് അപ്പപ്പോൾ വിവരിച്ചുകൊടുക്കുന്നു . ( ബുഖാരി )


  ഒരു യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ മുസ്ലിം സൈന്യത്തിൽ പെട്ട ഒരാളെക്കുറിച്ചു സഹാബികളിൽ പലരും നല്ല അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു . ഇത് കേട്ട് നബി ( സ ) അദ്ദേഹം നരകാവകാശിയാണെന്നു പറഞ്ഞു . ഇതുകേട്ട സഹാബാക്കൾ അൽഭുത സ്ഥംബിധരായി ' മുസ്ലിം പക്ഷത്ത് യുദ്ധത്തിൽ പങ്കെടുത്ത ഒരാളെ ക്കുറിച്ചന്നല്ലോ നബി ( സ ) ഇപ്രകാരം പറഞ്ഞതെന്നവർ ചിന്തിച്ചു ' ഈപ്രവചനം കേട്ട ഒരു സഹാബി അന്നു രാത്രി തന്ന ആ മനുഷ്യൻ എന്തു ചെയ്യുന്നുവെന്നു വീക്ഷിച്ചു . യുദ്ധത്തിൽ മുറിവേറ്റ അദ്ദേഹത്തിനു വേദ കൂടുതലായപ്പോൾ സ്വന്തം ആയുധംകൊണ്ടു സ്വശരീരത്ത കൂത്തുകയും തന്റെ വാൾ മലർത്തിവെച്ച് അതിൽ ശക്തിയായി അമർന്നു കിടന്നു ആത്മഹത്യ ചെയ്യുന്നതും ആ സ്വഹാബിക്ക് കാണാൻ കഴിഞ്ഞു . ഈ സംഭവം നേരിൽ കണ്ട സ്വഹാബി വിവരം റസൂലിനോട് പറഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞു . ' അങ്ങ യുടെ വാർത്തയെ  ( പ്രവചനത്തെ ) അല്ലാഹു ശരിവച്ചിരിക്കുന്നു . ' ( ബുഖാരി )


ഈ പ്രപഞ്ചത്തിലെ കോടിക്കണക്കിലുള്ള സൃഷ്ടികളുടെ ഗതിവിഗതികൾ വെറും യാദൃശ്ചികമല്ല . അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള പ്ലാൻ അനുസരിച്ച് നടക്കുന്നതാണ് . അതായതു പ്രപഞ്ചത്തിൽ സംഭവിക്കാൻ പോവുന്ന കാര്യങ്ങളെല്ലാം പ്ലാൻ ചെയ്യപ്പെട്ടവയാണ് . അതനുസരിച്ചു കൊണ്ട് കാര്യങ്ങൾ നടക്കുകയുള്ളൂ . ആ പ്ലാനും അല്ലാഹു അവന്റെ ഇഷ്ടദാസൻമാർക്ക് അറിയിച്ചുകൊടുക്കുകയും ചെയ്യുന്നു . അവരുടെ പ്രവചനം സത്യമായിരിക്കുമ്പോൾ അഥവാ അങ്ങനെ ഒരു പ്ലാൻ പ്രവർത്തിക്കുന്നുണ്ട് എന്നു ബോധ്യപ്പെടുമ്പോൾ പ്രപഞ്ചം അല്ലാഹു വിന്റെ വ്യവസ്ഥക്ക് വിധേയമാണന്നു ജനങ്ങൾക്കു ബോധ്യപ്പെടുന്നു


നെല്ലിക്കുത്ത് ഇസ്മാഈൽ ഉസ്താദ് ന്റെ


മതങ്ങളിലൂടെ ഒരു പഠന പര്യടനം

എന്ന പുസ്തകത്തിൽ നിന്നും

പകർത്തിയത്
അസ് ലം സഖാഫി പരപ്പനങ്ങാടി


 - - - - - - -




No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....