Monday, February 11, 2019

ഇസ്തിഗാസയും ഫുതൂ ഹും ഫുതൂഹി ന്റെ പേരിൽ ഒഹാബി പുരോഹിത തട്ടിപ്പ് പൊളിച്ചെഴുതുന്നു.

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ*


ഇസ്തിഗാസയും ഫുതൂ ഹും


ഫുതൂഹി ന്റെ പേരിൽ ഒഹാബി പുരോഹിത തട്ടിപ്പ് പൊളിച്ചെഴുതുന്നു.
''........
മഴയെ തേടിയത് സ്വഹാബിയായ ബിലാൽ ആണെന്ന് ഫുത്തൂഹിൽ  ഉണ്ട് എന്ന് പറഞ്ഞ് ഫത്ഹുൽ ബാരിയെ കള്ളനാക്കാനുള്ള  വഹാബി പുരോഹിത ജിന്നുരികളുടെ തട്ടിപ്പ് പിടികൂടുന്നു
..............
നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഖബർ ശരീഫിന് അരികിൽ വന്ന ഒരു മനുഷ്യൻ അല്ലാഹുവിൻറെ റസൂലെ അങ്ങയുടെ ഉമ്മത്തിന് വേണ്ടി അങ്ങ് മഴയെ തേടണം അവർ നാശത്തിൽ അകപ്പെട്ടിരിക്കുന്നു എന്ന് പറയുകയും പിന്നീട് ആ മനുഷ്യൻ ഉറങ്ങിയപ്പോൾ സ്വപ്നത്തിൽ വന്നു ഉമറ് റ അരികിലേക്ക് പോകാൻ പറയുകയും വിവരങ്ങൾ പറയാൻ പറയുകയും ചെയ്ത സംഭവത്തിൽ

പോയ വ്യക്തിയും സ്വപ്നം കണ്ടതും ആയ വ്യക്തി യും ഒന്നാണന്ന് ഖബറിന്നരികിൽ ഒരു  റജുൽ،، ( رجل)വന്നു എന്നതിൽ അലിഫ് ലാം ചേർക്കാതെയും പിന്നീട് നബി സ്വ തങ്ങൾ ആ വ്യക്തിയുടെ അരികിൽ വന്നു  എന്നതിൽ അലിഫ് ലാം ചേർത്തുകൊണ്ട് അൽ റജുൽ ( الرجل) എന്ന് പറഞ്ഞതിൽ നിന്നും മനസ്സിലാക്കാം



കാരണം ഭാഷാ പണ്ഡിതന്മാർ എല്ലാവരും പറഞ്ഞതാണ് ആദ്യം ഒരു പദം അലിഫ് ലാം ചേർക്കാതെ പറയുകയും രണ്ടാമത് അലിഫ് ലാം ചേർത്തുകൊണ്ട് ആ പദം ആവർത്തിക്കുകയും ചെയ്താൽ

ആദ്യം പറഞ്ഞത് തന്നെയാണ്  രണ്ടാം രണ്ടാമത് പറഞ്ഞ പദത്തിനാൽ ഉദ്ദേശിക്കുന്നത്  എന്ന് ശറഹുൽ അൽഫിയ യിലും മുഖ്ത സറിലും ഖത്തറുന്നദയിലും  മറ്റു ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുണ്ട്.


മേൽ വെക്തി ബിലാൽ ബ്ൻ ഹാരിസ് അൽ മുസ് നി എന്ന സഹാബി ആണെന്ന് ഫുതൂഹിൽ പറഞ്ഞിട്ടുണ്ട് എന്ന്

സ്വഹീഹുൽ ബുഖാരിക്ക്    ലോക പ്രശസ്ത ' ശറഹ് എഴുതിയ ശൈഖുൽ ഇസ്ലാം ഹാഫിളുദ്ധുൻ പ്രശസ്ത ഹദീസ് പണ്ഡിതർ ഇബ്നു ഹജർ റ
ഫത്ഹുൽ ബാരിയിൽ  വിവരിക്കുന്നു '


അപ്രകാരം ഇമാം സർഖാനി  റ മ വാഹിബിന്റെ ശറഹിലും  ഇബനു കസീർ അൽ ബിദായ യിലും മറ്റു പണ്ഡിതന്മാർ അവരുടെ ഗ്രന്ധത്തിലും വിവരിക്കുന്നു '

എന്നാൽ കോഴിക്കോട് നടന്ന ജിന്നൂരി കളുമായുള്ള ഒരു സംവാദത്തിൽ  ഫുതൂഹി ന്റെ ഒരു കോപ്പി കയ്യിൽ പിടിച്ചു ഈ ഫുതൂ ഹിൽ
ബിലാൽ ബ്ൻ ഹാരിസ് അൽ മുസ് നി എന്ന സഹാബിയാണ് ഈ
സംഭവത്തിലെ വ്യക്തിയെന്നു കാണിച്ചുതരാൻ സാധ്യമല്ല എന്ന വെല്ലുവിളിക്കുകയും

പണ്ഡിത ലോകം അംഗീകരിച്ച ഹാഫിള് ഇബ്നുഹജർ  റ അടക്കമുള്ളവർ ഉദ്ധരിച്ചത് കള്ളമാണെന്ന് വരുത്തിത്തീർത്ത്  ലോക പ്രശസ്ത പണ്ഡിതന്മാരെ കളവ് പറയുന്നവർ ആക്കാനുള്ള ശ്രമം നടക്കുകയുണ്ടായി.

അതിനുവേണ്ടി ഇവർ കൊണ്ടുവന്ന തെളിവ് നിലവിലുള്ള ഫുതൂഹി ന്റെ ഇവർക്ക് ലഭിച്ച ഒരു കോപ്പിയാണ് '

എന്നാൽ ഇബ്നുഹജർ അടക്കമുള്ള ലോക പണ്ഡിതർ കണ്ട കോപ്പി ഇവർ കണ്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

കാരണം ധാരാളം ഭാഗങ്ങൾ ഇന്ന് നിലവിൽ ലഭ്യമല്ലെന്നും അവ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കണ്ടെടുക്കപ്പെട്ട കോപ്പികൾ  ഒരുമിച്ചുകൂട്ടി അതിനെ ടിപണിയും തഹ് ഖീഖും എഴുതിയ പണ്ഡിതൻ തന്നെ പറഞ്ഞിട്ടുണ്ട്.


കണ്ടടുക്കട്ടെ കോപ്പിക്ക് ടിപ്പണി എഴുതിയ ഒരു പണ്ഡിതനാണ് ഖാസിമ്ബ്നു അഹമ്മദ് സാമി റാഇ


ആ ഗ്രന്തത്തിൽ ഉമറ് റ ന്റെ വഫാത്തുമായി ബന്തപെട്ട ചരിത്രവും ഉസ്മാൻ റ വിന്റെ ഭരണത്തിന് തുടക്ക ഭാഗവും ഉദ്ധരിച്ചുകൊണ്ടാണ് ഗ്രന്ഥം തുടങ്ങുന്നത് അതിനുമുമ്പുള്ള ചരിത്രങ്ങൾ കാണുന്നില്ല എന്ന് മാത്രമല്ല ഒരു ഗ്രന്ഥത്തിന് തുടങ്ങുമ്പോൾ പാലിക്കുന്ന മര്യാദകൾ കാണുന്നില്ല

1997 ൽ പ്രസിദ്ധീകരിച്ച രണ്ടാം എഡിഷൻ
ആദ്യഭാഗത്തിലെ തന്നെയുള്ള അടിക്കുറിപ്പിൽ ടിപ്പണി എഴുതിയ പണ്ഡിതൻ രേഖപ്പെടുത്തുന്നു


[1] حدثنا السري قال حدثنا شعيب قال حدثنا سيضه من بدر بن عثمان
عن عمه قال:
قدم معاوية حاجا فمر بالمدينة فارق في قائلة فبعثني الى عبد الله بن عمر
اليحده، فجاء فقال: ان رسول الله صلى الله عليه وسلم قال: وزنت
بامتي؛ فوضعت في كفة وأمي في كفة فرجحت بامتي، ثم وضع ابو بكر
مكاني فرجح بامتي، ثم وضع عمر مكانه فرجح بهم، ثم وضع عثمان
مكانه فرجح بهم ثم رفع الميزان.
..................
1)هنا يبدأ النص من الجزء الثامن عشر الذي وصل الينا وما قبله ساقط. وكتب في الحاشية العليا: "هذا
كتاب الردة والفتوح قد ملكه من فضل ربه الكريم عبد الله بن الشيخ إبراهيم الغملاس بالشراي الصحيح
من تركة المرحوم صالح بن سليمان الصانع الملقب بصالح الصحابي رحم الله الجميع وذلك سنة تسعة
وتسعين ومائتين وألف هجرية على صاحبها ألف صلاة وألف سلام.

നമുക്ക് ലഭിച്ച പതിനെട്ടാം ഭാഗത്തിന് തുടക്കമാണിത് അതിനുമുമ്പുള്ള ഭാഗങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു



ഹിജറ വർഷം 1299 ൽ മർഹൂം സ്വാലിഹ് ബ്നു സുലൈമാൻ എന്നിവരുടെ അനന്തര സ്വത്തിൽ നിന്നും അബ്ദുള്ള എന്നയാളിൽ നിന്നും എനിക്ക് ലഭിച്ച കോപ്പിയാണിത്
എന്ന്ഈ ഗ്രന്ഥത്തിന് സൈഡിൽ എഴുതപ്പെട്ടിട്ടുണ്ട്.


കയ്യെഴുത്ത് പ്രതിയുടെ ഭാഗങ്ങൾ എന്ന തലക്കെട്ടിൽ അദ്ദേഹം വീണ്ടും പറയുന്നു'

تجزئة المخطوطة
إن ما وصل إلينا من المخطوطة هو ما يأتي:
۳۷ ورقة من الجزء ۱۸ و ۳۷ ورقة من الجزء ۱۹ و ۳۹ ورقة من الجزء
۲۰ و ۳۹ ورقة من الجزء ۲۱ (مع سقوط ورقتين)، و ۲۹ ورقة من الجزء
۲۲ حديث ينقطع النص فجاة؛ فإذا كان القسم الضائع من المخطوطة يحمل
التقسيمات نفسها الموجودة في ما وصل إلينا منها، فإن الأصل منها كان
يحتوي على ۱۷ جزء، اعتمادا على هذا التقسيم فإن عدد الأوراق
الضائعة من المخطوطة كان ۱۲۹ ورقة، فإذا أضفنا إليها ۱۷۶ ورقة مما وصل الينا منها فيكون مجموعه اوراق المخطوطة بكمالها  ٨٠٣ورقة او اكثر وهذا حجم كبير لمجلد واحد فلابد والحال هذه ان تكون المخطوطة الاصل مقسمة الى مجلدين او ثلاث

والافتراض يؤكده محمد القيسي التونسي في إشارة. وردت   في كتابه الفه في حدود سنة بعنوان مفتاح الدين فقال في اولها  في السفر الخامس من ديوان السيف ابن عمر التميمي

 السفر هو المجلد و الديوان الكتاب بالاصلاح   الاندلسي المغربي


 


٠٠٠٠٠٠٠٠٠. (مقدمة وتحقيق الفتوح)


" കയ്യെഴുത്ത് പ്രതിയിൽ നിന്ന് നമുക്ക് ലഭിച്ചത്

പതിനെട്ടാം വോള്യത്തി ലെ മുപ്പത്തി ഏഴ് പേജും
പത്തൊമ്പതാം വാള്യം  മുപ്പത്തി ഏഴ് പേജും


ഇരുപതാം വാള്യം  മുപ്പത്തി ആറ് പേജും



ഇരുപത്തി ഒന്നാം വാള്യം

മുപ്പത്തി ഒമ്പത് പേജും


അവിടെത്തന്നെ 2 പേജ് നഷ്ടപ്പെട്ടിട്ടുണ്ട്


  ഇരുപത്തി രണ്ടാം വാള്യം ഇരുപത്തിയൊമ്പത് പേജും


എന്നിട്ട് ഗ്രന്ഥം പെട്ടെന്ന് സമാപിക്കുന്നു (സമാപന സൂചനയില്ല)

കയ്യഴുത്ത് പ്രതിയിൽ നിന്നും പലഭാഗങ്ങളും നഷ്ടപ്പെട്ടതിനാൽ
കൈയ്യെഴുത്ത് പ്രതി യിൽ  നിന്നും നഷ്ടപ്പെട്ടത് 629 പേജുകളാണ്

നമുക്ക് ലഭിച്ച 174 പേജ് അതിലേക്ക് ചേർത്തിയാൽ
മൊത്തം കയ്യെഴുത്ത്  പേജ് കൾ
803 അതിൽ കൂടുതലോ ഉണ്ടാകും


ഇത് ഒറ്റ ജിൽദിൽ ആണെങ്കിൽ വളരെ തടിച്ച കിത്താബ് ആണ് '

ഇങ്ങനെയാണെങ്കിൽ ഒറിജിനൽ കയ്യെഴുത്ത് കോപ്പി മൂന്ന് ജിൽ ദുകൾ ഉണ്ടായിരിക്കേണ്ടതാണ്.




മേൽ പറഞ്ഞതിന് ശക്തിപ്പെടുത്തുന്നതാണ് 706. മുഹമ്മദുൽ ഖൈസി രചിച്ച മിഫ്താഹ് എന്ന ഗ്രന്ഥത്തിലെ വാചകം

അതിൽ ദീർഘമായ ഒരു ചരിത്രം പറയുന്ന സ്ഥലത്ത് സൈഫ് എന്ന വരുടെ
ഗ്രന്തത്തിലെ ദീവാനിന്റെ അഞ്ചാം സഫറിൽ പറയുന്ന ഉദ്ധരണികാണാം

മുജല്ലദ് ദിവാൻ സുഫറ് എന്നല്ലാം റഞ്ഞാൽ ഗ്രന്തം എന്ന അർഥത്തിലാണ്


വീണ്ടും അദ്ദേഹം പറയുന്നു

ومنهم من  اقتبص من كتاب الفتوح  مباشرة كالذهبي و ابن حجر العسقلاني
ഇമാം ഇബ്നുഹജർ അസ്ഖലാനി റ യും ദഹബിയും എല്ലാം ഫുതൂഹിൽ നിന്നും അവരുടെ ഗ്രന്ഥങ്ങളിലേക്ക് നേരിട്ടുതന്നെ പകർത്തി എഴുതിയിട്ടുണ്ട്
(ടിപ്പണി തഹ്ഖീഖ് )


ഇത്രയും വിവരിച്ചതിൽ നിന്നും ലോക പ്രശസ്ത പണ്ഡിതർ ഹാഫിള് ഇബ്ന് ഹജർ റ അടക്കമുള്ളവർ ഉദ്ധരിച്ച കാര്യം സത്യമാണെന്നും

ജിന്നൂരി മടവൂരി വഹാബി പുരോഹിത വർഗ്ഗം കളവുകൾ പറഞ്ഞു കളവ് മത്സരങ്ങൾ  നടത്തി ഗ്രന്ഥങ്ങളിൽ തിരുമറി നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബുദ്ധിയുള്ളവർക്ക് വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നത് '

ഒഹാബി  മതപുരോഹിതന്മാരുടെ കളവുകളും നുണകളും തട്ടിപ്പുകളും അറിയാതെ പെട്ടുപോയവർ അതിൽനിന്നും രക്ഷപ്പെടാൻ ശ്രമിക്കുക '

ഇതുപോലെയാണ് ഏതൊരു വിഷയത്തിലും ഇവർ നടത്താറുള്ള കളവുകളും തട്ടിപ്പുകളും എന്ന് മനസ്സിലാക്കുക '

ഇവർ ഏതൊരു ഉദ്ധരണി അഹ്ലസുന്ന ക്കെതിരെ കൊണ്ടുവന്നാലും  മതഗ്രന്ഥങ്ങളിൽ തിരിമറിയും മാറ്റത്തിരുത്തലുകളും ചെയ്തുകൊണ്ടല്ലാതെ ഇവർക്ക് സാധ്യമല്ല ഇങ്ങനെ ധാരാളം തട്ടിപ്പുകൾ ഇവർ നടത്താറുണ്ട്


ഖുർആനിലും ഹദീസിലും മതഗ്രന്ഥങ്ങളിലും ധാരാളം തട്ടിപ്പുകൾ ഇവർ നടത്തിയിട്ടുണ്ട് ജൂതന്മാരെയും ക്രിസ്ത്യാനികളെയും ഇബിലീസിനെയും കടത്തിവെട്ടുന്ന തട്ടിപ്പുകളാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത് '

മതഗ്രന്ഥങ്ങളിൽ തിരുമറി  നടത്തുന്ന വിഷയത്തിലും മറ്റും ജൂത ക്രിസ്ത്യാനികളോട് ചാണിനു ചാണായും മുഴത്തിനു മുഴമായും ഈ സമുദായത്തിലെ ഒരു വിഭാഗം പിൻ പറ്റുമെന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞത് എത്ര സത്യമാണ്.

ധാരാളം കളവ് പറയുന്ന കബളിപ്പിക്കുന്ന ദജ്ജാലുകൾ അവസാനകാലത്ത് വരുമെന്നും നബിസല്ലല്ലാഹു സല്ലമ പറഞ്ഞിട്ടുണ്ട് '

സമുദായത്തെ ഈ കള്ളവിഭാഗത്തിൽനിന്ന് അല്ലാഹു കാക്കുമാറാകട്ടെ

അസ് ലം സഖാഫി
പരപ്പനങ്ങാടി
സുന്നി ആദർശം എന്ന യൂറ്റ്യൂബ് ചാനൽ

ആദർശ പഠിതാക്കൾക്ക് വേണ്ടി തയ്യാറായി കഴിഞ്ഞു

എല്ലാവരും താഴെ ലിങ്കിൽ കയറി SUBSCRIBE ചെയ്യുകയും ബെൽ ഐക്കൺ അമർത്തുകയും ചെയ്യു

ശേഷം ആദർശ പഠനത്തിന് ഉപയോഗപ്പെടുത്തുക
https://www.youtube.com/channel/UCs7R19lgcp-oZv4BYABiVBQ



No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...