Monday, January 21, 2019

ഇസ്തിഗാസ ഇമാം മാലിക് റ استغاثة الامام مالك



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ഇമാം മാലിക് റ ഇസ്തിഗാസ അങ്ങീകരിക്കുന്നു



🔻🔻🔻ഇമാം മാലിക്(റ)(വഫാത്ത് ഹിജ്റ179) മദ്ഹബിൻറെ ഇമാമുമാരിൽ പ്രധാനിയും ഇമാം ഷാഫി(റ)യുടെ ഗുരുവുമാണ്‌ ഇമാം മാലിക്(റ) തന്റെ കാലത്തെ ഭരണാധികാരിയോട്‌ ഇമാം മാലിക്(റ)തവസ്സുൽ ചെയ്യാനും നബി(സ്വ)യോട് ഇസ്തിഗാസ ചെയ്യാനും ഇസ്തിശഫാഅത്ത് തേടാനും നിർദ്ദേശിക്കുന്നത് ചരിത്രത്തിലൂടെ വായിക്കുക:

لما ناظر أمير المؤمنين أبو جعفر مالكا رضي الله عنه في مسجد رسول الله صلى الله عليه وسلم:فقال مالك رحمه الله تعالى : يا أمير المؤمنين ﻻ ترفع صوتك في هذا المسجد فإن الله عز وجل أدب قوما فقال ﻻ ترفعوا أصواتكم فوق صوت النبي ) الآية، ومدح قوماً فقال  إن الذين يغضون أصواتهم ) الآية، وذم قوماً فقال إن الذين ينادونك ) الآية. .وإن حرمته ميتاً كحرمته حيا. فاستكان لها أبو جعفر وقال : يا عبد الله، استقبل القبلة وأدعو : أم أستقبل رسول الله صلى الله عليه وسلم؟ فقال : ولم تصرف وجهك عنه؟ وهو وسيلتك ووسيلة أبيك آدم عليه السلام إلى الله يوم القيامة، بل استقبله واستشفع به ، فيشفعك الله قال تعالى  ولو أنهم إذظلموا أنفسهم جاءوك ) الآية ( الشفا للقاضي عياض، و اتحاف الزائر لإبن عساكر، وهداية السالك لعز بن جماعة، وتذكرة المحبين، وشفاء السقام للسبكي ومصباح الظلام)

ഭരണാധികാരിയായ അബൂജഅഫർ ഒരിക്കൽ മദീനത്തെ പള്ളിയിൽ വന്നു .സംസാരത്തിനിടയിൽ ഇമാം മാലിക്(റ)ഖാലീഫയോട് പറഞ്ഞു :അമീറുൽ മുഉമിനീൻ !ഈ പള്ളിയിൽ വച്ചു നിങ്ങൾ ഉച്ചത്തിൽ സംസാരിക്കരുത് .ഖുർആൻ ഇപ്രകാരം നിർദ്ദേശിക്കുകയും ശബ്ദം താഴുത്തുന്നവരെ ശ്ലാഘിക്കുകയും ചെയ്തിട്ടുണ്ട് .തിരു നബി (സ്വ )ജീവിച്ചിരുന്നപ്പോയുള്ള അതേ ബഹുമതി അവരുടെ വിയോഗത്തിന് ശേഷവുമുണ്ട്. ഇതുകേട്ട ഖലീഫ അബൂജഅഫർ താഴുമയോടെ ചോദിച്ചു :ഞാൻ ഖിബ്ലയിലേക്ക് തിരിഞ്ഞാണോ പ്രാർത്തിക്കേണ്ടത്,അതല്ല ഖബറിൽ കിടക്കുന്ന നബി (സ്വ )യിലേക്ക് തിരിഞ്ഞോ ? ഇമാം മാലിക് (റ)പറഞ്ഞു:തിരു നബി(സ്വ )യിൽ നിന്ന് മുഖം തിരിക്കേണ്ട കാര്യമെന്ത് എന്ത് ?നബി (സ്വ )അവിടുന്ന് നിങ്ങളുടെ ഇടയാളനാണ്.പിതാവായ ആദം നബി(അ)യുടെയും ഇടയാളനാണ് ഖിയാമത്ത് നാളിൽ .അതിനാൽ നബി(സ്വ )യെ കൊള്ളെ തിരിയുക ,നബി (സ്വ )യോട് ശുപാർശ തേടുക .എന്നാൽ അല്ലാഹു സ്വീകരിക്കും .കാരണം ഖുർആനിൽ അല്ലാഹു ഇപ്രകാരം പറയുന്നു :സ്വശരീരത്തെ ആക്രമിച്ചവർ തങ്ങളെ സമീപിക്കുകയും അല്ലാഹുവിനോട് പാപ മോചനം തേടുകയും റസൂൽ (സ്വ )അവർക്ക് വേണ്ടി മാപ്പ് ചോദിക്കുകയും ചെയ്‌താൽ അല്ലാഹുവിനെ അവർ തൗബ സ്വീകരിക്കുന്നവനായും കാരുന്ണ്യം ചൊരിയുന്നവനായുംഎത്തിക്കും .അതിനാൽ തിരു നബി (സ്വ )യിലേക്ക് തിരിഞ്ഞു
നബി (സ്വ ) യോട്
ശുപാർശ തേടുക . ഇമാം മറാകിശി(റ)മിസ്വ് ബാഹുളളലാമിലും (19-20),ഖാളിഇയാള്(റ)അശ്ശിഫാ (2/41)യിലും ഇബ്നു അസാകിർ (റ)ഇത്ഹാഫു സ്സാഇർ(153)ലും ഇമാം ഇസ്സുദ്ധീനുബ്നു ജമാഅ(റ)തൻറെ ഹിദായത്തു സ്സാലിക് 3/138ലും ഇമാം സുബ്കി (റ)ശിഫാഉസ്സഖാം (പുറം 283)ലും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.🔻🔻🔻

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...