Saturday, November 3, 2018

ഖുത്വുബ നവവി ഇമാമിന്റെ പേരിൽ ഒഹാബി തട്ടിപ്പ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

മതഗ്രന്ധങ്ങളിൽ ഒഹാബി പുരോഹിതൻമാരുടെ തട്ടിപ്പുകൾ പിടികൂടുന്നു.

വിശയം
ഖുത്വുബ നവവി ഇമാമിന്റെ പേരിൽ ഒഹാബി തട്ടിപ്പ്


അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി


ചോദ്യം

ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു




يشترط أن تكون بالعربية للقادر عليها ، إلا إذا كان
السامعون جميعا لا يعرفون العربية فإنه يخطب
بلغتهم

وهذا هو الصحيح عند الشافعية ، وبه قال بعض '
الحنابلة
انظر: "المجموع" للنووي (4/522)

അറബിയിൽ സാധിക്കുന്നവർ അതിൽ തന്നെ ഖുത്ബ നൽകേണ്ടതാണ്, എന്നാൽ ശ്രോദ്ധാക്കൾ മുഴുവനും അറബി മനസ്സിലാക്കാൻ സാധിക്കാത്തവരാണെങ്കിൽ, അവരുടെ ഭാഷയിൽ ആണ് ഖുത്ബ നിർവഹിക്കേണ്ടത്.

ശാഫിഈ മദ്ഹബുകാരുടെ അടുക്കൽ ഇതാകുന്നു ശരി. ചില ഹമ്പലി മദ്ഹബുകാരും ഇതേ അഭിപ്രായക്കാരാണ്. നോക്കുക : നവവിയുടെ 'അൽ മജ്‌മൂഅ' (4/522)


ഇങ്ങനെ ഇമാം നവവി (റ)ന്റെ 4/522 ലോ മറ്റു സ്ഥലങ്ങളിലോ പറഞ്ഞിട്ടുണ്ടോ ?


ഉത്തരം

ഇല്ല ഒരിക്കലും ഇല്ല. ആ അറബി പദങ്ങളും മലയാള അർഥവും  ഇമാം നവവി റ വിന്റെ അൽ മജ്മൂഉ എന്ന പേരിൽ പ്രശസ്തമായ ശറഹുൽ മുഹദ്ധബിലോ നവവി ഇമാമി ന്റെയോ മറ്റു ഒരു ഇമാമിന്റെയോ ഒരു ഗ്രന്ധങ്ങളിലും കാണിക്കാൻ സാധ്യമല്ല

കഴിയുമെങ്കിൽ ആഗോള ഒഹാബീ പുരോഹിതന്മാരെ മുഴുവനും ഞാൻ വെല്ലുവിളിക്കുന്നു.
നിങ്ങളുടെ പിതാവ് ഇബ്ലീസ് ആൻറ് ജൂത ക്രസ്തുമത പോപ്പുമാരെയും കൂട്ടാം ഇല്ല ഒരിക്കലും നിങ്ങൾക്ക് സാധ്യമല്ല


ഇവർ ജൂത ക്രസ്തേനികളേയും കടത്തിവെട്ടി എങ്ങനെയാണ്  പാവപെട്ട മുസ്ലിമീങ്ങളെ എങ്ങനെയാണ് കബളിപ്പിക്കുന്നത് എന്നതിന്ന് ഏറ്റവും വലിയ തെളിവാണിത്

ജൂതൻമാർ ക്രിസ്ത്യാനികൾ മതഗ്രന്ധങ്ങളിൽ തിരിമറി നടത്തുന്നവരാണന്ന് വിശുദ്ധ ഖുർആനിൽ തന്നെ പറഞ്ഞതാണ്
يحرفون الكلم عن مواضعه

ജൂത ക്രിസ്ത്യാനികളെ ചാണിന് ചാണായും മുഴത്തിന് മുഴമായും പിൻപറ്റുന്നവർ ഒഹാബി പുരോഹിതന്മാർ തന്നെയാണന്ന് താഴെ പറയുന്ന വിവരണത്തിൽ നിന്ന് ഗ്രഹിക്കാം

ഈ തിരിമറി ആഗോള ഒഹാബികളുടെ തിരിമറിയാണ് കാരണം
മേൽ അറബി വാചകം അൽ മജ്മുഇന്റെ പേജ് നമ്പർ ചേർത്തി  നീണ്ട ലേഘനം എഴുതിയത് ആഗോള ഒഹാബി പുരോഹിതൻ അവരുടെ സൈറ്റിലാണ്


പേജ് നമ്പർ ചേർത്തി കിതാബിലുണ്ട് എന്ന് പറഞ്ഞാൽ കിതാബ് നോക്കാൻ കഴിയാത്ത സാധാരണക്കാരെ ചതിക്കാൻ വളരെ എളുപ്പമാണല്ലേ.

ഇവരുടെ ആഘോള ലേഖനങ്ങളിൽ സൈറ്റുകളിലും  കിതാബുകളുടെ പേജ് നമ്പർ ചേർത്തി കൊണ്ടുള്ള ധാരാളം ഇത്തരം കളവുകൾ മുൻകാല പണ്ഡിതന്മാരുടെ യും ഇമാമുമാരുടെയും പേരിൽ നടത്തിയതായി കാണാം

കിതാബിലില്ലാത്ത വാചകങ്ങൾ ചേർത്തി
കിതാബിന്റെ പേജ് നമ്പറും നൽകി ഇവർ ഇത്തരം ലേഘനങ്ങൾ എഴുതുന്നതിലൂടെ
നബി സ്വ പറഞ്ഞ

അവസാന കാലത്ത് പെരും കള്ളം പറയുന്ന ദജ്ജാലുകളായ കബളിപ്പിക്കുന്നവർ വരുമെന്ന വാക്ക്
നാം കൺമുമ്പിൽ കാണുകയാണ് '

നിങ്ങളുടെ മുൻഗാമികൾ കേൾക്കാത്ത പുതിയ വാദവുമായാണ് അവർ വരിക എന്നും നിങ്ങളെ അവർ പിഴപ്പിക്കാതിരിക്കുകയും ഫിത്നയാക്കാതിരിക്കുകയും ചെയ്യട്ടെ എന്ന നബി സ്വ യുടെ വാക്ക് എല്ലാവരും ഓർക്കുന്നത് നന്നായിരിക്കും

കിതാബുകൾ പരിശോധിക്കാതെ ഇത്തരം
ആഗോള കള്ള  ലേഖനങ്ങൾ വായിച്ചു അത് സത്യമാണന്ന് വിശ്വസിച്ചു  
അതിന്ന്  പരിഭാഷ എഴുതുകയും അത് തന്നെ വായിച്ചു പേജ് നമ്പർ പറഞ്ഞു പ്രസംഗിക്കുകയും ചെയ്തു പാവപെട്ട ജനങ്ങളെ കബളിപ്പിക്കുകയാണ് മുജാഹിദ് പുരോഹിതൻമാർ ചെയ്യുന്നത്

ഇവരുടെ  കുട്ടി മൗലവിമാർ എങ്കിലും കിതാബ് ഒന്ന് പരിശോധിച്ചു സത്യം സത്യമായി പറഞ്ഞിരുന്നെകിൽ  എത്ര നന്നായിരുന്നു'

ഇത്തരം കബളിപ്പിക്കുന്നവരിൽ നിന്നും
കള്ളൻമാരിൽ നിന്നും അല്ലാഹു പാവപെട്ട സമുദായത്തെ കാത്തു രക്ഷിക്കട്ടെ...!
ഇവരുടെ ഏത്  ലേഘനങ്ങളും പോസ്റ്റുകളും പ്രഭാഷണങ്ങളും ശരിയായ നിലക്ക് നിക്ഷ്പക്ഷമായി പരിശോധിച്ചാൽ ഇങ്ങനെ ധാരാളം കള്ളത്തരങ്ങളും കബളിപ്പിക്കലും ദുർവ്യാഖ്യാനങ്ങളും കാണാവുന്നതാണ്


തെറ്റിദ്ധരിച്ചു ഒഹാബി പുരോഹിതൻമാരുടെ കെണി വലയിൽ പെട്ടു പോയവർ നിക്ഷ്പക്ഷമായി ചിന്തിച്ചിരുന്നങ്കിൽ എത്ര നന്നാവുമായിരുന്നു.


ചുരുക്കത്തിൽ ഇമാം നവവിയുടെ ഒരു കിതാബിലും മേൽ പറഞ്ഞത് പോലെയുള്ള അറബി വാക്കോ  മേൽ പരിഭാഷ പോലെയുള്ളത് ലഭിക്കുന്ന ഒറ്റ വാചകവും കാണിക്കാൻ സാധ്യമല്ല.


മേൽ പറഞ്ഞത് പോലെയുള്ള അറബി വാക്കോ  മേൽ പരിഭാഷ പോലെയുള്ളത് ലഭിക്കുന്ന ഒറ്റ വാചക മോ നവവി ഇമാമിന്റെ ഏതെങ്കിലും ഒരു ഗ്രന്ധത്തിൽ കാണിച്ചു തരാൻ  ആഗോള വഹാബീ പുരോഹിതന്മാരെ മുഴുവനും ഞാൻ വെല്ലുവിളിക്കുന്നു '


എന്താണ് ഇമാം നവവി റ പറയുന്നത് എന്ന് നോക്കാം
ഇമാം നവവി(റ) എഴുതുന്നു:


فرع ) هل  يشترط كون الخطبة بالعربية ؟ فيه طريقان ( أصحهما ) : وبه قطع الجمهور : يشترط ; لأنه ذكر مفروض فشرط فيه العربية كالتشهد وتكبيرة الإحرام مع قوله صلى الله عليه وسلم { صلوا كما رأيتموني أصلي } وكان يخطب بالعربية

قال أصحابنا : فإذا قلنا بالاشتراط ، فلم يكن فيهم من يحسن العربية جاز أن يخطب بلسانه مدة التعلم ، وكذا إن تعلم واحد منهم التكبير بالعربية ، فإن مضى زمن التعلم ولم يتعلم أحد منهم عصوا بذلك ، ويصلون الظهر أربعا ، ولا تنعقد لهم جمعة المجموع.شرح المهذب٤/٢٨٦


ഖുതുബ അറബിയിലായിരിക്കൽ
നിബന്ധനയാണോ എന്നതിൽ രണ്ട് ത്വരീ
ഖു (   റൂട്ട് )കളുണ്ട്. ബഹുഭൂരിപക്ഷം ആ റൂട്ട് മാത്രമേ ഉള്ളു എന്ന് തറപ്പിച്ചു
പറഞ്ഞതും രണ്ടിൽ പ്രബലവുമായ ത്വരീ
ഖ് (റൂട്ട്  ) നിബന്ധനയാണ് എന്നതാണ്,
കാരണം ഖുതുബ ഒരു നിർബന്ധ ദിക്റാ
ണ്. അപ്പോൾ (നിസ്കാരത്തിലെ) അത്ത
ഹിയ്യാത്ത്, തക്ബീറത്തുൽ ഇഹ്റാം
പോലെ അതിലും അറബിഭാഷ നിബന്ധന
യാക്കി. ഇതിനു പുറമെ "ഞാൻ എപ്രകാരം
നിസ്കരിക്കുന്നതായാണോ നിങ്ങൾ കണ്ട
ത് അപ്രകാരം നിങ്ങളും നിസ്കരിക്കു
വിൻ' എന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്.
നബി(സ്വ) അറബിയിലായിരുന്നു ഖുതുബ
നിർവ്വഹിച്ചിരുന്നത്.

നമ്മുടെ പണ്ഡിതൻമാർ പറയുന്നു.
ഖുത്വുബ അറബിയിലാവൽ നിബന്ധനയാണന്ന് നാം പറയുമ്പോൾ
അവരെ കൂട്ടത്തിൽ അറബി പദങ്ങൾ പറയാൻ അറിയുന്നവർ ഇല്ലങ്കിൽ (അതായത് ഖുത്വുബയുടെ ഘടകങ്ങളായ ഹംദ് സ്വലാത്ത് വസിയ്യത്ത് ഖുർആൻ പ്രാർഥന എന്നിവ അറബിയിൽ ചൊല്ലാൻ അറിയില്ലെങ്കിൽ )  പഠിക്കുന്ന സമയം അവരുടെ ഭാഷയിൽ ഖുത്വുബ ഓതണം

പഠിക്കാൻ സാധിക്കുന്ന സമയം  കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാവുന്നതും അവർ നാല് റക്അത്ത് ളുഹ്റ് നിസ്കരിക്കേണ്ടതുമാണ് അവർക്ക് ജുമുഅ നടക്കില്ല'


(  അൽ മജ്മൂഉ. 4/286)

ഇവിടെ ഇമാം നവവി അൽ മജ്മൂ ഇൽ പറയുന്നത്  പഠിക്കാൻ കഴിയുന്ന സമയം
കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാവുന്നതും അവർ നാല് റക്അത്ത് ളുഹ്റ് നിസ്കരിക്കേണ്ടതുമാണ് അവർക്ക് ജുമുഅ നടക്കില്ല' എന്നുമാണ്

ഇതിനെ കത്രിക വെച്ച് മുറിച്ച് കളഞ്ഞു
അൽ മജ്മൂ ഇൽ തിരിമറി നടത്തിയിരിക്കുകയാണ് ഒഹാബി ആഗോള പുരോഹിതൻമാർ

ഖുത്വുബയുടെ ഘടകങ്ങൾ അറബിയിൽ പറയാൻ അറിയുന്ന ഒരാളുമില്ലെങ്കിൽ പഠിക്കാൻ ആവശ്യമായ സമയം കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ സ്വന്തം ഭാഷയിൽ ഖുത്വുബ നിർവഹിക്കുന്നത്
അവർ കുറ്റക്കാരാവുന്നതും
ആ വെള്ളിയാഴ്ച്ച അവർ ളുഹ്റ് നിസ്കരിക്കേണ്ടതും ജുമുഅ അവർക്ക് നടക്കുന്നതുമല്ല


അവരിൽ ആരെങ്കിലും അറബിയിൽ ഓ താൻ പഠിക്കൽ നിർബന്ധമാണ് എന്ന ആശയത്തെ ദുർവ്യാഖ്യനിച്ചു   പേജ് നമ്പർ നൽകി കബളി പ്പിക്കുകയാണ് ഈ പുരോഹിത വർഗം ചെയ്തിരിക്കുന്നത്.




ഇമാം നവവി റ  തന്നെ റൗളയിൽ പറയുന്നത് കാണുക

وَهَلْ يُشْتَرَطُ كَوْنُ الْخُطْبَةِ كُلِّهَا بِالْعَرَبِيَّةِ؟ وَجْهَانِ. الصَّحِيحُ: اشْتِرَاطُهُ، فَإِنْ لَمْ يَكُنْ فِيهِمْ مَنْ يُحْسِنُ الْعَرَبِيَّةَ، خَطَبَ بِغَيْرِهَا. وَيَجِبُ أَنْ يَتَعَلَّمَ كُلُّ وَاحِدٍ مِنْهُم ُ الْخُطْبَةَ الْعَرَبِيَّةَ، كَالْعَاجِزِ عَنِ التَّكْبِيرِ بِالْعَرَبِيَّةِ. فَإِنْ مَضَتْ مُدَّةُ إِمْكَانِ التَّعَلُّمِ وَلَمْ يَتَعَلَّمُوا، عَصَوْا كُلُّهُمْ، وَلَا جُمُعَةَ لَهُمْ…..
ഖുത്വുബ മുഴുവനും അറബിയിലാവൽ നിബന്ധനയുണ്ടോ എന്നതിൽ രണ്ട് വീക്ഷണമുണ്ട് അതിൽ സ്വീകാര്യമായത് നിബന്ധനയുണ്ട് എന്നതാണ്

അവരുടെ  കൂട്ടത്തിൽ അറബി  പറയാൻ അറിയുന്നവർ ഇല്ലെങ്കിൽ (അതായത് ഖുത്വുബയുടെ ഘടകങ്ങളായ ഹംദ് സ്വലാത്ത് വസിയ്യത്ത് ഖുർആൻ പ്രാർഥന എന്നിവ അറബിയിൽ ചൊല്ലാൻ അറിയില്ലെങ്കിൽ )  മറ്റു ഭാഷയിൽ ഖുത്വുബ ഓതണം

അവർ അറബി ഖുത്വുബ പഠിക്കൽ നിർബന്തമാണ്
അറബിയിൽ തക്ബീർ ചൊല്ലാൻ കഴിയാത്തവനും ഇപ്രകാരമാണ്
(പഠിക്കുന്ന സമയം അനറബിയിൽ തക്ബീർ ചൊല്ലണം

പഠിക്കാൻ ആവശ്യമായ സമയം കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ കുറ്റക്കാരനാവും)

പഠിക്കാൻ സാധിക്കുന്ന സമയം  കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാവുന്നതാണ്. അവർക്ക് ജുമുഅ നടക്കില്ല'

روضت الطالبين

امام نووي 👆👆

ഖുതുബ മുഴുവനും  അറബിയിൽ ആയിരിക്കൽ ശർത്ത്വാകുന്നു....


ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇമാം നവവി റ യുടെ മിൻഹാജിൽ  ഖുത്വുബ അറബിയാവൽ വാചകം വിവരിച്ചുകൊണ്ട് ലോക പ്രശസ്ത പണ്ഡിതർ ഇബ്നു ഹജർ റ
തുഹ്ഫയിൽ പറയുന്നു.


ويشترط كونها عربية ) للاتباع نعم إن لم يكن فيهم من يحسنها ولم يمكن تعلمها قبل ضيق الوقت خطب منهم واحد بلسانهم ، وإن أمكن تعلمها وجب على كل منهم ، فإن مضت مدة إمكان تعلم واحد منهم ولم يتعلم عصوا كلهم ولا جمعة لهم بل يصلون الظهر

وفائدتها بالعربية مع عدم معرفتهم لها العلم بالوعظ في الجملة قاله القاضي تحفة.. 451/2

ഖുത്വു ബ അറബിയിൽ ആവണമെന്നത് നിബന്ധന യാണ് അതിന്റെ തെളിവ് നബി സ്വ യെ പിൻപറ്റണം എന്നതാണ്

പക്ഷെ അറബിയിൽ ഓതാൻ അറിയുന്നവൻ അവരെ കൂട്ടത്തിലില്ലെങ്കിൽ ജുമുഅയുടെ സമയം കഴിയുന്നതിന്ന് മുമ്പ് പഠിക്കാൻ സാധിച്ചിട്ടുമില്ലങ്കിൽ ഒരാൾ അവരുടെ ഭാഷയിൽ ഖുത്വുബ ഓതണം

പഠിക്കാൻ സൗകര്യം കിട്ടിയാൽ ഒരാൾ പഠിക്കൽ നിർബന്ധമാണ്

പഠിക്കാൻ സൗകര്യം ലഭിക്കുന്ന സമയം കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ എല്ലാവരും  കുറ്റക്കാരാവും അവർക്ക് ജുമുഅ ഇല്ല
അവർ ളുഹ്റാണ് നിസ്കരിക്കേണ്ടത്

ശ്രോദ്ധാക്കൾ അറബി അറിയില്ലങ്കിലും
അറബിയിൽ ആണ് ഖുത്വുബ യാ വേണ്ടത് എന്ന് പറയുമ്പോൾ ഖുത്വുബ അറബിയിൽ ആവുന്നതിന്റെ ഉപകാരം
മൊത്തത്തിൽ അതിൽ ഉപദേശമുണ്ടെന്ന് മനസ്സിലാക്കിയാൽ മതി

ഇത് ഖാളി റ പറഞ്ഞിട്ടുണ്ട്

തുഹ്ഫ 2/454

ഇത്രയും വിവരിച്ചതിൽ നിന്നും  സദസ്സിൽ അറബി അറിയാത്തവരോട് അനറബിയിൽ ഖുത്വുബ ഓതണം എന്ന് ഇമാം നവവി റ വിന്റെ പേരിലും ശാഫിഈ മദ്ഹബിന്റെ പേരിലും ജൂതൻമാരെ പോലും കടത്തിവെട്ടുന്ന തട്ടിപ്പുകളും തിരിമറികളുമാണ് വഹാബികള്‍ നടത്തി കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാം

ഇനിയും ഒഹാബിസത്തിൽ പെട്ടു തെറ്റിദ്ധരിച്ചവർ നിക്ഷ്പക്ഷമായി ചിന്തിച്ചിരുന്നെങ്കിൽ എന്ന് ആശിക്കുന്നു '

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക👇👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/


https://www.youtube.com/watch?v=z68BeXc0ZWk&feature=youtu.be


അഹ്ലുസുന്ന : ഖുതുബ അനറബിയിൽ ആവണമെന്ന് ശാഫിഈ ഇമാം പറഞ്ഞോ  ? | Aslam Kamil Saqafi
ഖുതുബ അനറബിയിൽ ആവണമെന്ന് ശാഫിഈ ഇമാം പറഞ്ഞോ ? - അസ്ലം സഖാഫി പരപ്പനങ്ങാടി
വിഷയം : ഖുതുബ അനറബിയിൽ

,...
https://www.facebook.com/groups/1199424800164783/permalink/1936647789775810/
*ഖുത്വുബ.
അറബി അറിയാത്തവരോട് ഖുത്വുബ  അവരുടെ ഭാഷയിൽ ഒതണമെന്ന് ഇമാം നവവി ശറഹുൽ മുഹദ്ധബിൽ പറഞ്ഞു എന്ന ഒഹാബീ കളവിന് മറുപടി


                                  Live : *അസ്‌ലം സഖാഫി പരപ്പനങ്ങാടി* വീണ്ടും ലൈവിൽ

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...