Monday, July 16, 2018

ഹദീസിൽ പഠിപ്പിക്കാത്ത ബിദ്അത്തായ സ്വലാത്തുമായി വഹാബികൾ

ഹദീസിൽ പഠിപ്പിക്കാത്ത ബിദ്അത്തായ സ്വലാത്തുമായി വഹാബികൾ
!
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
ഖുർആനിലോ  ഹദീസിലോ  ഉദ്ധരിക്കാത്ത
സ്വലാത്തുകളെ
വഹാബികൾ പല്ലും നഖവും ഉപയോഗിച്ച്
വിമർശിക്കാറുണ്ട്.ബിദ് അത്താണ് ,നരകത്തിലാണ് ........... തുടങ്ങിയ മുജായിദാരോപണങ്ങൾ നീണ്ടുപോകുന്നു!

ഇബ്റാഹീമിയ്യ സ്വലാത്ത് അല്ലാത്തതൊന്നും ശരിയല്ലെന്നും
അത് ചൊല്ലി നടക്കുന്നവർ
തെറ്റുകാരാണെന്നും ഉള്ള
പുലമ്പൽ സർവ്വസാധാരണം.

മറ്റു വിഷയങ്ങളിലുള്ളത് പോലെ ഇവിടെയും വഹാബികൾ വെട്ടിൽ വീണു!. അവർ കുഴിച്ച കുഴിയിൽ അവർ തന്നെ വീണെന്നു പറയുന്നതാകും കൂടുതൽ ശെരി!.
അമാനി മൗലവിയുടെ
ഖുർആൻ വിവരണത്തിന്റെ അവതാരികയിൽ മുജായിദ് അപ്പോസ്തലൻ
കെ.എം. മൗലവി
ഒരു സ്വലാത്ത് പഠിപ്പിക്കുന്നു.

" അസ്സ്വലാത്തു വസ്സലാമു അലാ
മൻ അർസലഹു ലി തബ് ലീഗിൽ ഖുർആനി വ ബയാനി ഹി ഖാതിമുൻ
ലിന്നബിയ്യീൻ വ അലാ ആലിഹി വ സ ഹ്ബിഹി വത്താബിഹീന ലഹും ബി ഇഹ്സാനിൻ ഇലാ യവ്മി ദ്ദീൻ "

ഇത് എഴുതിയാലോ
ചൊല്ലിയാലോ ബിദ്അത്താകുമോ? നരകത്തിൽ പോകുമോ?
മൗലവിമാർ ഖുർആൻ പരിഭാഷയിൽ പഠിപ്പിച്ച ഈ സ്വലാത്ത് ഖുർആനിലോ ഹദീസിലോ കാണിച്ച് തരാമോ?
ഖുർആനിലും
ഹദീസിലും
എവിടെ- എന്ന മൗലവിമാരുടെ ചോദ്യം മുജായിദുകൾക്ക് മാത്രം ബാധകമാകാത്തതിന്റെ ഗുട്ടൻസ് എന്താണ് ?
ഈ സ്വലാത്ത് ഉൾകൊള്ളുന്ന വഹാബീ ഔദ്യോഗിക ഖുർആൻ പരിഭാഷ വഹാബികൾ ഷോകേസിൽ വച്ചിരിക്കുന്നത് ഈ വിഷയം അറിയാത്ത അണികളോട് ചെയ്യുന്ന നന്ദികേടല്ലേ ?

ഖുർആനിലും ,ഹദീസിലും ഇല്ലാത്ത
ഈ സ്വലാത്ത്
മുജാഹിദുകളുടെ
ഔദ്യോഗിക ഖുർആൻ പരിഭാഷയിൽ അച്ചടിച്ചതെന്തിന് ?
ഇത് ഇത്രയും നാൾ പഠിപ്പിച്ച മുജായിദ് നേതാക്കൾ പിഴച്ചവരും അതുവഴി നരകത്തിലുമാണോ ?

ഇതേ പരിഭാഷയിൽ തന്നെ

പേജ് :15 - ലും

ഹദീസിലില്ലാത്ത സ്വലാത്ത് മുജാഹിദ് നേതാക്കൾ എഴുതി ചേർത്തിട്ടുണ്ട്.

പടച്ചോൻ വലിയോരു സ്വർഗമുണ്ടാക്കിയപ്പോൾ സ്വലാത്തിന്റെയും മറ്റും പേരിൽ ഭൂരിപക്ഷം വരുന്ന മുസ്ലിംകളെ നിങ്ങൾ സ്വർഗത്തിൽ നിന്ന് പുറത്താക്കി. കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ചയെപ്പോലെ ,ആരും കാണാതെ മൗലവിമാർ ഇത്തരം സ്വലാത്തുകളുമായി നടന്നാൽ സ്വർഗം കാലിയാകില്ലേ മുജായിദുകളേ? അതോ- അണികളെ പറ്റിച്ച് മൗലവിമാർക്ക് മാത്രം സ്വർഗത്തിൽ കയറിപ്പറ്റാനുള്ള അടവാണോ ഇത് ?.......വഹാബിയുടെ ഔദ്യോഗിക പരിഭാഷയിൽ - വഹാബീ വാദമനുസരിച്ച് ,   ഏതായാലും നരകമുറപ്പ്! ...... അണികളുടെ ചോദ്യങ്ങൾക്കു മുമ്പിൽ പിടിച്ച് നിൽക്കാനാകാതെ മൗലവിമാർ നെട്ടോട്ടത്തിൽ...... മതത്തിൽ മനുഷ്യ താല്പര്യങ്ങൾ കടത്തിക്കൂട്ടി - സ്വന്തമായി നിർമ്മാണ ഫാക്ടറി തുടങ്ങിയവരുടെയെല്ലാം ഗതി ,ഇത്തരം നെട്ടോട്ടങ്ങളിൽ കലാശിക്കുമെന്നതിന് വഹാബിസം തന്നെ സാക്ഷി....!!!.....

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....