Saturday, July 7, 2018

നല്ല കാര്യങ്ങളുടെ തുടക്കം എപ്പോൾ.

*‼അറിഞ്ഞിരിക്കേണ്ട‼*
          *♻ മസ്അലകൾ ♻*
*🔘~~~~🔘   📜   🔘~~~~🔘*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
*📌 നല്ല കാര്യങ്ങളുടെ തുടക്കം എപ്പോൾ..?*

   ✍️🏼 നല്ല കാര്യങ്ങൾ എന്തുതന്നെയായാലും അതെല്ലാം നല്ല സമയങ്ങളിൽ നല്ല മനസ്സോടെ നല്ല ദിവസങ്ങളിൽ നല്ലവരുടെ സാന്നിധ്യത്തിലായിത്തന്നെ ചെയ്യുവാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും...

 പ്രത്യേകിച്ച് നികാഹ്, വീടുപണി തുടക്കം, ഗൃഹപ്രവേശം, യാത്രകൾ, വിൽക്കൽ, വാങ്ങൽ തുടങ്ങിയ ധാരാളം കാര്യങ്ങൾ... ഇത്തരം നല്ല കാര്യങ്ങൾക്ക് നല്ല ദിവസവും സമയവും അന്വേഷിച്ച് നാം പണ്ഡിതന്മാരെ സമീപിക്കാറുണ്ട്. നമ്മുടെ നല്ല മനസ്സിന്റെ അടയാളമാണിതെല്ലാം. ഈ വിഷയത്തിലെ മസ്അല എന്താണെന്ന് നമുക്കു പരിശോധിക്കാം ...

 രണ്ടാം ശാഫിഈയും ഔലിയാക്കളിലെ അൽ ഖുത്വുബുമായ ഇമാം നവവി (റ) എഴുതുന്നു: ഖുർആൻ പാരായണം, ഹദീസ് പാരായണം, ഫിഖ്ഹ് പഠനം, തസ്ബീഹ് ചൊല്ലൽ, ശർഇയ്യായ അറിവുകൾ, ഇഅ്തികാഫ്, ഇബാദത്തുകൾ അല്ലെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ അതെല്ലാം രാവിലെയോ മറ്റുള്ള സമയങ്ങളിലോ ചെയ്യുവാൻ സൗകര്യപ്രദമാവുന്ന കാര്യങ്ങളാണെങ്കിൽ രാവിലെ ചെയ്യലാണ് സുന്നത്ത്. അപ്രകാരം യാത്ര, നികാഹ് പോലോത്ത കാര്യങ്ങളും രാവിലെയാണ് സുന്നത്ത് ...
 (റഊസുൽ മസാഇൽ: 120)

 അതിനാൽ സൽകർമങ്ങളെല്ലാം പ്രഭാതത്തിൽ തന്നെ ചെയ്യുവാൻ നാം ശ്രമിക്കണം. അത് സുന്നത്താണ്. മാത്രമല്ല, പ്രഭാതത്തിൽ എന്റെ സമുദായത്തിന് നീ ബറകത്ത് നൽകേണമേ എന്ന് നബി ﷺ ദുആ ചെയ്തിട്ടുണ്ട്. ആ ബറകത്ത് നമുക്കും നമ്മുടെ പ്രവർത്തനങ്ങൾക്കും ലഭിക്കും. രാവിലെയാണ് നല്ല കാര്യങ്ങൾക്കെല്ലാം സുന്നത്തെങ്കിലും ചില കാര്യങ്ങൾക്ക് പ്രഭാതത്തിലാവലോടൊപ്പം ചില മാസങ്ങളും ദിവസങ്ങളും സ്ഥലങ്ങളും കൂടി സുന്നത്താകുന്നു. നികാഹ് അതിൽ പെട്ടതാകുന്നു ...

 ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: നികാഹും ഭാര്യയുമായുള്ള സമ്പർക്കവും ശവ്വാലിലാവൽ സുന്നത്താകുന്നു. ഇതു രണ്ടിലും ആഇശ(റ) യെ തൊട്ട് ഹദീസ് സ്വഹീഹായിട്ടുണ്ട്. നികാഹ് പള്ളിയിൽ വെച്ചാവലും വെള്ളിയാഴ്ചയാവലും പ്രഭാതത്തിലാവലും സുന്നത്താകുന്നു. അല്ലാഹുവേ, എന്റെ സമുദായത്തിന് പ്രഭാതത്തിൽ നീ ബറകത്ത് നൽകേണമേ എന്ന ഹദീസാണിതിനാധാരം ...
  (തുഹ്ഫ: 7/255)

ഇമാം നവവി (റ) എഴുതുന്നു: സ്വഖ്റ് ബ്നു വദഅഃ (റ)വിൽ നിന്ന് നിവേദനം നബി ﷺ പറഞ്ഞു: 'അല്ലാഹുവേ, എന്റെ സമുദായത്തിന് പ്രഭാതത്തിൽ നീ ബറകത്ത് നൽകേണമേ' നബി ﷺ സൈന്യത്തെ അയച്ചിരുന്നത് പ്രഭാതത്തിലായിരുന്നു ...
  (റുഊസുൽ മസാഇൽ :121)

        *''☝️അള്ളാഹു അഅ്ലം☝️''*

   

*(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

🔹〰️〰️〰️🔹🔸🔹〰️〰️〰️🔹

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...