Saturday, July 21, 2018

പുത്തൻവാദികളും മയ്യിത്ത് നിസ്കാരവും പുത്തൻവാദികളും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

മയ്യിത്ത് നിസ്കാരവും പുത്തൻവാദികളും


മുജാഹിദിനെന്താ കുഴപ്പം





നബി (സ)യുടെ പ്രവചനം

---

സൂറ: ഫാതിറിലെ ഒരായത്തിനെക്കുറിച്ചുള്ള ചർച്ചയിൽ ഇമാം
സ്വാവി (റ) തഫ്സീറിൽ പറയുന്നു: ഖുർ ആനും സുന്നത്തും
ദുർവ്യാഖ്യാനം ചെയ്ത് മുസ്ലിംകളെ കാഫിറാക്കുകയും അവ
രുടെ രക്തവും സമ്പത്തും ഹലാലാക്കുകയും ചെയ്ത ഖവാരിജു
കൾ ഈ ആയത്തിന്റെ പരിധിയിൽ പെടും. വഹാബികളുടെ
സ്ഥിതിയും അങ്ങനെതന്നെ. പിശാചിന്റെ അനുയായികളാണവർ.
അവർ തന്നെയാണ് നഷ്ടപ്പെട്ടവർ. (സ്വാവി 3, 308)


ഇമാം ശർവാനി (റ) പറയുന്നു.

വഹാബികൾ റാഫിളുകൾ
തുടങ്ങിയവർ പുത്തൻവാദികളാണ്. അവർക്ക് മതഗ്രന്ഥങ്ങൾ
വിൽക്കരുത്. (ശർവാനി 4-230)

വഹാബികൾ പുത്തൻവാദികളാണ്
എന്ന് മുൻഗാമികളായ ഇമാമുകൾ പറഞ്ഞിട്ടുണ്ടോ എന്ന് ചോദി
ക്കുന്നവർക്ക് ഈ ഉദ്ദരണി ശമനം നൽകുന്നതാണ്.


നബി (സ) പറയുന്നു. അവസാന കാലത്ത് ധാരാളം കളവ് പറയുന്ന കബളിപ്പിക്കുന്ന ചിലർ പ്രത്യക്ഷപ്പെടും. നിങ്ങളും പിതാ
കളും കേൾക്കാത്ത പുതിയ വാദങ്ങൾ അവർ കൊണ്ടു വരും.
അവരെ നിങ്ങൾ സൂക്ഷിക്കണം. അവർ നിങ്ങളെ പിഴപ്പിക്കാതിരി
ക്കട്ടെ. ഫിതയാക്കാതിരിക്കട്ടെ. -ബുഖാരി


വി (സ) പറയുന്നു. വല്ലവനും പുത്തൻവാദിയെ ബഹുമാ
ാൽ അവൻ ദീൻ പൊളിക്കാൻവേണ്ടി സഹായിച്ചവനായി (ബ
യഹഖി)


'പുത്തൻവാദികളുടെ ഫർളുകളോ സുന്നത്തുകളോ ആയി ഒരു
വും അല്ലാഹു സ്വീകരിക്കുന്നതല്ല. (അവമത)





അവർ ഉഹ്ദ് മലയോളം സ്വർണം ചെലവഴിച്ചാലും സ്വീകരിക്കപെ
ടുകയില്ല. (മുസ്ലിം)


പുത്തൻവാദികൾക്ക് സലാം ചൊല്ലൽ, മടക്കൽ, വിവാഹബന്തം
സ്നേഹം പങ്കിടൽ, തുടർന്ന് നമസ്കരിക്കൽ, അവരുടെ മയ്യിത്ത്
നമസ്കരിക്കൽ എന്നിവ ഉപേക്ഷിക്കണം.
(ഫത്ഹുൽ മുഈൻ, തുഹ്ഫ, അദ്കാറ്, അസ്വ വാരിഖ്
,ഗുൻയത്തെ, ഇഹ്യ, ഖുർത്തുബി എന്നിവ നോക്കുക)


നബി (സ) പറയുന്നു. മുബ്തദിഇനോട് വല്ലവനും
അവന്റെ ഹൃദയത്തിൽനിന്നും ഈമാനിന്റെ പ്രകാശം അല
ക്കളയും. (നസഫി)


നബി (സ) പറയുന്നു:

പുത്തൻവാദം പ്രത്യക്ഷപ്പെടുകയും പ
വുള്ളവർ മൗനിയാവുകയും ചെയ്താൽ അവന്റെ മേൽ അ
വിന്റെയും മലക്കുകളുടെയും സര്വ്വ ജനങ്ങളുടെയും ശാപമുണ്ടാ
കുന്നതാണ്.




. കപടവിശ്വാസികൾക്ക് മയ്യിത്ത് നിസ്കരിക്കുന്നത്
വിശുദ്ധ ഖുർആൻ വിലക്കിയിട്ടുണ്ട്.

 അല്ലാഹു പറയുന്നു:


ولا تصل على أحد منهم مات أبدا ولا تقم على قبره انهم كفروا


“അവരുടെ കൂട്ടത്തിൽ നിന്ന് മരണ
പ്പെട്ട യാതൊരാളുടെ പേരിലും താങ്കൾ
നിസ്കരിക്കരുത്, അവന്റെ ഖബ്റിന്നരികി
ൽ നിൽക്കുകയും ചെയ്യരുത്. തീർച്ചയാ
യും അവർ അല്ലാഹുവിലും അവന്റെ ദൂത
നിലും അവിശ്വസിക്കുകയും, ധിക്കാരിക
ളായി മരിക്കുകയും ചെയ്തിരിക്കുന്നു".
(തൗബ: 84)


മേൽ സൂക്തം വിശദീകരിച്ച് ഇമാം
ഖുർതുബി(റ) എഴുതുന്നു:

وأجمع المسلمون على أنه لا يجوز ترك الصلاة على جنائز
المسلمين، من أهل الكبائر كانوا أو صالحين، وراثة عن نبيهم
قولا وعملا. والحمد لله، واتفق العلماء على ذلك، إلا في
الشهيد كما تقدم، وإلا في أهل البدع والبغاة القرطبي: ۲۲۱/۸)

മുസ്ലിം കളുടെ മയ്യിത്തു കളുടെ
പേരിൽ നിസ്കാരം ഒഴിവാക്കാൻ പറ്റില്ലെ
ന്ന കാര്യത്തിൽ മുസ്ലിം ലോകം ഏകോ
പിച്ചിരിക്കുന്നു. അവർ വൻകുറ്റം ചെയ്ത
വരോ സച്ചരിതരോ ആവട്ടെ. നബി (ﷺ
യിൽ വാക്കാലും പ്രവർത്തനത്താലും
അനന്തരമായി ലഭിച്ച ഒന്നാണിത്. എന്നാൽ

അതിന്റെ മേൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു



ശഹീദിന്റെയും പുത്തൻ പ്രസ്ഥാനക്കാ
രുടെയും മുസ്ലിം ഭരണാധികാരിക്കെതി
രെ പുറപ്പെടുന്നവരുടെയും പേരിൽ നിസ്
കരിക്കുന്നതിലെഴികെ. (ഖുർതുബി: 8/221)

പുത്തൻ പ്രസ്ഥാനക്കാർക്ക് നിസ്ക
രിക്കരുതെന്ന് നബി(ﷺ) പ്രസ്താവിച്ചതായി
ഹദീസിൽ വന്നിട്ടുണ്ട്. ഇമാം ത്വബ്റാനി(റ)
നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്ര
കാരം കാണാം:

عن أبي هريرة قال: قال رسول الله ﷺ
:« لكل أمة مجوس،
ومجوس هذه الأمة القدرية، لاتعودوهم إذا مرضوا، ولا وصلوا عليهم
اذا ماتوا». (مسند الشاميين، للطبراني: ۲۳۸۱)


അബുഹുറൈറ(റ)യിൽ നിന്നു നിവേ
ദനം: നബി(.  ﷺ    ) പറഞ്ഞു: “എല്ലാ സമുദായത്തിനും മജൂസികളുണ്ട്. ഈ സമുദായത്തിലെ മജുസികൾ ഖദരിയ്യ ത്താണ്.

അവർ രോഗികളായാൽ നിങ്ങൾ അവരെ
സന്ദർശിക്കരുത്. അവർ മരിച്ചാൽ നിങ്ങൾഅവരുടെ പേരിൽ നിസ്കരിക്കുകയും
ചെയ്യരുത്". (മുസ്നദുശ്ശാമിയ്യീൻ: 2381)

ഇബ്നുഅസാകിർ(റ) നിവേദനം ചെ
യ്ത ഒരു ഹദീസിൽ ഇങ്ങനെ വായിക്കാം:

عن أنس بن مالك قال: قال رسول الله :    ﷺ  «لا تصبوا أصحابي،
فإنه يجئ في آخر الزمان قوم يسبون أصحابي، فإن مرضوا
فلا تعودوهم، وإن ماتوا فلا تشهدوهم ولا تناكحوهم، ولا
توارثوهم، ولا تسلموا عليهم ولا تصلوا عليهم» (تاریخ ابن عساكر ١٤/٣٤٤)


“എന്റെ സ്വഹാബത്തിനെ നിങ്ങൾ
ചീത്ത പറയരുത്. നിശ്ചയം എന്റെ സ്വഹാ
ബത്തിനെ ചീത്ത പറയുന്ന ഒരു വിഭാഗം
അവസാന കാലത്ത് വരും.

 അവർ രോഗികളായാൽ നിങ്ങൾ അവരെ സന്ദർശിക്കരുത്.

അവർ മരിച്ചാൽ നിങ്ങൾ അവർക്ക്
ഹാജറാകരുത്.

 അവരുമായി നിങ്ങൾ വിവാഹബന്ധം നടത്തരുത്.

 അവരെനിങ്ങൾഅനന്തരാവകാശികളാക്കരുത്.
 അവർക്ക്നിങ്ങൾ സലാം പറയരുത്.

 അവരുടെ മേൽനിങ്ങൾ നിസ്കരിക്ക രൂത്".
(താരീഖുഇബ്നു അസാകിർ: 14/344)

അല്ലാമ അബ്ദുൽ ഖാദിറുൽ ബഗ്ദാ
ദി(റ) പറയുന്നു;

وإن كانت بدعته من جنس بدع المعتزلة أو الخوارج أوالروافض أو المجسمة فهو من الأمة في بعض الأحكام، وهو جواز
دفنه في مقابر المسلمين، وفي أن لا يمنع حظه من الفيء والغنيمة
إن غزا مع المسلمين، وفي أن لا يمنع من الصلاة في المساجد
وليس من الأمة في أحكام سواها، وذلك أن لا تجوز الصلاة عليه،
ولا خلفه، ولا تحل ذبيحة ولا نكاحه لامرأة سنية، ولا يحل
للسني أن يزوج المرأة منهم، إذا كانت على اعتقادهم.». (الفرق بين الفرق١١/١)


മുഅ്തസിലത്, ഖവാരിജ്, റാഫിളത്ത്,
മുജസ്സിമത് തുടങ്ങിയവരുടെ ബിദ് അ
ത്തിന്റെ വർഗ്ഗത്തിൽ പെട്ട ബിദ്അത്തുള്ള
വനാണെങ്കിൽ ചില നിയമങ്ങളിൽ അവൻഈ സമുദായത്തിൽ പെട്ടവനാണ്. മുസ്ലിംകളുടെ മഖ്ബറയിൽ മറവു ചെയ്യുക,
മുസ്ലിംകളുടെ കൂടെ യുദ്ധം ചെയ്താൽ
യുദ്ധാർജിത സമ്പത്തിൽ നിന്നും ഫെ
ഇൽ നിന്നും അവരുടെ അവകാശം നൽ
കുക, പള്ളികളിൽ നിസ്കരിക്കുന്നത് തട
യാതിരിക്കുക എന്നിവയാണ് പ്രസ്തുത
നിയമങ്ങൾ,


മറ്റു വിഷയങ്ങളിൽ അവൻ
ഈ സമുദായത്തിൽ പെട്ടവനല്ല.

അവന്റെമേൽ മയ്യിത്ത് നിസ്കാരവും അവന്റെപിന്നിലുള്ള നിസ്കാരവും അനുവദനീയമല്ല,

അവൻ അറുത്തത് ഹലാലല്ല, ഒരുസുന്നിയ്യത്തായ സ്ത്രീയെ അവൻ വിവാഹം ചെയ്യാൻ പാടില്ല, സുന്നിയായ പുരുഷന് പുത്തനാശയക്കാരിയായ സ്ത്രീയെവിഹാഹം ചെയ്യാനും പറ്റില്ല.

.
(അൽഫർഖു ബനൽ ഫിറഖ്: 1/11)

ഹമ്പലി മദ്ഹബിലെ പ്രഗത്ഭ പണ്ഡി
തനായ ഇബ്നുഖുദാമ(റ) എഴുതുന്നു:

قال أحمد: لا أشهد الجهمية ولا الرافضة، ويشهده من شاء، قد
ترك النبي  ﷺ   الصلاة على أقل من هذا الدين، والغلول، وقاتل
نفسه. وقال لا يصلي على الرافضي. وقال أبو بكر بن عياش:|
لا أصلي على رافضي ولا حروري. وقال الفريابي: من شتم أبابكر فهو كافر، لا يصلي عليه. قيل له: فكيف نصنع به، وهو يقول:
لا إله إلا الله؟ قال: لا تمسوه بأيديكم، ارفعوه بالخشب حتى
تواروه في حفرته. وقال أحمد: أهل البدع لا يعادون إن مرضوا
ولا تشهد جنائزهم إن ماتوا. وهذا قول مالك.

ഇമാം അഹ്മദ്(റ) പറയുന്നു: 'ജഹ്മി
യ്യത്തും റാഫിളത്തും (മരിച്ചാൽ) ഞാൻ
ഹാജറാവുകയില്ല. , ഇതിനേക്കാൾ കുറഞ്ഞപ്രശ്നക്കാരുടെ പേരിൽ നബി(സ) നിസ്കരിച്ചിട്ടില്ല. കടമുള്ളവരും വഞ്ചന നടത്തി
യവരും ആത്മഹത്യചെയ്തവരും ഉദാഹ
രണം',

റാഫിളിയ്യിന് മയ്യിത്ത് നിസ്കരിക്കേ
ണ്ടതില്ലെന്ന് ഇമാം അഹ്മദ്(റ) പറയുന്നു.
അബുബക്റ്ബ്നു അയ്യാശ്(റ) പറയു
ന്നു: "റാഫിളിയ്യിനും ഹറൂരിയ്യിനും ഞാൻ
നിസ്കരിക്കുകയില്ല'.


ഫിർയാബി(റ) പറയുന്നു: “അബുബ
ക്റി(റ)നെ ചീത്ത പറയുന്നവർ കാഫിറാ
ണ്. അവന്റെ മേൽ നിസ്കരിക്കേണ്ടതില്ല.
അവൻ ലാഇലാഹ ഇല്ലല്ലാഹു പറയുന്ന
വനാണല്ലോ, അതിനാൽ അവനെ ഞങ്ങ
ൾ എന്തുചെയ്യണമെന്ന് അദ്ദേഹത്തോട്
ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: 'ഒരു

മരക്കഷ്ണം കൊണ്ട് അവനെ ഉയർത്തി.
യെടുത്ത് കുഴിയിലിട്ട് മൂടുക, കൈ കൊ
ണ്ട് അവനെ നിങ്ങൾ തൊടരുത്',


ഇമാം അഹ്മദ്(റ) പറയുന്നു: "പുത്ത
നാശയക്കാർ രോഗികളായാൽ അവരെ
നിങ്ങൾ സന്ദർശിക്കരുത്. അവർ മരണ
പ്പെട്ടാൽ അവരുടെ ജനാസ സംസ്കരണ
ത്തിൽ നിങ്ങൾ പങ്കെടുക്കുകയും ചെയ്യ
രുത്'. ഇമാം മാലികി(റ)ന്റെ അഭിപ്രായവും
ഇതു തന്നെയാണ്. (മുഗ്നി: 5/62)



ഇബ്നു ഖുദാമ(റ) തുടരുന്നു:

، ولناأن النبي.  ﷺ      ترك
الصلاة بادون من هذا، فأولى أن نترك الصلاة به، روی ابن عمر
أن النبي. ﷺ        قال: «إن لكل أمة مجوسا، وإن مجوس أمتي الذين
يقولون لا قدر، فإن مرضوا فلا تعودوهم، وإن ماتوا فلا تشهدوه رواه الإمام أحمد المغني لابن قدامة ٦٢/٥



എന്നാൽ ഇതിനേക്കാൾ കുറഞ്ഞ പ്രശ്
നമുള്ളവരുടെ പേരിലുള്ള നിസ്കാരം
നബിصلي الله عليه وسلم) ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ പുത്തനാശയത്തിന്റെ പേരിൽ എന്തായാലും നിസ്കാരം ഒഴിവാക്കാവുന്നതാണ്.

ഇതാണ് നമ്മുടെ വാദത്തിനുള്ള പ്രമാണം.
ഇബ്നു ഉമർ(റ) നിവേദനം ചെയ്ത ഹദീ
സിലിങ്ങനെ കാണാം: നബി(.   ﷺ   ) പറയുന്നു:“നിശ്ചയം എല്ലാ സമുദായത്തിലും മജൂ
സികളുണ്ട്. എന്റെ സമുദായത്തിലെ മജൂ
സികൾ ഖദറിനെ നിഷേധിക്കുന്നവരാണ്.

അവർ രോഗികളായാൽ അവരെ നിങ്ങൾ
സന്ദർശിക്കരുത്. അവർ മരിച്ചാൽ അവ
രുടെ ശവ സംസ്കാരത്തിൽ നിങ്ങൾ
പങ്കെടുക്കുകയും ചെയ്യരുത്".ഈ ഹദീസ്
ഇമാം അഹ്മദ്(റ) നിവേദനം ചെയ്തിരി
ക്കുന്നു. (മുഗ്നി: 5/82)


ശൈഖ് ജീലാനി(റ) പറയുന്നു:

فعلى المؤمن اتباع أهل السنة والجماعة، فالسنةما سنه رسول الله  ﷺ
، والجماعة ما اتفق عليه أصحاب رسول الله في خلافةالأئمة الأربعة الخلفاء الراشدين المهديين رحمهم الله عليهم
أجمعين، وأن لا يكاثر أهل البدع، ولا يدانيهم، ولا يسلم عليهم
لأن إمامنا أحمد بن حنبل رحمه الله قال: من سلم على صاحب بدعة فقد أحبه، لقول النبي «افشوا السلام بينكم تحابوا»،
ولا يجالسهم، ولا يقرب منهم، ولا يهنيهم في الأعياد وأوقات الشرور، ولا يصلى عليهم إذا ماتوا، ولا يترحم عليهم إذا ذكروا، بل يباينهم ويعاديهم في الله عز وجل، معتقدا بطلان
مذهب أهل بدعة، محتسيا بذلك الثواب الجزيل والأجر الكثير
الغنية: ۸۰/۱) ونقله ابن حجر الهيتمي رحمه الله في «الصواعق المحرقة١٥٣


അഹ്ലുസ്സുന്നത്തിവൽജമാഅത്തിനോ
ട് പിന്തുടരൽ വിശ്വാസിയുടെ ബാധ്യത
യാണ്, നബി(  ﷺ      ) കാണിച്ചുതന്നത് സുന്നത്തും സന്മാർഗദീപങ്ങളായ നാലു ഖലീഫമാരുടെ കാലത്ത് നബി(.      ﷺ)യുടെ അസ്ഹാബ്(റ) ഏകോപിച്ച കാര്യങ്ങൾ ജമാഅത്തുമാണ്.

 പുത്തനാശയക്കാരെ പെരു
പ്പിക്കാതിരിക്കലും അവരോട് അടുക്കാതി
രിക്കലും അവർക്ക് സലാം പറയാതിരി
ക്കലും വിശ്വാസിയുടെ ബാധ്യതയാണ്.

കാരണം നമ്മുടെ ഇമാം അഹ്മദ്(റ) പറ
യുന്നു: 'വല്ലവനും പുത്തൻ വാദിക്ക്
സലാം പറ ഞ്ഞാൽ നിശ്ചയം അവൻ
അവനെ പ്രിയം വെച്ചിരിക്കുന്നു,

കാരണം“സലാം പറയൽ വ്യാപിപ്പിക്കുക വഴി നിങ്ങൾ പരസ്പരം സ്നേഹം സ്ഥാപിക്കുക” എന്ന് നബി(.   ﷺ    ) പ്രസ്താവിച്ചിട്ടുണ്ട്ല്ലോ.


അവരുമായി കൂടിയിരിക്കാതിരിക്കലും

 അവരോട് അടുക്കാതിരിക്കലും

പെരുന്നാളുകളിലും മറ്റു സന്തോഷാവസരങ്ങളിലും അവർക്ക് അഭിനന്ദനം അറിയിക്കാതിരിക്കലും

 അവർ മരണപ്പെട്ടാൽഅവർക്ക് നിസ്കരിക്കാതിരിക്കലും അവ
രെ പറയപ്പെട്ടാൽ അവർക്ക് അനുഗ്രഹം
കൊണ്ട് പ്രാർത്ഥിക്കാതിരിക്കലും വിശ്വാ
സിയുടെ ബാധ്യതയാണ്.

 പ്രത്യുത അല്ലാവിന്റെ പ്രീതി ലക്ഷ്യം വെച്ച് അവരോട്എതിരാവലും അവരോട്ശത്രുതവെച്ചുപുലർത്തലുംവിശ്വാസിയുടെ ബാ ധ്യതയാണ്. പുത്തനാശയം തെറ്റാണെന്ന് വിശ്വ
സിച്ചും അതിന്റെ പേരിൽ വണ്ണമായ പ്രതി
ഫലം ആഗ്രഹിച്ചുമാണ് അങ്ങനെ ചെയ്യേ
ണ്ടത്. (അൽഗുൻയത്ത്: 1/80)



ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡി
തനായ ഇബ്നുഹജർ ഹൈതമി(റ) "അസ്സ്വവാഇഖുൽ മുഹ്രിഖ' (പേജ് 153) യിൽ ഇത്എടുത്തുദ്ധരിച്ചിട്ടുണ്ട്.

ബർമാവി(റ)യെ ഉദ്ധരിച്ച് ബുജൈരിമി
യിൽ ഇപ്രകാരം കാണാം;


وحرم على اهل الصلاح والخير الصلاة خلف الفاسق
والمبتدع ونحوهما، لأنه يحمل الناس على تحسين الظن به شرواني ٢٩٤/٢


തെമ്മാടികളുടെയും പൂത്ത നാശയ
ക്കാരന്റെയും പിന്നിൽ നിന്ന് നിസ്കരി
ക്കൽ സച്ചരിതായ ആളുകൾക്ക് ഹറാമാ
ണ്. കാരണം അവർ അങ്ങനെ ചെയ്യുന്നത്പാതുജനങ്ങൾ അവരെക്കുറിച്ച് നല്ലതു
വിചാരിക്കാൻ നിമിത്തമാകും. (ബുജ
രിമി: 9/ 285, ശർവാനി: 2/294)



മേൽപ്പറഞ്ഞ കാരണം പുത്തൻ വാദി
യുടെ മയ്യിത്ത് മുന്നിൽ വെച്ച് അതിന്റെ
പിന്നിൽ നിന്ന് നിസ്കരിച്ചാലും ഉണ്ടാകുമല്ലോ.


അസ്ലം
പരപ്പനങ്ങാടി


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....