Tuesday, June 19, 2018

വഹ്ഹാബിസം ലോകത്ത് ഉണ്ടായത് എങ്ങിനെ*

*വഹ്ഹാബിസം ലോകത്ത് ഉണ്ടായത് എങ്ങിനെ*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

          *ഭാഗം1*

ശാന്ത സുന്നരമായ ഇസ്‌ലാമിന്റെ ഇസ്സത്തു തകർക്കുവാൻ മുസ്ലിംകളിൽ വിള്ളൽ വീഴ്ത്തുക ഇതിലൂടെ മാത്രമേ ഇസ്‌ലാമിനെ ഉന്മൂലനം നടത്താൻ കഴിയൂ തിരിച്ചറിവാണ് ശത്രുക്കളെ ഈ കൊടും ക്രൂരതക്ക് പ്രേരിപ്പിച്ചത്

പ്രശസ്ത ബ്രട്ടീഷ് ചാരൻ ഹാംഫറിന്റെ കോളിളക്കം ഷ്രഷ്ഠിച്ച ഓർമ പുസ്തക സമാഹാരമാണ് (കൺഫ്യുഷൻസ് ഓഫ് സൈപ ) എന്ന ഗ്രന്തം  ഈ ഗ്രന്ഥത്തിന്റെ മലയാള വിവർത്ഥനമാണ്  *ഹാംഫറിന്റെ ഓർമ്മക്കുറിപ്പുകൾ* രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമനി അതിന്റെ മൂല പതിപ്പ് അവരുടെ പത്രമായ സ്പീഗിളിൽ പ്രസിദ്ധീകരിച്ചിരുന്നു  ഇതോടെ ലോകാന്തര ഭാഷയിലേക്ക്  വിവർത്തനം ചെയ്ത ഒരു ഗ്രന്തം  കൂടിയാണ് (കൺഫ്യുഷൻസ് ഓഫ് സൈപ )

ഈ ഗ്രന്ഥത്തിൽ  ഇംഗ്ളീഷ് സാമ്രാജ്യം ഇസ്ലാമിനും മുസ്ലിംകൾക്കും എതിരിൽ നടത്തിയ ഗൂഢ തന്ത്രങ്ങളും ചാതിപ്രയോഗങ്ങളുമാണ് ഈ പുസ്തകത്തിൽ പറയുന്നത്
മുസ്ലിം സമുത്തായത്തിൽ ഭിന്നതകളും ചിദ്രതകളും ആഭ്യന്തര കലഹങ്ങളും വളർത്തിയെടുക്കാൻ ശത്രുക്കൾ പദ്ധതി ആവിഷ്കരിച്ചു ഇതിനു വേണ്ടി ബ്രട്ടീഷ് കോമണ് വെൽത്ത് അധികാരപ്പെടുത്തിയ ചാര സംഘത്തിന്റെ തലവനായിരുന്നു ഹംഫർ എന്തിനാണ് ബ്രട്ടീഷുകാർ ഇത്തരം നീച പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് എന്നു ഹംഫർ തന്നെ  പറയുന്നു
1.ബ്രട്ടീഷുകാരുടെ ആധിപത്യം ചോദ്യം ചെയ്യാതിരിക്കുക
2.ബ്രട്ടീഷുകാരുടെ അധിനിവേശ കേന്ദ്രങ്ങളിൽ മറ്റുള്ളവർ സ്വാധീനം ചെലുത്താതിരിക്കുക
ഇത്തരം ദുഷ്‌ലാക്കുകൾക്കുള്ള തദ്രങ്ങൾ ആയിരുന്നു ഇവരുടേത്

ഇത്തരം ചാരപ്രവർത്തനത്തിനും മിഷനറിക്കുമായി  മിനിസ്റ്ററി ഓഫ് കോമണ് വെൽത്ത് ലണ്ടൻ പല രാജ്യങ്ങളിലേക്കും ആളുകളെ നിയോഗിച്ചിട്ടുണ്ട് ഈ അടിസ്ഥാനത്തിൽ ആണ് ഹംഫർ രംഗത്ത് വന്നത്
 ഹംഫർ തുടർന്ന് പറയുന്നു  എന്നാൽ എന്നുള്ള ലോകത്തിലെ അവസ്ഥ മൊത്തത്തിൽ ബ്രട്ടീഷുകാർക്ക് അനുകൂലമായിരുന്നു  എങ്കിലും ഇതര മതങ്ങളെ അപേക്ഷിച്ചു മുസ്ലിം രാഷ്ട്രങ്ങളെയും ഇസ്‌ലാമിനെയും ബ്രട്ടീഷുകാർ ഭയന്നിരുന്നു മുസ്ലിം സംഘശക്തത്തിക്കു മുന്നിൽ പലപ്പോഴും ബ്രട്ടീഷുകാർ ഭയ വിഹ്വലരായിരുന്നു.

ഇത്തരം സാഹചര്യത്തിൽ ആണ് AD 1720 ൽ ഹാംഫറിനെ ഉസ്മാനിയ്യ ഖിലാഫത്തിന്റ് ആസ്ഥാന മായ ഉസ്‌താംബൂളിലേക്ക് ഇഗ്ലണ്ട് നിയമിക്കുന്നത്
ഉടൻ ലണ്ടനിൽ നിന്നു കപ്പൽ കയറി ഹംഫർ ഉസ്താമ്പൂളിലേക്ക് യാത്ര തിരിച്ചു

സാഹസികമായ രണ്ട് പ്രവർത്തനങ്ങളാണ് ആ യാത്രയിൽ ഹാംഫർ പ്രധാനമായും പരിശ്രമിച്ചിരുന്നത്
1 അറബി ഭാഷാ പരികജാനം
2.ഖുർആൻ ബാഹ്യ പഠനം
മാസങ്ങളോളം ഉള്ള സാഹസിക യാത്രക്ക് ശേഷം ഇസ്താമ്പൂളിൽ കപ്പൽ ഇറങ്ങി അതിന്റെ മുമ്പായി തന്നെ ഞാൻ എന്റെ പേര് മുഹമ്മത് എന്നാക്കി മാറ്റി ഇസ്താമ്പൂളിൽ എത്തിയ ഹാംഫർ അവിടുത്തെ പണ്ഡിതനായ അഹമ്മദ് അഫന്തിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്‌തു ഉധ്യോഗത്തോടൊപ്പം അറബിയും ഖുർആനും പഠിക്കാനാണ് ഇവിടെ എത്തിയതെന്നറിഞ്ഞ അഹമ്മദ് അഫന്തി ഹാംഫറിന്റെ സന്തോഷത്തോടെ സ്വീകരിച്ചു അദ്ദേഹത്തിനു വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും പടിപ്പിക്കുവാനും തയ്യാർ ആയി  അങ്ങിനെ അഹമ്മദ് അഫന്തിയുടെ ശിഷ്യനാണ് എന്ന വ്യാജേന  രണ്ട് വർഷം ചാരപ്രവർത്ഥനവും ഖുർആൻ ബാഹ്യപഠനവും നടന്നുകൊണ്ടിരുന്നു 

ഇതിനിടയിൽ ഹംഫർ മുസ്ലിം ഭരണകൂടമായ ഉസ്മാനിയ്യ ഭരണകൂടത്തിന്റെ അവസ്ഥയെ കുറിച്ചുള്ള അറിവ് ചാരപ്രവർത്ഥനത്തിലൂടെ കാരസ്ഥമാക്കുകയും ചെയ്തു

അപ്പോഴേക്കും ബ്രിട്ടൻ ഭരണകൂടം ഹാംഫറിനെ നാട്ടിലേക്ക് തിരിച്ചു വിളിച്ചു യാത്രയെ കുറിച്ചു അഹമ്മദ് അഫന്തിയുമായി ചർച്ച നടത്തിയപ്പോൾ നിരുത്സാഹപ്പെടുത്തിയെങ്കിലും നാട്ടിലേക്കു മടങ്ങാൻ  തന്നെ തീരുമാനിച്ചു

വർഷങ്ങൾക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയ ഞാനടക്കമുള്ള ചാരപ്രവർത്ഥനത്തിനു നിയോഗിച്ച എല്ലാവരും അവിടെ എത്തിയിരുന്നു  ചാരപ്രവർത്ഥനത്തെ വിലയിരുത്തുകയും അവാർഡുകൾ  സമ്മാനിക്കുകയും ചെയ്തു 

സെക്രട്ടറി ജനറൽ  രണ്ടു കാര്യങ്ങൾകൂടി പ്രതേകം ശ്രദ്ധിക്കണം എന്ന ഉപദേശം നൽകി
1.മുസ്ലിംകളുടെ ദൗർബല്യങ്ങൾ സൂക്ഷ്മ നിരീക്ഷണത്തിലൂടെ കണ്ടെത്തുക
2.മുസ്ലിംകളിലൂടെ തന്നെ ഭിന്നിപ്പിലൂടെ ഉൾപ്പാർട്ടി രൂപീകരണത്തിന് കളമൊരുക്കുക ഇതിൽ നിങ്ങൾ വിജയിച്ചാൽ വിശിഷ്ട പുരസ്കാരങ്ങളായിരിക്കും നിങ്ങളെ തേടിയെത്തുക

എന്റെ അടുത്ത നിയോഗം ഇറാഖിലേക്കായിരുന്നു 

പൂർണ സംതൃപ്തിയോടെ ദൗത്യങ്ങളെല്ലാം ഏറ്റെടുത്തു  ഹാംഫർ ഭിന്നിപ്പക്കാൻ ഉള്ള തന്ത്രങ്ങളും പദ്ധതികളും ആവിഷ്കരിച്ചു ഇറാഖിലേക്ക് തിരിച്ചു

ചുറ്റിത്തിരിഞ്ഞു ആറുമാസത്തെ യാത്രക്ക് ശേഷം ഞാൻ ഇറാഖിലെ ബസ്വറയിൽ എത്തി 

മുസ്ലിംകളിൽ പിളർപ്പുണ്ടായൽ പഠനത്തിന്റെ വഴി എളുപ്പമാക്കാം അതോടെ അജണ്ടകൾ നടപ്പിൽ വരുത്താൻ നിഷ്പ്രയാസം സാധിക്കുന്നതാണ് എന്നു മസസ്സിലാക്കിയ ഹാംഫർ ആദ്യം പള്ളി അന്വേഷിക്കുകയും   അവിടെ ഉള്ള ഉസ്താതുമായി ബന്ധപ്പെടുകയും ആ ബന്ധം കൂടുതൽ നീട്ടി കൊണ്ടു പോകാതെ ഹാംഫർ മറ്റൊരിടം കണ്ടെത്തുകയും ചെയ്തു 

അബ്‍ദുരിളാ എന്ന വ്യക്തിയുടെ സ്ഥാപനത്തിലേക്ക് താമസം മാറുകയും  ഭക്ഷണവും താമസവും നൽകാം എന്ന വ്യവസ്ഥയിൽ അബ്‍ദുരിളായുടെ കടയിൽ സേവന മനുഷ്ഠിക്കുകയും ചെയ്തു

ഖുറാസൻ സ്വദേശിയായ അബ്‍ദുരിളാ കച്ചവടാവിശ്യാർത്തം ബസ്വറയിൽ എത്തിട്ട് വർഷങ്ങൾ ഏറെ ആയിരുന്നു
 ഈ ബന്തത്തിലൂടെ ചാരപ്രവർത്ഥനത്തിനു അവസരങ്ങൾ ഏറുകയും ജനങ്ങളുമായി  നല്ല ബന്ധം പുലർത്തി പൊരുകയും ഹംഫർ
കച്ചവടത്തിനിടെ ഇസ്‌ലാമിക ഖിലാഫത്തിന്റെ പല രഹസ്യങ്ങളും ചോർത്തി എടുത്തു.

കടയിൽ വെച്ചു പരിചയപ്പെട്ട ഭാഷാജ്ഞാനിയായ ഒരു യുവാവ് പതിവായി വിദ്യാർത്തി വേഷം ധരിച്ചിരുന്ന അദ്ദേഹം ഉയർന്നു പഠിക്കാൻ ആഗ്രഹിക്കുന്ന ഒരുസ്ഥാനമോഹിയാണെന്ന യദാർത്ഥ്യം പ്രഥമ സംഭാഷണത്തിൽ  നിന്നു തന്നെ മനസ്സിലാക്കി
സ്വാതന്ത്ര ചിന്താഗത്തിക്കാരനായ അയാൾ മുൻകോപിയും സംഖാടനത്തിൽ താല്പര്യനാണെന്നതിരിചറിവ് അദ്ദേഹത്തോട് ഉള്ള ബന്ധം ദൃഢമാക്കി 

നിരന്തര ബന്ധത്തിലൂടെ ഹംഫറും ഈ ചെറുപ്പക്കാരനും ഉറ്റ സുഹൃത്തുക്കളായി മാറി ബ്രട്ടീഷ്  സാമ്രാജ്യത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾക്ക് ഈ വിമത പണ്ഡിതനെ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് ഹാംഫറിന് നാന്നായി ബോധിച്ചു ഇതിനു വേണ്ട കുടില തന്ത്രങ്ങൾ പുരത്തെടുക്കാൻ ഹാംഫർ അവസരങ്ങൾ ഉപയോഗപ്പെടുത്തി ഉയർന്നു പറക്കാൻ ഉള്ള ഇദ്ദേഹത്തിന്റെ മോഹം ഹംഫർ ചൂഷണം ചെയ്തുകൊണ്ടിരുന്നു

കൂട്ടുകാരെ ഇനിയാണ് നാം ചിന്തിക്കേണ്ടത് ആരായിരുന്നു ഈ വിമത പണ്ഡിതൻ അതാണ് ആദ്യത്തെ ഞെട്ടൽ ഇവാനാണ് ഇസ്‌ലാഹി പ്രസ്ഥാനത്തിന് ആമുഖം എന്ന പുസ്തകത്തിൽ കേരള മുജാഹിദുകൾ പരിചയപ്പെടുന്ന ഇബ്നു അബ്ദുൽ വഹ്ഹാബ്

തുടരും...........

Dr. അബ്ദുൽ നാസർ അൽ അർശദി

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...