Friday, May 25, 2018

ബാങ്ക് വിളിയിലെ സമയനിർണ്ണയം" യാഥാർത്ത്യവും ആരോപണങ്ങൾക്ക് മറുപടിയും"*🔮

*"സുന്നി പള്ളി " ബാങ്ക് വിളിയിലെ സമയനിർണ്ണയം" യാഥാർത്ത്യവും ആരോപണങ്ങൾക്ക് മറുപടിയും"*🔮_________________അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

*19/05/2018 - തയ്യാറാക്കിയത് - Siddeequl Misbah✍🏻*

*സഹായ അവലംബം ചെറൂപ അഷ്റഫ് ബാഖവി*
✍🏻
*ബാങ്ക് വിളിയുമായുള്ള സമയക്രമീകരണത്തിൽ സൂക്ഷമതക്ക് വേണ്ടി 03 മിനുട്ട് നൽകിയതിനെ ജൂതായിസമാണെന്ന വിമർഷനവുമായി ഒരു  വഹാബി പോസ്റ്റ് സോഷ്യൽ മീഡിയയിൽ കണ്ടു . എന്തായാലും ഊരും പേരും അഡ്രസ്സുമൊന്നും കൊടുക്കാതെ സുന്നി വിമർശനം എന്ന നിലയിൽ പോസ്റ്റെഴുതിയ  വ്യക്തി പ്രസ്തുത വിഷയത്തെ കുറിച്ച് പഠിച്ചിട്ടോ മനസ്സിലാക്കിയിട്ടോ അല്ലെന്ന് വായിക്കുന്ന ആർക്കും മനസ്സിലാകും എന്തായാലും യാഥാർത്ത്യമെന്താണെന്ന് താഴെ വിവരിക്കുന്നു തെറ്റിദ്ധരിച്ച് പോയവർ സത്യം മനസ്സിലാക്കുക.*

*സൂര്യാസ്തമനമായി എന്നുറപ്പിച്ചതിന്ന് ശേഷം നോമ്പ് തുറക്കണമെന്ന പ്രവാചകാധ്യാപനം ഇന്ന് വഹാബി സലഫിപ്പള്ളികളിൽ പാലിക്കപ്പെടുന്നില്ല എന്നത് ഉറപ്പ് തന്നെയാണ് കാരണം സുന്നിപ്പള്ളികളിൽ നിന്ന് ബാങ്ക് കൊടുക്കുന്നതിന്റെ 05 മിനുട്ട്സ് മുമ്പും സുബ് ഹി 05 മിനുട്ട് വൈകിയിട്ടുമാണ് വഹാബി സലഫി പള്ളികളിൽ നിന്ന് ബാങ്ക് കൊടുക്കുക. മുഹ്മിനീങ്ങളുടെ നോമ്പും മറ്റ് ഇബാദത്തും ഫസാദാക്കാൻ ഇബ്ലീസിന്ന് പാലം പണിയുന്ന ഏർപ്പാടല്ലാതെ സമുദായത്തിന്ന് ഒരു ഗുണവും ഈ നന്മ മുടക്കികൾ ചെയ്തിട്ടില്ല ഇനി ഒട്ടും ചെയ്യുകയും ഇല്ല  ഇത് കാലം സാക്ഷിയാണ് !!‌ വഹാബി പള്ളിയിൽ നിന്ന് ബാങ്ക് കൊടുക്കുമ്പോൾ ഒന്ന്  കടപ്പുറത്ത് പോയി നോക്കിയാൽ നേരിൽ കണ്ട് ബോധ്യപ്പെടാം സൂര്യൻ അസ്തമനം മുഴുവനുമാകാതെ പാതി സൂര്യനെ കാണുന്ന രംഗം !!! ഇത് കണ്ട് ബോധ്യപ്പെട്ട മുഹ്മിനീങ്ങളുടെ അനുഭവം ധാരാളം പറയാനുണ്ട് തൽക്കാലം സ്വയം ബോധ്യപ്പെടുത്തുക!!!*

കിഴക്ക് നിന്ന് ബാങ്ക് കേട്ടാൽ പിന്നെ അവിടന്ന് പടിഞ്ഞാറോട്ട് നീങ്ങുന്തോറും ബാങ്ക് വിളിയുടെ സമയത്തിന്റെ ചെറിയ മാറ്റങ്ങൾ കാണാൻ സാധിക്കും ഇതിനെ കാരണം സൂര്യാസ്തമനം പടിഞ്ഞാറുള്ളവർക്ക് കിഴക്കുള്ളവരേക്കാൾ ചെറിയ സമയ മാറ്റത്തിന്ന് പിന്നിലായിരിക്കുമെന്നത് ആർക്കും അറിയാവുന്ന കാര്യമാണ് . ഈ വ്യത്യാസമനുസരിച്ച് കൃത്യമായി കണക്ക് കൂട്ടി തന്നെയാണ് കേരളത്തിലെ  എല്ലാ സുന്നി പള്ളികളിലും നമസ്ക്കാര സമയം തയാറാക്കിയിട്ടുള്ളത്.  ഇന്നേ വരെ അസ്തമയമാവാതെ മഗ്രിബ്  ബാങ്ക് കൊടുക്കേണ്ടതായോ സൂര്യോദയത്തിന്ന് ശേഷം സുബ് ഹി ബാങ്ക് കൊടുക്കേണ്ടതായ അവസ്ഥയോ സുന്നികൾക്കുണ്ടായിട്ടില്ലെന്ന ചാരിതാർത്ഥ്യത്തോടെ തന്നെയാണ് ഈ കുറിപ്പെഴുതുന്നത്. ഇതിന്ന് കാരണം കേരള സുന്നികൾക്ക് ഈ സമയവിവരം തയ്യാറാക്കി തന്നത് ആലിമും , ആബിദും , ഫഖീഹും   ഗോളശാസ്ത്രത്തിൽ അഗ്രഗണ്യനുമായിരുന്ന മഹാനായ നെല്ലിക്കുത്ത് ഉസ്താദ് (ന:മ) ആണ്‌. ഉസ്താദവർകൾ ഗോള ശാസ്ത്ര വിഷയത്തിൽ രചിച്ച ഗ്രന്ഥങ്ങൾ  ആഗോള തലത്തിൽ തന്നെ അംഗീകാരം കിട്ടിയതാണെന്ന് ഓർക്കുക. അത് പോലെ  ഗോള ശാസ്ത്ര വിഷയത്തിൽ പ്രകൽഭരായിരുന്ന  ബഹുമാനപ്പെട്ട , സയ്യിദ് യൂകെ ആറ്റക്കോയ തങ്ങൾ , കാഞ്ഞങ്ങാട് ഖാളിയായിരുന്ന പീഎ ഉസ്താദ് , NM ഉസ്താദിനെ പോലുള്ളവരും ഈ വിഷയത്തിൽ കൃത്യമായി പഠിച്ച് നമസ്ക്കാര ബാങ്ക് സമയങ്ങൾ കൃത്യപ്പെടുത്തി തന്നിട്ടുണ്ട്. ഈ രീതി ഇപ്പോഴും നടന്ന് കൊണ്ടിരിക്കിന്നു മഅ്ദിനിലെ ബഹുമാനപ്പെട്ട അഗത്തി അബൂബക്കർ ഉസ്താദ് ഇന്ന് കേരളത്തിലറിയപ്പെട്ട ഗോള ശാസ്ത്ര പണ്ഡിതനാണ്  മഅ്ദിൻ മർകസ് പോലുള്ള വലിയ സ്ഥാപനത്തിലെ കലണ്ടറുകളിലെ നമസ്ക്കാര സമയം അതാത് വർഷത്തേക്ക്  വളരെ കൃ കൃത്യമായി അപ്റ്റുഡേറ്റാക്കി ഉസ്താദവർകൾ  ചെയ്ത് വരുന്നു അൽഹംദുലില്ലാഹ് !!!!!

ഇബാദത്തുകളിൽ സമയത്തിന്റെ സൂക്ഷമത പാലിക്കുക എന്ന തിരുസുന്നത്ത്  തന്നെയാണ് ഇതിന്നാധാരം . നിസ്കാരത്തിന്റെ നിബന്ധനയിൽ പെട്ട
ഒന്നാണ് അതാത് നിസ്കാരത്തിന്റെ സമയമാവലും സമയമായെന്ന് അവന്നറിയലും. അഥവാ ഈ രണ്ട് കാര്യവും ഉണ്ടാവണം, നിസ്കരിക്കുന്ന വ്യക്തി
എവിടെ വച്ചാണോ നിസ്കാരം നിർവഹിക്കുന്നത്
ആ സ്ഥലത്തെ നിസ്ക്കാരത്തിന്റെ യഥാർഥ സമയം വ്യക്തമായും ആകണം. കൂടാതെ അവൻ നിസ്ക്കരിക്കുമ്പോൾ തത്സമയം ആയിട്ടുണ്ടെന്ന് അവന് ഉറപ്പ് വരികയും വേണം. ഇതിൽനിന്ന് ഒന്ന് ഇല്ലാതെ ആയാൽ അവന്റെ പ്രസ്തുത നിസ്ക്കാരം പരിഗണനീയമല്ല അത് ഹറാമുമാണ്.

നിസ്കാര സമയം കാൽക്കുലേറ്റ് ചെയ്യുന്നതിന് ഇസ് ലാമിക മായ കുറെ അടിസ്ഥാനങ്ങളുണ്ട് അതെല്ലാം ഇൽമുൽ മീഖാതിന്റെ കിതാബുകളിൽ പറഞ്ഞിട്ടുണ്ട് ഗൂഗിളിൽ സർച്ച് ചെയ്താൽ കിട്ടുന്നത് നമ്മുടെ ഉദയവും അസ്തമയവുമല്ല ' കാരണം ഇസ്ലാമിന്റെ ഭാഷയിൽ ഉദയമെന്ന് പറയുന്നത് സൂര്യൻ ചക്രവാളത്തിന്റെ മുകളിൽ വരുന്നതും അസ്തമാനം സൂര്യൻ പൂർണ്ണമായി ചക്രവാളത്തിന്റെ താഴെ മറയുന്നതുമാണ് എന്നാൽ സയൻസിന്റെ ഭാഷക്കങ്ങനെയല്ല !!!  പിന്നെ വഹാബികളുടെ സമയവും നമ്മുടെ സമയവും സുബ് ഹിയുടെ സമയത്തിൽ അടിസ്ഥാനപരമായി തന്നെ വ്യത്യാസമുണ്ട് നമ്മുടെ കണക്ക് പ്രകാരം സുബ് ഹി ആകുന്നത് ചക്രവാളത്തിന്റെ താഴെ 19 ഡിഗ്രിയി സൂര്യൻ വരുമ്പോഴാണ് എന്നാൽ വഹാബി കലണ്ടറുകളിൽ അത് പതിനേഴോ പതിനെട്ടോ ആണ് അപ്പോൾ സുബ് ഹിയുടെ സമയത്തിൽ നാലോ എട്ടോ മിനുട്ട് വ്യത്യാസം കാണും പിന്നെ സുന്നി കലണ്ടറുകൾ അഞ്ച് പതിറ്റാണ്ട് മുമ്പ് ആരോ ഗണിച്ചെടുത്തതാണ് എന്ന് പറയുന്നത് വിവരക്കേടാണ്. സുന്നികളുടെ കലണ്ടർ സൂക്ഷ്മതയോടെ ഓരോ വർഷത്തെയും sun declination അടിസ്ഥാനമാക്കി ചെക്ക്  ചെയ്തെടുക്കുന്നതാണ് (ഉദാഹരണം മഅദിന്റെ കലണ്ടർ ) എന്നാൽ മിക്കതും കാലിക്കറ്റിനെ അടിസ്ഥാനമാക്കി ഉള്ളതാകയാൽ അതാതു സ്ഥലത്തെ സമയവുമായി ചെറിയ വ്യത്യാസമുണ്ടാവും മാത്രമല്ല മൂന്നോ അഞ്ചോ ദിവസങ്ങൾക്ക് കാൽക്കുലേറ്റ് ചെയ്യുമ്പോൾ പ്രത്യേ കിച്ചും 
നിസ്കാര സമയം ഓരോ സ്ഥലത്തിന്റെ lattitud  ഉം sun declination വെച്ച് കോ സൈൻ ഫോർമുല വെച്ച് സൈന്റ് ഫിക് കാൽ ക്കു ലേറ്ററിൽ കൃത്യമായി നിഷ്പ്രയാസം ഗണിച്ചെടുക്കാം.

നോമ്പ് തുറക്കേണ്ടത്‌ ഗൂഗിളിൽ നോക്കിയാണെന്ന വാദം വഹാബികൾ ഉന്നയിക്കാറുണ്ട് എന്നാൽ ഗൂഗിളിൽ കോഴിക്കോട്‌ പ്രയർടൈം അടിച്ച്‌ നോക്കിയാൽ അതിൽ കാണിക്കുന്ന സമയം അംഗീകരിക്കാമോ.? അത്‌ കുറ്റിച്ചിറയായാലും ഫറോക്ക്‌ ആയാലും താമരശേരിയായാലും ഒക്കെ ഒരേ സമയമാണുണ്ടാവുക. അത്‌ അംഗീകരിക്കാൻ പറ്റുമോ..? !?? ഇനി ലൊക്കേഷൻ സർവ്വീസ്‌ നോക്കാൻ സാദിക്കുന്ന സൗകര്യങ്ങളും ഇന്ന് ഉണ്ട്‌. പക്ഷേ ഒരു നാല് ആപ്‌ നോക്കിയാൽ നാലിലും വ്യത്യസ്തമായ സമയമാണുണ്ടാകുക. അപ്പോൾ അതും അംഗീകരിക്കാൻ പ്രയാസമാണ്.

 സൂര്യാസ്തമയത്തിന്റെ സമയം ഇപ്പോൾ കണ്ട് പിടിക്കാൻ എളുപ്പമാണ് പക്ഷെ ഹബീബായ (സ്വ) യുടെ കാലഘട്ടത്ത് ഗൂഗിൾ സൺ ടൈമും , കലണ്ടറും , ക്ലോക്കും നോക്കിയിട്ടല്ല മറിച്ച് സൂര്യന്റെ ചലനമായിരുന്നു അന്നവർ സമയ ക്രമീകരണത്തിന്നാധാരമാക്കിയിരുന്നത്. എന്നാൽ എന്തിന്നും ഏതിന്നും നബിയും സ്വഹാബത്തും ചെയ്തിട്ടുണ്ടോ എന്ന് നബിദിനാഘോഷം വരുമ്പോൾ അലറിയിട്ട് ചോദിക്കുന്ന വഹാബികൾ നമസ്ക്കാര സമയ ക്രമീകരണം നബിയും (സ്വ) സ്വഹാബത്തും ചെയ്യാത്ത ഗൂഗിൾ നോക്കിയിട്ട് സമയം കണക്ക് കൂട്ടുന്നത് കൊടും  വഞ്ചനയും ബിദ് അത്തുമല്ലേ ??!! കാരണം നബി (സ്വ) സ്വഹാബത്തും ഏത് രൂപത്തിൽ അന്ന് ചെയ്തുവോ  അതേ മാർഗ്ഗത്തിലില്ലേ ഇന്ന് ചെയ്യേണ്ടത് ????

""സംശയമുള്ളതിനെ നീ സംശയമില്ലാത്തതിലേക്ക് വിട്ടേക്കുക"" എന്നതാണ് ഉസൂല്. സമയ ക്രമീകരണ പട്ടികയിൽ  നോമ്പ് മുറിക്കുന്ന സമയം സൂക്ഷ്മതക്ക് വേണ്ടി 03  മിനുട്ട് നൽകി സുന്നിപ്പള്ളിയിൽ  വൈകിക്കുന്നു എന്നും പറഞ്ഞ് വഹാബികളായ ഞങ്ങളുടെ ബാങ്ക് കൃത്യ സമയമാണെന്ന മൗലവിമാരുടെ വാദം ശുദ്ധ അസംബന്ധമാണ് കാരണം ഇക്കൂട്ടർ ചെയ്യുന്നത് മേഖലയിലെ എല്ലാ സ്ഥലങ്ങളെയും പരിഗണിക്കാത
ഏതെങ്കിലും ഒരു കേന്ദ്രത്തെ മാത്രം അടിസ്ഥാന
മാക്കിയുള്ള സമയ നിർണയമാണ് ഇത് പരിഗണനീയമല്ല. ഉദാഹരണമായി കോഴിക്കോട് മേഖലയിലെ കിഴക്ക് ഭാഗത്തുളളതും പടിഞ്ഞാറ് ഭാഗത്തുളളതുമായ ചില നാടുകൾ തമ്മിൽ ആറ് മിനിറ്റിൽ കൂടുതൽ വ്യത്യാസമുണ്ട് കിഴക്ക് ഭാഗത്തുള്ള നാടിനെ അപേക്ഷിച്ച് പടിഞ്ഞാറ് ഭാഗത്ത് സൂര്യൻ വൈ
കി എത്തുന്നതുകൊണ്ടും മറ്റുമാണ് ഇതിന് കാര
ണം. ആയതിനാൽ ഒരു മേഖലക്ക് സമയം ഗണി
ക്കുമ്പോൾ മേൽപറഞ്ഞ എല്ലാ കാര്യങ്ങളും പരി
ഗണിച്ചാണ് സുന്നികൾ ഉണ്ടാക്കുന്നത്. അതുകൊ
ണ്ട് തന്നെ സുന്നികളുടെ സമയം നൂറ് ശതമാനം
ശരിയാണ്‌

ദുബൈ ബുർജ് ഖലീഫയിലെ താഴെ നിലയി
ലേയും മധ്യനിലയിലെയും മുകളിലെ നിലയില
യും നിസ്കാര സമയവും നോമ്പ്തുറ സമയവും വ്യത്യസ്തമാണ് . ഇന്റർനെറ്റിൽ ദുബൈയിലെ അസ്തമന സമയം സെർച്ച് ചെയ്യുക അതിനനുസരിച്ചല്ല പ്രസ്തുത ബിൽഡിങ്ങിലെ നിസ്കാര സമയം എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. അതിനേക്കാൾ എത്രയോ ഉയരമുള്ള മലനിരകളുള്ള കേരളത്തിന്റെ വിവിധ മേഖലകളെ പരിഗണിക്കാതെ  കേരള മുസ്ലിം സഹോദരങ്ങളുടെ ആരാധനകൾ നശിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കുതന്ത്രങ്ങൾ നാം കരുതിയിരിക്കണം.
✍🏻
*മഗ്രിബിന്റെ  സമയം ശരിയായ രൂപം :-*

സൂര്യൻ ദൃശ്യചകവാളത്തെതൊട്ട് പൂർണമാ
യും മറഞ്ഞാൽ മാത്രമേ മഗ്രിബിന്റെയും നോമ്പ്
തുറയുടെയും സമയം ആരംഭിക്കുകയുള്ളു. അസ്തമയത്തെക്കുറിച്ച് പറയുമ്പോൾ രണ്ട് വിധം ച
ക്രവാളങ്ങളെ മനസ്സിലാക്കേണ്ടതുണ്ട്. ഒന്ന്, ഗോള
ശാസ്ത്ര ചക്രവാളം, രണ്ടാമത്തേത് ദൃശ്യ ചക്രവാളം. ഒന്നാമത്തെ ചക്രവാളത്തിൽ സൂര്യന്റെ മധ്യം
എത്തുമ്പോൾ ഗോളശാസ്ത്രപരമായ അസ്തമയവും രണ്ടാമത്തെ ചക്രവാളത്തെതാട്ട് സൂര്യൻ പൂർണമായും മറഞ്ഞാൽ യഥാർഥ അസ്തമയവും സംഭവിക്കുന്നു.
ഈ അസ്തമയമാണ് ശറഇൽ വിവക്ഷിക്ക
പ്പെടുന്നത്. ഇതാണ് നിസ്കാരത്തിനും നോമ്പി
നും പരിഗണിക്കപ്പെടുക. മേൽ പറഞ്ഞ രണ്ട് ചക്രവാളങ്ങൾ തമ്മിൽ 44 ആർക്ക് മിനിറ്റ് സൂര്യന്റെ
ആരം 16 ആർക്ക് മിനിറ്റ് ഇത് രണ്ടും കൂട്ടിയാൽ 60
ആർക്ക് മിനിറ്റ് അഥവാ ഒരു ഡിഗ്രി. ഒരു ഡിഗ്രിയെ
ന്നാൽ 4 മിനിറ്റ് സമയം. അഥവാ ഒരു ദിവസത്തി
ൽ 1440 മിനിറ്റ് (24 : 60) ഒരു വൃത്തം 360 ഡിഗ്രി
(1448/360= 4) അഥവാ മേൽപറയപ്പെട്ട രണ്ട് അസ്തമയങ്ങളും തമ്മിൽ നാല് മിനുറ്റ് വ്യത്യാസം ഉണ്ടാവാം . അതുകൊണ്ട് ആസ്ട്രോണമിക്കൽ സൺസെറ്റിനേക്കാൾ നാല് മിനിറ്റ് കൂട്ടണം മഗ്രിബിന്റെ സമയം ലഭിക്കാൻ.
✍🏻
*സുബ്ഹിയുടെ സമയം ശരിയായ രൂപം :-*

സുബ് ഹിയുടെ സമയം പ്രവേശിക്കൽ ഫജ്റ്
സ്വാദിഖ് ഉദിച്ചതു മുതൽക്കാണ് ഫജർ സ്വാദിഖനാൽ സൂര്യോദയത്തിന് മുൻപായി കാണപ്പെടുന്ന വ്യക്തമായ ശോഭയാണ്. അത് ദൃശ്യചക്രവാളത്തിൽ സൂര്യന്റെ ആദ്യഭാഗം എത്തുന്നതിന് 19 ഡിഗ്രിയും ഗോളശാസ്ത്ര പ്രക്രവാളത്തിൽ സൂര്യന്റെ മധ്യഭാഗം എത്തുന്നതിന് 20 ഡിഗ്രിയും മുൻപാണ് . ഇശാഇന്റെ സമയം യഥാർഥ അസ്തമയത്തിന് ശേഷം 17 ഡിഗ്രിയും ഗോളശാസ്ത്ര അസ്തമയത്തിന് ശേഷം 18 ഡിഗ്രിയുമാണ് മേഘത്തിലെ കടുംചുവപ്പ് മായുമ്പോഴാണത് സംഭവിക്കുന്നത്.  ഗോളശാസ്ത്രപരമായ അസ്തമയത്തിന് ശേഷം 18 ഡിഗ്രിയാവുമ്പോൾ മേഘത്തിൽ കടും ചുവപ്പ് മായും. അതിനുശേഷം ഒരു ഡിഗ്രി കൂടെ സൂര്യൻ ചക്രവാളത്തെ തൊട്ട് താഴ്ന്നാൽ മഞ്ഞനിറവും ശേഷം ഒരു ഡിഗ്രികുടെ താഴ്ന്നാൽ വെള്ള നിറവും മായും. ഒരു ഡിഗ്രിക്ക് നാല് മിനിറ്റാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. സുബ് ഹിയുടെ സമയത്ത് ഇത് നേരെ തിരിച്ചാണ് സംഭവിക്കുക. 20 ഡിഗ്രി ഉദിക്കാനുണ്ടാവുമ്പോൾ വെള്ള ശോഭയുടെ ആരംഭം വരും. ഇതാണ് ഫജർ സ്വാദിഖ്. ശേഷം യഥാക്രമം 19, 18 എന്നീ ഡിഗ്രിയിൽ സൂര്യൻ ചക്രവാളത്തിന് താഴെ വരുമ്പോൾ മഞ്ഞ, ചുവപ്പ് എന്നീ വർണങ്ങൾ വരുന്നു. മുൻപ് പറഞ്ഞപോലെ ഇശാഇന്ന് പരിഗണിക്കേണ്ടത് ചുവന്ന ശോഭയും സുബഹിക്ക് പരിഗണിക്കേണ്ടത് വെളുത്ത ശോഭയുമാണ്. അത് 20
ഡിഗ്രിയാണ് ഇക്കാര്യങ്ങളെല്ലാം നാല് മദ്ഹബി
ന്റെ ഇമാമുകളും മുൻകാല മുസ്ലിം പണ്ഡിതന്മാ
രും ഏകോപിച്ച് അവരുടെ ഗ്രന്ഥങ്ങളിൽ വ്യക്ത
മായി പറഞ്ഞിരിക്കുന്നു. അതിൽ പണ്ഡിതർക്കി
ടയിൽ തർക്കമില്ല.

എന്നാൽ, പുത്തൻവാദികൾ അവരുടെ സുബ് ഹി ബാങ്കിന് 18 ഡിഗിയാണ് പരിഗണിക്കുന്നത്
ഇത് തീർത്തും തെറ്റായതും പണ്ഡിതരുടെ ഫത്വകൾക്കും ഉദ്ധരണികൾക്കും എതിരാകയാൽ അത് അസ്വീകാര്യവും തള്ളപ്പെടേണ്ടതുമാണ്.
അവർ അടുത്തകാലത്തായി യൂറോപ്യൻമാര
അവലംബിക്കുകയാണ് ഈ വിഷയത്തിൽ. ഇരുപ
തിൽപരം ഗ്രന്ഥങ്ങളിൽ ഇതിനെ ഖണ്ഡിക്കുന്നതാ
യി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ആരാധനാ കാര്യങ്ങളിൽ
മുസ്ലിം പണ്ഡിതന്മാരെ മാത്രമേ അവലംബിക്കാവൂ എന്ന് പല പണ്ഡിതന്മാരും ഉണർത്തിയിട്ടുണ്ട്.
മാത്രമല്ല, മുജാഹിദുകളുടെ പഴയകാല നേതാ
വും ഈ വിഷയത്തിൽ പല ഗ്രന്ഥരചനയും നിർ
വഹിച്ച എം.സി.സി. അഹമ്മദ് മൗലവി തന്റെ സമ
യ നിർണയം അഥവാ മീഖാത്ത് (നിസ്കാര സമയാദി) എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക.

"സുബ് ഹി ആരംഭസമയം 110 ഉന്നതകോടി പ്രാക്കപാലത്തിലാവലാണ് ഇതിൽ പ്രമാണം 19 ഭാഗമായിരിക്കും. പ്രാക്കപാലത്തിൽ 20 വൽപ്രകമോന്നതം ആയത് മുതൽ ഉദയാരംഭം സുബ് ഹിന്റെ സമയ പ്രമാണമായിരിക്കും. (പേജ് 25)

ഇതേ ആശയം തന്റെ കാലദേശ നിർണയം പേജ് 101, 102ലും അദ്ദേഹം വിശദീകരിച്ചത് കാണാം

വാസ്തവത്തിൽ യൂറോപ്യർ ചെയ്ത് മുജാഹിദിന്റെ
സുബ് ഹിയും ഇശാഉം വിവരിച്ചതല്ല. അവർ ഒരു ആഗോളശാസ്ത്ര പ്രതിഭാസമായ സന്ധ്യാ
വെളിച്ചം വിശദീകരിച്ചതാണ്. അതിന്റെ ശറഇയ
യും ഗോളശാസ്ത്രപരമായും അറിവ് ഇല്ലാത്ത പാവം മുജാഹിദുകൾ അതിൽ പെട്ടുപോയതാണ് ഇതാണ് വാസ്തവം.

എന്നിട്ടവർ പറഞ്ഞു ഇശാഇനും സുബ് ഹിക്കും രണ്ടിന്നും 18 ഡിഗ്രിയാണെന്ന് . ചുവപ്പ് വർണ്ണത്തിന്നും വെള്ള നിറത്തിന്നും എങ്ങനെയാണ്  18 ഡിഗ്രി വരിക, സുന്നികൾക്ക് ഇശാഇന്ന് 18 ഉം സുബ് ഹിക്ക് 20 ഡിഗ്രിയാണ്‌. ഇതാണ് ശരി .  അൽപജ്ഞാനികളുടെ അബദ്ധപ്രചാരണത്തിൽ പെട്ട് പോയി ആരാധനകൾ നഷ്ടപ്പെടുത്തരുതെന്ന് ഉണർത്തുന്നു.

*ഇനി ആരോപണങ്ങൾ നോക്കാം*

*ആരോപണം - (01)*

*പ്രധാനമായും ഉന്നയിച്ച ആരോപണം നോമ്പ് തുറക്കാൻ ധൃതി കാണിക്കണമെന്നും പിന്തിപ്പിക്കുക എന്നത് ജൂതന്മാരുടെ ഏർപ്പാടാണെന്നുമാണത്രേ !!!!*

എന്നാൽ ഇവിടെ സുന്നികൾ നോമ്പ് തുറക്കാൻ ധൃതി കാണിക്കുന്നില്ല എന്നത് പച്ച നുണയാണ്! സുന്നികൾക്ക് അതേ ഉള്ളൂ! സുന്നിപ്പള്ളിയിൽ ഒന്ന് വന്ന് നോക്കുക എന്താ ഒരു ധൃതിയാണ് നോമ്പ് തുറക്ക് !!!!!  പക്ഷെ  നോമ്പ് മുറിക്കാൻ ധൃതി കൂട്ടണമെന്നാൽ സൂര്യാസ്തമയം ഉറപ്പാക്കുന്നതിന്ന് മുമ്പ് നോമ്പ് തുറക്കണമെന്നല്ലാ!!! നബി (സ്വ) യും സ്വഹാബത്തും സൂര്യൻ ശരിക്കും അസ്തമിച്ചു എന്നുറപ്പായിട്ടാണ് നോമ്പ് മുറിച്ചിരുന്നത് അന്ന് സൺ ടൈമോ വാച്ചോ ഗൂഗിളൊ നോക്കിയിട്ടല്ലല്ലോ !!! സൂര്യന്റെ ചലനം കൃത്യമായി ബോധ്യപ്പെടുത്തി.  അത് പോലെ സുന്നിപ്പള്ളികളിൽ രണ്ട് മിനുട്ട്സ് അധികമായി വെച്ച് കൊണ്ട് ബാങ്ക് വിളിക്കുമ്പോൾ സൂര്യാസ്തമയത്തിന്നെടുക്കുന്ന മൂന്നോ നാലോ മിനുട്ടിനുള്ളിലാണ് ഈ സൂക്ഷ്മതയുടെ ടൈം ഉൾക്കൊള്ളിച്ചിട്ടുള്ളത് അത് കൊണ്ട് തന്നെ സൂര്യൻ അസ്തമിച്ചു എന്നുറപ്പായെന്ന് ആർക്കും ഒരു സംശയത്തിന്നും ഉളവാകുന്നില്ല !!!!

*ഹബീബ് (സ്വ) യുടെ അദ്ധ്യാപനം നോക്കാം*

അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ (ﷺ) പറഞ്ഞു: അല്ലാഹു അരുള്‍ ചെയ്തിട്ടുണ്ട്. എന്‍റെ ദാസന്മാരില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവര്‍ അസ്തമനത്തിനുശേഷം ധൃതിയില്‍ നോമ്പ് മുറിക്കുന്നവരാണ്. (തുർമുദി)

അപ്പോൾ സൂര്യാസ്തമനം ഉറപ്പായതിന്ന് ശേഷമാണ് ധൃതിയിൽ നോമ്പ് മുറിക്കേണ്ടതെന്ന് മുകളിലെ ഹദീസിൽ നിന്നും വ്യക്തമാണ്

*ഇനി ഇമാമീങ്ങൾ എന്ത് പഠിപ്പിക്കുന്നു എന്ന് നോക്കാം*

 قال النووي رحمه الله كما في شرح مسلم (4/225)

قوله صلي الله عليه و سلم " لا يزال الناس بخير ما عجلوا الفطر " فيه الحث علي تعجيله بعد تحقق غروب الشمس ، و معناه لا يزال أمر الأمة منتظماً و هم بخير ما داموا محافظين على هذه السنة و إذا أخروه كان ذلك علامة على فساد يقعون فيه .
 قال النووي في المجموع

اتفق أصحابنا و غيرهم من العلماء على أن السحور سنة و إن تأخيره أفضل ، و على أن تعجيل الفطر سنة بعد تحقق غروب الشمس و دليل ذلك كله الأحاديث الصحيحة و لأن فيها إعانة على الصوم ،............... و لأن محل الصوم هو النهار فلا معنى لتأخير الفطر .

*മഹാനായ ഇമാം നവവി (റ) ഷറഹ് മുസ്ലിമിലും , മജ് മൂഇലും  നോമ്പ് തുറ ധൃതിയിലാവണം എന്ന ഹദീസിനെ വിശദീകരിച്ച് കൊണ്ട് പഠിപ്പിക്കുന്ന ഇബാറത്താണ് മുകളിൽ കൊടുത്തിട്ടുള്ളത്  ഷറഹ്  അതായത് "തഹ്ജീലിൽ ഫിത്വ് ർ"   """നോമ്പ് തുറ ധൃതി കാണിക്കൽ സുന്നത്താണെന്നത് " തഹഖുഖി ഗുറൂബി ഷംസി" (സൂര്യൻ അസ്തമിച്ചു എന്ന് ഉറപ്പായതിന്റെ ശേഷമാണ്)""" എന്നത് പണ്ടിതന്മാർക്കിടയിൽ ഏകോപനമുള്ള കാര്യമാകുന്നു*

അപ്പോൾ സൂര്യൻ അസ്തമിച്ചു എന്ന് ഉറപ്പായതിന്റെ ശേഷമാണ് നോമ്പ് തുറക്ക് ധൃതി കാണിക്കേണ്ടതെന്ന് വളരെ കൃത്യമായി ഹദീസിന്റെ വ്യാഖ്യാനത്തിൽ നിന്നും മനസ്സിലായി . ഈ ഉറപ്പിന്ന് വേണ്ടി സൂക്ഷ്മതയുടെ രണ്ട് മിനുട്ട് അധികമായി ചേർക്കലാണ് സമയത്തിന്റെ ഉറപ്പിന്ന് ഉത്തമമെന്ന് ആർക്കും മനസ്സിലാകും.

*ആരോപണം - (02)*

ഇനി ജൂതന്മാർ നോമ്പ് മുറിക്കാൻ  വൈകിച്ചു എന്ന ഹദീസ് എടുത്ത് സുന്നികളെ മേൽ ചാർത്താൻ നോക്കിയ വഹാബികൾ കഥയറിയാതെ ആടിയതാണ് പക്ഷെ ഈ ആട്ടം പ്രമാണമനുസരിച്ച് അമൽ ചെയ്യുന്ന സുന്നികളുടെ മുന്നിൽ വിലപോവില്ലെന്ന് മാത്രം.

ജൂതന്മാർ നോമ്പ് തുറക്കാൻ പിന്തിച്ചു എന്ന ഹദീസ് കൊടുത്ത് പോസ്റ്ററൊട്ടിച്ച വഹാബികൾ ജൂതനസ്വാറാക്കളുടെ പിന്തിച്ച രൂപമെങ്ങനെയായിരുന്നു എന്ന് കൊടുത്തിട്ടില്ല ഒന്നുകിൽ പോസ്റ്റിൽ എഴുതിയ വ്യക്തിക്ക് അറിയില്ല അല്ലെങ്കിൽ അറിഞ്ഞിട്ടും മനപ്പൂർവ്വം മറച്ച് വെച്ചു എന്നതായിരിക്കാം ഏതായാലും യാഥാർത്ത്യം നോക്കാം

*ജൂത നസ്വാറാക്കൾ നോമ്പ് പിന്തിച്ച രൂപം എങ്ങനെയായിരുന്നു എന്ന് മഹാനായ ഇമാം മുനാവി (റ) വിശദീകരിക്കുന്നു*

قال المناوي في الفيس القدير 583/6

" لا يزال الناس بخير ما عجلوا الفطر " أي ما داموا على هذه السنة لأن تعجيله بعد تيقن الغروب من سنن المرسلين فمن حافظ عليه تخلق بأخلاقهم

 ("""""و لأن فيه مخالفة أهل الكتاب في تأخيرهم إلى اشتباك النجوم      "" 
*ജൂതനസ്വാറാക്കൾ  നക്ഷത്രങ്ങൾ ആകാശത്ത് കൂടിക്കലർന്നതായിട്ട് ദൃശ്യമാകുന്നത്  വരെ ( ഇങ്ങനെ കൂടിക്കലർന്ന് ദൃശ്യമാകണമെങ്കിൽ ഇരുട്ടാകണം)  നോമ്പിനെ പിന്തിച്ചിരുന്നു""""""""""")*
وفي ملتنا شعار أهل البدع فمن خالفهم و اتبع السنة لم يزل بخير فإن أخَر غير معتقد وجوب التأخير و لا ندبه فلا خير فيه

*اشتباك النجوم*
     <ഇശ്തിബാക്കിന്നുജൂം എന്നാണ്"" ഇശ്തിബാക്കിന്നുജൂം""" എന്നാൽ ആകാശത്ത് നക്ഷത്രങ്ങൾ കൂടിക്കലർന്നത് ദൃശ്യമാകുന്നത് വരെ (ഇങ്ങനെയുള്ള ദൃശ്യം തെളിഞ്ഞ് കാണണമെങ്കിൽ ഇരുട്ടാകണം) ഈ സമയം വരെ നോമ്പിനെ അവർ പിന്തിച്ചിരുന്നു എന്നതാണ്   ഈ ഇരുട്ടിലാണോ സുന്നികളുടെ നോമ്പ് തുറ ഒരിക്കലുമല്ല !!!  അപ്പോൾ ജൂത നസ്വാറാക്കൾ ചെയ്തിരുന്ന ഇത്രത്തോളം പിന്തിച്ചിട്ടുള്ള നോമ്പ് തുറ   പാടില്ലാ എന്നതാണ് അല്ലാതെ പ്രവാചകർ (സ്വ) تحقق غروب الشمس  സൂര്യാസ്തമയം ഉറപ്പാക്കുന്നതിന്ന് വേണ്ടി  ഒന്നോ രണ്ടൊ മിനുട്ട് സൂക്ഷമതക്ക് വെക്കുന്നതിനെയല്ല എതിർത്തിട്ടുള്ളത്. വഹാബികൾ ഹദീസിന്റെ ആശയം മാറ്റിമറിച്ചതാണ് !!!! നഊദുബില്ലാഹ് !!!!

നമസ്ക്കാര ബാങ്ക് സമയങ്ങൾ ഗോള ശാസ്ത്ര വിഷയത്തിൽ ഗഹനമുള്ള  നമ്മുടെ ആലിമീങ്ങൾ പ്രാമാണത്തിന്റെ വെളിച്ചത്തിൽ തയ്യാറാക്കിയത്  നോക്കാതെ പഠിക്കാതെ ഗൂഗിളും നോക്കി സമയവിവരം തെറ്റായി നൽകി നമ്മുടെ ഇബാദത്തുകൾ നശിപ്പിക്കാൻ  സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്ന  ബിദ ഇകളുടെ നുണപോസ്റ്റുകളിപകപ്പെട്ട് ആരും തെറ്റിദ്ധരിച്ച് പോകരുതേ !!!!!!  എന്ന അഭ്യർത്ഥനയോടെ

*✍🏻ദുആ വസ്വിയ്യത്തോടെ

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....