:
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
തറാവീഹ് നിസ്‌കാരത്തില്‍ ഒരു മാസത്തിനുള്ളില്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതിത്തീര്‍ക്കല്‍ സുന്നത്താണ്. (ഫതാവല്‍ കുബ്‌റ: 1/184) ഒരു ദിവസത്തെ തറാവീഹില്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതിത്തീര്‍ക്കുകയാണെങ്കില്‍ അതും ഏറെ പുണ്യമുള്ളതും സുന്നത്തുമാണ്. (തുഹ്ഫ 2/52), നിഹായ 1/429) എന്നാല്‍, ഇങ്ങനെ ഖുര്‍ആന്‍ മുഴുവന്‍ ഓതിത്തീര്‍ക്കാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ പൂര്‍ണമായ ഓരോ സൂറത്തുകള്‍ ഓരോ റക്അത്തിലും ഓതി നിസ്‌കരിക്കുകയാണ് ഖുര്‍ആനില്‍ അവിടവിടെനിന്ന് ഭാഗികമായി എടുത്ത് ഓതുന്നതിനെക്കാള്‍ തറാവീഹ് നിസ്‌കാരത്തിലും മറ്റു നിസ്‌കാരങ്ങളിലും പുണ്യം. നബി(സ്വ)യുടെ പതിവ് രീതിയോട് പിന്‍പറ്റല്‍ (ഇത്തിബാഅ്) ഇതിലാണുള്ളതെന്നു കാരണം. ഇത്തിബാഇന്റെ പുണ്യം അതില്ലാതെ വര്‍ധിച്ച അക്ഷരങ്ങളും ആയത്തുകളും ഓതുന്നതിനെക്കാള്‍ മികച്ചു നില്‍ക്കും. (തുഹ്ഫ 2/52, ശര്‍ഹുബാഫള്ല്‍ 1/249)
പൂര്‍ണ സൂറത്തുകള്‍ ഓതുമ്പോള്‍ തന്നെ നമ്മുടെ നാടുകളിലെ എല്ലാവരും എപ്പോഴും വന്നുകൊണ്ടിരിക്കുന്ന വഴിയോരങ്ങളിലും കവലകളിലും മറ്റുമുള്ള സാധാരണ പള്ളികളില്‍ ഇമാമത്ത് നില്‍ക്കുന്നവര്‍ 'വള്ളുഹാ'ക്ക് മുകളിലുള്ള വലിയ സൂറത്തുകള്‍ (പ്രത്യേകം ഓതല്‍ സുന്നത്തുള്ള സൂറത്തുകള്‍ ഒഴികെ) ഓതല്‍ കറാഹത്താണ്. വിവരദോഷികളായ ഇമാമുമാര്‍ നിര്‍മിച്ചുണ്ടാക്കിയ ബിദ്അത്താണിത്. (ശര്‍ഹുബാ ഫള്ല്‍ 1/250, ശര്‍വാനി 2/55) ജമാഅത്തുമായി ബന്ധപ്പെട്ട (സംഘടിത നിസ്‌കാരത്തില്‍ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള) ഏതു കറാഹത്ത് ചെയ്താലും കറാഹത്ത് സംഭവിച്ച കര്‍മത്തിലുള്ള ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടും; നിസ്‌കാരം മുഴുവത്തിലുമല്ല.

No comments:
Post a Comment