തറാവീഹ് വെട്ടിനിരത്തി വഹാബികൾ !
1922- മുജാഹിദ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.തുടർന്ന്,1936 വരെ തറാവീഹ് 20 റക്അത്തുണ്ടെന്ന് പഠിപ്പിച്ചു.
തറാവീഹ് റമളാനിലെ പ്രത്യേക സുന്നത്തു നിസ്കാരമാണെന്നും അത് 20 റക്അതാണെന്നും മുജാഹിദ് സ്ഥാപക നേതാക്കളായ ടി.കെ.മൗലവി,ഇ.കെ മൗലവി,എം.സി.സി മൗലവി എന്നിവർ ചേർന്നെഴുതിയ കർമശാസ്ത്ര പുസ്തകത്തിൽ പഠിപ്പിച്ചിട്ടുണ്ട്.അവ്വലു ഫിൽ അമലിയാത് എന്ന പ്രസ്തുത പുസ്തകത്തിന്റെ ആറാം പതിപ്പ് ഇറങ്ങിയത് 1936ൽ ആണ്. ആ പതിപ്പിലും ഒരു മാറ്റവും വരുത്താതെ ഇക്കാര്യം പഠിപ്പിച്ചിട്ടുണ്ട്.
എന്നാൽ 1938ൽ ഏഴാം പതിപ്പ് പുറത്തിറങ്ങിയപ്പോൾ ആ പതിപ്പിൽ റക്അതിന്റെ എണ്ണം കൊടുത്തില്ല... അതിങ്ങനെ: തറാവീഹ്, ഇത് റമളാനില് മാത്രമേയുള്ളൂ. ഇതിന്റെ സമയം വിത്റിന്റെ സമയം തന്നെയാണ്. എല്ലാ ഈരണ്ട് റക്അത്തിലും സലാം വീട്ടണം (അവ്വലു ഫില് അമലിയ്യാത്ത് ഏഴാംപതിപ്പ് 1938) പരിണാമത്തിന്റെ സമാരംഭം നടന്നത് ഇവിടെ വെച്ചാണ്. ...
അതായത്,
1922ൽ കേരളത്തിൽ മുജാഹിദ് 'ശരിയായ ഇസ്ലാം' പഠിപ്പിക്കാൻ വന്ന് പത്തു പതിനാറു കൊല്ലം കഴിഞ്ഞിട്ടാണ് തറാവീഹ് 8 റക് അതാണെന്ന് അവർക്കു തന്നെ മനസ്സിലായത്.
1941ന് ശേഷം കൊല്ലം ചിന്നക്കടയിൽ 8 റക്അത് നടപ്പിലാക്കാൻ മൗലവിമാർ വന്നപ്പോൾ അന്ന് മുസ്ലിംകൾ അതിന് സമ്മതിച്ചിരുന്നില്ല. [വക്കം മൗലവിയും നവോത്ഥാന നായകരും പേ 73,74 നോക്കുക]
എംടി അബ്ദുറഹ്മാന് മൗലവി തറാവീഹ് 20 റക്അത്ത് നിസ്കരിച്ചുവരുന്ന മഹല്ലില് എട്ട് റക്അത്ത് നിസ്കരിച്ച ചരിത്രം (ശബാബ് 2009 മെയ് പേ 34) രേഖപ്പെടുത്തുന്നു.
കേരളത്തിന്റെ ചില യിടങ്ങലിലൊക്കെ 8 നടപ്പിലാക്കി വരുമ്പോഴാണ് ഏതോ ഒരു മൗലവി തറാവീഹ് 11 റക്അതാണെന്ന് കണ്ടുപിടിച്ചത്.അതോടെ എട്ടിന് തൗഹീദിന്റെ പൂട്ട് വീണു!!! അതിങ്ങനെ വായിക്കാം---
'''തറാവീഹ് 8 ആണെന്ന ധാരണ ശരിയല്ല..... പതിനൊന്ന് റക്അത്തിന് മൊത്തമായി തറാവീഹ് എന്ന് പേര് പറയുന്നതു പോലെ വിത്ർ എന്നും പേര് പറയാം. (ശബാബ് 2006 സെപ്റ്റംബർ29)'''
അങ്ങനെ 1969കളിൽ 11 വാദിച്ചിരുന്നു.
വിത്റിന്റെ ഹദീസ് തറാവീഹിനും തെളിവാക്കാമെന്നു കരുതി അക്കാലം മുതൽ തറാവീഹും വിത്റും ഒരേ നിസ്കാരമാണെന്നും വാദിച്ചു തുടങ്ങി.
പിന്നെ ചില സാഹചര്യങ്ങൾ നോക്കി 8 എന്നും ചിലപ്പോൾ 11 എന്നും പറയാൻ തുടങ്ങി.
1996 സപ്തംബര് മാസത്തില് ഇസ്ലാഹില് തറാവീഹ് എട്ടാണെന്ന് സ്ഥാപിച്ചുകൊണ്ട് ഇങ്ങനെ മറുപടി എഴുതി: തറാവീഹ് എന്ന പേരില് ഇന്ന് നമസ്കരിക്കാറുള്ള റമളാനിലെ രാത്രി നമസ്കാരം എട്ട് റക്അത്താണെന്നതിനു മുകളില് പറഞ്ഞ തെളിവ് മതി.
എന്നാല് എട്ടിനു ഒരു രേഖയുമില്ലെന്നായി 2006 സപ്തംബറിലെ ശബാബ് വാരിക.
അതായത് ,1996 സെപ്തബറിലെ അൽ ഇസ്ലാഹിൽ 8ന് തെളിവ് നിരത്തിയ മൗലവിമാർ 2006 സെപ്തബറിൽ ഇറങ്ങിയ ശബാബിൽ 8ന് തെളിവില്ല തറാവീഹ് 11 ആണെന്ന് എഴുതിച്ചേർത്തു!!!
പിന്നെ 8 റക്അത് ഒഴിവാക്കി 11ൽ ഉറപ്പിക്കുകയും അതിൽ കൂടുതൽ ബിദ് അതാണെന്ന് വാദിക്കുകയും ചെയ്തിരുന്നു.
2007 ആയപ്പോൾ തറാവീഹ്11 ൽ കൂടുതൽ തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ പഠിപ്പിച്ചത് കണ്ടില്ലെന്ന് സലാം സുല്ലമിയും സമ്മതിക്കുന്നു. (അൽ ഇസ്ലാഹ് - ഫെബ്രുവരി 2007 പേജ് :16 )
പിന്നെ അവസാനമായി 2015ൽ 11ൽ കൂടുതൽ തറാവീഹ് ബിദ്അതാണെന്ന് സലഫുകൾ ആരും പറഞ്ഞിട്ടില്ലെന്ന് സമ്മതിക്കുകയും ഖേദം പ്രകടിപ്പിച്ചു അൽ ഇസ്ലാഹ് മാസികയിൽ തിരുത്തു കൊടുക്കുകയും ചെയ്തു.അതിങ്ങനെ ---
തറാവീഹ് :മൗലവിമാർ ഖേദം പ്രകടിപ്പിച്ചു. തറാവീഹ് നിസ്കാരം പതിനൊന്ന് റക്അത്തിൽ കൂടുതർ നിസ്കരിച്ചതിന്റെ പേരിൽ സുന്നികൾ ബിദ്അത്ത് ചെയ്യുന്നവരാണെന്ന വാദത്തിൽ നിന്നും മുജാഹിദ് മൗലവിമാർ ഖേദം പ്രകടിപ്പിച്ചു.11 ൽ കൂടുതൽ റക്അത്ത് തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ ആരും പഠിപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഖേദ പ്രകടനമുണ്ടായത്.കഴിഞ്ഞ റമളാനിനു ശേഷമാണ് ഇത് വെളിപ്പെടുത്തിയത്.1938 നു ശേഷമായിരുന്നു തറാവീഹ് റക്അത്തിന്റെ എണ്ണം മൗലവിമാർ വിവാദമാക്കിയത് .
( അൽ ഇസ്ലാഹ് 2015 ആഗസ്റ്റ് 2015 )
ഇതാണ്
കേരള വഹാബികളുടെ തറാവീഹ് ചരിത്രം.
ചരിത്രമറിയുന്നവർ/പരലോക ചിന്തയുള്ളവർക്കെങ്ങിനെ മുജാഹിദാവാൻ കഴിയും..!
🔵കുറഞ്ഞ കാലയളവിൽ ഒരു നിസ്കാരത്തിന്റെ റക് അത് 20ആണ്,അല്ല 8 ആണ്,11ആണ്, അല്ല 8തന്നെയാണ്,അല്ല 8ന് തെളിവില്ല 11തന്നെയാണ്..ഇങ്ങനെ മൗലമാർക്ക് പറയേണ്ടി വന്നത് എന്ത് കൊണ്ടായിരിക്കും?🤔
🔵ഇപ്പോൾ 11ന് പറയുന്ന തെളിവുകൾ 1941 വരെ ഒരു മൗലവിക്കും കാണാൻ കഴിഞ്ഞില്ലെന്നോ?🤔
🔵1941 വരെയുള്ള മൗലവിമാർ കണ്ട ബുഖാരി അല്ലെ ഇന്നുമുള്ളത്?🤔
🔵കാലംകഴിയുന്നതിനനുസരിച്ചു ഹദീസുകൾ മാറി വരുമോ?🤔
🔵അല്ലങ്കിൽ കുറച്ചു കാലം 20,പിന്നെ 8,പിന്നെ11, പിന്നെയും 8, പിന്നെയും 11,..ഇങ്ങനെ ഹദീസിലങ്ങാനും മൗലവിമാർ കണ്ടോ?..🤔
🔵ഇങ്ങനെയൊക്കെ ഒരു നിസ്കാരത്തിന്റെ വിഷയത്തിൽ പച്ച വൈരുധ്യങ്ങൾ എഴുതി വെച്ചിട്ടും അണികൾ അന്ധമാ യി പിന്പറ്റുന്നത് എന്തിന്റെ അടിസ്ഥാനത്തിലാകും?🤔
ഗർഭവും നുണയും ഒരുപാട് കാലം മറച്ചുവെക്കാൻ കഴിയില്ലെന്ന് മ്മടെ സ്വലാഹി മൗലവി ഓർമ്മപ്പെടുത്തിയതനുസരിച്ച് ഇത് കൂടി നാം അറിഞ്ഞിരിക്കുക...... അതിങ്ങനെ.....
നാല് മദ്ഹബുകളുടെ ഇമാമീങ്ങളും ഖിയാമുറമളാന് വിത്റിനു പുറമെ ഇരുപത് റക്അത്താണെന്ന് അഭിപ്രായപ്പെട്ടവരാണ് (വിചിന്തനം വാരിക, കെഎന്എം, 2009 ജൂലൈ 3, പേ 4).
ഹറമില് ജുമുഅക്കുള്ള രണ്ട് വാങ്കുണ്ട്. തറാവീഹിനു ഇരുപതു റക്അത്താണ് തിസ്കരിക്കുന്നത്… രണ്ടു ഹറമുകളിലെ വാങ്കുകളും തറാവീഹും പഴയതുപോലെ നില നിര്ത്തി (തീര്ത്ഥാടന ഭൂമിയിലൂടെ മങ്കട, അസീസ് മൗലവി. പേ:47).
മുജാഹിദിന്റെ ആഗോള നേതൃത്വവും തറാവീഹ് 20 റക്അത്താണെന്ന് പഠിപ്പിച്ചവരാണ്. ഇബ്നുതൈമിയ്യ ഫതാവയില് രേഖപ്പെടുത്തിയത് കാണുക: ഉബയ്യുബ്നു കഅ്ബ്(റ) ജനങ്ങളോടൊപ്പം റമളാന് നിസ്കാരം ഇരുപത് റക്അത്തും മൂന്ന് വിത്റും നിര്വഹിച്ചതായി നിസ്സംശയം തെളിഞ്ഞിരിക്കുന്നു. അതിനാല് അധിക പണ്ഡിതരും അതുതന്നെയാണ് സുന്നത്തെന്നു പറഞ്ഞു. മുഹാജിറുകളും അന്സ്വാറുകളുമായ സ്വഹാബികള്ക്കിടയില് വെച്ചാണ് ഉബയ്യുബ്നു കഅ്ബ്(റ) നിസ്കാരം നിര്വഹിച്ചത്. എന്നിട്ടും അവരിലൊരാളും അതിനെ എതിര്ക്കുകയുണ്ടായില്ല (മജ്മൂഉല് ഫതാവാ, ഇബ്നുതൈമിയ്യ).
വാൽകക്ഷണം:>
കോയ :ഹലോ, മുജായിദ് ആപ്പീസല്ലേ ?....... തറാവീഹിലെ റക്അത്തിന്റെ വിഷയത്തിൽ പുതിയ ഗവേഷണ ഫലം പുറത്തു വന്നോ?
മൗലവി :20-8-11-8- കണക്കില്ല തുടങ്ങി ഒരു പാട് റിസൾട്ടുകൾ വന്നു. പക്ഷേ ഒന്നുമങ്ങ് ഒക്കണില്ല.
കോയ :ഏറ്റവും ലാസ്റ്റ് എന്ത് തീരുമാനിച്ചു?
മൗലവി :അത് ഫൈനൽ തീരുമാനമല്ല.ഗവേഷണം മാത്രം!.
കോയ :1922ൽ തുടങ്ങിയതല്ലേ ഈ ഗവേഷണം? നൂറാം വാർഷികമാഘോഷിക്കുമ്പോഴെങ്കിലും തീരുമാനമാകുമോ?
മൗലവി :നോക്കാം!
കോയ :ഈ റമളാനിലെങ്കിലും മനസുറപ്പിച്ച് നിസ്കരിക്കാനാകുമോ? ഏകദേശം ഉറപ്പുള്ള ഒരു എണ്ണം പറയീൻ...?
മൗലവി :മ്മളെല്ലാം മുജ്തഹിദുകളാണ്.ഓരോരുത്തർക്കും ഓരോ ഗവേഷണവും എണ്ണവുമാണ്.കൃത്യമായിട്ടൊരു തീരുമാനം ഇതുവരെ ആപ്പീസീന്ന് കിട്ടിയിട്ടില്ല!
കോയ: ആയിരം കോഴിക്ക് അരക്കാട എന്ന് കേട്ട്ക്ക്ണ് ..... ഇവിടെ ആയിരം മുജായിദിന് ആയിരം തീരുമാനമോ?
മൗലവി: അയിനെന്താ കൊയപ്പം!. അനക്ക് മതനിയമവും ഗവേഷണവും അറിയാത്തോണ്ടാണിത്തരം സംശയങ്ങൾ!
കോയ :ഇസ്ലാം ഒന്നേയുള്ളു - 4 ൽ ഒരു മദ്ഹബ് എന്നത് മതത്തെ നാലാക്കലാണ്- മ്മക്ക് ഒന്നു മതീന്നും പറഞ്ഞ് എന്നെ മുജായിദാക്കിയത് നിങ്ങളല്ലേ.....?.... ഇവിടെ ഇപ്പോൾ ഓരോരുത്തർക്ക് ഓരോ അഭിപ്രായമോ ....?.... നല്ല ചേലായി.'.......!.....
മൗലവി :അത്..... അത്..... മ്.....
കോയ :ഞാനിപ്പോൾ തറാവീഹ് നിക്കരിക്കാൻ ആരെ പിൻപറ്റണം...?...'
മൗലവി :ആരെയും പിൻപറ്റിക്കോളൂ......
കോയ: എത്ര നിക്കരിക്കണം....?
മൗലവി :ആപ്പീസീന്ന് ഫൈനൽ തീരുമാനമൊന്നും വന്നിട്ടില്ല..... അതു കൊണ്ട് ആരെ വേണേലും പിൻ പറ്റിക്കോളൂ....
കോയ :ഈ പേട്ട് മൗലവിമാരെ പിൻ പറ്റുന്നതിലും നല്ലത് മദ്ഹബിന്റെ ഇമാമുമാരെ പിൻപറ്റലല്ലേ?
മൗലവി :അത്......മ്.....മ്....
കോയ :എട്ടിൽ കൂടുതൽ നിസ്കരിക്കൽ ബിദ്അത്തും നരകത്തിലുമാണെന്ന വാദം തിരുത്തിയോ ?മ്മടെ തീരുമാനമനുസരിച്ച് പടച്ചോൻ നരകത്തിലിട്ടവരെ തിരിച്ച് സ്വർഗത്തിലാക്കിയോ? മ്മൾ ഫൈനൽ തീരുമാനമെത്താത്തതിനാൽ-ഈ വിഷയവുമായി ബന്ധപ്പെട്ട് ആരെയും നരകത്തിലോ സ്വർഗത്തിലോ ഇടാൻ പടച്ചോനൊക്കുമോ?[ബിദ് അത്ത് ചെയ്യുന്നവർ നരകത്തിലാണെന്നാണല്ലോ !]
മൗലവി :അത്......മ്.....മ്....
കോയ: മൗലവീ..... ജീവിതം ഒന്നേയുള്ളു. തന്റെ വാക്ക് കേട്ട് - പരീക്ഷണം നടത്തി ഈമാൻ ടെസ്റ്റ് ചെയ്യാൻ ഞാനില്ല.ഗവേഷണം നടത്തി നടത്തി മൗലവിമാരിപ്പോൾ എട്ടോളം ഗ്രൂപ്പായി' തറാവീഹ് വെട്ടി നിരത്തി ഒരു കോലവുമില്ലാത്ത കോലത്തിലാക്കി.ഞാനേതായാലും ഇനി മുതൽ ശാഫിഈ ഇമാമിനെ പിൻതുടർന്ന് ജീവിക്കാൻ തന്നെ തീരുമാനിച്ചു.ദയവ് ചെയ്ത് സാധുക്കളെ ഇതുപോലെ പറ്റിക്കരുത്...... മതത്തിന്റെ പേരിൽ പാവപ്പെട്ട ആളുകളെ-നുണ പറഞ്ഞും മഖ്ബറ പ്രാർത്ഥന ഇസ്തിഗാസ തുടങ്ങിയ വിഷയങ്ങളിൽ തെറ്റിദ്ധരിപ്പിച്ചും മുജായിദാക്കി പരലോകം നഷ്ടപ്പെടുത്തുന്ന പണി ഇനിയെങ്കിലും നിർത്തണം...... നിങ്ങൾ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിഷയങ്ങളിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോന്ന് നെഞ്ചത്ത് കൈ വച്ച് സ്വയം ചിന്തിക്ക്......!തറാവീഹ് എട്ടാണെന്ന് സമർത്ഥിക്കാനും 20 നിസ്കരിക്കുന്നവരെ നരകത്തിലാക്കാനും എത്ര കെട്ട് നോട്ടീസുകളാണ് ഒരു കാലത്ത് നിങ്ങളൊക്കെ അടിച്ച് കൂട്ടിയത്!..... നിങ്ങൾ ഹദീസോതുമ്പോൾ ശെരിയെന്ന് കരുതിയ എതയോ ആളുകളെയാണ് നിങ്ങൾ പറ്റിച്ചത്!... നിങ്ങളോതിയ ഹദീസുകളോടുള്ള സ്നേഹത്താൽ- യാഥാർത്ഥ്യമറിയാതെ, ഉമ്മയെയും ഉപ്പയെയും ഉസ്താ ദുമാരെയും മുശ്രിക്കാക്കിയ എത്രയോ പച്ചപ്പാവങ്ങൾ.....!!!
മൗലവി :അത്.. പിന്നെ......
No comments:
Post a Comment