Monday, April 9, 2018

ഭീകരത സലഫീ സം

✍ *അശ്റഫ്സഖാഫി     വെണ്ണക്കോട് എഴുതുന്നു*🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
         *9048017473*                               (07/04/2018ഞായർ )


*സലഫിസം എന്ന മഹാദുരന്തം*
*   *        *         *         *       *
    കഴിഞ്ഞ ഹർത്താൽ ദിവസം (O2 /04/18- തിങ്കൾ) രാമനാട്ടുകര ഹൈവേ വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു ഞാൻ.വഴിമധ്യേ ദൃഷ്ടിയിൽ തന്നെ മാന്യനെന്ന് തോന്നിക്കുന്ന ഒരാൾ വണ്ടിക്കു കൈ കാണിച്ചു .'യൂണിവേഴ്സിറ്റിയിലേക്ക് പോകുമോ 'എന്ന് ചോദിച്ചു. 'അതെ'എന്നായപ്പോൾ ആവേശത്തോടെ കയറി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പരീക്ഷാഭവനിൽ വർഷങ്ങളായി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി .പരീക്ഷാഭവനിൽ റിസൽട്ടുകൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നതിനുള്ള പെടാപാടുകളെക്കുറിച്ചും ഓഫീസിൽ പിടിപ്പതു പണിയുണ്ടെന്നത് സംബന്ധിച്ചും  അയാൾ വിശദീകരിച്ചു.
        പരിചയപ്പെടുത്തലും സൗഹൃദം പങ്കിടലുമായി ഞങ്ങളുടെ സംസാരം കത്തികയറിക്കൊണ്ടിരിക്കെ ലോകമുസ്ലിം രാഷ്ട്രങ്ങളിലെ സംഘർഷ കലുഷിതാവസ്ഥകളിലേക്ക് ഞങ്ങളുടെ ചർച്ച തെന്നിമാറി. ലോകമുസ്ലിം രാഷ്ട്രങ്ങളെ ഇത്രമേൽ സംഘർഷഭരിതമാക്കിയതിന്റെ പിന്നിലെ ചാലക ശക്തി എന്താണെന്നായി അയാളുടെ ചോദ്യം. 'സലഫിസമാണ് ഈ സംഘർഷങ്ങളുടെയൊക്കെ പിന്നിൽ' എന്ന് ഞാൻ പറയാൻ ഒരുങ്ങിയതേയുള്ളൂ, അപ്പോഴേക്കും ഇടയിൽ കയറി അയാൾ പറഞ്ഞു 'സലഫിസം ആണ് ഇതിനൊക്കെയും കാരണം'നിങ്ങൾ യോജിക്കുന്നുണ്ടോ ?ഞാൻ പറഞ്ഞു: നൂറുശതമാനം യോജിക്കുന്നു .ഈയിടെ ഈ വിനീതൻ നടത്തിയ ഉംറ യാത്രയിൽ മദീനാ ഹറമിൽ നിന്നും വാങ്ങിയ ഒരു ലഘു കൃതിയെക്കുറിച്ച് ഞാനദ്ദേഹത്തിന് പരിചയപ്പെടുത്തി .മദീനയിലെ ജന്നത്തുൽ ബഖീഇൽ ഉസ്മാൻ(റ)ന്റെതടക്കമുള്ള ഖബ്റുകളും അതിന്മേൽ നിർമിക്കപ്പെട്ട ഖുബ്ബകളും സചിത്രം രേഖപ്പെടുത്തിയ കൃതിയായിരുന്നു അത് .ഭരണകൂടം പ്രസിദ്ധീകരിച്ചതും മദീന ഹറമിയലെ മുപ്പത്തിയേഴാം ഗേറ്റിനോട് ചേർന്ന് നടത്തപ്പെടുന്ന ഗ്രന്ഥശാലയിൽ നിന്ന് വാങ്ങിയതുമായി പുസ്തകത്തിൽ പ്രസ്തുത ഖുബ്ബകളെ പൊളിച്ചത് സൗദി ഭരണകൂടത്തിന്റെ നവോത്ഥാന പ്രവർത്തനത്തിൻറെ ഭാഗമാണെന്നുംരേഖപ്പെടുത്തിയിരിക്കുന്നു.  നൂറ്റാണ്ടുകളോളം നിലനിന്ന ഈ ഖുബ്ബകളെ സൗദി ഭരണകൂടത്തിന് മുമ്പ് ജീവിച്ച ഒരു പണ്ഡിതനും എതിർക്കാത്തത് സംബന്ധിച്ചു നജ്ദികൾ ഖുബ്ബ പൊളിച്ചപ്പോൾ തിരുനബി (സ്വ)യുടെ ഖബ്റിന് മുകളിലെ ഖുബ്ബ മാത്രം എന്തിന് ബാക്കി നിറുത്തി എന്നുമുള്ള ചോദ്യങ്ങൾക്ക് ജന്നത്തുൽ ബഖീഇലെ മുത്വവ്വമാർക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. എന്റെ വിശദീകരണം കേട്ടതോടെ അദ്ദേഹം സലഫിസത്തിനെതിരെ കൂടുതൽ വാചാലനായി. ചർച്ച പുരോഗമിക്കുന്നതിനിടെ ഞങ്ങൾ യൂണിവേഴ്സിറ്റിയുടെ കവാടത്തിന് മുമ്പിലെത്തി. സലഫിസത്തിനെതിരെ തന്റെ ഈർഷ്യത പ്രകടിപ്പിച്ച് കൊണ്ട് അയാൾ യാത്ര പിരിഞ്ഞു. 
          സലഫിസം ഇന്ന് ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണെന്നത് മത പണ്ഡിതന്മാരുടെ മാത്രം വിലയിരുത്തലല്ല. മറിച്ച്, സമുഹം മുഴുക്കെ അങ്ങനെ ചിന്തിച്ചു തുടങ്ങി എന്നതിന്റെ ഒടുവിലത്തെ അനുഭവമായിരുന്നു ഇത്. ഒന്ന്, രണ്ട് ലോകമഹായുദ്ധങ്ങൾ ലോകത്തെ നിശ്ചിത രാജ്യങ്ങളെ മാത്രമാണ് അസ്വസ്ഥരാക്കിയതെങ്കിൽ സലഫിസം ലോകത്തെ മിക്ക മുസ്ലിം രാജ്യങ്ങളെയും അസ്വസ്ഥമാക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
        ഏതാനും വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നടന്ന ഒരു സംഗമത്തിൽ ഇബ്നു അബ്ദുൽ വഹാബ് കൊണ്ട് വന്ന വഹാബിസമാണ് ലോകത്ത് ഭീകരത വളർത്തുന്നത് എന്ന് ഇന്ത്യയിലെ മുതിർന്ന അഭിഭാഷകൻ രാം ജത്മലാനി പറഞ്ഞപ്പോൾ അതിൽ സംബന്ധിച്ച സഊദി അംബാസഡർ ഇറങ്ങിപ്പോക്ക് നടത്തി പ്രതിഷേധം രേഖപ്പെടുത്തിയത് വാർത്താ മീഡിയകളിൽ ഇടം പിടിച്ചിരുന്നു.എന്നാൽ കോടികൾ ചെലവഴിച്ച് സലഫിസത്തെ പിന്തുണച്ച അതേ സഈദി അറേബ്യ പോലും സലഫിസത്തെകയ്യൊഴിയുന്നു എന്നത് ശുഭസൂചകമാണ്.വിദേശ രാജ്യങ്ങളിൽ പര്യാടനം നടത്തി വഹാബിസം സഈദി അറേബ്യയുടെ ഭാഗമല്ല എന്ന് പ്രസ്താവിച്ച് സഉൗദി രാജകുമാരൻ ഊരു ചുറ്റുന്നതിലേക്ക് കാര്യങ്ങളെത്തി നിൽക്കുന്നു.
       ഗൾഫ് സലഫിസത്തേക്കാൾ അല്പം കൂടി മാരകമാണ് കേരള സലഫിസം .കാരണം ,മദ്ഹബിന്റെ ഇമാമുകളെ നിർദാക്ഷണ്യം തള്ളി കളയാൻ ലോകത്ത് അപൂർവ്വം ചിലർക്കേ സാധിച്ചിട്ടുള്ളൂ. ഇരുഹറമുകളും ഹമ്പലീ മദ്ഹബനുസരിച്ച് മത കർമ്മങ്ങൾ ചെയ്യുമ്പോൾ ലോക മുസ്ലിം മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ട് മതം വ്യഖ്യാനിച്ചതാണ് സലഫിസത്തിന് പറ്റിയ ഏറ്റവും വലിയ അബദ്ധം. അതിനാൽ ലോക ഭരണകൂടങ്ങളെല്ലാം സലഫിസത്തെ കയ്യൊഴിഞ്ഞ സ്ഥിതിക്ക് കേരളത്തിലും രാഷ്ട്രീയ നേതൃത്വം മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു നാട്ടിലോ ഒരു കുടുംബത്തിലോ സലഫിസം ബാധിച്ച ഒരാളെങ്കിലും ഉണ്ടായാൽ ആ നാട്ടിലെ/ കുടുംബത്തിലെ ഏറ്റവും വലിയ ഭിന്നിപ്പിക്കൽ ശക്തി അയാളായിരിക്കുമെന്നത് ഒരു യാഥാർത്ഥ്യമാണ്. മദ്ഹബിന്റെ ഇമാമുകളെ തള്ളി മതം വ്യഖ്യാനിക്കാൻ തുടങ്ങിയപ്പോൾ ഇടയനില്ലാതെ അലഞ്ഞ് തിരിയുന്ന ആടുജീവികളായി സലഫികൾ മാറി.
✨✨✨✨📜📜✨✨✨✨

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....