Friday, April 20, 2018

മന്ത്രം ഏലസ്:ഇത് വരെ തീരുമാനമാവാത്ത ശിർക്കും ഏലസും

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ഇത് വരെ തീരുമാനമാവാത്ത ശിർക്കും ഏലസും

ഇനിയും വഹാബീസത്തിൽ നിൽക്കുന്നവർ ഇതൊന്ന് വായിക്കു


അബ്ദുല്‍ ഹഖ് സുല്ലമി എഴുതിയതിപ്രകാരം: “മനുഷ്യമനസ്സുകളില്‍ ഉരുത്തിരിഞ്ഞ് അവര്‍ മിനഞ്ഞുണ്ടാക്കുന്ന അഖീദ പരസ്പര വിരുദ്ധങ്ങളും വ്യത്യസ്തങ്ങളുമാവുക തന്നെ ചെയ്യും” (വിശ്വാസകാര്യങ്ങള്‍/11).

പഴയനിയമ ഗ്രന്ഥങ്ങള്‍ പഠിപ്പിച്ചതിങ്ങനെയായിരുന്നു: “രോഗങ്ങള്‍ക്കും മറ്റു അവശതകള്‍ക്കും കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പരിഹാരം കാണാന്‍ ശ്രമിക്കുക. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി രോഗം സുഖപ്പെടുത്താന്‍ കഴിവുള്ള അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക, ക്ഷമ കൈകൊള്ളുകയും ചെയ്യുക. ഇതാണ് ഇസ്‌ലാമിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍. ഉറുക്ക്, നറുക്ക്, ഏലസ്സ്, ഐകല്ല് തുടങ്ങിയ ക്ഷുദ്രവിദ്യകള്‍ കൊണ്ട് രോഗങ്ങള്‍ക്ക് ശമനം തേടുന്നത് ശിര്‍ക്കിന്റെ വകുപ്പിലുള്‍പ്പെട്ടതാണ്” (കുഞ്ഞീദു മദനി, ഇസ്‌ലാമിന്റെ ജീവന്‍, കെ.എന്‍.എം പ്രസിദ്ധീകരണം)


          അനുവദനീയം

ഉറുക്കും മന്ത്രങ്ങളും താഴെപറയുന്ന മൂന്ന് ശര്‍ത്വുകളോട് കൂടിയായിരുന്നാല്‍ ജാഇസാകുമെന്ന് തെളിയുന്നതാണ്… അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടും അവന്റെ വചനം കൊണ്ടും ഉള്ളവ (മുതലായവ) ശിര്‍ക്കില്‍ പെടുകയില്ല (കെഎം മൗലവിയുടെ ഫത്വകള്‍, പുറം 16). ഈ ഗ്രന്ഥം സകരിയ്യ സ്വലാഹി സുലഭമായി ഉദ്ധരിക്കുന്നുണ്ട്. എന്നിട്ടും കെഎം മൗലവി അംഗീകരിക്കുന്ന ഉറുക്ക് കെട്ടുക എന്ന ചികിത്സാരീതി സക്കരിയ്യക്ക് ശിര്‍ക്കുതന്നെയാണിപ്പോഴും (ജിന്ന് പുസ്തകം പുറം 66 കാണുക).


മുന്‍ഗാമികളായ സലഫീ പണ്ഡിതന്‍മാര്‍ക്കോ മുന്‍കാല മുജാഹിദുകള്‍ക്കോ ഇത്തരം വിഷയങ്ങള്‍ എഴുതുന്നതിനോ ചര്‍ച്ച ചെയ്യുന്നതിനോ യാതൊരു സങ്കോചവും അപകര്‍ഷബോധവും ഉണ്ടായിരുന്നില്ല … എന്നാല്‍ ഇന്നാവട്ടെ മുന്‍ഗാമികളായ പണ്ഡിതന്‍മാര്‍ പറഞ്ഞ അതേ വിഷയം പറയാന്‍ നാം പലകാരണങ്ങളാല്‍ മടിച്ചു നില്‍ക്കുന്നു…. മുന്‍ഗാമികള്‍ പറഞ്ഞ അതേ കാര്യങ്ങള്‍ ഇന്ന് പറയുമ്പോള്‍ പറയുന്നവരെ നിയന്ത്രിക്കണമെന്നും മറ്റും വിവരമില്ലാത്ത പൊതുജനം മുറവിളി ഉയര്‍ത്തുന്നു   
 (ജിന്ന് പുസ്തകം പുറം
 134).

ഒഹാബിസ് മറുപടി പറയുമോ?
------------
ചോദ്യം
1

ഈ രണ്ട് വിശ്വാസത്തിൽ ഏതാണ് ശരി

2 :- കെ എം മൗലവി മുശ്രിക്കാണൊ?

3:അയാൾ ഖുറാഫിയാണോ

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....