Saturday, April 14, 2018

ഖാദിയാനികളോട് ചില ചോദ്യം


🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
1. മിര്‍സ മുജദ്ദിദാണോ പ്രവാചകനാണോ?

2. മുജദ്ധിദിന് പ്രവാചകത്വം ഉണ്ടാകുമെന്ന് മുഹമ്മദ് റസൂലുല്ലാഹിന് ശേഷം 1300 വര്‍ഷവും ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? അങ്ങനെ ആരെങ്കിലും വന്നിട്ടുണ്ടോ?

3. മുസൈലമത്തുല്‍ കദ്ദാബ് ആരാണ്? അയാളില്‍ കാദിയാനികള്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലേ? ഇല്ലെങ്കിൽ എന്തുകൊണ്ട്?

4. അന്ത്യ പ്രവാചകർ മുഹമ്മദ് റസൂലുല്ലാഹിക്ക് ശേഷം പ്രവാചകന്‍ വരും എന്നതിന് തെളിവ് ഖുര്‍ആനില്‍ എവിടെ ഹദീസിലെവിടെ?
(ഖുര്‍ആന്‍, ഹദീസ് എന്നിവ ഇട്ട് വിശദീകരണം നടത്തുമ്പോൾ നിങ്ങളുടെ വിശദീകരണം അല്ല വേണ്ടത്. മുസ്ലിം ലോകത്ത് അംഗീകരിക്കപ്പെട്ടു മുഹദ്ദിസുകള്‍, മുജ്തഹിദുകള്‍, മുഫസ്സിറുകള്‍ എന്നിവരുടെ കൃത്യമായ ഇബാറതുകളും മറ്റുമാണ് തരേണ്ടത്).

5. മുകളിൽ ഞാനിട്ടതില്‍ നാലാമത്തെ വിഭാഗം ആണപ്പോള്‍ താങ്കള്‍..... അവര്‍ പറയുന്നു സാധാരണ കാദിയാനികള്‍ ആഗോള കലീഫയാണ് എന്ന് പറയുന്ന മിര്‍സ മസ്റൂര്‍ കാഫിറാണെന്ന്. മസ്റൂറികള്‍ പറയുന്നു മുനീറികള്‍ കാഫിറുകളാണെന്ന്. ആദ്യം നിങ്ങൾ തമ്മിൽ കുഫ്റിന്‍റെ കാര്യത്തില്‍ തീരുമാനം ആകട്ടെ. ​എന്നിട്ട് പോരേ കര്‍മ പരമായ അഭിപ്രായ വ്യത്യാസത്തില്‍ മാത്രം തര്‍ക്കം ഉള്ള മുസ്ലിം സംഘടനകളെ മുകളിൽ അധിക്ഷേപിച്ചത് പോലെ അധിക്ഷേപിക്കല്‍....?

5. മിര്‍സക്ക് ശേഷം വന്ന അയാളുടെ ശിഷ്യന്മാരും പ്രവാചകന്മാർ ആണെന്ന് വാദിക്കുന്നുണ്ടല്ലോ. എന്താണ് കാദിയാനികളേ നിങ്ങൾ അവരിൽ കൂടി വിശ്വസിക്കാത്തത്?  പ്രവാചകർ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലമക്ക് ശേഷം മിര്‍സ മാത്രമാണ് പ്രവാചകനായി വന്നത് എന്ന് നിങ്ങളുടെ തിയറി പ്രകാരം പറയുന്നത് തെറ്റല്ലേ. മുഹമ്മദ് റസൂലുല്ലക്ക് ശേഷം പ്രവാചക പരിസമാപ്തി സംഭവിച്ചില്ലെങ്കില്‍  മിര്‍സക്ക് മുമ്പും ശേഷവും വന്ന എല്ലാ പ്രവാചകരിലും കാദിയാനികള്‍ വിശ്വസിക്കേണ്ടി വരും. മുസൈലമത്തുല്‍ കദ്ദാബ് മുതല്‍ ഇങ്ങോട്ട് പ്രവാചക വാദികളായി രംഗത്ത് വന്ന 30 ഓളം പേരിലും.... അതെന്താ ബാക്കിയുള്ളവരെല്ലാം കാഫിറും മിര്‍സ മാത്രം പ്രവാചകനുമാകുന്നതിന്‍റെ ഗുട്ടന്‍സ് ഒന്ന് പറയൂ......

6. ഒരു പ്രവാചകർ ​എന്നൊക്കെ പറഞ്ഞാൽ നുബുവ്വത്തിന് മുമ്പും ശേഷവും ക്ലിയർ ജീവിതം ആയിരിക്കണം. മിര്‍സയുടെ ആയിരക്കണക്കിന് കള്ളങ്ങള്‍ കയ്യോടെ മുസ്ലിംകൾ പിടിച്ചിട്ടുണ്ട്. അപ്പോൾ പ്രവാചകന് കള്ളം പറയാമെന്നാണോ കാദിയാനികള്‍ പറയുന്നത്? അല്ലെങ്കിൽ കള്ളം പറഞ്ഞിട്ടുണ്ട് എന്ന് തെളിഞ്ഞ മിര്‍സ ആരാണ്?

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....