Thursday, March 22, 2018

ഏശു ദൈവമേ അല്ല എത്ര വചനങ്ങൾ കാണാം*

*ഏശു ദൈവമേ അല്ല എത്ര വചനങ്ങൾ കാണാം*👇👇👇👇👇


ക്രിസ്ത്യാനികളുടെ വിശ്വാസംപോലെ യേശു ദൈവമോ ത്രിത്വത്തില്‍ ഒന്നോ ദൈവപുത്രനോ ആയിരുന്നെങ്കില്‍ നിശ്ചയമായും മാലാഖയെക്കാള്‍ കഴിവും ഉന്നതിയും ഉണ്ടാകുമായിരുന്നു. അതുകൊണ്ട് തന്നെ മാലാഖയുടെ ശക്തിപ്പെടുത്തല്‍ ആവശ്യമാകുമായിരുന്നില്ല. യേശു ദൈവത്തോട് പ്രാര്‍ഥിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്തു എന്ന് വ്യക്തമാക്കുന്ന ഏതാനും ബൈബിള്‍ വചനങ്ങള്‍ കൂടി കാണുക:
“ആ ദിവസങ്ങളില്‍ അവന്‍ പ്രാര്‍ഥിക്കാന്‍ മലയിലേക്കു പോയി. രാത്രി മുഴുവന്‍ അവന്‍ ദൈവത്തോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു” (ലൂക്കോ ൬:൧൨).

“അവന്‍ മരുഭൂമിയിലേക്ക് പിന്‍വാങ്ങി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു” (ലൂക്കോ ൫:൧൬).
“അവന്‍ നിലത്ത് വീണു പ്രാര്‍ഥിച്ചു, കഴിയുമെങ്കില്‍ ഈ നാഴിക തന്നില്‍നിന്നകന്നു പോവേണമേ”(മാര്‍ക്കോ ൧൪: ൩൫,൩൬).
യേശു പ്രാര്‍ഥിക്കുന്നത് സംബന്ധമായി ഇനിയും ധാരാളം സ്ഥലങ്ങളില്‍ കാണാം. ലൂക്കോ ൧൧:൧, ൧൦:൨൧, മാര്‍ക്കോസ് ൬:൪൬, മത്തായി ൧൧:൨൫,൨൬ , യോഹ ൧൭;൨൧-൨൬.എന്നീ വചനങ്ങള്‍ അവയില്‍ പെടുന്നു. യേശു പ്രാര്‍ഥിക്കുകയും ആശ്രയിക്കുകയും ആരാധനകളര്‍പ്പിക്കുകയും ചെയ്ത അതേ ദൈവത്തോടാണ് പ്രാര്‍ഥിക്കേണ്ടത്. യേശുവോട്‌ പ്രാര്‍ഥിക്കുകയും യേശുവിനെ ദൈവമായി കാണുകയും ചെയ്യുന്നവര്‍ യേശുവിന്റെ മതത്തില്‍നിന്നും വ്യത്യസ്തമായ മറ്റൊരു മതമാണ്‌ ആചരിക്കുന്നതെന്ന് ഈ ബൈബിള്‍ വചനങ്ങളില്‍ നിന്നും മനസ്സിലാവും.__________

No comments:

Post a Comment

വിത്റ് ബാക്കി നിസ്കരിക്കൽ

 വിത്റ് ബാക്കി നിസ്കരിക്കൽ ചോദ്യം :  വിത്റ് മൂന്ന് റക്അത്ത് നിസ്കരിച്ച യാൾ ബാക്കി വിത്റ് നിസ്കരിച്ച് പതിനൊന്ന് ആക്കണമെന്ന് ഉദ്ധേശിച്ചാൽ അനുവ...