Tuesday, March 27, 2018

മന്ത്രം ഉറുക്ക്സൗദിയുടെ വിലക്കും

_______🔽
ഉറുക്കും ശിർക്കും സൗദിയുടെ വിലക്കും !

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
*ഇബ്നുതീമിയ്യയേക്കാളും ബല്യ സലഫി മുജാഹിദ് വഹാബികളാണോ സൗദിയിൽ അല്ല കേരളത്തിൽ*?
🔽
*ഇബ്നുതീമിയ്യയുടെ വാക്കുകൾ തള്ളുക എന്നത് ഖുർആൻ തള്ളുന്നതിന്ന് തുല്യമാണെന്ന് കേരള മുജായിദുകൾ എഴുതി വെച്ച് പരിചയപ്പെടുത്തിയ സാക്ഷാൽ ഇബ്നു തയ്മിയ്യ തന്നെ പറയട്ടെ*
🔽
*ഒരു വീഡിയോ കാണാനിടയായി ഉറുക്ക് കെട്ടുന്നത് ശിർക്കാണ് പോൽ ?എന്നാൽ അതിന്റെ യാഥാർത്ഥ്യം ജാഹിലിയ്യാ കാലത്തുണ്ടായ മന്ത്രങ്ങളും ഉറുക്കുകളെയും പറ്റിയാണ് അല്ലാതെ ഖുർആൻ, മറ്റ് ദിക്റുകൾ കൊണ്ടുള്ള ഉറുക്കിനെപ്പറ്റിയൊ മന്ത്രത്തെ പറ്റിയോ അല്ല*
🔽
*ആദ്യമായി ഇബ്നു തയ്മിയ്യ തന്നെ പറയട്ടെ*

*يجوز ان يكتب للمصاب وغيره من المرض شيئا من كتاب الله وذكره بالمداد المباح ويغسل ويسقي . عن ابن عباس قال: اذا عسر على المرأة ولادتها فيكتب: بسم الله لا اله الا الله الحليم الكريم سبحان الله رب العرش العظيم الحمد لله رب العالمين (كأنهم يوم يرونها الج) (كانهم يوم يرون مايوعدون الخ) يكتب فى اناء نظيف فيسقى قال على: يكتب فى كاغدة فيعلق على عضد المرأة قال على: وقد جربناه فلم نر شيئا اعجب* *منه………………..فتاوى ابن* *تيمية 19/36.*

*" മുജാഹിദുകളുടെ ശൈഖുൽ ഇസ്ലാം തന്നെ പറയുന്നത് കാണുക;  “ഖുര്‍ആനോ മറ്റു ദിക്റുകളോ അനുവദനീയമായ മഷി കൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കല്‍ അനുവദനീയമാകുന്നു. ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രസവം പ്രയാസകരമായാല്‍ ബിസ്മില്ലാഹി….* *എന്നുതുടങ്ങുന്ന ദിക്റ് വൃത്തിയുള്ള പാത്രത്തില്‍ എഴുതി അവളെ കുടിപ്പിക്കണം. അലി(റ)പറയുന്നു: ഒരു കടലാസില്‍ ഇത് എഴുതി സ്ത്രീയുടെ തോളില്‍ കെട്ടണം. ഞാന്‍ ഇത് പരീക്ഷിച്ചുനോക്കി. ഇതിനേക്കാള്‍ അത്ഭുതകരമായ ഒന്നും ഞാന്‍ കണ്ടിട്ടില്ല” (ഫതാവാ ഇബ്നുതൈമിയ്യഃ, 19/36).*

*ഇബ്നു തയ്മിയ്യയേ തിരുത്തല്ലെ വഹാബികളേ*👆🏻👆🏻
🔽
*"ജാഹിലിയ്യ കാലത്തുള്ള ശിര്‍ക്ക് വചനങ്ങള്‍ കൊണ്ടുള്ളവയെ കുറിച്ചാണ് നബി(സ)പറയുന്നത്, ശിര്‍ക്കില്ലാതിരിക്കുമ്പോള്‍ മന്ത്രത്തിന്ന് കുഴപ്പമില്ല....*

*حديث عبادة بن الصامت قال : كنت أرقي من حمة العين في الجاهلية فلما أسلمت ذكرتها لرسول الله فقال : اعرضها علي فعرضتها عليه فقال : ارق بها فلا بأس بها قال عبادة ولولا ذلك ما رقيت بها إنسانا أبدا (صحيح البخاري*

*ഉബാദത്ത് ബിന്‍ സ്വാമിത്ത്(റ)പറയുന്നു ഞാന്‍ ജാഹിലിയ്യ (അജ്ഞാതകാലം)കാലത്ത് ചെങ്കണ്ണിന്ന്‍ മന്ത്രിക്കാറുണ്ടായിരുന്നു. മുസ്ലിമായപ്പോള്‍ ഞാനത് നബി(സ)യോട് പറഞ്ഞു.നബി(സ) അത് കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു ഇത് കൊണ്ട് മന്ത്രിച്ചോളൂ ഒരു കുഴപ്പവുമില്ല. (ബുഖാരി)*

*قال ابن حجر العسقلاني :*
*وقد اجمع العلماء على جواز الرقية عن اجتماع ثلاثة شروط  ان يكون بكلام الله تعالى او باسمائه و صفاته و بالسان العربي او بما يعرف معناه من غيره و ان يعتقد ان الرقية لا تاثر بذاتها و انما بذات الله تعالى (فتح الباري 10/195*

*"ഖുര്‍ആന്‍,അറിയപ്പെട്ട ദിക്റുകള്‍ എന്നിവകൊണ്ട് മന്ത്രിക്കുന്നത് അനുവദനീയമാണെന്നതിന് പണ്ഡിതരുടെ എകാഭിപ്രായമുണ്ട്*
*(ഫതഹുല്‍ ബാരി)*

*ഇമാം റാസി(റ)പറയുന്നത് കാണാം*

*قال الامام الرازي : ان النفث في العقد انما يكون مذموما اذا كان سحرا مضرا بالارواح و الابدان فاما اذا كان النفث لاصلاح الارواح و الابدان وجب ان لا يكون حراما*(تفسير
الكبير"*
*കെട്ടുകളില്‍(ചരട് പോലോത്ത)ഊതി മന്ത്രിക്കല്‍ ശരീരത്തിനും ആത്മാവിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മാരണം പോലോത്തതാണങ്കില്‍ അത് വിരോധിക്കപ്പെട്ടതും എന്നാല്‍ ശരീരത്തിന്‍ ആത്മാവിനും ഗുണം കിട്ടുന്നതാണങ്കില്‍ അനുവദനീയവുമാണ്(റാസി)*__________🖼🖼🖼

*ABOO ZAHRA BATHOOL*
(9496210086)

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....