Saturday, March 10, 2018

കണ്ണേറും സിഹ്റും തീരുമാനമാവാത്ത വഹാബികൾ

🥢🥢🥢🥢🥢🥢🥢🥢🥢🥢🥢 കണ്ണേറും സിഹ്റും തീരുമാനമാവാത്ത വഹാബികൾ
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
        *മൗലവിയും വിദ്യാർത്ഥിയും*     
                     2⃣5⃣

.......................................................

*വിദ്യാർത്ഥി*📞: ഹലോ മൗലവി അല്ലെ.!?

*മൗലവി*📞: അതെ, ഹാ - എന്ത്യേ വിളിച്ചു.

 *വിദ്യാർത്ഥി*: ഞങ്ങൾ ഇവിടെ ഒരു തർക്കത്തിലാണ്. സംശയം തീർക്കാൻ വിളിച്ചതാ.

*മൗലവി*: എന്താ മുബശ്ശിറേ  അൻ്റെ സംശയം.?

*വിദ്യാർത്ഥി*: കണ്ണേറ്, സിഹ്റ് എന്നിവ ഫലിക്കുമോ.? അതിൽ യാഥാർത്ഥ്യം ഉണ്ടോ ?.

 *മൗലവി*: അത് ഇപ്പോൾ.... ഒരു പ്രശ്നാ -
ഫലിക്കുമോ ഇല്ലയോ എന്നതിൽ മുജാഹിദ്പണ്ഡിതന്മാർ വ്യത്യസ്ത അഭിപ്രായക്കാരാണ്.

 *വിദ്യാർത്ഥി*: ഞാൻ ഇപ്പോൾ എന്താ പറയേണ്ടത് - ?

*മൗലവി*: കണ്ണേറ് സത്യമാണെന്ന് ഹദീസിൽ വന്നിട്ടുണ്ട് - പക്ഷേ അങ്ങിനെ വെക്കുമ്പോൾ നമ്മുടെ തൗഹീദിൽ പ്രശ്നം വരും. പക്ഷേ ഹദീസ് തള്ളാനും നിവൃത്തിയില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്നം.

 *വിദ്യാർത്ഥി* അപ്പോൾ സിഹ്റോ.?

*മൗലവി*: അതും പ്രശ്നാ-  ഇതിൻ്റെ പേരിലല്ലേ കെ.എൻ.എമ്മിൽ പൊട്ടലും ചീറ്റലും തെറ്റി പോക്കും ഉണ്ടായത്. സുന്നികളുടെ മുമ്പിൽ നാം ആകെ നാണം കെട്ടിരിക്കുകയാണ്.

*വിദ്യാർത്ഥി*: ഏതായാലും ഇപ്പോൾ ഫോണിൽ പറഞ്ഞിട്ട് കാര്യം ഇല്ല. ഞാൻ ഇപ്പോൾ എന്താ പറയേണ്ടത്.

*മൗലവി*: നീ ഇപ്പോൾ ഒന്നും പറയണ്ട. എന്തെങ്കിലും പറഞ്ഞ് തടി സലാമത്താക്കിക്കാളാ-

*വിദ്യാർത്ഥി*: മൗലവീ - നിങ്ങൾ മരിക്കുന്നതിന് മുമ്പ് ഈ തൗഹീദിൻ്റെ കാര്യത്തിൽ ഉറച്ച ഒരു തീരുമാനത്തിൽഎത്തണം..... ഒ; കെ.  ഫോൺ വെക്കുന്നു.

*മൗലവി*: 😫😞
........................................
 __സുന്നികളെ മുശ്രിക്കും ,കാഫിറുമാക്കാൻ മത്സരിച്ചിരുന്ന മുജാഹിദുകൾ ഇന്ന് തൗഹീദിൻ്റെ നിർവ്വചനത്തിൽ എവിടെയും എത്താതെ ഉഴലുകയാണ്......._
 _വാളെടുത്തവൻ വാളാൽ_


.....................................................
 ✍ _Amjadi Al Arshadi Pang_

⚡⚡⚡⚡⚡⚡⚡⚡⚡⚡

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....