Tuesday, March 13, 2018

തറാവീഹ് വഹാബി വൈരുദ്ധ്യങ്ങൾ

💠💠💠💠💠💠💠💠
10 കോടി വേണ്ട;
വഷളാക്കരുത്.
🔽🔽🔽🔽🔽🔽🔽🔽
തറാവീഹ് വഹാബി വൈരുദ്ധ്യങ്ങൾ
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝
പേരോട് ഉസ്താദ് ലഘുലേഖാ ഖണ്ഡനം പൊടിപൊടിച്ചിരുന്ന കാലം.
10 കോടി രൂപ ഇനാം പ്രഖ്യാപിച്ചു കൊണ്ട് ഉസ്താദിന്റെ പേരും സിറാജുൽ ഹുദ അഡ്രസും വെച്ച് ഒരു ലഘുലേഖ പുറത്തിറക്കി.
5 ചോദ്യങ്ങളായിരുന്നു ഉള്ളടക്കം.

മൗലവിമാർ മറുപടിയുമായി ചാടി വീണു. "ആ കോടികൾ ഇങ്‌ തരൂ മിസ്റ്റർ പേരോട്" എന്നായിരുന്നു
അൽ ഇസ്‌ലാഹിൽ വന്ന ഒരു മറുപടിയുടെ തലവാചകം.

ഈ മറുപടിക്ക് ഉസ്താദ് കോടികൾ കൊടുത്തോ?
മൗലവിമാർ കോടികൾ വാങ്ങാൻ പോയോ?

പിന്നെ എന്ത് സംഭവിച്ചുവെന്നറിയണ്ടേ?പറയാം.
ആദ്യം ഒന്നാമത്തെ ചോദ്യവും അതിന് മൗലവിമാർ നൽകിയ മറുപടിയും ഒന്ന് വായിച്ചുനോക്കാം.

ചോദ്യം:1
"തറാവീഹ് 8 റക്അതാണ് എന്നതിന് ആധികാരികമായി എന്തെങ്കിലും തെളിവ് നൽകിയാൽ."
ഇതായിരുന്നു ചോദ്യം
മറുപടി:
"ബഹുമാനപ്പെട്ട ശൈഖ് അബൂസുഊദ് തന്റെ ശറഹുൽ കബീറിൽ പറഞ്ഞു നബി(സ)8 റക്അതല്ലാതെ (തറാവീഹ്) നിസ്കരിച്ചിട്ടില്ല."
 
      അൽ ഇസ്‌ലാഹ്
     പുസ്തകം 2 ലക്കം 1
         പേജ്:8

മറ്റൊരു മൗലവിയുടെ മറുപടി ഇങ്ങനെയാണ് :
"തറാവീഹ് എന്ന പേരിൽ ഇന്ന് നിസ്കരിക്കാറുള്ള റമളാനിലെ രാത്രി നിസ്കാരം എട്ട് റക് അതാണെന്നതിന് മുജാഹിദുകൾക്ക് മുകളിൽ പറഞ്ഞ തെളിവുകൾ മതി"
 
    അൽ ഇസ്‌ലാഹ്
    1996 സെപ്ത:പേജ് 2

തെളിവുകൾ(?) നിരത്തി തറാവീഹ് 8 റക് അത്താണെന്ന് സ്ഥിരപ്പെടുത്തിയ മൗലവിമാർ പക്ഷേ, കോടികൾ ആവശ്യപ്പെട്ട് സിറാജുൽ ഹുദയിൽ വരികയോ,ഉസ്താദിനെ സമീപിക്കുകയോ ചെയ്തില്ലെന്നറിഞ്ഞപ്പോൾ ഞാൻ ആലോചിച്ചു ഇത്രയും നല്ലൊരു അവസരം ഇനി മൗലവിമാർക്ക് കിട്ടുമോ?🤔 10 കോടി! പിന്നെ ഉസ്താദിന്റെ ആദർശ പോരാട്ടത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യാലോ?....
ഞാൻ മുജാഹിദിന്റെ പിന്നീടുള്ള പ്രതികരണങ്ങൾ അറിയാൻ അവരുടെ പ്രസിദ്ധീകരങ്ങൾ പരതി നോക്കിയപ്പോൾ അവർ കോടികൾ വാങ്ങാൻ വരാഞ്ഞതിന്റെ കാര്യം പിടികിട്ടി.ഈ തെളിവുകളൊന്നും തറാവീഹ് 8 ആണെന്ന് സ്ഥിരപ്പെടുത്താൻ പര്യാപ്തമല്ല എന്ന് അവർക്ക് തന്നെ ബോധ്യപ്പെട്ടു! എന്നല്ല തറാവീഹ് 8 റക് അത്താണെന്ന വാദം തന്നെ അവർ പിൻവലിച്ചി രിക്കുന്നു!!...🙆‍♂കോടികൾ വേണ്ട മാനം കാക്കാമല്ലോ എന്നാണ് മൗലവിമാരുടെ ചിന്ത.

2006 സെപ്തംബർ മാസം ശബാബ് വാരികയിൽ താറാവീഹിനെ കുറിച്ചു വന്ന ചോദ്യോത്തരം ശ്രദ്ധിക്കൂ...

"തറാവീഹ് എട്ടു റക്അത്, വിത്ർ മൂന്ന് റക്അത് എന്ന ധാരണ തന്നെ പൂർണ്ണമായി ശരിയല്ല...എട്ട് റക്അത് മാത്രമാണ് തറാവീഹ് എന്ന ധാരണയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല."
           
      ശബാബ് വാരിക 2006
      സെപ്ത:29, പേജ്:6
         
പേരോടിന്റെ കോടികൾ ഞങ്ങൾക്ക് വേണ്ടാ..🙏 ഞങ്ങൾ വഷളാകാതിരുന്നാൽമതി.

ബാക്കി 4 ചോദ്യങ്ങളുടെ അവസ്ഥ അറിയണ്ടേ? ആദ്യത്തെ 3 ചോദ്യത്തിനാണ് മറുപടി എഴുതിയത്,ആ മൂന്ന് മറുപടിക്കും ഇതേ പിൻവലിക്കൽ ഗതിയാണുണ്ടായത്.
അത് പിന്നെ പറയാം.

✍🏻 aboohabeeb payyoli
🔹🔹🔹🔺🔺🔹🔹🔹

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...