Tuesday, March 27, 2018

മയ്യിത്തിനുവേണ്ടിയുള്ള ദുആ:

*മയ്യിത്തിനുവേണ്ടിയുള്ള ദുആ:*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

➖➖➖➖➖
ഉമ്മു സലമ(റ)യില്‍ നിന്ന്‍ നിവേദനം حدثنا عبد الملك بن حبيب أبو مروان حدثنا أبو إسحق يعني الفزاري عن خالد الحذاء عن أبي قلابة عن قبيصة بن ذؤيب عن أم سلمة قالت دخل رسول الله صلى الله عليه وسلم على أبي سلمة وقد شق بصره فأغمضه فصيح ناس من أهله فقال لا تدعوا على أنفسكم إلا بخير فإن الملائكة يؤمنون على ما تقولون ثم قال اللهم اغفر لأبي سلمة وارفع درجته في المهديين واخلفه في عقبه في الغابرين واغفر لنا وله رب العالمين اللهم افسح له في قبره ونور له فيه :صحيح مسلم ,مشكاة 141,شرح المهذب 5/126

"മരണവേളയിലുള്ള എന്‍റെ ഭര്‍ത്താവായ അബൂസലമ(റ)ന്‍റെ അരികില്‍ നബി(സ)കടന്നുവന്നു തുറന്നു കിടന്ന കണ്ണ്‍ അടക്കുകയും ശേഷം റൂഹ് പിടിക്കപ്പെട്ടാല്‍ കണ്ണ്‍ അതിനെ പിന്തുടരുമെന്ന്‍ പറയുകയും ചെയ്തു.ചില ബന്ധുക്കള്‍ അസ്വസ്ഥതകാണിക്കാന്‍ തുടങ്ങിയപ്പോള്‍ നബി(സ)പറഞ്ഞു:നിങ്ങളുടെ ശരീരങ്ങള്‍ക്ക് നിങ്ങള്‍ നല്ലത് മാത്രം പ്രാര്‍ത്ഥിക്കുക.മലക്കുകള്‍ നിങ്ങള്‍ക്ക് ആമീന്‍ പറയുന്നുണ്ട്.ശേഷം അവിടെന്ന്‍ പ്രാര്‍ത്ഥിച്ചു.അല്ലാഹുവേ അബൂസലമക്ക് നീ മ...ാപ്പ് നല്‍കണേ.സന്മാര്‍ഗികളിലായി അദ്ദേഹത്തിന്‍റെ പദവി നീ ഉയര്‍ത്തുകയും അവര്‍ക്ക് നല്ലൊരു പ്രതിനിധിയെ നല്‍കുകയും ചെയ്യണമേ.ഞങ്ങള്‍ക്കും അവര്‍ക്കും മാപ്പരുളുകയും അദ്ദേഹത്തിന്‍റെ ഖബറിടം വിശാലവും പ്രഭാപൂരിതമാക്കുകയും ചെയ്യേണമേ"(മുസ്ലിം,മിശ്കാത്ത്)
കത്തപ്പുര (ഖുര്‍ആന്‍ പാരായണത്തിന്ന്‍ ഉണ്ടാകുന്ന പുര)
وعن البخاري تعليقا قال لمامات الحسن بن الحسن بن علي رضي الله عنه ضربت امرأته قبة-خيمة-علي قبره سنة
ഇമാം ബുഖാരി(റ)പറയുന്നു:"അലി(റ)പൌത്രന്‍ ഹസന്‍(റ)മരിച്ചപ്പോള്‍ അവരുടെ ഭാര്യം അദ്ദേഹത്തിന്‍റെ ഖബറിടത്തില്‍ ഖുബ്ബ (കത്തപ്പുര)നിര്‍മിച്ചു"
ഈ ഹദീസ് വിശദീകറിച്ച് കൊണ്ട് ബഹു മുല്ലാ അലിയ്യുല്‍ ഖാരി(റ)പറയുന്നത് കാണാം الظاهر انه لاجتماع الاحباب للذكر والقرائة وحضور الاصحاب للدعاء والمغفرة والرحمة :مشكاة 152
"കൂട്ടുകാരും സ്നേഹിതരും വന്ന്‍ മയ്യിത്തിന്ന്‍ ദുആ,ദിക്ര്‍,ഖുര്‍ആന്‍പാരായണം,ചെയ്യാന്‍ വേണ്ടിയായിരുന്നുഈ പുര നിര്‍മ്മിച്ചത്(മിശ്കാത്ത്)

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....