Wednesday, February 14, 2018

ശിർക്കിലേക്ക് മൂക്കുകുത്തി വീണ വഹാബീ നേതാക്കൾ!

ശിർക്കിലേക്ക് മൂക്കുകുത്തി വീണ വഹാബീ നേതാക്കൾ!
⚫⚫⚫⚫⚫⚫⚫⚫
മുജാഹിദ്
സ്ഥാപക നേതാക്കളും ബഹുദൈവ
ആരാധകരത്രെ❗
_________________________
വിസ്ഡം ഗ്രൂപ്പ് മുജാഹിദ് പുറത്തിറക്കിയ 'ജീവിതം എന്തിനു വേണ്ടി' എന്ന വിവാദ ലഘുലേഖയിൽ മുജാഹിദ് നേതാക്കളെ തന്നെ ബഹുദൈവ വിശ്വാസികളായി പരിചയപ്പെടുത്തുന്നതിലേക്കാണ് കാര്യങ്ങൾ എത്തിപ്പെട്ടത്.മുസ്ലിംകളെയാണ് ഉദ്ധേശിച്ചതെങ്കിലും ,ചക്കിന് വച്ചത് കൊക്കിന് കൊണ്ട അവസ്ഥയിലാണ് വഹാബി മതക്കാർ.
ലഘുലേഖ പേജ് 16ൽ നിന്ന്: "ദൈവ വിശ്വാസം തെറ്റായി മനസ്സിലാക്കപ്പെടുമ്പോൾ ബഹു ദൈവത്വം കടന്നു വരുന്നു. അല്ലാഹു അല്ലാത്തവരോടുള്ള പ്രാർത്ഥന,ഉറുക്ക്,
ഏലസ്... മാരണം, ജ്യോത്സ്യം...തുടങ്ങി ബഹുദൈവത്വത്തിന്റെ മുഖങ്ങൾ വ്യത്യസ്തമാണ്."
ഉറുക്ക് ചികിത്സക്ക് ഉപയോഗിക്കാമെന്നും
മാരണം (സിഹ്ർ) ഫലിക്കുമെന്നും വിശ്വസിക്കൽ ബഹുദൈവ വിശ്വാസമാണ് എന്നാണ് മുകളിൽ കൊടുത്ത ലഘുലേഖയിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഇനി ഇവ്വിശയകമായി കഴിഞ്ഞ കാല മൗലവിമാരുടെ നിലപാട് എന്തായിരുന്നുവെന്ന് നോക്കാം...അപ്പോൾ മനസിലാകും കേരളത്തിൽ ബഹുദൈവത്വത്തിന്റെ മുഖം ആർക്കൊക്കെ ഉണ്ടായിരുന്നുവെന്ന്.
1.ഉറുക്ക്
കെ.എം മൗലവി പഠിപ്പിക്കുന്നു:
"അല്ലാഹുവിന്റെ നാമങ്ങളെ കൊണ്ടും അവന്റെ വചനം കൊണ്ടും ഉള്ള ഉറുക്ക് മുതലായവ അതിൽ(വിരോധിക്കപ്പെട്ട തിവലത്തിൽ) പെടുകയില്ല.എന്തുകൊണ്ടെന്നാൽ ആപത്തുകൾ സംഭവിക്കുന്നതിന് മുമ്പ് തന്നെ തടുക്കുവാനായി അവയെ( അല്ലാഹുവിന്റെ നാമങ്ങളെയും വചനങ്ങളെയും )ഉപയോഗിക്കൽ ഹദീസുകളിൽ സ്ഥിരപ്പെട്ടിരിക്കുന്നു. ഇപ്പോൾ ഉറുക്കും മന്ത്രങ്ങളും താഴെ വിവരിക്കുന്ന മൂന്ന് ശർതുകളോട് കൂടിയായിരുന്നാൽ
ജാഇസാകുമെന്ന് തെളിയുന്നതാണ്.1.അല്ലാഹുവിന്റെ വചനം കൊണ്ടോ അവന്റെ നാമങ്ങളോ,ഗുണങ്ങളോ ആയിരിക്കുക.
2.അറബി ഭാഷയിലോ അർത്ഥമറിയുന്ന മറ്റേതെങ്കിലും ഭാഷയിലോ ആയിരിക്കുക 3.ഇവ സ്വന്തമായി ഒരു ഫലവും ചെയ്യില്ലെന്നും നേരെ മറിച് അല്ലാഹുവിന്റെ നിശ്ചയം അനുസരിച്ചു അവൻ ഫലം നല്കുന്നതാണെന്നും വിശ്വസിച്ചിരിക്കുന്നു."
(കെ.എം മൗലവിയുടെ
ഫത്വകൾ.പേ:16)
2.സിഹ്ർ(മാരണം)
മാരണം ഫലിച്ചാലുള്ള ചികിത്സ കെ.എം മൗലവി പഠിപ്പിക്കുന്നു.
"ഖുർആനിലെ ആയത്തുകൾ,അല്ലാഹുവിന്റെ നാമങ്ങൾ,ഗുണങ്ങൾ,നബി (സ)യിൽ നിന്ന് ലഭിച്ചിട്ടുള്ള പ്രാർത്ഥനകൾ എന്നിവയെകൊണ്ട് മേൽ പറഞ്ഞ അവസരങ്ങളിൽ മാരണമോ പിശാച് ബാധയോ ഏറ്റിട്ടുണ്ടെന്ന് വിചാരിക്കപ്പെടുന്ന അവസരങ്ങളിൽ ചികിത്സ നടതുന്നത് കൊണ്ട് ദോഷമില്ല."
(കെ.എം മൗലവിയുടെ
ഫത് വകൾ പേ:18)
അമാനി മൗലവി
പഠിപ്പിക്കുന്നു:
"സിഹ്ർ മനുഷ്യരിൽ ചില മാറ്റങ്ങളുണ്ടാക്കുകയും സിഹ്റുകാരന്റെ ഹിതപ്രകാരമുള്ള ചില മാറ്റങ്ങൾ മനുഷ്യന്റെ ഇന്ദ്രിയ ശക്തികളിൽ അവൻ ഉളവാക്കുകയും ചെയ്യുന്നു.അല്ലാഹുവിനോട് ശരണം തേടേണ്ടുന്ന കെടുതൽ തന്നെയാണിത്."
( വിശുദ്ധ ഖുർആൻ
വിവരണം.
അമ്മ ജുസു'ഉ
പേജ്:339)
കെ.എം മൗലവി, അമാനി മൗലവി കേരളത്തിലെ മുജാഹിദുകൾക്ക് മറക്കാൻ പറ്റാത്ത,സർവ്വ ഗ്രൂപ്പുകൾക്കും സർവാഗീകൃതരായ അവരുടെ രണ്ടു പണ്ഡിതന്മാരാണ്.
ഉറുക്ക്,
മാരണം എന്നീ വിഷയങ്ങളിൽ അവരുടെ നിലപാട് കണ്ടല്ലോ...
ഇനി ചിന്തിക്കൂ,
ഇപ്പോൾ മുജാഹിദ് ചെറുപ്പക്കാർ അമുസ്ലിംകളുടെ വീടുകളിലടക്കം കയറി വിതരണം ചെയ്യുന്ന ലഘുലേഖയിൽ പരിചയപ്പെടുത്തുന്ന ബഹു ദൈവത്വത്തിന്റെ മുഖം ആർക്കൊക്കെ യാണുള്ളത് എന്ന്.
വിവാദമായതോടെ, ലഘുലേഖ മുക്കാനോ, ഞങ്ങൾക്കറിയില്ലെന്ന് പറഞ്ഞൊഴിയാനോ കഴിയാതെ- തൊള്ളയിൽ കുടുങ്ങിയ അവസ്ഥയിലാണ് വഹാബിസം!

 അസ്ലംസഖാഫിപയ്യോളി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....