വഹാബി ഭീകര ചരിത്രം
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബ് (1155-1206)
ഹിജ്‌റ 1115 (1703) ല്‍ സഊദി അറേബ്യയിലെ നജ്‌ദിയന്‍ പട്ടണമായ ഉയൈനയില്‍ പ്രശസ്‌ത പണ്ഡിതനും ഖാളിയുമായിരുന്ന ശൈഖ് അബ്‌ദുല്‍ വഹാബിന്റെ മകനായി മുഹമ്മദ് ജനിച്ചു. ദുല്‍ ഖുവൈസിറത്തിന്റെ പരമ്പരയില്‍ പെടുന്ന വ്യക്തിയാണ് ഇബ്‌നു അബ്‌ദുല്‍ വഹാബ്.
ദുല്‍ ഖുവൈസിറത്തിന്റെ പരമ്പരയില്‍ ഇസ്‌ലാമിന് വെല്ലുവിളി ഉയര്‍ത്തുന്നവര്‍ കടന്ന്‌വരുമെന്ന് റസൂല്‍ മുമ്പേ പ്രവചിച്ചിട്ടുണ്ട്. ഒരു ഹദീസ് കാണുക: നബി (സ്വ) തങ്ങള്‍ ഒരു യുദ്ധം കഴിഞ്ഞ് തിരിച്ച് വന്നശേഷം മദീന പള്ളിയില്‍ വെച്ച് ഗനീമത്തു സ്വത്തുക്കള്‍ സ്വഹാബികള്‍ക്കിടയില്‍ വിഹിതം വെക്കുമ്പോള്‍ ദുല്‍ ഖുവൈസിറത്ത് നബി(സ്വ) യുടെ മുഖത്ത് നോക്കി മുഹമ്മദേ, നീ നീതി പാലിക്കുക.! എന്ന് പറയുകയും സ്വഹാബികള്‍ അദ്ദേഹത്തെ വധിക്കാന്‍ തുനിഞ്ഞപ്പോള്‍ നബി(സ്വ) അനുവദിക്കാതെ ഇപ്രകാരം പറഞ്ഞു. അയാള്‍ക്ക് ചില അനുയായികളുണ്ടാവും അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും നിസ്‌ക്കരിക്കുകയും നോമ്പനുഷ്‌ഠിക്കുകയും ചെയ്യുമെങ്കിലും വേട്ട മൃഗത്തില്‍ നിന്ന് അമ്പ് തെറിക്കും പ്രകാരം അവര്‍ ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോവും. (ബുഖാരി)
ദുല്‍ ഖുവൈസിറത്തിന്റെ 16-ാം പൗത്രനായിട്ടാണ് മുഹമ്മദ് ബ്‌നു അബ്‌ദുല്‍ പിറവിയെടുക്കുന്നത്. പരമ്പര ഇങ്ങനെവായിക്കാം. ദുല്‍ ഖുവൈസിറത്ത്, ഖുഹൈബ്, അലി, മുഹമ്മദ്, ഷാക്കിര്‍, റഈസ്, ബൈളാഅ്, ഉമര്‍, മുശ്‌രിഫ്, ബുറൈദ്, റാഷിദ്, അഹ്‌മദ്, മുഹമ്മദ്, അലി, സുലൈമാന്‍, അബ്‌ദുല്‍ വഹാബ്, മുഹമ്മദ്. ഇവരില്‍ പലരും പ്രമുഖ പണ്ഡിതന്മാരായിരുന്നുവെന്നാണ് ചരിത്രത്തില്‍ നിന്നും മനസിലാവുന്നത്.
പഠനകാലം:-
ചെറുപ്രായത്തിലേ വഴിപിഴച്ച സഞ്ചാരമായിരുന്നു. മുഹമ്മദിന്റെ ചെറുപ്രായത്തിലെ പ്രവര്‍ത്തനം കണ്ട് അദ്ദേഹത്തിന്റെ പിതാവായ ശൈഖ് അബ്‌ദുല്‍ വഹാബും സഹോദരനായ സുലൈമാനും മറ്റുപലരും അയാളെ ശപിക്കുകയും അപധ സഞ്ചാരത്തെ കുറിച്ച് അയാള്‍ക്കും സമൂഹത്തിനും താക്കീത് നല്‍കുകയും ചെയ്‌തിരുന്നു. പിതാവില്‍ നിന്നുള്ള പ്രാഥമിക പഠനത്തിനുശേഷം മദീനാ പള്ളിയിലെ ദര്‍സില്‍ മുഹമ്മദ് അല്‍പകാലം പഠിച്ചിട്ടുണ്ട്. 32 വയസ്സ് വരെ ഇബ്‌നു അബ്‌ദുല്‍ വഹാബ് വിദ്യാര്‍ത്ഥി ജീവിതം നയിച്ചു. മദീനാ പള്ളിയില്‍ ദര്‍സ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് പുത്തന്‍ മതപരിഷ്‌കരണ ചിന്താധാരകള്‍ അയാളില്‍ ഉറവയെടുക്കുന്നത്. ഇബ്‌നു തീമിയ്യയുടെ ആശയങ്ങളില്‍ ആകൃഷ്‌ടനായ മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബ്, പരന്ന വായനയിലൂടെ ഇബ്‌നു ഖയ്യിമിന്റെ പുസ്‌തകം വഴിയാണ് തന്റെ പ്രസ്ഥാനത്തിന് അടിത്തറപാകിയത്.
പിതാവിന്റെ പാണ്ഡിത്യത്തേയും ജന സ്വാധീനത്തെയും മുതലെടുത്ത് തന്റെ പ്രസ്ഥാന പ്രചരണത്തിന് പ്ലാറ്റ് ഫോം കണ്ടെത്തിയ മുഹമ്മദ് ബ്‌നു അബ്‌ദുല്‍വഹാബിന് ലക്ഷ്യം പൂര്‍ത്തീകരിക്കാനായില്ല. എങ്കിലും ഈ കുറുക്കുവഴിതേടലിലൂടെ വലിയ ഒരു അനുഗ്രഹമാണ് മുസ്‌ലിം ഉമ്മത്തിന് ലഭിച്ചത്. പ്രസ്ഥാനം സ്വന്തം പേരില്‍ അറിയപ്പെടുകയാണെങ്കില്‍ മുഹമ്മദിയ്യന്‍ പ്രസ്ഥാനമെന്നാവുമായിരുന്നു. ഇത് വലിയ തെറ്റിദ്ധാരണ വളര്‍ത്താന്‍ ഇട യാവും.
1143 ലാണ് വഹാബിയന്‍ ആശയങ്ങള്‍ക്ക് പ്രാസ്ഥാനിക രൂപം പ്രാപിക്കുന്നത്. 1150 ല്‍ സജീവമാവുകയും ചെയ്‌തു
സഊദി പിടിച്ചെടുക്കുന്നു:-
ആശയ പ്രചരണാര്‍ത്ഥം നജ്‌ദിലെ ദര്‍ഇയ്യയിലെത്തിയ മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബ് അവിടുത്തെ ഭരണാധികാരി ആലുസഊദുമായി ബന്ധപ്പെട്ടു. എതിര്‍പ്പുകള്‍ കാരണമായി ഭരണത്തില്‍ പിടിച്ച് നില്‍ക്കാന്‍ പ്രയാസപ്പെടുന്ന ഘട്ടത്തിലാണ് പ്രതിരോധ നിരനല്‍കി സഹായിക്കാമെന്നുള്ള വാഗ്‌ദാനവുമായി ഇബ്‌നു അബ്‌ദുല്‍ വഹാബ് ഇബ്‌നു സഊദുമായി (1229) കൂട്ടുകൂടുന്നത്. തന്റെ ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും ശിര്‍ക്ക് നിര്‍മാര്‍ജനത്തിനും എതിര്‍നില്‍ക്കില്ലെന്ന് ഇബ്‌നുസഊദിനോട് അംഗീകരിപ്പിച്ച് കരാറില്‍ ഒപ്പുവെപ്പിച്ചു. കള്ള പ്രവാചകനായ മുസൈലിമത്തുല്‍ കദ്ദാബിന്റെ നാടായ ദര്‍ഇയ്യയില്‍ വെച്ചാണ് (വഹാബിന്റെ ജന്മസ്ഥലം) വഹാബും ഇബ്‌നു സഊദുമായുള്ള കരാര്‍ ഉണ്ടാക്കിയത്. തൗഹീദിന്റെ പ്രചരണത്തില്‍ തന്നെ സഹായിച്ചാല്‍ സാമ്രാജ്യവികസനത്തില്‍ ഇബ്‌നു സഊദിനെ സഹായിക്കാമെന്ന് വഹാബ് ഉറപ്പ് നല്‍കിയ കരാറാണിത്. രാഷ്‌ട്രത്തിന്റെ മതകാര്യം വഹാബിനും ഭരണനേതൃത്വം ഇബ്‌നു സഊദിനും നല്‍കാന്‍ കരാര്‍ വ്യക്തമാക്കുന്നുണ്ട്. മുസൈലിമത്തുല്‍ കദ്ദാബിന്റെ കുടുംബമായ ബനൂഹനീഫ ഗോത്രക്കാരനും അക്കാലത്ത് കിഴക്കന്‍ അറേബ്യന്‍ രാജ്യങ്ങളിലെ ഭരണാധികാരിയും ആയിരുന്നു മുഹമ്മദ് സഊദ്. വഹാബിന്റെ മകളെ രാജാവ് മുഹമ്മദ് ബ്‌നു സഊദ് (മ.1765) വിവാഹം കഴിച്ചതോടെ ആ ബന്ധം സുദൃഢമായി.അറേബ്യയുടെ ചരിത്രകാരന്മാരില്‍ പ്രമുഖനായ ഫിലിപ്പ് കെ. ഹിമി ഇതിനെ മതവും വാളും തമ്മിലുള്ള വിവാഹം എന്ന് വിശേഷിപ്പിക്കുന്നുണ്ട്.(ഹിസ്റ്ററി ഓഫ് അറബ് 2001. പേജ്-740)
വഹാബി ആക്രമണ ഭീകരത:-
പ്രഥമഘട്ടത്തില്‍ ദര്‍ഇയ്യയിലെ ജാഹിലികളായ ബന്ധുക്കളെ ഒരുമിച്ച് കൂട്ടി ഒരു സമരമുന്നണിയുണ്ടാക്കുകയും തൗഹീദിന്റെ പുന:സ്ഥാപനമെന്ന പേരില്‍ മുസ്‌ലിംകളോട് യുദ്ധം ചെയ്യുകവഴി അവരെ കൊലചെയ്യുകയും കൊള്ളയടിക്കുകയും ചെയ്‌തു. ഗനീമത്ത് മുതല്‍ ആക്രമണാന്ത്യം സുലഭമായി ലഭിച്ചതിനാല്‍ ബന്ധുക്കള്‍ സമ്പന്നരാവുകയും വഹാബിസത്തിലേക്ക് ജനം ചേക്കേറുകയും ചെയ്‌തു. പരിസരപ്രദേശങ്ങള്‍ കീഴടക്കിയ ശേഷം ലഭിച്ച സമ്പത്ത് മുഴുവന്‍ ചെലവഴിച്ചത് ഇബ്‌നു അബ്‌ദില്‍ വഹാബിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. അവര്‍ യുദ്ധം ചെയ്‌ത് കീഴടക്കിയിരുന്ന പ്രദേശങ്ങളിലെ മുസ്‌ലിം പണ്ഡിതന്മാരെ കൊന്നൊടുക്കുകയും മഹാന്മാരുടെ മഖ്‌ബറകള്‍ ഇടിച്ചു നിരത്തി. കുത്‌ബ് ഖാനകള്‍ ഇടിച്ച് നിരത്തി. ഇസ്‌ലാമിക ചിഹ്നങ്ങളും ശിആറുകളും നാമാവശേഷമാക്കുകയും ചെയ്‌തു. മുസ്‌ലിംകളെ നിഷ്‌കരുണം വധിക്കുന്ന തന്റെ അനുയായികള്‍ക്ക് ഇഷ്‌ടംപോലെ സമ്പത്തും സ്വര്‍ഗവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. (താരീഖുല്‍ മംലകതുല്‍ അറബിയ്യ അസ്സഊദിയ്യ)
മക്കയെ ആക്രമിച്ചവര്:-
ഹി:1205 ല്‍ മക്കാ ഗവര്‍ണറായിരുന്ന ശരീഫ് ഗാലിബുമായി വഹാബികള്‍ യുദ്ധം ചെയ്യുകയും യുദ്ധത്തില്‍ അനേകം പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു. ഹി:1217-ല്‍ മക്കയുടെ പരിസരപട്ടണമായ ത്വാഇഫ് കീഴടക്കുവാന്‍ വഹാബികള്‍ തയ്യാറായി. ആ വര്‍ഷത്തിലെ ഹാജിമാരുടെ ബാഹുല്യം നിമിത്തം അവര്‍ യുദ്ധം ചെയ്യാതെ ത്വാഇഫില്‍ കഴിച്ച്‌കൂട്ടി. ഹാജിമാര്‍ തിരിച്ച് പോയപ്പോള്‍ അവര്‍ ത്വാഇഫ് കീഴടക്കി. വീണ്ടും മക്കയെ ലക്ഷ്യമാക്കി വഹാബി സൈന്യം മുന്നോട്ട് നീങ്ങി. വഹാബികള്‍ മക്കയില്‍ കടന്നയുടന്‍ മക്കാ ഗവര്‍ണര്‍ ശരീഫ് ഗാലിബ് ജിദ്ദയിലേക്ക് തന്റെ ആസ്ഥാനം മാറ്റി. 1218 മുഹര്‍റം മാസത്തിലാണ് വഹാബികള്‍ മക്കയില്‍ പ്രവേശിച്ചത്. 14 ദിവസം അവര്‍ പരിഭ്രാന്തി പരത്തി ആദര്‍ശത്തെ അടിച്ചേല്‍പിച്ചു. നിരസിച്ചവരെ വധിച്ചുകളഞ്ഞു. ശേഷം ജിദ്ദയിലേക്ക് മാര്‍ച്ച് ചെയ്‌തു. പക്ഷെ, ശരീഫ് ഗാലിബിനെ കീഴ്‌പെടുത്താന്‍ സാധിച്ചില്ല. ഒട്ടനവധി നിരപരാധികളെ വധിച്ച ശേഷം 7 ദിവസം ജിദ്ദയില്‍ താമസിച്ച് അവര്‍ റിയാദിലേക്ക് തിരിച്ചു.
മദീനയെയും വെറുതേ വിട്ടില്ല:-
രണ്ട് മാസ ശേഷം റബീഉല്‍ അവ്വലില്‍ ശരീഫ്‌ഗാലിബും ജിദ്ദാ ഗവര്‍ണറായിരുന്ന ശരീഫ് ബാഷയും സൈന്യസമേതം മക്കയില്‍ പ്രവേശിച്ചു. വഹാബികളെ പുറത്താക്കി ഭരണം തിരിച്ച് പിടിച്ചു. ഗതികെട്ട വഹാബികള്‍ മക്ക ഒഴിവാക്കി മദീന പിടിച്ചടക്കാന്‍ ശ്രമം തുടങ്ങി. പല മദീനാ ഗോത്രങ്ങളെയും അവര്‍ കയ്യിലാക്കി. മദീന വഴി വഹാബികള്‍ മക്കയിലേക്ക് ഭക്ഷണം കൊണ്ട് പോകുന്നതിനെ അവര്‍ ഉപരോധിച്ചു. ഇക്കാരണത്താല്‍ ശരീഫ് ഗാലിബിന് വഹാബികളുമായി ഉടമ്പടിയില്‍ ഏര്‍പ്പെടേണ്ടിവന്നു. തത്‌ഫലമായി മക്കയില്‍ പ്രവേശിക്കാനും ആശയപ്രചരണം നടത്താനും വഹാബികള്‍ക്കായി. മദീനയും മക്കയും വഹാബികളുടെ വിഹാരകേന്ദ്രമായപ്പോള്‍ അനേകം മഖ്‌ബറകളും ഖുബ്ബകളും ചരിത്രസ്‌മാരകങ്ങളും അവര്‍ ഇടിച്ചുനിരത്തി. 7 വര്‍ഷത്തോളം മക്കയിലും മദീനയിലും ഈ കിരാത താണ്ഡവം തിമര്‍ത്താടി
മക്കയെ മോചിപ്പിക്കുന്നു:
ഹി:1226 റമളാനില്‍ ഈജിപ്‌ത് ഭരണാധികാരി മുഹമ്മദലി ബാഷ വഹാബികളോട് യുദ്ധത്തിന് തയ്യാറായി. പക്ഷെ, വഹാബികളുടെ ചെറുത്ത് നില്‍പ് കാരണം അദ്ദേഹത്തിന് പിന്മാറേണ്ടിവന്നു. 1227 ല്‍ വീണ്ടും സന്നാഹങ്ങളുമായെത്തി. ഹിജാസ് കേന്ദ്രമാക്കി തന്ത്രപൂര്‍വ്വം വഹാബികളെ കീഴടക്കി. വഹാബികളുടെ മേലില്‍ വലിയ നികുതി ചുമത്തി. തുടര്‍ന്ന് മക്കയും മദീനയും ജിദ്ദയുമെല്ലാം മുസ്‌ലിംകള്‍ തിരിച്ചുപിടി ച്ചു.
സഊദ് വിടവാങ്ങുന്നു:
ദര്‍ഇയ്യത്തിന്റെ ഭരണാധികാരിയും ഇബ്‌നു അബ്‌ദുല്‍ വഹാബിന്റെ സഹകാരിയുമായിരുന്ന മുഹമ്മദ് സഊദ് 1229 ജമാദുല്‍ അവ്വലില്‍ മരണപ്പെട്ടു. ശേഷം ദര്‍ഇയ്യയിലെ വഹാബി ഭരണം ഏറ്റെടുത്ത് നടത്തിയത് സഊദിന്റെ മകന്‍ അബ്‌ദുല്ലയായിരുന്നു. മുഹമ്മദലി ബാഷ ഈജിപ്‌തില്‍ വന്ന ശേഷം ദര്‍ഇയ്യയിലെ വഹാബി നേതൃത്വവും ഭരണവും തകര്‍ക്കുന്നതിന് വേണ്ടി തന്റെ മകന്‍ ഇബ്രാഹീം ബാഷയുടെ നേതൃത്വത്തില്‍ സൈന്യത്തെ അയക്കുകയും ഹി:1232 സഊദിന്റെ മകനും ഇബ്രാഹീം ബാഷയും തമ്മില്‍ ശക്തമായ യുദ്ധം നടക്കുകയും ഇബ്രാഹീം ബാഷ വിജയം വരിക്കുകയും ചെയ്‌തു. 1235 ല്‍ അബ്‌ദുല്ലാഹിബ്‌നു സഊദിന് വധശിക്ഷ നല്‍കി. ശേഷം വഹാബികള്‍ ദര്‍ഇയ്യയില്‍ നിന്നും ഭരണകേന്ദ്രം റിയാദിലേക്ക് മാറ്റി. [മക്കയിലെ മുഫ്‌തിയായിരുന്ന അസ്സയ്യിദ് അഹ്‌മദ് ബ്‌നു സൈനി ദജ്‌ലാനി (റ) എഴുതിയ ഫിത്‌നതുല്‍ വഹാബിയ്യ യില്‍ നിന്ന് സംഗ്രഹം] 1818 ആവുമ്പോഴേക്ക് ഈ ഭരണത്തിന്റെ പ്രതാപം അവസാനിച്ചു. പല പ്രദേശങ്ങളും അന്യാധീനപ്പെട്ടു. ഇബ്‌നു സഊദ് വംശത്തില്‍ പിറന്ന അബ്‌ദുല്‍ അസീസ് (1880-1953) കുവൈത്തില്‍ പ്രവാസിയായിരിക്കേ അറേബ്യയുടെ ഭരണം തിരിച്ച്‌പിടിക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. മക്കയില്‍ ശരീഫ് ഹുസൈനേയും ഹായിലില്‍ ഇബ്‌നു റഷീദിനേയും തോല്‍പിച്ച് മുന്നേറി. അപ്പോഴും സൈനിക നീക്കങ്ങള്‍ക്ക് തുണയായത് വഹാബിയന്‍ ആശയങ്ങളാല്‍ പ്രചോദിതരായ സഹോദരന്മാര്‍ (ഇഖ്‌വാന്‍) തന്നെ. ഇന്നും അറേബ്യയില്‍ അധികാരത്തിലിരിക്കുന്ന സഊദി രാജവംശത്തിന് വഹാബിസത്തിന്റെ പിന്തുണയോടെയാണ് അടിത്തറയിട്ടത്. 1932, അറേബ്യയില്‍ എണ്ണ ഖനനം ആരംഭിക്കുന്നതിന്റെ ഒരു വര്‍ഷം മുമ്പായിരുന്നു ഈ ഭരണത്തിന് നാന്ദി കുറിച്ചത്
ത്വാഇഫിലും താണ്ഡവമാടുന്നു:
ഇസ്‌ലാമിന്റെ സിരാകേന്ദ്രമായ മക്കയും മദീനയും വിശ്വാസി രക്തങ്ങളാല്‍ ചെഞ്ചായമണിയിച്ചവര്‍ ത്വാഇഫിലും മുസ്‌ലിം കബന്ധങ്ങളെ കൊണ്ട് നൃത്തമാടി. ഹി:1217 ലാണ് വഹാബി സേന ത്വാഇഫിലെത്തിയത്. ത്വാഇഫിലെ താണ്ഡവ ഭീകരതയെ ചരിത്രകാരന്മാര്‍ കുറിക്കുന്നു.
They killed women, men and child saw, they even cut the babies in cradles... the streets turned into floods of blood.(advice for the wahabi)
കണ്ണില്‍ കണ്ട സ്‌തീകളെയും പുരുഷന്മാരെയും കുട്ടികളെയും അവര്‍ കശാപ്പ്‌ചെയ്‌തു. തൊട്ടിലില്‍ കിടക്കുന്ന പിഞ്ചോമനകളേയും അവര്‍ അറുത്തു. ത്വാഇഫ് നഗരവീഥികള്‍ രക്തപ്രളയം തീര്‍ത്തു.
they put sword three hundred and sixty seven men together with women and children on the hill., they made animals tremple on the bodies of martyrs and left them unburied to be eaten by teasts birds of prey for sixty days (ibid)
പുരുഷന്മാരും സ്‌ത്രീകളും കുട്ടികളുമായ 367 പേരെ ഒന്നിച്ച് അവര്‍ വാളിനു നല്‍കി. ആ രക്ത സാക്ഷികളുടെ ദേഹത്തിനു പുറത്തവര്‍ മൃഗങ്ങളുടെ ആല തീര്‍ത്തു. പിന്നീട് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇരയായി 60 ദിവസക്കാലം അവരെ അവിടെ ഉപേക്ഷിച്ചു. കൊള്ളയടിച്ച മുസ്‌ലിംകളുടെ സ്വത്ത് ഗനീമത്തായി ഓഹരിവെച്ചെടുത്തു. വിശുദ്ധ ഗ്രന്ഥങ്ങളെ അവര്‍ ചവിട്ടിയരച്ചു. leaves of those valuable book thrown around were so made that three was no space to step in the streats of taif (ibid)
തൂത്തെറിയപ്പെട്ട വിശുദ്ധ ഗ്രന്ഥങ്ങളുടെ താളുകള്‍ നഗരത്തില്‍ എങ്ങും കാണാമായിരുന്നു. ഒരു സ്ഥലം പോലും ഒഴിവായില്ല. ത്വാഇഫില്‍ വഹാബികള്‍ തീര്‍ത്ത രക്ത ചാലുകളെ കുറിച്ച് ഹറമിന്റെ ഔദ്യോഗിക ചരിത്രകാരന്‍ അഹ്‌മദ് സൈനി അദ്ദഹ്‌ലാനി എഴുതിയിട്ടുണ്ട്.
കര്‍ബല അക്രമിക്കുന്നു
1802 ഹി: 1216 ഒരു വമ്പിച്ച വഹാബി സൈന്യം കര്‍ബല അക്രമിച്ചു. ഈ ആക്രമണത്തെ കുറിച്ച് ഇ.കെ. മൗലവി എഡിറ്ററായ അല്‍ ഇത്തിഹാദ് പു.2,ലക്കം.7 1956 സെപ്‌തംബര്‍ 1 ല്‍ എഴുതുന്നു. 1801 ഏപ്രില്‍ 30-ാം തീയ്യതി പതിനായിരം വരുന്ന വഹാബികള്‍ കര്‍ബല അക്രമിച്ചു പട്ടണ വാസികളില്‍ ഒരു വിഭാഗത്തെ അവര്‍ കൊന്നൊടുക്കി. ഹുസൈന്‍ (റ) വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക് അനറബികളായ സന്ദര്‍ശകര്‍ വഴിപാട് കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും അവര്‍ ശേഖരിച്ചു.
1920 ഏപ്രില്‍ 20-ന് അങ്കാറയില്‍ ചേര്‍ന്ന ഒന്നാം ദേശീയ അസംബ്ലി കമാലിനെ താല്‍ക്കാലിക പ്രസിഡന്റായി തെരഞ്ഞെടുത്തു. 1922-ലെ അനാത്വൂലിലെ ഗ്രീക്ക് സൈനത്തോട് ശക്തമായി പൊരുതി വിജയം കണ്ടതോടെ തന്റെ അജണ്ടകള്‍ നടപ്പാക്കാനുള്ള സുവര്‍ണ്ണാവസരം മുസ്‌തഫാ കമാലിനു വീണു കിട്ടി. 600 വര്‍ഷക്കാലം നീണ്ടുനിന്ന ഉസ്‌മാനിയ്യാ ഖിലാഫത്തിനെ തച്ചുതകര്‍ത്ത് പകരം സാമ്രാജ്യത്വ അജണ്ടകള്‍ നടപ്പാക്കുകയായിരുന്നു അദ്ദേഹം.
മഹാന്മാരുടെ മഖ്‌ബറകളെല്ലാം നിലംപരിശാക്കുന്നു
ക്രി: 1807 ല്‍ വഹാബികള്‍ ഇറാഖില്‍ അലി(റ) വിന്റെ ജാറത്തിലേക്കാണ് തിരിച്ചത്.നബി(സ്വ) യുടെ വീട് വരെ അവര്‍ പൊളിച്ചുമാറ്റി.(രിസാലതുല്‍ ഔറാഖില്‍ ബാഗ്‌ദാദിയ്യ, പേജ്.15) ചരിത്ര സ്‌മാരകങ്ങളായ മസ്‌ജിദ് അബൂ ഖുബൈസ് ദാറുല്‍ ഖൈസറാന്‍ ഹിറാഗുഹ എന്നിവ പോലും അവര്‍ തകര്‍ത്തു.(ശിഹാബുദ്ദീന്‍ അഹ്‌മദുല്‍ ജാമി)
നബി (സ്വ), അബൂബക്കര്‍ (റ), അലി (റ), ഖദീജ (റ) തുടങ്ങിയവരുടെ ജന്മ സ്ഥല ഭവനങ്ങള്‍ നശിപ്പിച്ചു. (ഖുലാസതുല്‍ കലാം- സയ്യിദ് അഹ്‌മദ് സൈനി അദ്ദഹ്‌ലാനി)
മസ്‌ജിദുകളും സജ്ജനങ്ങളോട് ബന്ധപ്പെട്ട തിരുശേഷിപ്പുകളും വഹാബികള്‍ തകര്‍ത്തു. നബി(സ്വ) അബൂബക്കര്‍(റ), അലി(റ), ഖദീജ(റ) തുടങ്ങിയവരുടെ ജന്മസ്ഥാന ഭവനങ്ങള്‍ നിലംപരിശാക്കി. ഒരു കൂട്ടര്‍ കര്‍സേവ നിര്‍വ്വഹിക്കുമ്പോള്‍, മഹാത്മാക്കളെ പരിഹസിച്ച് ആക്ഷേപഗാനം പാടി താളമേളങ്ങളോടെ നൃത്തം വെക്കുകയാവും മറ്റൊരു കൂട്ടര്‍..
വഹാബിസം സാമ്രാജ്യത്വ സൃഷ്‌ടി
ക്രിസ്‌തീയ ഗൂഢാലോചനയുടെ സന്തതിയാണ് വഹാബിസം. മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബ് ബസ്വറയിലെത്തിയ 1724 ലാണ് ബ്രിട്ടീഷ് ചാരനായിരുന്ന ഹംഫര്‍ ബസ്വറയിലെത്തുന്നത്. ഇവര്‍ പരസ്‌പരം കണ്ട്‌മുട്ടി സുഹൃത്തുക്കളായി. ബ്രിട്ടീഷ് ചാരനായിരുന്ന ഹംഫര്‍ യുവാവായ നജ്‌ദിക്ക് ചാരവനിതകളെ താല്‍കാലിക ഇണകളായി ശയിക്കാന്‍ നല്‍കുകിയിരുന്നുവത്രെ. തുടര്‍ന്ന് ഹംഫറിന്റെ പ്രലോഭനത്തില്‍ വീണ ഇബ്‌നു അബ്‌ദില്‍ വഹാബ് ബ്രിട്ടന്റെ പരോക്ഷ സഹായത്തോടെ തന്റെ ആശയങ്ങള്‍ക്ക് പ്രചാരം നല്‍കി.
ഇന്ത്യന്‍ വഹാബിസം
സയ്യിദ് അഹ്‌മദാണ് വഹാബിസത്തിന്റെ വിത്ത് ഇന്ത്യയില്‍ പാകിയത്. 1822 ല്‍ ഹജ്ജ് ചെയ്യാനായി മക്കയിലെത്തിയതോട് കൂടെയാണ് വഹാബി ചിന്ത ഇദ്ദേഹത്തില്‍ മുളപൊട്ടിയത്. ഇദ്ദേഹം സജ്ജമാക്കിയ സൈന്യത്തിന്റെ മുഖദ്ദിമതുല്‍ ജൈശ് (മുന്നണിപ്പട) കമാണ്ടറായിരുന്നു ശാഹ് ഇസ്‌മാഈല്‍ ശഹീദ്. ബ്രിട്ടീഷുകാര്‍ക്കെതിരെയാണ് സയ്യിദ് അഹ്‌മദിന്റെ വിപ്ലവമെന്നാണ് പറയാറുള്ളത്. പക്ഷെ, ആദ്യഘട്ടങ്ങളില്‍ സിഖുകാര്‍ക്കെതിരെയും പിന്നീട് മുസ്‌ലിംകള്‍ക്കെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ ജിഹാദ്. വെള്ളക്കാരെ അദ്ദേഹത്തിന്റെ ജിഹാദ് ബാധിച്ചിരുന്നേയില്ല. മുഗള്‍ രാജവാഴ്‌ചയെ അനുകൂലിച്ചുവെന്ന അപരാധത്തിനാണു മുസ്‌ലിംകളെ കൊന്നൊടുക്കിയത്. ഇസ്‌മാഈല്‍ സാഹിബ് പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ മന്‍സ്വിബ് ഇമാമത്ത് ആഹ്വാനം ചെയ്‌തതിങ്ങനെ. അവരെ ഉന്മൂലനം ചെയ്‌ത് എറിയുന്നതാണ് ശരിയായ ഭരണം അവരെ പാടെ നശിപ്പിക്കുന്നതാണ് ശരിയായ ഇസ്‌ലാം. അധികാരം കൈയടക്കിയ എല്ലാവര്‍ക്കും കീഴ്‌പെടാമെന്നു ശരീഅത്ത് വിധിക്കുന്നില്ല. മര്‍ദ്ദനവും ഭീഷണിയും ഉപയോഗിച്ച് ഭരണംനടത്തുന്നവരുടെ മുമ്പില്‍ തലകുനിക്കുന്നതിനെ ദീന്‍ അനുവദിക്കുന്നില്ല. ഇതിന്റെ പേരില്‍ മുസ്‌ലിംകളെ ധാരാളം അദ്ദേഹവും കൂട്ടരും വധിക്കുകയും പരിക്കേല്‍പിക്കുകയും ചെയ്‌തു. സയ്യിദ് അഹ്‌മദിന്റെയും ശാഹ് മുഹമ്മദ് ഇസ്‌മാഈലിന്റെയും ലക്ഷ്യം ഇസ്‌ലാമിക രാഷ്‌ട്രമായിരുന്നുവത്രെ. നജ്‌ദിലെ വഹാബികളുടെ അതേ താല്‍പര്യം തന്നെ. സയ്യിദ് അഹ്‌മദ് എഴുത്തുകാരനോ പ്രസംഗികനോ അല്ലാത്തതിനാല്‍ ശിഷ്യനെ അദ്ദേഹം കണ്ടെത്തി. ഇദ്ദേഹത്തിന്റെ രചനകളിലൂടെയാണ് ഇന്ത്യന്‍ വഹാബിസം വളര്‍ന്നതും നിലനിന്നതും. ഗുരുവും ശിഷ്യനും 1813 പഠാണികളുമായുണ്ടായ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അങ്ങിനെയാണ് ശഹീദ് എന്ന പേരില്‍ അറിയപ്പെടുന്നത്. പിന്നീട് ഗ്രന്ഥങ്ങളിലാണ് വഹാബിസം ജീവിച്ചത്. 1857 ലെ ശിപായി ലഹളക്ക് ശേഷം ബ്രിട്ടീഷുകാര്‍ 1863-ല്‍ വഹാബികളെ നിശ്ശേഷം പരാജയപ്പെടുത്തി. സയ്യിദ് അഹ്‌മദിന്റെ (1786-1831) പിന്മുറക്കാരാണ് ഉത്തരേന്ത്യയിലെ അഹ്‌ലേ ഹദീസ്.
സലഫിസം
ഹിജാസ് ഒരു കാലത്തും ഒരു രാജാവിൻെറ കീഴിലായിരുന്നില്ല. കുറെ ഗോത്രങ്ങളും അതിന്റെ തലവന്മാരുമായിരുന്നു ഹിജാസ് പ്രവിശ്യ നിയന്ത്രിച്ചിരുന്നത് . പിന്നീട് ഇവരെല്ലാം ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ വരികയാണുണ്ടായത്. ആ കാലഘട്ടത്തിലും "അഹമ്മദ് ഇബ്നു ഹംബൽ" മുന്നോട്ട് വെച്ച യഥാർത്ഥ സലഫി ചിന്താ ധാര ശക്തമായിരുന്നു. ഇസ്ലാമിന്റെ ഫിലോസഫിക്കലായതും ഉന്നതവുമായ ചിന്താധാരയെ ആ സലഫികൾ മുറുകെ പിടിച്ചിരുന്നു. മദ്ഹബുകളിലൂടെ അവ തുടർന്നു വരികയും ചെയ്തു
1800 ന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ ഭരണത്തിന്റെ പിൻബലത്തൊട് കൂടി മൂന്ന് പ്രത്യാശാസ്ത്രങ്ങളെ ഇസ്ലാമിലേക്ക് തിരുകി കയറ്റി . ഇന്ത്യയിൽ ഖാദിയാനിസവും , പേർശ്യയിൽ ബഹായിസവും , ഹിജാസിൽ വഹാബിസവും .
ആ കാലഘട്ടത്തിലും യധാർത്ഥ സുന്നി സലഫിസത്തിന്റെ വക്താക്കളായവരെയെല്ലാം വഹാബികൾ ഓറിയന്റലിസ്റ്റുകളായും ഹദീസ് നിശേധികളായും പ്രഖ്യാപിച്ച് ഇസ്ലാമിനു പുറത്താണ് എന്ന് വിളിച്ച് പറഞ്ഞു.
"സലഫിസത്തെ" ഭരണകൂടത്തിന്റെ പിന്തുണയോട് കൂടി "മുഹമ്മദ് ഇബ്നു അബ്ദിൽ വഹാബെന്ന" ബ്രിട്ടീഷ് -ക്രിസ്തീയ ഏജന്റ് വിഴുങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് . ഖാദിയാനിസവും, ബഹായിസവും ബ്രിട്ടീഷ് ഭരണത്തിന്റെ തണൽ നഷ്ടമായപ്പോൾ ഇല്ലാതായെങ്കിലും ,
വഹാബിസത്തെ സംരക്ഷിക്കുന്ന ഒരു ഭരണകൂടത്തെയാണ് ബ്രിട്ടീഷുകാർ അവിടെ സ്ഥാപിച്ചത്. വഹാബിസത്തിന്റെ മൂന്ന് സംഭാവനകൾ
ആലു സുഊദികൾക്ക് അധികാരം കിട്ടി എന്നതും ,
ആലു വഹാബിനു ജുഡീഷ്യറിയുടെ നിയന്ത്രണം കിട്ടി എന്നതും, ലോകത്തിന്റെ മുന്നിൽ ഇസ്ലാമിനെ വികല ആശയങ്ങളുടെ കലവറ ആക്കാൻ പറ്റി
എന്നതുമാണ്.
മുഹമ്മദ് ഇബ്നു വഹാബ് കൊണ്ടുവന്ന ഇസ്ലാമിന് ,
റസൂൽ (സ അ) കൊണ്ടുവന്ന മാനവികതയുടെ ഇസ്ലാമുമായി ഒരു ബന്ധവും ഇല്ല. അല്ലാഹുവിനെ അവന്റെ സ്വിഫാത്തിൽ നിന്ന് അടർത്തി മാറ്റി ആകാശത്തിരിക്കുന്ന മൗലവി ആക്കി. അങ്ങനെ അല്ലാഹു ഒന്നാണ് എന്ന ശരിയായ ഏകദൈവത്വ വിശ്വാസത്തെ മൂന്നിലൊന്ന് എന്ന വികല ദൈവ വിശ്വാസ ഇസ്ലാമികമാക്കി.
അമൂർത്തമായ അല്ലാഹുവിനു കൈയും കാലും മുഖവും ഉണ്ടായി. മനുഷ്യനെ പൊലെ ചിന്തിക്കുന്ന മനുഷ്യന്റെ ന്യൂനതകൾ പേറുന്ന ഒരു അല്ലാഹുവിനെ മുസ്ലിം മനസ്സുകളിൽ പ്രതിഷ്ഠിക്കുകയും അത് അംഗീകരിക്കാത്തവരൊക്കെ മ്ലേച്ചന്മാരും കൊല്ലപ്പെടേണ്ടവരാണെന്നും വന്നു. ഇസ്ലാമിനു അത് വരെ അന്യമായിരൂന്ന
" തൗഹീദ് " എന്ന പദം ആയി ഇസ്ലാമിന്റെ അടിസ്ഥാനം.
"ഖുർആനൊ , നബിയൊ , സഹാബത്തൊ , മദ്ഹബുകളൊ ഉച്ചരിക്കാത്ത ഒന്നായി ഇസ്ലാമിന്റെ അടിസ്ഥാനം. "
ഇതിനൊക്കെ ചൂട്ട് പിടിക്കുന്ന ഒരു ഭരണകൂടം അവിടെ ഉണ്ടായതും, മക്ക, മദീന എന്നീ മുസ്ലിങ്ങളുടെ വൈകാരിക പ്രദേശങ്ങൾ അവിടെ ആയതും ലോകത്തിലെ മുസ്ലിങളെ മുഴുവൻ ക്രിസ്തീയ നിർമ്മിതിയായ വഹാബിസത്തിന്റെ കീഴിൽ കൊണ്ട് വരാൻ അവർക്ക് സാധിച്ചു. ഹജ്ജിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക് ഇതിന്റെ പ്രചാരണത്തിനു മാറ്റി വെക്കാനും അവർക്ക് പറ്റി.
ഈ പരിതാപകരമായ സ്ഥിതി വിശെഷത്തിൽ നിന്നും ഇസ്ലാമിനെ തിരിച്ചെടുക്കണം എങ്കിൽ സുന്നിസത്തിലേക്കുള്ള തിരിച്ചു പോക്ക് അനിവാര്യമാണ്. അല്ലാഹുവിന്റെ വചനങ്ങൾ തുച്ചവിലക്ക് വിൽക്കുന്ന കാലത്തോളം ഇസ്ലാമും മുസ്ലിങ്ങളും ലോകത്തിന്റെ മുന്നിലെ കാട്ടാളന്മാരയി തുടരുക തന്നെ ചെയ്യും ..

No comments:
Post a Comment