Thursday, February 15, 2018

ദാത് അൻവാതും ബറകത്തും

Visionofahlussunna . blogspot. com "സുന്നീ ആദർശ സമാഹാരം "

ദാത് അൻവാതിന്റെ ശിർക്കൻ തട്ടിപ്പുകളുമായി വഹാബികൾ
ഉംറക്ക് പോയ ചിലർ ,സൗദിയിലെ ഒരു മരത്തെ ചുംബിച്ചതും ജെസിബി ഉപയോഗിച്ച് മരം പിഴുതെടുത്തതുമായ വീഡിയോ ആണ് വഹാബീ ആലയത്തിലെ ചൂടൻ വിഭവം!.ലോകത്തുള്ള സർവ്വ മഖ്ബറകളും ബർകത്തെന്ന പുണ്യകർമ്മവും ലക്ഷ്യമാക്കി - വഹാബിയൻ JCB മുജാഹിദ് മനസുകളിൽ താണ്ഡവമാടാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല! മരത്തെ ചുംബിക്കുക പോയിട്ട് കെട്ടിപ്പിടിച്ചാൽ പോലും -ശിർക്കാകുന്നതെങ്ങിനെയെന്ന് വിവരിക്കാൻ കഴിയാതെ കുഞ്ഞാടുകൾ മൗലിവിമാർക്കെതിരെ ദീനരോധനം മുഴക്കിയെങ്കിലും- മേലേന്ന് കിട്ടിയ മുറിയൻ ടെക്സ്റ്റുകളുമായി അവസാന നിമിഷം അവരും നജ്ദിയൻ ഘോഷയാത്രയിൽ അണിചേർന്നു!.
ഒരു മരത്തെ ചുംബിച്ചാൽ തെറിച്ചു പോകാൻ മാത്രം ബലഹീനമാണോ നിങ്ങളുടെ തൗഹീദെന്ന ചോദ്യം ആരോപകരിൽ പോലും ചിരി പടർത്തി. സംഗതി ഒരു നിലക്കും ക്ളച്ചു പിടിക്കാതെ വന്നപ്പോൾ- ലഭ്യമായ ഹദീസിലേക്ക് മടങ്ങാൻ തന്നെ മൗലവിമാർ തീരുമാനിച്ചു.അങ്ങിനെയാണ് ദാത്ത് - അൻവാത്ത് പൊടി തട്ടി എടുത്തത്.എന്താണ് സംഭവമെന്ന് പോലും പുടുത്തം കിട്ടാത്ത കുഞ്ഞാടുകൾ മൗലവിമാർ കൊടുത്ത ഹദീസെടുത്ത് വീശി! ഹദീസിന്റെ ആധികാരിക വിശദീകരണം ചോദിച്ചപ്പോൾ -
PM ൽ നോക്കാനായി മറുപടി.വന്നതാകട്ടെ JCB യുടെ വീഡിയോയും! ഹദീസ് വിശദീകരിക്കാൻ JCBയോ - അതോ ,പ്രാർത്ഥനയുടെ ഇത്രയും നാളത്തെ മുജാഹിദ് നിർവചനം പൊളിച്ചടുക്കാൻ ,മുജാഹിദ് നേതാവ് സകരിയ്യ സലാഹി കൊണ്ടുവന്ന JCB [മനുഷ്യ കഴിവിന്നതീതമായ സഹായതേട്ടം JCBയോട് ശിർക്ക്!] യാണോന്നറിയാതെ ശങ്കിച്ച് നിന്നപ്പോൾ - ആപ്പീസീന്ന് കിട്ടിയ ടെക്സ്റ്റ് മെസേജ് എല്ലാ ശങ്കയും തീർത്തു! അത് താഴെ കൊടുക്കുന്നു!!!
ശിർക്ക് കർമത്തിലും വരുമെന്നും ബറക്കത്തെടുക്കല് ശിര്ക്കാണെന്നും സമർത്ഥിക്കാൻ മുജായിദ് മൗലവിമാര് വളരെ കഷ്ടപ്പെട്ട് തപ്പി എടുത്തതാണിത്.
അതു കൊണ്ട് ,ശിർക്ക് എന്നാൽ എന്താണ് ,ബർകത്തെടുക്കൽ അംഗീകരിച്ച മൗലവിമാർ മുശ്രിക്കാണോ.... തുടങ്ങിയ യാതൊരു ചോദ്യവും ചോദിച്ച് അവരെ എടങ്ങേറാക്കരുത്😀😀😀
===================================================
👇👇👇👇👇👇👇👇👇👇👇👇👇👇👇
ഇലാഹാണെന്ന് വിശ്വസിച്ച് കൊണ്ട് ചോദിച്ചാല് മാത്രമേ ശിര്ക്ക് വരുകയുള്ളൂ എന്ന മുസ്ലിയാക്കന്മാരുടെ വാദം നബി(സ)യുടെ വാക്ക് കൊണ്ട് പൊളിയുന്നത് കാണുക
ﻋَﻦْ ﺍﻟﺰُّﻫْﺮِﻱ , ﺃَﻥَّ ﺃَﺑَﺎ ﻭَﺍﻗِﺪ ﺍﻟﻠَّﻴْﺜِﻲّ , ﻗَﺎﻝَ : ﺧَﺮَﺟْﻨَﺎ ﻣَﻊَ ﺭَﺳُﻮﻝ ﺍﻟﻠَّﻪ ﺻَﻠَّﻰ ﺍﻟﻠَّﻪ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗِﺒَﻞ ﺣُﻨَﻴْﻦ , ﻓَﻤَﺮَﺭْﻧَﺎ ﺑِﺴِﺪْﺭَﺓٍ , ﻗُﻠْﺖ : ﻳَﺎ ﻧَﺒِﻲّ ﺍﻟﻠَّﻪ ﺍِﺟْﻌَﻞْ ﻟَﻨَﺎ ﻫَﺬِﻩِ ﺫَﺍﺕ ﺃَﻧْﻮَﺍﻁ ﻛَﻤَﺎ ﻟِﻠْﻜُﻔَّﺎﺭِ ﺫَﺍﺕ ﺃَﻧْﻮَﺍﻁ ! ﻭَﻛَﺎﻥَ ﺍﻟْﻜُﻔَّﺎﺭ ﻳَﻨُﻮﻃُﻮﻥَ ﺳِﻠَﺎﺣﻬﻢْ ﺑِﺴِﺪْﺭَﺓٍ ﻳَﻌْﻜُﻔُﻮﻥَ ﺣَﻮْﻟﻬَﺎ . ﻓَﻘَﺎﻝَ ﺍﻟﻨَّﺒِﻲّ ﺻَﻠَّﻰ ﺍﻟﻠَّﻪ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ : " ﺍﻟﻠَّﻪ ﺃَﻛْﺒَﺮ ! ﻫَﺬَﺍ ﻛَﻤَﺎ ﻗَﺎﻟَﺖْ ﺑَﻨُﻮ ﺇِﺳْﺮَﺍﺋِﻴﻞ ﻟِﻤُﻮﺳَﻰ : ﺍِﺟْﻌَﻞْ ﻟَﻨَﺎ ﺇِﻟَﻬًﺎ ﻛَﻤَﺎ ﻟَﻬُﻢْ ﺁﻟِﻬَﺔ , ﺇِﻧَّﻜُﻢْ ﺳَﺘَﺮْﻛَﺒُﻮﻥَ ﺳُﻨَﻦ ﺍﻟَّﺬِﻳﻦَ ﻣِﻦْ ﻗَﺒْﻠﻜُﻢْ
"അബു അബുവാഖിദ് ലയ്സി (റ)വില് നിന്നും നിവേദനം : ഞങ്ങള് റസൂലുല്ലാഹി(സ)യുടെ കൂടെ ഹുനൈന് യുദ്ധത്തിന് പുറപ്പെട്ടു. മുശ്രിക്കുകള്ക്ക് ബറക്കത്തിനു വേണ്ടി അവരുടെ ആയുധങ്ങള് കെട്ടി തൂക്കുന്നതിനും ഭജനമിരിക്കുന്നതിനുമായി ദാതുഅന്വാത് എന്ന പേരില് അറിയപ്പെട്ടിരുന്ന ഒരു ഇലന്തമരം ഉണ്ടായിരുന്നു. അതിനടുത്തെത്തിയപ്പോൾ ഞങ്ങള് നബി (സ)യോട് പറഞ്ഞു: അല്ലയോ അല്ലാഹുവിന്റെ നബിയേ.,അവര്ക്കുള്ളതുപോലെ ഞങ്ങള്ക്കും ഒരു ദാത്തു അന്വാത്ത് നിശ്ചയിച്ചു തരിക. അപ്പോള് നബി (സ)പറഞ്ഞു : അല്ലാഹു അക്ബര് .ഇത് മൂസയോട് ബനൂ ഇസ്രാഈല്യര് അവര്ക്ക് പല ഇലാഹുകളുള്ളത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതിന് തുല്യമാണിത്. നിശ്ചയം നിങ്ങള്ക്ക് മുമ്പുള്ളവരുടെ ചര്യയെ നിങ്ങള് പിന്തുടരുക തന്നെ ചെയ്യുന്നതാണ് . ( തിര്മുദി )
ഇവിടെ സഹാബികള് ആ മരത്തെ ഇലാഹാണെന്ന് വിശ്വസിച്ച് കൊണ്ട് തേടിയോ മുസ്ലിയാക്കന്മാരെ...ഇല്ലല്ലോ. എന്നിട്ടും എന്തെ നബി(സ) അത് ഇലാഹാക്കലാണ് എന്ന് പറഞ്ഞത്..? യുദ്ധത്തില് വിജയിക്കുവാന് വേണ്ടി കാര്യകാരണബന്ധങ്ങള്ക്ക് അതീതമായി സൃഷ്ട്ടികളില് നിന്നും ഗുണംപ്രതീക്ഷിച്ചപ്പോള് ആ സൃഷ്ടികളില് ഇലാഹിന്റെ ഗുണങ്ങള് പ്രതീക്ഷിക്കയാണ് അവര് ചെയ്തത്. അത്തരത്തില് കാര്യകാരണബന്ധങ്ങള്ക്ക് അതീതമായി ഗുണദോഷങ്ങള് ചെയ്യാന് കഴിവുള്ളവന് അല്ലാഹു മാത്രമാണ്. അതുകൊണ്ട് തന്നെ അവര് ഏകനായ ഇലാഹില് അവര് പങ്ക് ചേര്ത്തു.. അതാണ് ഇലാഹാക്കി എന്ന് നബി(സ) പറഞ്ഞത്.
അപ്പോൾ ആ തേട്ടം തന്നെ ശിർക്കായി. അവിടെ മുശ്രികീങ്ങൾ മരത്തെ ഇലാഹാണെന്നു വിശ്വസിച്ചിട്ടില്ല, മരത്തെ ആരാധിച്ചിട്ടില്ല. അവർ ബറകത്ത് എടുക്കുക മാത്രമാണ് ചെയ്തത്..
===================================================
👆👆👆👆👆👆👆👆👆👆👆👆👆👆👆
മറുപടി-
വന്നു വന്ന് തട്ടിപ്പിന്റെ ' പര്യായം തന്നെ മുജായിദ് എന്നായിട്ടുണ്ട്..
അങ്ങനെ ദാത്ത് അന്വാത്തിനെ കുറിച്ച് നബി (സ) യോട് സ്വഹാബാക്കൾ ചോദിച്ചപ്പോൾ ആ ചോദ്യം തന്നെ ശിർക്കായി എന്നും അവർ മുശ്രികീങ്ങളായി എന്നുമുള്ള മുജായിദിന്റെ കണ്ടുപിടിത്തം കൊള്ളാം..
അല്ലെങ്കിലും സ്വാഹാബാക്കളെ പോലും മുശ്രികീങ്ങളാക്കാൻ ശ്രമിക്കുന്ന നിങ്ങൾ പിന്നെ ഞങ്ങൾ സുന്നികളെ മുശ്രികീങ്ങൾ എന്ന് വിളിച്ചില്ലെങ്കിലല്ലേ അത്ഭുതം ഉള്ളൂ.. :p
എന്തായാലും നിങ്ങളുടെ തട്ടിപ്പ് നടക്കില്ല മുജായിദേ..
ഇനി മറുപടി പറയൂ..
മുകളിലെ ഇബാറത്തിൽ മുശ് രിഖുകള് " ബറക്കത്തിന്ന് വേണ്ടി " ആയിരുന്നു ദാത് അന്വാത് എന്ന പേരിൽ ഒരു മരത്തെ നിശ്ചയിച്ചിരുന്നത് എന്ന് പറഞ്ഞുവല്ലോ❓❓
ആ ഇബാറത്തിൽ ബറക്കത്തിന്ന് വേണ്ടി മാത്രമായിരുന്നു എന്നത് എവിടെ ❓❓❓
കാണിക്കൂ,, അത് എത് വാക്കിനുള്ള അർത്ഥമാണ്..❓❓
മുജായിദ് ആപ്പീസിൽ നിന്ന് കിട്ടുന്നത് ഇങ്ങനെ പോസ്റ്റു ചെയ്തു ഞങ്ങളെ പൊട്ടീസാക്കാന് നോക്കണ്ട..
മക്കാ മുശ്രികീങ്ങൾ ആ മരത്തെ ആരാധിച്ചിരുന്നു.. അതുകൊണ്ടാണ്- അവർക്കുള്ളതുപോലെ- എന്ന് സഹാബികൾ ആവശ്യപ്പെട്ടപ്പോൾ ,നിങ്ങൾ മൂസാനബിയുടെ ജനത മാടിനെ ആരാധ്യനാക്കാൻ ആവശ്യപ്പെട്ടതിന് തുല്യമാകും ഈ ചോദ്യവും എന്ന് നബി (സ) പറയാൻ കാരണം..
മാത്രവുമല്ല, ആ ചോദിച്ച സ്വഹാബാക്കൾ ഇസ്ലാം മതത്തിലേക്ക് കടന്നു വന്ന ഉടൻ ആയിരുന്നു അങ്ങനെ ആവശ്യപ്പെട്ടിരുന്നത്...
ഞങ്ങൾ നിങ്ങളെ പോലെ തൊള്ള ബഡായി അല്ല തെളിവാക്കുന്നതു. മഹാനായ റാസി റഹ്മത്തുല്ലാഹി അലൈഹി തന്നെ പറയട്ടെ;
: ﺍﻟﺮﺍﺑﻊ : ﺳﺄﻝ ﻗﻮﻡ ﻣﻦ ﺍﻟﻤﺴﻠﻤﻴﻦ ﺃﻥ ﻳﺠﻌﻞ ﻟﻬﻢ ﺫﺍﺕ ﺃﻧﻮﺍﻁ ﻛﻤﺎ ﻛﺎﻥ ﻟﻠﻤﺸﺮﻛﻴﻦ ﺫﺍﺕ ﺃﻧﻮﺍﻁ ، ﻭﻫﻲ ﺷﺠﺮﺓ ﻛﺎﻧﻮﺍ ﻳﻌﺒﺪﻭﻧﻬﺎ ﻭﻳﻌﻠﻘﻮﻥ ﻋﻠﻴﻬﺎ ﺍﻟﻤﺄﻛﻮﻝ ﻭﺍﻟﻤﺸﺮﻭﺏ ، ﻛﻤﺎ ﺳﺄﻟﻮﺍ ﻣﻮﺳﻰ ﺃﻥ ﻳﺠﻌﻞ ﻟﻬﻢ ﺇﻟﻬﺎً ﻛﻤﺎ ﻟﻬﻢ ﺁﻟﻬﺔ
മുശ്രികീങ്ങൾ ധാതു അൻവാത്തിനെ ആക്കിയത് പോലെ മുസ്ലിങ്ങളിൽ പെട്ടവർ ധാതു അൻവാത്തിനെ ഞങ്ങൾക്ക് വകവെച്ചു തരാമോ എന്നാണു റസൂൽ (സ) യോട് ചോദിച്ചത്. ധാതു അൻവാത്തു എന്നത് ഒരു മരമാണ്, അവർ ആ മരത്തെ ആരാധിച്ചിരുന്നു, മാത്രമല്ല ഭക്ഷണങ്ങളും പാനീയങ്ങളും ഒക്കെ ആയി അവിടെ ഭജന ഇരിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇത് മൂസ നബി (അ.സ) മിനോട് ബനൂ ഇസ്രാഈല്യര് മാടിനെ ഇലാഹാക്കിയത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതു പോലെ ആണ്..
ഇമാം റാസിയെന്നല്ല, ആര് പറഞ്ഞാലും വേണ്ടില്ല- വഹാബി പിടിച്ച മുയലിന് 3 ചെവി എന്ന ശൈലിയും ,ലോക മുസ്ലിംകളെ മുശ്രിക്കാക്കാനുള്ള പേറ്റന്റ് വഹാബികൾക്ക് സ്വന്തമാണെന്നുള്ള അഹങ്കാരവും ആദർശത്തിന്റെ പൊൻ തൂവലായി നിങ്ങളുടെ തലയിൽ തന്നെ ഇരിക്കട്ടെ! മുശ്രിക്കുകൾ പ്രസ്തുത മരത്തെ ആരാധിച്ചിരുന്നു എന്നത് വിദഗ്ദമായി വെട്ടിമാറ്റി- അത് മുസ്ലിംകളുടെ തലയിലൊട്ടിക്കാനുള്ള നിങ്ങളുടെ വിഫല ശ്രമത്തിൽ നിന്ന് തന്നെ ,നിങ്ങളുടെ കൂറും സ്നേഹവും ആരോടാണെന്നത് വളരെ വ്യക്തമാണ്!
ഇനി- ബറക്കത്തെടുക്കല് ശിര്ക്കാണോ എന്നു പരിശോധിക്കാം..
നബി (സ)യുടെ വിയര്പ്പു കൊണ്ടും മുടി കൊണ്ടും തുപ്പലു കൊണ്ടുമൊക്കെ സഹാബികള് ബര്ക്കത്തെടുത്തിരുന്നതായി ധാരാളം ഹദീസുകളില് കാണാം..
അതെല്ലാം ഇവിടെ പരാമര്ശിക്കുന്നില്ല. മഹാന്മാർ സ്പര്ശിച്ച വസ്ത്രം ബർകത്തുദ്ദേശിച്ച് കഫൻ തുണിയിൽ ഉള്പെടുത്തുന്നതിന് നബി(സ) തന്നെ പ്രോത്സാഹനം നല്കിയിട്ടുണ്ട്.
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു..
ഉമ്മു അത്വിയ്യ (റ) യിൽ നിന്നും നിവേദനം :അവർ പറയുന്നു. നബി(സ) യുടെ പുത്രി വഫാത്തായപ്പോൾ നബി(സ) ഞങ്ങളെ സമീപിച്ച് ഇപ്രകാരം പറഞ്ഞു. " അവരെ നിങ്ങൾ മൂന്നോ അഞ്ചോ നിങ്ങള്ക്ക് അഭിപ്രായമുണ്ടെങ്കിൽ അതിലധികമോ പ്രാവശ്യം താളി ഉപയോഗിച്ച് കുളിപ്പിക്കുക. അവസാനത്തെ കഴുകലിൽ കർപ്പൂരവും ഉപയോഗിക്കണം. കുളിപ്പിക്കൽ കഴിഞ്ഞാൽ എന്നെ നിങ്ങൾ വിവരം അറിയിക്കുകയും വേണം.". കുളിപ്പിക്കൽ കഴിഞ്ഞപ്പോൾ ഞങ്ങൾ നബി(സ)യെ വിവരം അറിയിച്ചു. അപ്പോൾ നബി(സ) അവിടത്തെ വസ്ത്രം ഞങ്ങളെ ഏല്പിച് അത് അവരുടെ ശരീരത്തെ സ്പര്ശിക്കുന്ന അടിവസ്ത്രം ആക്കാൻ ഞങ്ങളെ നിർദ്ദേശിച്ചു.അരയുടുപ്പ് എന്നാണ് മഹതി ഉദ്ദേശിക്കുന്നത് .(ബുഖാരി 1175)
പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജർ(റ) എഴുതുന്നു:
സദ് വ്രതരുടെ ആസാറുകൾ കൊണ്ട് ബറക്കത്തെടുക്കുന്നതിന്റെ അടിസ്ഥാന പ്രമാണമാണ് പ്രസ്തുത ഹദീസ്.(ഫത് ഹുൽ ബാരി 4/270).
ഇമാം നവവി (റ) എഴുതുന്നു:
നബി(സ) യുടെ വസ്ത്രം മകളുടെ ശരീരത്തെ സ്പർശിക്കുന്ന വസ്ത്രമാക്കുന്നതിലുള്ള തത്വം അതുകൊണ്ട് മകൾക്ക് ബറക്കത്ത് ലഭ്യമാക്കലാണ്. അതിനാല് സദ് വ്രതരുടെ ആസാറുകൾ കൊണ്ടും അവരുടെ വസ്ത്രങ്ങളെ കൊണ്ടും ബറക്കത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. (ശർഹുമുസ്ലിം 3/353).
നബി(സ) യിൽ നിന്ന് നേരിട്ട് ദീൻ മനസ്സിലാക്കിയ സ്വഹാബത് (റ) മരിച്ചാൽ കഫൻ ചെയ്യുന്നതിനായി നബി(സ) യുടെ വസ്ത്രം ചോദിച്ചു വാങ്ങിയിരുന്നതായും ഹദീസിൽ വന്നിട്ടുണ്ട്.
ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ രേഖപ്പെടുത്തിയ മറെറാരു സംഭവം കാണുക.
സഹ്ൽ(റ) വിൽ നിന്നു നിവേദനം: "ഒരു പുതിയ വസ്ത്രവുമായി ഒരു സ്ത്രീ നബി(സ) യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു.: " നബിയേ, അങ്ങേക്ക് ധരിപ്പിക്കാനായി ഞാനെന്റെ കൈ കൊണ്ട് നെയ്ത് ഉണ്ടാക്കിയ വസ്ത്രമാണിത്. ഇത് സ്വീകരിച്ചാലും". അപ്പോൾ നബി(സ) അതിലേക്ക് ആവശ്യമുള്ള നിലയിൽ തന്നെ ആ വസ്ത്രം സ്വീകരിച്ചു. തുടർന്ന് ആ വസ്ത്രം ധരിച്ച് നബി (സ) ഞങ്ങളിലേക്ക് വന്നപ്പോൾ ഒരാൾക്ക് ആ വസ്ത്രം ലഭിച്ചാൽ കൊള്ളാമെന്നായി. അദ്ദേഹം നബി(സ) യോട് പറഞ്ഞു. "എത്ര നല്ല വസ്ത്രം! അതെനിക്ക് നല്കിയാലും". ഇത് കേട്ട് സ്വഹാബാകിറാം (റ) ഇപ്രകാരം പ്രതികരിച്ചു.: " നബി(സ) തനിക്ക് ആവശ്യമുണ്ടായിട്ടാണല്ലോ ആ വസ്ത്രം ധരിച്ചത്. ചോദിച്ചാൽ നബി(സ) മടക്കുകയില്ലെന്നു മനസ്സിലാക്കി താങ്കൾ ആ വസ്ത്രം ആവശ്യപ്പെടുകയാണോ?" . അപ്പോൾ അദ്ദേഹം വിശദീകരിച്ചു " നബി(സ) യോട് ഞാനാ വസ്ത്രം ആവശ്യപെട്ടത് എനിക്കു ധരിക്കാനല്ല. മറിച്ച് ഞാൻ മരിച്ചാൽ എന്നെ അതിൽ കഫൻ ചെയ്യാനാണ്. സഹ്ൽ (റ) പറയുന്നു. ആ വസ്ത്രം അദ്ദേഹത്തിന്റെ കഫൻ തുണിയായി മാറി". (ബുഖാരി 1198)
ഈ ഹദീസ് വിശദീകരിച്ച് ഇബ്നുഹജർ(റ) എഴുതുന്നു:
സദ് വ്രതരുടെ ആസാറുകൾ കൊണ്ട് ബറക്കത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. (ഫത് ഹുൽ ബാരി : 4/318)
അബൂബക്ര് സ്വിദ്ദീഖ് (റ) വിന്റെ മകള് അസ്മാഅ് (റ) വില് നിന്
ഇമാം മുസ്ലിം നിവേദനം ചെയ്യുന്നു:
“ഒരു കുപ്പായം കാണിച്ചുകൊണ്ട് അസ്മാഅ് (റ) പറഞ്ഞു.
ഇത് ആഇശഃ (റ) യുടെ അടുക്കലായിരുന്നു.
അവര് മരണപ്പെട്ടപ്പോള് ഞാന് കൈവശപ്പെടുത്തി. നബി (സ്വ) ഈ വസ്ത്രം ധരിക്കാറുണ്ടായിരുന്നു.
ഞങ്ങള് ഇത് കഴുകിയവെള്ളം രോഗികള്ക്ക് ഔഷധമായി നല്കാറുണ്ട്” (മുസ്ലിം 14/43).
പ്രവാചകരുടെ ശരീരവുമായി ചേര്ന്നുനിന്ന കാരണത്താല് ആ വസ്ത്രത്തിന് ഔഷധ വീര്യം കൈവന്നതായി അസ്മാഅ് (റ) മനസ്സിലാക്കിയിരുന്നു.
അവര് രോഗികള്ക്ക് നബി (സ്വ) യുടെ വസ്ത്രം കഴുകിയ വെള്ളം വിതരണം ചെയ്തിരുന്നു. ന
ബി (സ്വ) യുടെ കാര്യത്തില് മാത്രമല്ല ഈ സവിശേഷതയെന്ന് മുസ്ലിമിന്റെ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി (റ) എഴുതുന്നു.
“സജ്ജനങ്ങളുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം കരസ്ഥമാക്കാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു” (ശറഹുമുസ്ലിം 14/44).
നബി (സ്വ) ഹജ്ജു വേളയില് മുടി വടിച്ച് അന്സ്വാറുകള്ക്കിടയില് വിതരണം ചെയ്യാന്
അബൂത്വല്ഹഃ (റ)വിനെ ഏല്പ്പിച്ച സംഭവം പ്രസിദ്ധമാണ്.
നബി (സ്വ) സ്വന്തം മുടി മുസ്ലിംകള്ക്ക് വിതരണം ചെയ്യാന് കല്പ്പിക്കുന്നതിലൂടെ ഒരു അന്ധവിശ്വാസ ത്തിനു തുടക്കം കുറിക്കുകയല്ല;
അത് ഔഷധമായി ഉപയോഗപ്പെടുത്താമെന്നു സൂചിപ്പി ക്കുകയായിരുന്നു.
ഇസ്ലാമിലെ ആത്മീയതയുടെ ഭാഗമാണിത്.
ഇത് അവഗണിക്കാനാവില്ല.
നബി (സ്വ) വെള്ളം വായിലെടുത്തു.
ഒരു പാത്രത്തിലേക്ക് തുപ്പിയ ശേഷം ആ വെള്ളംകുടിക്കാന് അബൂമൂസാ (റ) നോടും ബിലാല് (റ) നോടും ആവശ്യപ്പെട്ട സംഭവം വിവരിക്കുന്ന ഹദീസ് പ്രസ്തുത അധ്യായത്തില് തന്നെ ഉദ്ധരി ച്ചിട്ടുണ്ട്.
ഈ ഹദീസിനു വ്യാഖ്യാനമായി ഇബ്നുഹജര് (റ) എഴുതുന്നു:
“വായില് വെള്ളം എടുത്ത് നബി (സ്വ) പാത്രത്തിലേക്ക് തുപ്പി.
നബി (സ്വ) യുടെ തുപ്പുനീരുകൊണ്ട് പാത്രത്തിലുള്ള വെള്ളത്തിന് പുണ്യമുണ്ടാക്കലായിരുന്നു അതുകൊണ്ടുദ്ദേശ്യം” (ഫത്ഹുല് ബാരി 1/395).
യുക്തിവാദികള്ക്കും പരിഷ്കരണവാദികള്ക്കും ഇതൊക്കെ പരിഹാസത്തിനു വകയായിരിക്കും.
പക്ഷേ, ഇസ്ലാമിക പ്രമാണങ്ങള് ഇതഗീകരിക്കുന്നു.
ഒരു ആത്മീയ പ്രസ്ഥാനമെന്ന നിലക്ക് ഇസ്ലാമിനെ വീക്ഷിക്കുന്നവര്ക്ക് ഈ അധ്യാത്മിക മാനം അവഗണിക്കാനാവില്ല.
ബുഖാരി നിവേദനം ചെയ്ത പ്രസ്തുത ഹദീസിന്റെ (നമ്പര് 492) വ്യാ ഖ്യാനത്തില് ഇബ്നുഹജര് (റ) രേഖപ്പെടുത്തുന്നു:
“ഇത് സജ്ജനങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കള് കൊണ്ട് ബറകത്തെടുക്കാമെന്നതിന് രേഖയാകുന്നു” (ഫത്ഹുല്ബാരി, 2/349).
മശ്ഹൂദ്ബ്നു റബീഅ് (റ) ല് നിന്ന് ഇമാം ബുഖാരി നിവദനം ചെയ്ത സുദീര്ഘമായ ഹദീസിന്റെ വ്യാഖ്യാനത്തില് (നമ്പര് 425) ഇബ്നുഹജര് (റ) എഴുതി:
“നബി (സ്വ) നിസ്കരിക്കുകയും ചവിട്ടുകയും ചെയ്ത സ്ഥലങ്ങള് കൊണ്ട് ബറകത്തെടുക്കാമെന്നതിന് ഈ ഹദീസില് തെളിവുണ്ട്.
സ്വാലിഹായ ഒരാളെ, അദ്ദേഹത്തെ ക്കൊണ്ട് ബറകത്തെടുക്കാന് ആരെങ്കിലും ക്ഷണിച്ചാല് കുഴപ്പമൊന്നുമില്ലെങ്കില് ആ ക്ഷണം സ്വീകരിക്കണമെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു.
ഇമാമോ ആലിമോ ആരു ടെയെങ്കിലും വീട്ടില് വന്നാല് അവരില് നിന്ന് ബറകത്തെടുക്കുന്നതിനുവേണ്ടി അവിടെ ഒരുമിച്ചുകൂടാമെന്നും ഈ ഹദീസ് തെളിയിക്കുന്നു” (ഫത്ഹുല് ബാരി വാ. 2. പേ. 270, 271).
ഇബ്നുകസീര് (റ) എഴുതുന്നു: “ഒന്നിലധികം റിപ്പോര്ട്ടുകളില് ഇപ്രകാരം കാണാം.
മുആവിയഃ (റ) മകനോട് താന് മരണപ്പെട്ടാല് നബി (സ്വ) തന്നെ ധരിപ്പിച്ച വസ്ത്രത്തില് ജനാസഃ കഫന് ചെയ്യാന് വസ്വിയ്യത് ചെയ്തു.
ആ വസ്ത്രം അദ്ദേഹം സൂക്ഷിച്ചുവെച്ചിരുന്നു.
കഫന് ചെയ്യുമ്പോള് തന്റെ അടുക്കലുള്ള, നബി (സ്വ) യുടെ മുടിയും നഖങ്ങളും വായിലും മൂക്കിലും രണ്ടു കണ്ണുകളിലും ചെവികളിലും വെക്കാനും മുആവിയഃ (റ) മകനോട് നിര്ദ്ദേശിച്ചിരുന്നു” (അല്ബിദായതുവന്നിഹായ, 8/179).
അല്ഖമതുബ്നു അബീഅല്ഖമഃ (റ) തന്റെ മാതാവില് നിന് നിവേദനം ചെയ്യുന്നു:
മുആവിയഃ (റ) മദീനയില് വന്നപ്പോള് ആഇശഃ (റ) യുടെ അടുക്കലേക്ക് ഒരാളെ അയച്ചു.
നബി (സ്വ) ധരിച്ചിരുന്ന പുതപ്പും നബി (സ്വ) യുടെ മുടിയും കൊടുത്തയക്കാന് ആവശ്യപ്പെട്ടു.
ആ വസ്തുക്കളുമായി ആഇശഃ (റ) എന്നെ മുആവിയഃ (റ) വിന്റെ അടുത്തേക്കയച്ചു.
ഞാന് അതുമായി മുആവിയഃ (റ) വിന്റെ അരികിലെത്തിയപ്പോള് അദ്ദേഹം ആ പുതപ്പെടുത്തു ധരിച്ചു.
പിന്നെ വെള്ളം കൊണ്ട് വരാന് പറഞ്ഞു.
ആ മുടി വെള്ളത്തില് മുക്കിയശേഷം വെള്ളം കുടിക്കുകയും ശരീരത്തില് ഒഴിക്കുകയും ചെയ്തു” (അല്ബിദായത്തു വന്നിഹായ, 8/165).
മഹാന്മാരുമായി ബന്ധപ്പെട്ട വസ്തുക്കള്ക്ക് ബറകത്തുണ്ടെന്നും ആ ബറകത്തെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ സ്വഹാബാക്കള് അത് ഉപയോഗിച്ചിരുന്നുവെന്നും മേല് വിവര ണത്തില്നിന്ന് വ്യക്തമാകുന്നു
ബറക്കത്തെടുക്കല് ഇസ്ലാമികമാണെന്നതിന് ഇതു പോലെ നൂറ് നൂറ് തെളിവുകളുണ്ട് ഹദീസ് ഗ്രന്ഥങ്ങളില്..
 ബറക്കത്തെടുക്കല് ശിര്ക്കാണെന്ന മുജാ ജമാ താഗൂത്തിയന് വാദങ്ങളാണ് ഇസ്ലാമികമല്ലാത്തതെന്നു വ്യക്തം.. ഈ കോലാഹലങ്ങൾക്കെല്ലാമിടയിൽ- അണികളറിയാതെ ,മുജാഹിദ് മൗലവിമാർക്ക് ദിവ്യ വെളിപാടുണ്ടായി!. അതിങ്ങിനെ വായിക്കാം >
:"നബി (സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബർകത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്... നബി (സ)ഒരിക്കൽ ഉമ്മു സുലൈമിന്റെ(റ) വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി.അവർ അവിടെ ഉണ്ടായിരുന്നില്ല.വന്നുകയറിയപ്പോൾ നബി (സ) നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു.നബി (സ) യെ അവർ ചെന്നു നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി (സ) ചോദിച്ചു
:ഉമ്മു സുലൈം,എന്താണ് നീ ചെയ്യുന്നത്? അവർ പറഞ്ഞു:അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നബി (സ)പറഞ്ഞു:ശരി.(ബുഖാരി 2331)."
(ശബാബ്.2010 നവംബർ 12.പേജ് 31). ദാണ്ടെ കെടക്കണു മുജായിദുകളുടെ ബർകത്തും ശിർക്കും നരകവുമെല്ലാം! പക്ഷേ ഇത് അണികളിൽ ഭൂരിഭാഗത്തിനുമറിയില്ല. അറിഞ്ഞവരാകട്ടെ ഇഞ്ചി കടിച്ച കൊരങ്ങന്റ അവസ്ഥയിലും

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....