Sunday, December 10, 2023

നിസ്കാരത്തെ തൊട്ടുള്ള തടസ്സങ്ങൾ നീങ്ങിയാൽ (ഭ്രാന്ത് ബോധക്ഷയം ഹൈള് നിഫാസ് നീങ്ങിയാൽ) ഏതല്ലാം നിസ്കാരങ്ങൾ നിർവഹിക്കണം

 



ദർസ് 16

ഒരാളുടെ നിസ്കാരത്തെ തൊട്ടുള്ള തടസ്സങ്ങൾ 

നീങ്ങിയാൽ 

(ഭ്രാന്ത് ബോധക്ഷയം ഹൈള് നിഫാസ് നീങ്ങിയാൽ)

ഏതല്ലാം നിസ്കാരങ്ങൾ നിർവഹിക്കണം


മറുപടി


നീങ്ങിയ സമയത്തുള്ള നിസ്കാരവും ജംആക്കപ്പെടുന്ന നിസ്കാരം ആണെങ്കിൽ അതിനു മുമ്പുള്ള നിസ്കാരവും നിർവഹിക്കൽ നിർബന്ധമാണ്,


ളുഹ്റിന്റെ വഖ്ത്തിൽ തടസ്സം നീങ്ങിയാൽ

ളുഹർ നിസ്കരിക്കണം


അസറിന്റെ വഖ്ത്തിൽ തടസ്സം നീങ്ങിയാൽ ളുഹറും അസറും നിസ്കരിക്കണം കാരണം ളുഹ്റും അസ്വറും ജംആക്കപ്പെടുന്ന നിസ്കാരം ആണ്



മഗ്‌രിബിന്റെ വഖ്ത്തിൽ തടസ്സം നീങ്ങിയാൽ മഗ്രിബ് നിസ്കരിക്കണം


ഇശാഇന്റെ വഖ്ത്തിൽ തടസ്സം നീങ്ങിയാൽ (അതായത് സുബ്ഹിക്ക് മുമ്പായി )

ഇശാഉം മഗ്‌രിബും നിസ്കരിക്കണം

കാരണം അവ രണ്ടും ജംആക്കപ്പെടുന്നതാണ്.


സ്വുബ്ഹി യുടെ സമയത്തിൽ തടസ്സം നീങ്ങിയാൽ സ്വുബ്ഹി നിസ്കരിക്കണം


ഒരാൾ രക്തം മുറിഞ്ഞത് മഗ്രിബിന് 5 മിനുറ്റ് മുമ്പ് എന്നാൽ ളുഹ്റും അസ്വറും നിസ്കരിക്കണം



അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

Friday, December 8, 2023

സുസ്ത.കണ്ണിയത്ത് ഉസ്താദ് ചേളാരി പക്ഷത്തല്ലേ

 കണ്ണിയത്ത് ഉസ്താദ് ചേളാരി പക്ഷത്തല്ലേ എന്ന് പലരും തെറ്റായി മനസ്സിലാക്കിയ കാര്യമാണ്.

1990 കാലത്ത് ഉസ്താദ് ശയ്യാവലംബിയായ സമയമായിരുന്നു.

സംഘടനാ കാര്യങ്ങൾ കൃത്യമായി അറിയിക്കാൻ അക്കാലത്ത് സംവിധാനം ഉണ്ടായിരുന്നില്ല. ഉസ്താദ് അപൂർവമായി മാത്രമെ പുറത്തിറങ്ങാറുള്ളു. സുന്നി പ്രസ്ഥാന ബന്ധമുള്ളവരെ അവിടെ ചെല്ലുമ്പോൾ മകൻ കുഞ്ഞുമോൻ പലപ്പോഴും അകത്ത് പ്രവേശിപ്പിച്ചിരുന്നില്ല. അപൂർവം ചിലരൊഴികെ . അതൊക്കെ ചിലരുടെ നിർദ്ദേശമനുസരിച്ചായിരുന്നു.

പിൽക്കാലത്ത് മകൻ സുന്നി പരിപാടികളിൽ സംബന്ധിച്ചിട്ടുണ്ട്.

എറണാകുളം സമ്മേളനം പ്രഖ്യാപിച്ച് വിവാദം മുറുകുന്ന സമയത്ത് ഒരിക്കൽ ചിത്താരി ഉസ്താദ് തന്റെ ഗുരു കൂടിയായ കണ്ണിയത്ത് ഉസ്താദിനെ സമീപിച്ചു.

താനെന്ത് ചെയ്യണം എന്ന് ചോദിച്ചു.

എറണാകുളത്ത് ഹംസ പോകണം . പ്രസംഗിക്കണം . ഞാനും സാധിക്കുമെങ്കിൽ വരും എന്ന് കണ്ണിയത്ത് ഉസ്താദ് പറഞ്ഞു. ഇത് പലവുരു മുശാവറ അംഗം കൂടിയായ ചിത്താരി ഉസ്താദ് പ്രസംഗിച്ചിട്ടുണ്ട്. എഴുതിയിട്ടുമുണ്ട്.

ഓർക്കണം സമ്മേളനം നിർത്തി വെക്കാൻ കണ്ണിയത്ത് ഉസ്താദിന്റെ അധ്യക്ഷതയിൽ ചേർന്ന മുശാവറ ആവശ്യപ്പെട്ടു എന്ന് വാർത്ത വന്ന കാലത്താണ് ഈ മറിമായം .

ഉള്ളാൾ തങ്ങളെയും ആറു മുശാവറ അംഗങ്ങളേയും കണ്ണിയത്ത് ഉസ്താദിന്റെ അധ്യക്ഷതയിൽ മുശാവറ ചേർന്ന് പുറത്താക്കി എന്നാണ് അക്കാലത്ത് ചന്ദ്രികയിൽ പ്രസിദ്ധീകരിച്ചത്.


അത് കഴിഞ്ഞ് കാലം കുറച്ചായപ്പോൾ ഉള്ളാൾ ഉറൂസിന് നേതാക്കള ക്ഷണിക്കാൻ പോകുന്ന സമയത്ത് ഉള്ളാൾ തങ്ങളും വരണമെന്ന് ജാറം കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. കമ്മിറ്റിക്കാർ ചോദിച്ചു ആരെയൊക്കെ ക്ഷണിക്കണം.

പണ്ട് വിളിച്ചവരെയൊക്കെ വിളിക്കണം. തങ്ങൾ പറഞ്ഞു.

നിങ്ങൾ കണ്ണിയത്തിനേയും ഇ.കെ നേയും ക്ഷണിക്ക്.എന്നിട്ട് വാ.

തങ്ങൾ വീണ്ടും പറഞ്ഞു.

കണ്ണിയത്ത് ഉസ്താദിന്റെ വീട്ടിനടുത്ത് വണ്ടി നിർത്തി തങ്ങൾ വണ്ടിയിലിരുന്ന് ബാക്കിയുള്ള കമ്മിറ്റിക്കാരെ വീട്ടിലയച്ചു.

അവർ ഉറുസിന്റെ കാര്യം പറഞ്ഞു.

ഉടൻ കണ്ണിയത്തുസ്താദ് ചോദിച്ചു.

ഉള്ളാളത്തെ തങ്ങളെവിടെ?

തങ്ങൾ കാറിലുണ്ട്.

വിളിക്ക് കുഞ്ഞി മോനെ എന്ന് മകനോട് കണ്ണിയത്തുസ്താദ് പറഞ്ഞു.

പക്ഷെ മകനല്ല പോയത് കമ്മിറ്റി അംഗം തന്നെയായിരുന്നു. മകൻ പോകുമോ എന്ന് ഉള്ളാൾ തങ്ങൾ തന്നെ ചോദിക്കുന്നുണ്ട് പ്രസംഗത്തിൽ .

" ഇവിടം വരെ വന്നിട്ട് തങ്ങളെന്തേ കാറിൽ കുത്തിയിരിക്കയാ" എന്ന് കണ്ണിയത്ത് ഉസ്താദ് ഉള്ളാൾ തങ്ങളോട് ചോദിച്ചു.

തങ്ങൾ മറുപടി നല്കി. നിങ്ങളല്ലേ എന്നെ പുറത്താക്കിയത്.

കണ്ണിയത്ത് ഉസ്താദ് അപ്പോൾ പറഞ്ഞു "ഞാൻ തങ്ങളെ പുറത്താക്കിയിട്ടില്ല. ഞാൻ തങ്ങളുടെ കൂടെയാണ് "

കമ്മിറ്റിക്കാർ കൂടി നില്കേയാണ് കണ്ണിയത്തുസ്താദിന്റെ ഈ സംസാരം.

ഇതോടെ ഇതിനകത്ത് കള്ളക്കളി പലതുമുണ്ടെന്ന് കമ്മിറ്റിക്കാർക്ക് വരെ ബോധ്യമായി.

ഇതൊക്കെ പച്ചപരമാർത്ഥമാണ്.

ഇങ്ങനെ പല രീതിയിൽ സമുദായത്തെ വഞ്ചിച്ചും സാത്വികരായ ഉലമാക്കളെ തെറ്റുധരിപ്പിച്ചുമാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇംഗീതം സാധിപ്പിക്കാൻ ചേളാരി നേതൃത്വം പലവിധ കാട്ടിക്കൂട്ടലുകൾ നടത്തിയത്. 

ഒരിക്കൽ ചേളാരികൾ എ.പി.ഉസ്താദിനെതിരെ പരിപാടി വെച്ച് മലപ്പുറത്ത് സംസാരം തുടങ്ങിയ കണ്ണിയത്തുസ്താദ് "എ.പി. എവിടെ" എന്ന് ചോദിക്കുന്നത് കൂടിയിരിക്കുന്ന ജനം മുഴുവൻ കേട്ടു.

ഉടൻ മൈക്ക് ഓഫാക്കി.

കണ്ണൂരിൽ പരിപാടി കേൾക്കാൻ പോലീസ് മൈതാനത്ത് ഞാനും പോയി. മുഖം കെടൽ പറഞ്ഞ് ചേളാരികൾ തെറ്റുധരിപ്പിക്കുന്ന കാലമായിരുന്നു. കണ്ണിയത്ത് ഉസ്താദ് എ.പി ഉസ്താദിനെതിരെ ഒന്നും പറഞ്ഞില്ല.

മറിച്ച് മറ്റൊരു മൈക്കിൽ ഒരാൾ വിളിച്ച് പറയുന്നു അതാ എ.പി.ക്കെതിരെ കണ്ണിയത്തുസ്താദ് ദുആ ചെയ്യുന്നേ എന്ന് പച്ചക്കളവ്.

ഇങ്ങനെ ഒരു സമുദായത്തെ നിക്ഷിപ്ത താത്പര്യങൾ സംരക്ഷിക്കാൻ കബളിപ്പിക്കുകയായിരുന്നു ചേളാരികൾ.

ഈ രീതിയിൽ കൃത്രിമത്തിൽ കെട്ടുപടുത്തതാണത്. അതിന്ന് ആന്തരിക സംഘർഷത്തിൽ ആടിയുലയുകയാണ്. 

പണ്ഡിതർ ചേരിതിരിഞ്ഞ് തലേക്കെട്ട് വലിച്ചെറിഞ്ഞ് വാർത്ത സൃഷ്ടിക്കുന്ന കാലമെത്തിയിരിക്കുന്നു.

കണ്ണിയത്ത് ഉസ്താദിനെ കുറിച്ച് എം.എ. ഉസ്താദ് എഴുതി.

" വയോധികനും സംഭവകഥയറിയാൻ സാഹചര്യമില്ലാത്ത മഹാനുമായ കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ നാമം വലിച്ചിഴച്ച് ജീവിതം വൈരുദ്ധ്യാധിഷ്ഠിതമാക്കി ചരിത്രം സൃഷ്ടിച്ച മറ്റ് ചില നേതാക്കൾ എല്ലാ ചരടുവലികൾക്കും നേതൃത്വം 

നല്കുന്നു. "

കൊടും വഞ്ചനയും തെറ്റുധരിപ്പിക്കലും വഴിയാണ് സാധാരണക്കാരെ ഇവർ കൂടെ നിർത്താൻ ശ്രമിച്ചതെന്ന സത്യം ഇൻശാ അല്ലാഹ് കാലം കഴിയുംതോറും പ്രകടമായി വരുന്നു എന്നത് സന്തോഷകരമാണ്.

Wednesday, November 29, 2023

ഇസ്തിഗാസ :ഖബറിങ്കൽ വന്നത് സ്വഹാബിയല്ലെന്നോ ???*

 *ഖബറിങ്കൽ വന്നത് സ്വഹാബിയല്ലെന്നോ ???*


*ആ ഒരു ലക്ഷം തന്നോളൂ !!!! മുജാഹിദുകളേ!!!!*📣📣📣


*ഇനി അങ്ങോട്ടുള്ള വെല്ലു വിളി കേട്ടോളൂ ഖബറിങ്കൽ വന്നതും സ്വപ്നം കണ്ടതും  സ്വഹാബിയല്ലെന്ന്  തെളിയിക്ക് എന്നാൽ ഒന്നല്ല പത്ത് ലക്ഷം അങ്ങോട്ട് തരാം വെല്ലു വിളി ഏറ്റെടുക്കാൻ ആരെങ്കിലും ഉണ്ടൊ  ????*📣📣


*"ഹബീബായ (സ്വ) യോടുള്ള ഇസ്തിഗാസ സ്വഹാബത്തിന്റെ നിലപാട്"  41 റിപ്പോർട്ടുകൾ*


 *എന്ന കിതാബ് ഈ വിനീതൻ ഇന്നലെ 19/02/2019 പബ്ലിഷ് ചെയ്തിരുന്നു അതിൽ ഒരു ഉദ്ധരണി മാത്രം എടുത്ത് വഹാബികൾ നുണ പോസ്റ്റർ ഒട്ടിച്ചതായി കണ്ടു*


*ഇതാണ് ആ ഭാഗം :-👇*


(((((((>>>>>>>>>>.//////• (05) - *ബിലാലുബ്നു ഹാരിസ് (റ)* :- 

ﺃﺻﺎﺏ اﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ، ﻓﺠﺎء ﺭﺟﻞ" ﻫﻮ ﺑﻼﻝ ﺑﻦ اﻟﺤﺎﺭﺙ اﻟﻤﺰﻧﻲ اﻟﺼﺤﺎﺑﻲ ﻛﻤﺎ ﻋﻨﺪ ﺳﻴﻒ ﻓﻲ ﻛﺘﺎﺏ اﻟﻔﺘﻮﺡ "ﺇﻟﻰ ﻗﺒﺮ اﻟﻨﺒﻲ -ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻓﻘﺎﻝ: ﻳﺎ ﺭﺳﻮﻝ اﻟﻠﻪ اﺳﺘﺴﻖ ﻷﻣﺘﻚ ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮا، 

ഹിജ്റ 17 ൽ മഴയില്ലാതെ നാശം വിതക്കുന്ന അവസ്ഥ വന്നപ്പോൾ ഹബീബായ (സ്വ) യുടെ ഖബറിങ്കൽ വന്ന് സ്വഹാബി വര്യനായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നി (റ) മഴക്ക് വേണ്ടി ഇസ്തിഗാസ നടത്തുന്നു. 


ഈ സംഭവത്തിൽ അമീറുൽ മുഹ്മിനീൻ ഉമർ (റ) ഇസ്തിഗസയെ അംഗീകരിക്കുന്നു. 

(അൽ ബിദായതു വന്നിഹായ , മുസ്വന്നഫ് ഇബ്നു അബീ ശൈബ , ദലാഇലുന്നുബുവ്വ ഇമാം ബൈഹഖി)<<<<<<<<<<<<<<<<<<<<//////////)))))


ഇതിൽ അൽ ബിദായയിലും , മുസ്വന്നഫ് ഇബ്നു അബീ ശൈബയിലും , ദലാഇലിലും സ്വഹാബിയെന്ന് എവിടെ എന്നാണ് വെല്ലു വിളി പോസ്റ്റും തെളിയിച്ചാൽ ഒരു ലക്ഷം രൂപയുടെ ചെക്കും 


*എന്നാൽ പിടിച്ചോളൂ !!! ഒന്നാമതായി കൊടുത്ത ഇബാറത്ത്*


ﻗﺎﻝ: ﺃﺻﺎﺏ اﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ، ﻓﺠﺎء ﺭﺟﻞ" ﻫﻮ ﺑﻼﻝ ﺑﻦ اﻟﺤﺎﺭﺙ اﻟﻤﺰﻧﻲ اﻟﺼﺤﺎﺑﻲ ﻛﻤﺎ ﻋﻨﺪ ﺳﻴﻒ ﻓﻲ ﻛﺘﺎﺏ اﻟﻔﺘﻮﺡ "


ഒന്ന് വായിച്ച് പോസ്റ്റർ ഒട്ടിക്കാമായിരിന്നില്ലേ ?? വഹാബി നുണയന്മാരേ   വന്നത്  സ്വഹാബിവര്യനാണെന്ന് മഹാനായ സൈഫ് റ വിന്റെ ഫുതൂഹിൽ ഉണ്ടെന്ന് ഷറഹ് സുർഖാനിയിലെ ഉദ്ധരണി കൊടുത്തിട്ടാണ് ഇബാറത്ത് തന്നെ കൊടുത്തിട്ടുള്ളത് ﻛﻤﺎ ﻋﻨﺪ ﺳﻴﻒ ﻓﻲ ﻛﺘﺎﺏ اﻟﻔﺘﻮﺡ " ഇതിന്റെ അർത്ഥം പോലും അറിയാതെയാണോ നുണ പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത് !!! 


ഈ കൊടുത്തത് പോലെ  ഷറ്ഹ് സുർഖാനിയിലോ , ഫുതൂഹിലോ ഫുതൂഹിൽ ഉണ്ടെന്ന് ഫത് ഹുൽ ബാരിയിലോ ഇല്ലെന്ന് ആദ്യം തെളിയിക്ക് എന്നിട്ട് പോരെ വെല്ലു വിളികൾ 


മുസ്വന്നഫ് ഇബ്നു അബീ ശൈബയിൽ ഉമർ (റ) വിന്റെ സ്രേഷ്ഠത പറയുന്ന ബാബിൽ  വന്ന റിപ്പോർട് നോക്കൂ


٣٢٠٠٢ - حَدَّثَنَا أَبُو مُعَاوِيَةَ، عَنِ الْأَعْمَشِ، عَنْ أَبِي صَالِحٍ، عَنْ مَالِكِ الدَّارِ، قَالَ: وَكَانَ خَازِنَ عُمَرَ عَلَى الطَّعَامِ، قَالَ: أَصَابَ النَّاسَ قَحْطٌ فِي زَمَنِ عُمَرَ، فَجَاءَ رَجُلٌ إِلَى قَبْرِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: يَا رَسُولَ اللَّهِ، اسْتَسْقِ لِأُمَّتِكَ فَإِنَّهُمْ قَدْ هَلَكُوا، فَأَتَى الرَّجُلَ فِي الْمَنَامِ فَقِيلَ لَهُ: " ائْتِ عُمَرَ فَأَقْرِئْهُ السَّلَامَ، وَأَخْبِرْهُ أَنَّكُمْ مُسْتَقِيمُونَ وَقُلْ لَهُ: عَلَيْكَ الْكَيْسُ، عَلَيْكَ الْكَيْسُ "، فَأَتَى عُمَرَ فَأَخْبَرَهُ فَبَكَى عُمَرُ ثُمَّ قَالَ: يَا رَبِّ لَا آلُو إِلَّا مَا عَجَزْتُ عَنْهُ

 🔴

*ഇനി മുസ്വന്നഫ് ഇബ്നു അബീ ശൈബയിൽ ഉള്ള റിപ്പോർടിൽ ഖബറിങ്കൽ പോയ റജുല് സ്വഹാബിയാണെന്നത് ഞങ്ങൾക്ക് പഠിപ്പിച്ച് തന്നത് ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ആണ് അസ്ഖലാനി ഇമാമിന്റെ ഖബറിങ്കൽ പോയി വെല്ലു വിളിക്കുമോ ??* 


وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الدار وكان خازن عمر قال " أصاب الناس قحط في زمن عمر فجاء رجل إلى قبر النبي صلى الله عليه وسلم صلى الله عليه وسلم فقال: يا رسول الله استسق لأمتك فإنهم قد هلكوا، فأتى الرجل في المنام فقيل له: ائت عمر " الحديث. *وقد روى سيف في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة"اهـ*


👇

ഇനി ഖബറിങ്കൽ പോയത് വേറെയാരോ എന്നും സ്വപ്നം കണ്ടയാളെപ്പറ്റി മാത്രമാണ് ഫുതൂഹിൽ ഉള്ളതെന്നും അതാണ് ഫത് ഹുൽ ബാരിയിൽ ഉള്ളതെന്ന ലോക ബ്ലണ്ടർ വാദം പറയണ്ട മറുപടി നോക്കിക്കോളൂ


അറബി അറിയുമെങ്കിൽ ശരിക്ക് പഠിച്ചോളൂ


ആദ്യമായി 

فجاء رجل إلى قبر النبي صلى الله عليه وسلم

صلى الله عليه وسلم 

അലിഫ് ലാമിട്ട് കൊടുക്കാതെ ഒരു റജുല് നബി സ്വ യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തുന്നു   ശേഷം فأتى الرجل في المنام അലിഫ് ലാമോട് കൂടി അറജുൽ എന്ന് കൊടുത്തിട്ടാണ് പറയുന്നത് ഇങ്ങനെ മിസ്വന്നഫ് ഇബ്നു അബീ ശൈബയിലും ഉണ്ട് ഫത് ഹുൽ ബാരിയിലും ഉണ്ട്  അതായത് ആദ്യത്തെ റജുല് തന്നെയാണ് രണ്ടാമത്തെ റജുലും നഹ് വിന്റെ ഖാഇദ അനുസരിച്ച് ഒരു സംഭവം വിവരിക്കുന്നടുത്ത് ആദ്യം അലിഫ് ചേർക്കാതെ ഒരു റജുല് പറയുകയും തൊട്ട് തന്നെ അലിഫ് ലാം ചേർത്ത് കൊണ്ട് الرجل എന്ന് അലിഫ് ലാമോട് കൂടി ഉദ്ധരണിയിൽ വന്നാൽ ഉറപ്പാണ് ആദ്യം പറഞ്ഞ റജുല് തന്നെയാണ് രണ്ടാമത്തെ റജുലും  ഇത് അൽഫിയ ഓതിപ്പഠിച്ച ഏതൊരാൾക്കും മനസ്സിലാകും , വഹാബികൾ ഓതിപ്പടിക്കാത്തത് നമ്മുടെ കുഴപ്പമല്ലല്ലോ !!!  ഖബറിങ്കൽ വന്ന റജുലിനാണ് സ്വപ്നത്തിലൂടെ നബി സ്വ നിർദ്ദേശം നൽകുന്നത് അപ്പോൾ ഈ സ്വപ്നം കണ്ട വ്യക്തി സ്വഹാബിവര്യനായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നി (റ) ആണെന്ന് ചരിത്ര ഗ്രന്ഥങ്ങൾ റിപ്പോർട് ചെയ്താൽ ആർക്കും സംശയമില്ല വന്നത് സ്വഹാബിവര്യൻ തന്നെ !!! ഇതൊക്കെ ഇബാറത്ത് നോക്കി നഹ് വിന്റെ നിയമമനുസരിച്ച് മനസ്സിലാക്കാവുന്നതേ ഉള്ളൂ !!!


*മാത്രവുമല്ല ആധുനിക വഹാബി ആചാര്യനായ ഇബ്നു ബാസിന്ന് പോലും ഇക്കാര്യത്തിൽ സംശയമില്ല  അദ്ദേഹം പറയുന്നത്*👇👇


 ابن باز   على الفتح (2/575) على كلام الحافظ عند تصحيحه للأثر فقال :


وأما تسمية السائل في رواية سيف المذكور بلال بن الحارث ففي صحة ذلك نظر


“തേട്ടം നടത്തിയ ആളേ കുറിച്ച് ബിലാല് ബിന് ഹാരിസ് (റ) എന്ന് സൈഫ് പറഞ്ഞ രിവായത്ത്  സ്വഹീഹാണോ എന്നത് ചിന്തിക്കേണ്ടതുണ്ട്”

  (ഇബ്നു ബാസ്) 


അൽബാനിക്ക് പോലും ഇതേ വാദം തന്നെയാകുന്നു 


ഇബ്നു ബാസ് പോലും മനസ്സിലാക്കിയത് സൈഫിന്റെ രിവായത്തിൽ തേട്ടം നടത്തിയ ആളേ പറ്റിയാണ് ബിലാല് ബിന് ഹാരിസ് (റ) എന്ന് പറഞ്ഞത് എന്ന്  അതിന്റെ പരമ്പര ശരിയാണോ എന്ന വിശയത്തിലേ മൂപ്പർക്ക് തർക്കമുള്ളൂ!!! ഇത് പോലും ഞമ്മടെ കേരളത്തിലെ ജാഹിലുകളായ മൗലവിമാർക്ക് തിരിഞ്ഞിട്ടില്ല .


ഷറഹ് സുർഖാനിയിൽ ഇമാം സുർഖാനി (റ) പോലും വളരെ കൃത്യമായി ഉദ്ധരിക്കുന്നത് ﻗﺎﻝ: ﺃﺻﺎﺏ اﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ، ﻓﺠﺎء ﺭﺟﻞ" ﻫﻮ ﺑﻼﻝ ﺑﻦ اﻟﺤﺎﺭﺙ اﻟﻤﺰﻧﻲ اﻟﺼﺤﺎﺑﻲ ﻛﻤﺎ ﻋﻨﺪ ﺳﻴﻒ ﻓﻲ ﻛﺘﺎﺏ اﻟﻔﺘﻮﺡ "

നബി സ്വ യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തുന്നതും സ്വപ്നം കണ്ടതും ബിലാൽ ബ്നുൽ ഹാരിസ് റ ആണെന്നത് ഇത് സൈഫ് റ ഫുതൂഹിൽ ഉദ്ധരിച്ചു എന്നും കൃത്യമായി കൊടുത്ത ഇബാറത്തെങ്കിലും ഒന്ന് ശരിക്ക് പഠിക്കാമായിരുന്നു


ഇനി സൈഫ് (റ) വിന്റെ മേൽ ആരും കുതിര കയറണ്ട ഖുലഫാഉ റാഷിദീങ്ങളുടെ ഏറ്റവും കൂടുതൽ ചരിത്രം റിപ്പോർട് ചെയ്ത മഹാനാണ് , ലോക പ്രശസ്ത ചരിത്ര ഗ്രന്ഥമായ 50 വാള്യമുള്ള താരീഖ് ത്വബ് രിയിൽ പോലും ഇമാം ത്വബ് രി (റ) ധാരാളം ചരിത്രം അവലംബിക്കുന്നത് സൈഫ് റ വിൽ നിന്നാണ് ത്വബ് രി ഇമാമിന്ന് സ്വീകാര്യനായ സൈഫ് റ വിനെ മുജാഹിദുകൾക്ക് സ്വീകാര്യമല്ല  !! കഷ്ടം !! 


 സൈഫ് (റ) വിനെപ്പറ്റി ഇമാമീങ്ങൾ പഠിപ്പിക്കുന്നത് നോക്കൂ


سيف بن عمر التميمي، صاحب كتاب الردة ويقال الضبي، ويقول غيرذالك، الكوفيّ، ضعيف فى الحديث،عمدة فى التّاريخ

അതായത് ചരിത്രത്തിൽ അവലംബ യോഗ്യതയുള്ളയാളാണെന്നതാണ്, ഹദീസിൽ അയോഗ്യതയുണ്ട് അപ്പോൾ സൈഫ് റ വിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസുകൾക്ക് മാത്രമാണ് ന്യൂനത ബാധകം ചരിത്രത്തിന്ന് പ്രശ്നമല്ല യോഗ്യതയാണ് ഇത്  ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ആണ് പഠിപ്പിക്കുന്നത്

  

 കൂടാതെ ദഹബി തന്നെ പഠിപ്പിക്കുന്നത് നോക്കൂ


كان أخباريّا عارفا.(ميزان الإعتدال)


അദ്ദേഹം പരിചയ സമ്പന്നനായ ചരിത്രകാരനായിരുന്നു.( മീസാനുൽ ഇഅ്തിദാൽ)

🔳

*ഇനി രണ്ടാമതായി എന്റെ കിതാബിൽ കൊടുത്തത് നോക്കാം :-*👇


[[[[[]>>>>>>>>>>>ഈ സംഭവത്തിൽ അമീറുൽ മുഹ്മിനീൻ ഉമർ (റ) ഇസ്തിഗസയെ അംഗീകരിക്കുന്നു. 

(അൽ ബിദായതു വന്നിഹായ , മുസ്വന്നഫ് ഇബ്നു അബീ ശൈബ , ദലാഇലുന്നുബുവ്വ ഇമാം ബൈഹഖി)<<<<<<<<<<<<<<<<<<<<//////////)))))]


ഇതിൽ വന്ന റജുല് സ്വഹാബിവര്യനാണെന്നത് മുകളിൽ പറഞ്ഞ് കഴിഞ്ഞു ഇനി ഉമർ (റ) വിന്റെ അംഗീകാരം 


മഴക്ക് വേണ്ടി ഹബീബായ സ്വ യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തുകയും , സ്വപ്നത്തിൽ ഹബീബ് സ്വ വന്ന് അദ്ദേഹത്തിന്ന് ചില നിർദ്ദേശങ്ങൾ ഉമർ (റ) വിന്ന് നൽകാൻ നബി സ്വ കൽപ്പിക്കുകയും ചെയ്യുന്നു ഇത് പ്രകാരം ഉമർ റ വിന്റടുത്ത് ചെന്ന് നടന്നതെല്ലാം വിവരിക്കുകയും ചെയുതു ഈ ഇസ്തിഗാസ സംഭവം കേട്ട ഉമർ (റ) ഇത് ഷിർക്കാണെന്ന് പറയാതെ അംഗീകരിക്കുകയാണ് ഉണ്ടായത് ഇങ്ങനെ അംഗീകാരം ഇല്ലെന്ന വാദം ഉണ്ടൊ ??? തെളിയിക്കൂ ????


റജുല് എന്ന് കാണുമ്പോൾ ഒഴിവാക്കേണ്ടതോ തള്ളേണ്ടതോ ആണെന്ന ഉസൂലാണെങ്കിൽ ബുഖാരി മുസ്ലിം പോലുള്ള ഹദീസ് ഗ്രന്ഥങ്ങളിലെ ഹദീസുകളിൽ ധാരാളം റജുല് കാണാം ആ റജുലൊക്കെ വഹാബികൾക്കറിയുമോ ??? എന്നത് കൊണ്ട് അതൊക്കെ തള്ളണമെന്നാണോ വഹാബികൾ പറയുന്നത് !!! കഷ്ടം തന്നെ വഹാബികളെ നിങ്ങളുടെ അവസ്ഥ !!!?


സൂറത്ത് യാസീനിൽ തന്നെ അള്ളാഹു റജുൽ എന്ന പ്രയോഗം കൊടുത്തതായി കാണാം ഇവിടെയും വഹാബികൾ എന്ത് ചെയ്യും അള്ളാക്ക് റജുല് ആരാണെന്നറിയാഞ്ഞിട്ടാണോ ഇങ്ങനെ കൊടുത്തിട്ടുള്ളത് ??? 👇


وَجَاءَ مِنْ أَقْصَى الْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَا قَوْمِ اتَّبِعُوا الْمُرْسَلِينَ


 (സൂറത് യാസീൻ)

👇

ബുഖാരിയിൽ പേര് പറയാതെ റജുല് എന്ന രൂപത്തിൽ ധാരാളം ഹദീസുകൾ കാണാം ചില  ഹദീസുകൾ ഉദാഹരണമായി  നോക്കൂ👇👇 ഇതിൽ പറഞ്ഞ റജുലൊക്കെ അറിയുമോ വഹാബികൾക്ക് ??  റജുല് കാരണം ബുഖാരിയിലെ ഡസൻ ഡസൻ കണക്കിന്ന് ഹദീസുകൾ പ്രമാണമല്ലെന്ന് പറഞ്ഞ് തള്ളാൻ കഴിയുമോ ??? 


٤٦ - حَدَّثَنَا إِسْمَاعِيلُ، قَالَ: حَدَّثَنِي مَالِكُ بْنُ أَنَسٍ، عَنْ عَمِّهِ أَبِي سُهَيْلِ بْنِ مَالِكٍ، عَنْ أَبِيهِ، أَنَّهُ سَمِعَ طَلْحَةَ بْنَ عُبَيْدِ اللَّهِ، يَقُولُ: جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ 


١٢٣ - حَدَّثَنَا عُثْمَانُ، قَالَ: أَخْبَرَنَا جَرِيرٌ، عَنْ مَنْصُورٍ، عَنْ أَبِي وَائِلٍ، عَنْ أَبِي مُوسَى، قَالَ: جَاءَرَجُلٌ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: يَا رَسُولَ اللَّهِ [ص: ٣٧] ، مَا القِتَالُ فِي سَبِيلِ اللَّهِ؟ 


٣٣٨ - حَدَّثَنَا آدَمُ، قَالَ: حَدَّثَنَا شُعْبَةُ، حَدَّثَنَا الحَكَمُ، عَنْ ذَرٍّ، عَنْ سَعِيدِ بْنِ عَبْدِ الرَّحْمَنِ بْنِ أَبْزَى، عَنْ أَبِيهِ، قَالَ: جَاءَ رَجُلٌ إِلَى عُمَرَ بْنِ الخَطَّابِ،


٧٧٥ - حَدَّثَنَا آدَمُ، قَالَ: حَدَّثَنَا شُعْبَةُ، عَنْ عَمْرِو بْنِ مُرَّةَ، قَالَ: سَمِعْتُ أَبَا وَائِلٍ، قَالَ: جَاءَ رَجُلٌ إِلَى ابْنِ مَسْعُودٍ، فَقَالَ: قَرَأْتُ المُفَصَّلَ اللَّيْلَةَ فِي رَكْعَةٍ، فَقَالَ: «هَذًّا كَهَذِّ الشِّعْرِ


👆🏻ഈ ഹദീസൊക്കെ ബുഖാരിയിൽ ഉള്ളതാണ് 


അപ്പോൾ വഹാബികൾ സ്വന്തം സംഘടനക്കൊപ്പിച്ച് ആവശ്യമുള്ളപ്പോൾ റജുല് സ്വീകാര്യം സംഘടനാ തൗഹീദിനെതിരായ റജുലിന്റെ റിപ്പോർട് അസ്വീകാര്യവും കഷ്ടം തന്നെ വഹാബികളുടെ കാര്യം !! 


*ഇനി ഇന്ന് വഹാബികൾ ഇപ്പോൾ കാണിക്കുന്ന ഫുതൂഹിൽ പ്രസ്തുത ഉദ്ധരണി ഇല്ലെന്നതാണോ പ്രശ്നം???*


*മറുപടി :-*  കിതാബുകളിൽ ഉള്ളത് വെട്ടിമാറ്റിയും , ഇല്ലാത്തത് കടത്തിക്കൂട്ടിയും ആധുനിക വഹാബികൾ ചെയ്ത് കൂട്ടി പ്രിന്റ് ചെയ്ത ഗ്രന്ഥങ്ങളൊക്കെ നമ്മൾ കണ്ട് അനുഭവിച്ചവരാണ് മുസ്വന്നഫ് അബ്ദുറസാഖിൽ ഇത് പോലെ വഹാബികൾ തിരി മറി കാണിച്ചത് നമ്മളൊക്കെ നേരിൽ കണ്ടതുമാണ് !!! അല്ലാതെ അസ്ഖലാനി ഇമാം കളവ് പ്രചരിപ്പിച്ചവരല്ല കളവ് പറയൽ മൽസരം നടത്തിയ വഹാബികളാണ് ഏറ്റവും വലിയ നുണയന്മാർ!!


മാത്രവുമല്ല ഇന്ന് നമുക്ക് ലഭിക്കുന്ന ഫുതൂഹിന് തഹ് ഖീഖ് (ടിപ്പണി) എഴുതിയ ഖാസിമു ബ്നു അഹ്മദ് ബ്നു അബ്ദു റസാഖ് സാമിറാ ഈ (രിയാദ്) ഫുതൂഹിന്റെ മുഖദ്ദിമയിൽ എഴുതുകയാണ് ഫുതൂഹിന്റെ കയ്യെഴുത്ത്പ്രതിയിൽ നമുക്ക് ലഭിച്ചത് 18 വാള്യങ്ങൾ മുതൽക്കാണ് , 17 വാള്യങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു എന്നും 803 പേജുള്ള മൊത്തം മഖ്തൂതാതിൽ നിന്ന് 174 പേജാണ് നമുക്ക് ലഭിച്ചത് എന്നും 629 പേജ് നഷ്ടപ്പെട്ടു എന്നും പറയുന്നു അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ ഇന്ന് ലഭിക്കുന്ന ഫുതൂഹിന്റെ ഒരുപാട് ഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ഇന്ന് ലഭിക്കുന്ന ഫുതൂഹിന് തഹ്ഖീഖ് (ടിപ്പണി) കൊടുത്തവർ തന്നെ സമർത്ഥിക്കുന്നു !! 


ഒരു കാര്യം കൂടി പറയാം 


وَفِي "سُنَنِ أَبِي دَاوُدَ" يُوْنُسُ بنُ عُبَيْدٍ، عن الحسن أن عمر بن الخطاب جمع النَّاسَ عَلَى أُبي بنِ كَعْبٍ فِي قِيَامِ رمضان فكان يصلي بهم عشرين ركعة.


"ഉമർ (റ) ഉബയ്യുബ്നു കഹ്ബ് റ വിനോട് ജനങ്ങളെ ഒരുമിച്ച് കൂട്ടാൻ പറയുകയും അങ്ങനെ അവർ തറാവീഹ് 20 റക് അത്ത് നിസ്ക്കരിച്ചു" എന്ന ഉദ്ധരണി സുനനു അബൂദാവൂദിലുള്ളതായി ഇബ്നു തയ്മിയ്യയുടെ ശിഷ്യനും വഹാബികൾക്ക് ഏറ്റവും സ്വീകാര്യനുമായ ദഹബിയുടെ സിയറു അഹ് ലാമിന്നുബലാ ഇൽ 3/242 ൽ പറയുന്നതായി കാണാം ! എന്നാൽ വഹാബികളുടെ തന്നെ ഗ്രന്ഥ ക്രോഡീകരണ സൈറ്റായ മക്തബതു ശാമിലയിലുള്ള സുനനു അബൂദാവൂദിൽ ഈ ഇരുപതിന്റെ റിപ്പോർട് കാണാൻ സാധിക്കില്ല അതിനാൽ സിയറു അഹ് ലാമിന്നുബലാ ഇൽ ദഹബി കളവ് പറഞ്ഞുവെന്ന് വഹാബികൾ പറയുമോ ????? ഇത് പോലെയാണ് ഹാഫിള് ഇബ്നു ഹജർ റ എട്ടാം നൂറ്റാണ്ടിൽ ജീവിക്കുന്ന സമയത്ത് സൈഫ് റ വിന്റെ ഫുതൂഹ് എന്ന ഗ്രന്ഥത്തിൽ പ്രസ്തുത ഖബറിങ്കൽ വന്നത് സ്വഹാബിയായ ബിലാലുബ്നുൽ ഹാരിസ് (റ) ആണെന്ന് കണ്ട് ബോധ്യപ്പെടുകയും അത് ഫത് ഹുൽ ബാരിയിൽ ഉദ്ധരിക്കുകയും ചെയ്തു ആധുനിക പ്രസ്സുകളിൽ അടിച്ചിറക്കുന്ന ഇതേ ഗ്രന്ഥങ്ങളിൽ ഇത് കാണുന്നില്ലാ എന്നത് കൊണ്ട് ഇബ്നു ഹജർ (റ) വിനെ കള്ളനാക്കി ചിത്രീകരിക്കാൻ അഹ്ലുസ്സുന്നയിൽ വിശ്വസിക്കുന്ന മുഹ്മിനീങ്ങൾക്ക് ഒരിക്കലും സാധ്യമല്ല !!! പ്രത്യേകിച്ച് വഹാബികളെ നമ്പി മുൻ കാല ഇമാമീങ്ങളെ കളവാക്കാൻ ഒരിക്കലും സുന്നികളെ കിട്ടുകയില്ല !!! 


*ഇനി അൽ ബിദായയിൽ ഇല്ലെന്നതാണോ !??  ഇതിന്റെ  മറുപടി ഫൈസൽ മൗലവിയെന്ന കദ്ദാബിന്ന് വളരെ  മുമ്പ് തന്നെ ഈ വിനീതൻ എഴുതിയിട്ടുണ്ട് ഇതാ പിടിച്ചോളൂ ബ്ലോഗിൽ നിന്ന് തന്നെ വായിച്ചോളൂ*


👇 ലിങ്കിൽ പോകുക


http://sunniknowledge.blogspot.com/2019/02/blog-post_20.html


✍🏼 സിദ്ധീഖുൽ മിസ്ബാഹ് - 20/02/2019 (9496210086 wtsp) _________

Saturday, November 25, 2023

പാരമ്പര്യം മുറിച്ചുമാറ്റിയ* *കെ എം മൗലവി* 44 െ ക്യ സംഘം

 https://www.facebook.com/100024345712315/posts/pfbid038FoXQv9hynCCqeaaH8W2PXtjaUTMcXQmeZUhxNUp9yEi5mcxweb1xrgECzMDXQqTl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 44/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*പാരമ്പര്യം മുറിച്ചുമാറ്റിയ*

*കെ എം മൗലവി*


നിഷ്പക്ഷ സംഘത്തിന്റെ ലക്ഷ്യങ്ങൾ ആരെയും ആകർഷിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ പണ്ഡിതന്മാർ പലരും അതിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒരു നാട്ടിലുള്ള കുടുംബ കലഹങ്ങളും മറ്റു പ്രശ്നങ്ങളും പരിഹരിക്കുക എന്നതായിരുന്നല്ലോ അതിന്റെ മുഖ്യ ലക്ഷ്യം. ഇതിൽ ആരും ഒരു തെറ്റോ കുറ്റമോ കണ്ടിരുന്നുമില്ല. 


എന്നാൽ മാസങ്ങൾക്കകം മറ്റൊരു പൊതുയോഗം ഏറിയാട് മൈതാനത്ത് വിളിച്ചു ചേർക്കുകയും അതിൽ ഈ സംഘത്തെ കേരള മുസ്ലിം ഐക്യ സംഘമാക്കി മാറ്റുകയും ചില പുതിയ പദ്ധതികൾ കൂട്ടിച്ചേർക്കുകയും ചെയ്തു. 


ഇതിന്റെ ഒന്നാം വാർഷികം (1923 ൽ ) ആഘോഷിച്ചപ്പോൾ  വക്കം മൗലവി അധ്യക്ഷനായതും നേർച്ച , റാത്തീബ് , മാല, മൗലിദുകളെ അന്ധവിശ്വാസങ്ങളായി ഐക്യസംഘക്കാർ പ്രഖ്യാപിച്ചതും ഈ സംഘത്തിന് പിന്നിൽ വക്കം മൗലവിയുടെ കറുത്ത കരങ്ങളുണ്ടെന്ന് ജനങ്ങൾ തിരിച്ചറിയാൻ കാരണമായി.

 

അന്നത്തെ ജനവികാരം മൗലവിമാർ രേഖപ്പെടുത്തിയത് ഇങ്ങനെയാണ് :


"വക്കം മൗലവി പിഴച്ച ആളാണെന്ന് മുസ്‌ലിയാർ വർഗ്ഗം മുമ്പ് തന്നെ ഫത്‌വ നൽകിയിരുന്നു. അദ്ദേഹം അധ്യക്ഷനായതിലൂടെ ഐക്യ സംഘത്തിന്റെ ശത്രുക്കൾക്ക് എതിർക്കാനുള്ള ഒന്നാന്തരം ഒരു ആയുധമാണ് ലഭിച്ചത്. കണ്ടില്ലേ..., ഒരു പിഴച്ച ആളെയല്ലേ ഇവർ അധ്യക്ഷനായി ക്ഷണിച്ചത്. അതുകൊണ്ട് ഐക്യ സംഘക്കാരും പിഴച്ചവർ തന്നെയാണ് എന്നവർ നാടുനീളെ പറഞ്ഞു നടന്നു. "

(ഐക്യ സംഘവും 

കേരള മുസ്ലിംങ്ങളും പേജ് 24)


നിഷ്പക്ഷ സംഘം രൂപീകരിക്കുമ്പോഴുള്ള വക്കം മൗലവിയുടെ അസാന്നിധ്യവും പിന്നീട് അത് കേരള മുസ്‌ലിം ഐക്യ സംഘമായി വ്യാപിപ്പിച്ചപ്പോൾ അതിൻെറ തലപ്പത്ത് അയാൾ കയറി വന്നതും റശീദ് രിളയിൽ നിന്നും അബ്ദു, അഫ്ഗാനികളിൽ നിന്നും സ്വീകരിച്ച പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള മാർഗ്ഗം വെട്ടിത്തെളിഴിച്ചതാണെന്ന വസ്തുത പിന്നീടാണ് തിരിച്ചറിയുന്നത്. 

ഈ ഒളിയജണ്ട മനസ്സിലാക്കാൻ വൈകിയതിനാൽ പല പണ്ഡിതന്മാരും സാധാരണക്കാരും ഐക്യ സംഘത്തെ പുകഴ്ത്തി പറയുകയും സമ്മേളനങ്ങളിൽ പങ്കു ചേരുകയും ചെയ്തിട്ടുണ്ട്. അതെല്ലാം അവർക്കുള്ള പണ്ഡിത അംഗീകാരമായി നാം മനസ്സിലാക്കരുത്.


മൗലാനാ ചാലിലകത്തിന്റെ ശിഷ്യനായ കെ എം മൗലവി കൊടുങ്ങല്ലൂരെത്തുമ്പോൾ നല്ലൊരു സുന്നി പണ്ഡിതൻ തന്നെയായിരുന്നു.  

വക്കം മൗലവിയാണ് കെ എം മൗലവിക്ക് റശീദ് രിളയെ പരിചയപ്പെടുത്തിയതും അയാളുടെ പിഴച്ച ആശയത്തിലേക്ക് തള്ളിവിട്ടതും.


മുജാഹിദ് സ്ഥാപക നേതാക്കളിൽപ്പെട്ട

എൻ പി അബ്ദുസ്സലാം 

മൗലവി എഴുതുന്നു:


"ഈജിപ്തിലെ പണ്ഡിതവര്യനായ സയ്യിദ് മുഹമ്മദ് റശീദ് രിളയുടെ അൽ മനാർ മാസിക കെ എം മൗലവി സാഹിബിന് വരാറുണ്ടായിരുന്നു.....

റശിദ് രിളയെപ്പറ്റി എനിക്ക് മതിപ്പുണ്ടാക്കിയത് കെ മൗലവി സാഹിബ് ആയിരുന്നു. കെ എം മൗലവി സാഹിബ് അദ്ദേഹവുമായി ബന്ധപ്പെട്ടത് വക്കം എം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവി സാഹിബ് മുഖേനയായിരുന്നു. ഞാൻ ഏറ്റവും ആദരിക്കുന്ന ആധുനിക പണ്ഡിതന്മാർ ക്രമപ്രകാരം താഴെപ്പറയുന്നവരത്രേ. 

1 - സയ്യിദ് മുഹമ്മദ് റശീദ് രിള

2 - കെ എം മൗലവി

3 -എം സി സി അബ്ദുറഹ്മാൻ മൗലവി സാഹിബ്

4 -പി വി മുഹമ്മദ് മൗലവി സാഹിബ് (പുളിക്കൽ)


(കെ എം മൗലവി 

ജീവചരിത്രം പേജ് 2)


സുന്നി പണ്ഡിത ശൃംഖലയിൽ പ്രമുഖനായ മൗലാനാ ചാലിലകത്ത് കുഞ്ഞമ്മത് ഹാജിയുടെ വിശ്വാസങ്ങൾക്കും കർമ്മങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുകയും അർദ്ധ യുക്തിവാദിയായ റശീദ് രിളയെ ഉസ്താദായി സ്വീകരിക്കുകയും ചെയ്തതോടെ സുന്നി പാരമ്പര്യത്തെ കെ എം മൗലവി അറുത്തുമാറ്റുകയാണ് ചെയ്തത്.

നിഷ്പക്ഷ സംഘം43 ഐക്യ സംഘം

 https://www.facebook.com/100024345712315/posts/pfbid06Mim3qY7CyPB5kmwYJJB4imvpFxCijMCx38r3mTFYHr4mc5qnmkuBBipUjbx8ipPl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 43/ 313

➖➖➖➖➖➖➖➖➖➖

Aslam saquafi payyoli


*നിഷ്പക്ഷ സംഘം*


1922 ജനുവരി 14 നാണ് കെ എം മൗലവി തിരൂരങ്ങാടിയിൽ നിന്നും അഴീക്കോട്ടെത്തിച്ചേർന്നത്. ഭാര്യ സഹോദരനായ എം സി സി അബ്ദുറഹ്മാൻ മൗലവി, കെ എം സീതി സാഹിബ്, അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന കടവത്തൂർ ഇ.കെ മൗലവി തുടങ്ങിയവർ അവിടെ സ്വീകരണം നൽകി. ഇ കെ മൗലവി അവിടെ മദ്രസ അധ്യാപകനായിരുന്നു.


മൗലാനാ ചാലിലകത്തിന്റെ ശിഷ്യനും സംഘാടകനും  പ്രഭാഷകനുമായ കെഎം മൗലവി കൊടുങ്ങല്ലൂരിലെത്തിയപ്പോൾ അവിടുത്തെ സാഹചര്യങ്ങൾ മനസ്സിലാക്കി കാര്യങ്ങളിൽ ഇടപെട്ടു തുടങ്ങി. 

കൊടുങ്ങല്ലൂർ മുസ്‌ലിംകൾ പൊതുവേ വിദ്യാഭ്യാസമുള്ളവരും ഉദാരമതികളുമായിരുന്നു. പക്ഷേ, അവർക്കിടയിൽ ഗോത്രവയക്കും കേസും ഒരു ശാപമെന്നോണം വളർന്നിരുന്നു. ഇതിനൊരു പരിഹാരം വേണമെന്ന ചിന്ത മൗലവിയിൽ ഉടലെടുത്തു. ആദ്യ വെള്ളിയാഴ്ച തന്നെ മൗലവി അതിനു തുടക്കം കുറിച്ചു.


കെ കെ കരീം എഴുതിയ കെ എം മൗലവി സാഹിബ് എന്ന പുസ്തകത്തിൽ നിന്ന് :

"കെ.എം മൗലവി സാഹിബ് കൊടുങ്ങല്ലൂരിലെത്തിയതിന്റെ അടുത്ത വെള്ളിയാഴ്ച സ്ഥലത്തെ പൗരപ്രധാനികളുടെഅപേക്ഷയനുസരിച്ച് അഴീക്കോട്ടെ പള്ളിയിൽ നിന്ന് ജുമുഅ നിസ്കാരാനന്തരം ഒരു പ്രസംഗം ചെയ്തു. ആ പ്രസംഗത്തിന്റെ ആരംഭത്തിൽ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു. "ചിലർ പറയുന്നത് കേൾക്കാം മരിക്കുന്നതുവരെ നല്ലവണ്ണം കഴിഞ്ഞു കൂടണമെന്ന് ; എന്നാൽ ഞാൻ നിങ്ങളോട് ഉറപ്പിച്ചു വസിയ്യത്ത് ചെയ്യട്ടെ. അതെ മരിക്കുവോളം നല്ലവണ്ണം കഴിഞ്ഞു കൂടണം എന്നാൽ മരണാനന്തരവും നല്ലവണ്ണം കഴിഞ്ഞു കൂടാം. അതിനുള്ള മാർഗ്ഗമാണ് ഇസ്ലാം അനുസരിച്ച് ജീവിക്കലും മരിക്കലും. "

(പേജ് : 92)


ഉപദേശങ്ങൾക്ക് പുറമേ അത് പ്രാവർത്തികമാക്കാനുള്ള മാർഗവും കെഎം മൗലവി സ്വകരിച്ചു. മുസ്‌ലിംകളെയെല്ലാം ഒരുമിച്ചുകൂട്ടി വലിയ ഒരു സമ്മേളനം നടത്തി. 1922 ഏറിയാട് വെച്ചായിരുന്നു അത്. ആ സമ്മേളനത്തിലാണ് 'നിഷ്പക്ഷ സംഘം' രൂപീകരിക്കുന്നത്. 


മുസ്‌ലിംകൾക്കിടയിലെ ഭിന്നിപ്പുകൾ പറഞ്ഞു തീർക്കുക, ഗോത്ര ഭിന്നിപ്പുകളിൽ കക്ഷി ചേരാതിരിക്കുക എന്നതായിരുന്നു ഈ സംഘത്തിൻറെ പ്രധാന ലക്ഷ്യം.

സീതി മുഹമ്മദ് സാഹിബ് പ്രസിഡന്റും മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി സെക്രട്ടറിയുമായിട്ടാണ് 11 അംഗ കമ്മിറ്റി നിലവിൽ വന്നത്. കെ എം മൗലവി, ഇ കെ മൗലവി, ടി.കെ മുഹമ്മദ് മൗലവി, ഇ മൊയ്തു മൗലവി, കെ എം സീതി സാഹിബ് , കെ കെ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, മുഹമ്മദ് ശറൂൽ, അറബി ശംനാട് തുടങ്ങിയവർ ഇതിൽ അംഗങ്ങളായിരുന്നു.

കെ എം മൗലവിയുടെ* *ഒളിച്ചോട്ടം നാശത്തിലേക്ക്*42

 https://m.facebook.com/story.php?story_fbid=pfbid0kWyMXsMbhudtRLu7n312dxLoUKx82kdYKj6bG84o9PhHdePeNSxxfr2RAp2jy14gl&id=100024345712315&mibextid=9R9pXO


മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 42/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*കെ എം മൗലവിയുടെ*

*ഒളിച്ചോട്ടം നാശത്തിലേക്ക്*


ഈജിപ്തിലെ അർദ്ധ യുക്തിവാദികളിൽ നിന്നും വക്കം മൗലവി സ്വീകരിച്ച പ്രധാന ആശയങ്ങൾ എന്തൊക്കെയാണെന്ന് നാം മനസ്സിലാക്കി.


ഇനി, ഈ ആശയങ്ങൾ കേരളത്തിൽ വ്യാപകമായി പ്രചരിച്ചതെങ്ങിനെയെന്ന് പരിശോധിക്കാം. വക്കം മൗലവി ഒരു വലിയ ശിഷ്യ സമ്പത്തുള്ള പണ്ഡിതനോ ആകർഷണീയ പ്രഭാഷകനോ ആയിരുന്നില്ല. അതിനു പറ്റിയ ഒരാളെ ആഗ്രഹിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രഭാഷകനും എഴുത്തുകാരനുമായ 

തിരുരങ്ങാടിക്കാരൻ തയ്യിൽ മുഹമ്മദ് കുട്ടി മുസ്‌ലിയാർ എന്ന കെ.എം മൗലവിയെ കുറിച്ചറിയുന്നത്.


1921 ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി പുളിക്കൽ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന കെ.എം മൗലവിയെ കൊടുങ്ങല്ലൂരിലേക്ക് എത്തിച്ചത് അയാളുടെ ഭാര്യാ സഹോദരൻ എം സി സി അബ്ദുറഹ്മാൻ മൗലവിയാണ്. 


"1922ൽ കെ എം മൗലവി സാഹിബ് അവർകൾ പുളിക്കൽ പി പി ഉണ്ണി മുഹ് യിദ്ദീൻ കുട്ടി മൗലവി സാഹിബിന്റെ വസതിയിൽ ഒളിവിൽ താമസിച്ചിരുന്ന കാലത്ത് എം സി സി അബ്ദുറഹ്മാൻ മൗലവി സാഹിബിന്റെ ഒരു രഹസ്യ സന്ദേശം ലഭിച്ചു.

അളിയാങ്ക (സഹോദരി ഭർത്താവായ കെ എം മൗലവി സാഹിബിനെ എം സി സി അങ്ങനെയാണഭിസംബോധനം ചെയ്തിരുന്നത് ) എല്ലാ കാര്യവും അല്ലാഹുവിൽ തവക്കുലാക്കി ഉടനെ  കൊടുങ്ങല്ലൂരിലെത്തിച്ചേരണം. ഇവിടെ സുഖമായി കഴിഞ്ഞു കൂടാം. നാട്ടുരാജ ഭരണമാകയാൽ ബ്രിട്ടീഷുകാരുടെ ശർറ്( ഉപദ്രവം) ഭയപ്പെടേണ്ടതില്ല അല്ലാഹു അനുഗ്രഹിക്കട്ടെ. "

(കെ എം മൗലവി 

ജീവചരിത്രം - പേജ് 87

കെ കെ കരീം - യുവത )


എം സി സി അബ്ദുറഹ്മാൻ മൗലവിയുടെ സ്മരണികയിൽ കെഎം മൗലവി ഇക്കാര്യം പ്രത്യേകം അനുസ്മരിക്കുന്നുണ്ട്. 

'എന്റെ ജീവൻ രക്ഷിച്ച മനുഷ്യ സ്നേഹി' എന്നാണ് അനുസ്മരണ ലേഖനത്തിന് തലവാചകമായി ചേർത്തത്. (ഇതിൽ ശിർക്ക് വരുമോ എന്നത് വഹാബികളുടെ പുതിയ ചിന്ത പ്രകാരം ആലോചിക്കേണ്ടതാണ്.)


"ഖിലാഫത്ത് പ്രസ്ഥാനവും അതിനെ തുടർന്നുണ്ടായ ലഹളയും എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ വഴിത്തിരിവായിരുന്നു. അക്കാലത്ത് അക്രമികളുടെ കയ്യിൽ പെടാതെ എന്നെ രക്ഷിച്ചത് അബ്ദുറഹ്മാൻ മൗലവിയുടെ അസൂയാർഹമായ ബുദ്ധിയും തന്റേടവുമായിരുന്നു."

(എം സി സി അബ്ദുറഹ്മാൻ 

മൗലവി പേജ് : 12)


ഈ കാലത്താണ് കെ.എം മൗലവി വക്കം മൗലവിയുമായി കൂടുതൽ ബന്ധം സ്ഥാപിക്കുകയും പിഴച്ച ആശയങ്ങൾ പകർന്നെടുക്കുകയും ചെയ്തത്.


" 1921ലെ ലഹളക്ക് പ്രചോദനം നൽകി എന്ന കുറ്റം ചുമത്തപ്പെട്ട കെ എം മൗലവി സാഹിബ് അന്ന് ബ്രിട്ടീഷുകാരുടെ ഭരണത്തിലായിരുന്ന മലബാറിൽ നിന്ന് ഒളിച്ചോടുകയും കൊച്ചി സംസ്ഥാനത്തിലെ കൊടുങ്ങല്ലൂരിൽ അഭയം തേടുകയും ചെയ്തു. വക്കം അബ്ദുൽ ഖാദിർ മൗലവിയുടെ പരിഷ്കരണാശയങ്ങൾ മലബാർ മുസ്‌ലിംകൾക്കിടയിൽ പ്രചരിച്ചത് കെഎം മൗലവി യിലൂടെയായിരുന്നു."


(ഇസ്ലാമും കേരളത്തിലെ 

സാമൂഹിക പരിവർത്തന 

പ്രസ്ഥാനങ്ങളും - കെ എൻ എം പേ: 12)


" റഈസുൽ മുസ്‌ലിഹീൻ വക്കം എം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവി സാഹിബുമായി കെഎം മൗലവി സാഹിബ് സമ്പർക്കം പുലർത്തിയത് കൊടുങ്ങല്ലൂർ നിവാസകാലത്തായിരുന്നു. അക്കാലം മുതൽക്കാണ് ഒരു പഴഞ്ചൻ മുദരിസായിരുന്ന തയ്യിൽ മുഹമ്മദ് കുട്ടി മുസ്ലിയാർ കെ എം മൗലവി എന്ന വിവാദ പുരുഷനും വിപ്ലവകാരിയുമായി മാറിയത്. "

(കെ എം മൗലവി

 ജീവചരിത്രം  പേ:16)


(റഈസുൽ മുസ്ലിഹീൻ എന്നാണ് അന്ന് വക്കം മൗലവിയെ വിശേഷിപ്പിച്ചിരുന്നത്. ഇന്നത്തെ മൗലവിമാർ ഇതൊക്കെ വിമർശിക്കുന്ന കാലമാണ്.)

ഇബാദത്തിലെ അട്ടിമറി41

 https://www.facebook.com/100024345712315/posts/pfbid026RegVSXdWx8mYRNX7y6ktmbn45681GQ35WZ6mFMb5psVvMi9xQstaVCQpdZso8Lfl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 41/313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖

*ഇബാദത്തിലെ അട്ടിമറി*


ഇബാദത്തിന്റെ  നിർവചനം അട്ടിമറിച്ചു വെന്നതാണ്  ഈജിപ്തിലെ അർദ്ധ യുക്തിവാദികളിൽ നിന്നും  വക്കം മൗലവി സ്വീകരിച്ച നാലാമത്തെ കാര്യം. 


ഇലാഹാണെന്ന് വിശ്വസിച്ചു കൊണ്ടുള്ള താഴ്മ / ഉപകാരോപദ്രവങ്ങളുടെ സാക്ഷാൽ ഉടമസ്ഥൻ എന്ന നിലക്കുള്ള താഴ്മ ഇതാണല്ലോ ഇബാദത്ത് (ആരാധന). 


എന്നാൽ മൗലവിമാർ ഇതിലേക്ക് ചിലത് കൂടി കൂട്ടിച്ചേർത്തു. മനുഷ്യന് കഴിയാത്ത ഒരു കാര്യം മറ്റൊരു ശക്തിയോടെ വ്യക്തിയോടോ ആവശ്യപ്പെടുന്നത് ആ വ്യക്തിക്കുള്ള ഇബാദത്താ (ആരാധനയാ)ണ്.


വക്കം മൗലവി എഴുതുന്നു:

"മനുഷ്യശക്തിക്കപ്പുറമായുള്ള കാര്യങ്ങളിൽ ദൈവത്തോടല്ലാതെ മറ്റാരോടും നാം സഹായത്തെ അർത്ഥിക്കരുത്.... മനുഷ്യശക്തിക്കധീനങ്ങളല്ലാത്ത കാര്യങ്ങളെ സംബന്ധിച്ചിടത്തോളം ദൈവത്തോടല്ലാതെ മറ്റാരോടെങ്കിലും സഹായത്തെ അർത്ഥിക്കുന്നത്, അവരെ ആരാധിക്കുന്നതുപോലെ തന്നെ അവർക്ക് ദിവ്യത്വമുണ്ടെന്ന് വിശ്വസിക്കുന്നതിന്റെ ഫലമാകയാൽ അന്യരെ ആരാധിക്കുന്നവരെ പോലെ തന്നെ അവരോട് മനുഷ്യശക്തിക്ക് പുറമേയുള്ള വിഷയങ്ങളിൽ സഹായത്തെ അർഹിക്കുന്നവരും അവരെ ദൈവത്തോട് സാദൃശ്യപ്പെടുത്തുകയാകുന്നു.

(വക്കം മൗലവിയുടെ ദീപിക 

ഒറ്റ വാല്യത്തിൽ പേജ് 57 )


ഈ നിർവചനം  ലോകത്തെ ഏതെങ്കിലും പണ്ഡിതന്മാർ പഠിപ്പിച്ചതല്ല.

മുൻഗാമികളിൽ ഒരാളും ഇങ്ങനെ നിർവചിച്ചിട്ടുമില്ല.


മുഅജിസത്ത് കറാമത്ത് മുഖേന സഹായം തേടുന്ന മുസ്‌ലിംകളെ മുശിരിക്കായി പ്രഖ്യാപിക്കാൻ ഈജിപ്തിലെ റഷീദുരിള പടച്ചുണ്ടാക്കിയതാണ് ഇബാദത്തിന് ഈ പുതിയ നിർവചനം.


അബ്ദുസ്സലാം സുല്ലമി തന്നെ ഈകാര്യം  വ്യക്തമാക്കിയിട്ടുണ്ട്.


" ഇബാദത്തിന് നിർവചനമായി നാം പറയാറുള്ളത് ഇമാം റശീദുരിള തന്റെ തഫ്സീറിൽ പറഞ്ഞ അഭിപ്രായമാണ്. ഈ നിർവചനം സലഫുകളിൽ ഒരു പണ്ഡിതനെങ്കിലും പറഞ്ഞത് നമുക്ക് ഉദ്ധരിക്കുവാൻ സാധ്യമല്ല. "

(അൽ ഇസ്‌ലാഹ്   2007

ഫെബ്രുവരി പേ: 16 )


ഇബാദത്തിന് നൽകിയ ഈ നിർവചനത്തിന്റെ അർത്ഥശൂന്യത ഒരു നൂറ്റാണ്ട് തികയും മുമ്പ് മൗലവിമാർക്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്.


സകരിയ സ്വലാഹി എഴുതുന്നു :

"മനുഷ്യന് കഴിയാത്തത് മനുഷ്യനല്ലാത്ത മറ്റു ജീവികളോട് ചോദിച്ചാൽ ശിർക്കാകുമെന്ന് ആരെങ്കിലും പറയുമോ ? മനുഷ്യനില്ലാത്ത വല്ല കഴിവും മറ്റു വല്ല ജീവിക്കും ഉണ്ടെങ്കിൽ അതിനെക്കുറിച്ച് അഭൗധിക കഴിവ് എന്ന് വകതിരിവുള്ളവൻ പറയുമോ ? വലിയ മരത്തടികൾ പിടിച്ചു വലിച്ചു കൊണ്ടുവരാൻ മനുഷ്യൻ പലപ്പോഴും ആനയുടെ സഹായം തേടാറില്ലേ ?. അത് അഭൗധിക സഹായ തേട്ടമാണോ? വലിയ ഘ്രാണശക്തിയുളള നായയെ കേസുകൾ തെളിയിക്കാൻ ഉപയോഗിക്കാറില്ലെ? അങ്ങനെ മനുഷ്യനില്ലാത്ത ഘ്രാണ ശക്തിയുള്ള പോലീസു നായയെ കൊണ്ട് കേസ് തെളിയിച്ചാൽ ശുദ്ധ ശിർക്കാകില്ലെ?

(അന്തം കെട്ട ചോദ്യങ്ങൾ

സകരിയ സ്വലാഹി  പേ: 27)


ഒരു നൂറ്റാണ്ടോളം കാലം മുസ്‌ലിംകളിൽ ശിർക്കാരോപിക്കാൻ മൗലവിമാർ ഉയർത്തിപ്പിടിച്ച ഇബാദത്തിന്റെ ഈ നിർവചനം മുജാഹിദുകളിൽ തന്നെ വലിയൊരു വിഭാഗം ഇപ്പോൾ അംഗീകരിക്കുന്നില്ല.

(വിശദമായി വഴിയെ)

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...