Saturday, November 25, 2023

നിഷ്പക്ഷ സംഘം43 ഐക്യ സംഘം

 https://www.facebook.com/100024345712315/posts/pfbid06Mim3qY7CyPB5kmwYJJB4imvpFxCijMCx38r3mTFYHr4mc5qnmkuBBipUjbx8ipPl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 43/ 313

➖➖➖➖➖➖➖➖➖➖

Aslam saquafi payyoli


*നിഷ്പക്ഷ സംഘം*


1922 ജനുവരി 14 നാണ് കെ എം മൗലവി തിരൂരങ്ങാടിയിൽ നിന്നും അഴീക്കോട്ടെത്തിച്ചേർന്നത്. ഭാര്യ സഹോദരനായ എം സി സി അബ്ദുറഹ്മാൻ മൗലവി, കെ എം സീതി സാഹിബ്, അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന കടവത്തൂർ ഇ.കെ മൗലവി തുടങ്ങിയവർ അവിടെ സ്വീകരണം നൽകി. ഇ കെ മൗലവി അവിടെ മദ്രസ അധ്യാപകനായിരുന്നു.


മൗലാനാ ചാലിലകത്തിന്റെ ശിഷ്യനും സംഘാടകനും  പ്രഭാഷകനുമായ കെഎം മൗലവി കൊടുങ്ങല്ലൂരിലെത്തിയപ്പോൾ അവിടുത്തെ സാഹചര്യങ്ങൾ മനസ്സിലാക്കി കാര്യങ്ങളിൽ ഇടപെട്ടു തുടങ്ങി. 

കൊടുങ്ങല്ലൂർ മുസ്‌ലിംകൾ പൊതുവേ വിദ്യാഭ്യാസമുള്ളവരും ഉദാരമതികളുമായിരുന്നു. പക്ഷേ, അവർക്കിടയിൽ ഗോത്രവയക്കും കേസും ഒരു ശാപമെന്നോണം വളർന്നിരുന്നു. ഇതിനൊരു പരിഹാരം വേണമെന്ന ചിന്ത മൗലവിയിൽ ഉടലെടുത്തു. ആദ്യ വെള്ളിയാഴ്ച തന്നെ മൗലവി അതിനു തുടക്കം കുറിച്ചു.


കെ കെ കരീം എഴുതിയ കെ എം മൗലവി സാഹിബ് എന്ന പുസ്തകത്തിൽ നിന്ന് :

"കെ.എം മൗലവി സാഹിബ് കൊടുങ്ങല്ലൂരിലെത്തിയതിന്റെ അടുത്ത വെള്ളിയാഴ്ച സ്ഥലത്തെ പൗരപ്രധാനികളുടെഅപേക്ഷയനുസരിച്ച് അഴീക്കോട്ടെ പള്ളിയിൽ നിന്ന് ജുമുഅ നിസ്കാരാനന്തരം ഒരു പ്രസംഗം ചെയ്തു. ആ പ്രസംഗത്തിന്റെ ആരംഭത്തിൽ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു. "ചിലർ പറയുന്നത് കേൾക്കാം മരിക്കുന്നതുവരെ നല്ലവണ്ണം കഴിഞ്ഞു കൂടണമെന്ന് ; എന്നാൽ ഞാൻ നിങ്ങളോട് ഉറപ്പിച്ചു വസിയ്യത്ത് ചെയ്യട്ടെ. അതെ മരിക്കുവോളം നല്ലവണ്ണം കഴിഞ്ഞു കൂടണം എന്നാൽ മരണാനന്തരവും നല്ലവണ്ണം കഴിഞ്ഞു കൂടാം. അതിനുള്ള മാർഗ്ഗമാണ് ഇസ്ലാം അനുസരിച്ച് ജീവിക്കലും മരിക്കലും. "

(പേജ് : 92)


ഉപദേശങ്ങൾക്ക് പുറമേ അത് പ്രാവർത്തികമാക്കാനുള്ള മാർഗവും കെഎം മൗലവി സ്വകരിച്ചു. മുസ്‌ലിംകളെയെല്ലാം ഒരുമിച്ചുകൂട്ടി വലിയ ഒരു സമ്മേളനം നടത്തി. 1922 ഏറിയാട് വെച്ചായിരുന്നു അത്. ആ സമ്മേളനത്തിലാണ് 'നിഷ്പക്ഷ സംഘം' രൂപീകരിക്കുന്നത്. 


മുസ്‌ലിംകൾക്കിടയിലെ ഭിന്നിപ്പുകൾ പറഞ്ഞു തീർക്കുക, ഗോത്ര ഭിന്നിപ്പുകളിൽ കക്ഷി ചേരാതിരിക്കുക എന്നതായിരുന്നു ഈ സംഘത്തിൻറെ പ്രധാന ലക്ഷ്യം.

സീതി മുഹമ്മദ് സാഹിബ് പ്രസിഡന്റും മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി സെക്രട്ടറിയുമായിട്ടാണ് 11 അംഗ കമ്മിറ്റി നിലവിൽ വന്നത്. കെ എം മൗലവി, ഇ കെ മൗലവി, ടി.കെ മുഹമ്മദ് മൗലവി, ഇ മൊയ്തു മൗലവി, കെ എം സീതി സാഹിബ് , കെ കെ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, മുഹമ്മദ് ശറൂൽ, അറബി ശംനാട് തുടങ്ങിയവർ ഇതിൽ അംഗങ്ങളായിരുന്നു.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....