Saturday, November 25, 2023

കെ എം മൗലവിയുടെ* *ഒളിച്ചോട്ടം നാശത്തിലേക്ക്*42

 https://m.facebook.com/story.php?story_fbid=pfbid0kWyMXsMbhudtRLu7n312dxLoUKx82kdYKj6bG84o9PhHdePeNSxxfr2RAp2jy14gl&id=100024345712315&mibextid=9R9pXO


മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 42/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*കെ എം മൗലവിയുടെ*

*ഒളിച്ചോട്ടം നാശത്തിലേക്ക്*


ഈജിപ്തിലെ അർദ്ധ യുക്തിവാദികളിൽ നിന്നും വക്കം മൗലവി സ്വീകരിച്ച പ്രധാന ആശയങ്ങൾ എന്തൊക്കെയാണെന്ന് നാം മനസ്സിലാക്കി.


ഇനി, ഈ ആശയങ്ങൾ കേരളത്തിൽ വ്യാപകമായി പ്രചരിച്ചതെങ്ങിനെയെന്ന് പരിശോധിക്കാം. വക്കം മൗലവി ഒരു വലിയ ശിഷ്യ സമ്പത്തുള്ള പണ്ഡിതനോ ആകർഷണീയ പ്രഭാഷകനോ ആയിരുന്നില്ല. അതിനു പറ്റിയ ഒരാളെ ആഗ്രഹിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രഭാഷകനും എഴുത്തുകാരനുമായ 

തിരുരങ്ങാടിക്കാരൻ തയ്യിൽ മുഹമ്മദ് കുട്ടി മുസ്‌ലിയാർ എന്ന കെ.എം മൗലവിയെ കുറിച്ചറിയുന്നത്.


1921 ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി പുളിക്കൽ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന കെ.എം മൗലവിയെ കൊടുങ്ങല്ലൂരിലേക്ക് എത്തിച്ചത് അയാളുടെ ഭാര്യാ സഹോദരൻ എം സി സി അബ്ദുറഹ്മാൻ മൗലവിയാണ്. 


"1922ൽ കെ എം മൗലവി സാഹിബ് അവർകൾ പുളിക്കൽ പി പി ഉണ്ണി മുഹ് യിദ്ദീൻ കുട്ടി മൗലവി സാഹിബിന്റെ വസതിയിൽ ഒളിവിൽ താമസിച്ചിരുന്ന കാലത്ത് എം സി സി അബ്ദുറഹ്മാൻ മൗലവി സാഹിബിന്റെ ഒരു രഹസ്യ സന്ദേശം ലഭിച്ചു.

അളിയാങ്ക (സഹോദരി ഭർത്താവായ കെ എം മൗലവി സാഹിബിനെ എം സി സി അങ്ങനെയാണഭിസംബോധനം ചെയ്തിരുന്നത് ) എല്ലാ കാര്യവും അല്ലാഹുവിൽ തവക്കുലാക്കി ഉടനെ  കൊടുങ്ങല്ലൂരിലെത്തിച്ചേരണം. ഇവിടെ സുഖമായി കഴിഞ്ഞു കൂടാം. നാട്ടുരാജ ഭരണമാകയാൽ ബ്രിട്ടീഷുകാരുടെ ശർറ്( ഉപദ്രവം) ഭയപ്പെടേണ്ടതില്ല അല്ലാഹു അനുഗ്രഹിക്കട്ടെ. "

(കെ എം മൗലവി 

ജീവചരിത്രം - പേജ് 87

കെ കെ കരീം - യുവത )


എം സി സി അബ്ദുറഹ്മാൻ മൗലവിയുടെ സ്മരണികയിൽ കെഎം മൗലവി ഇക്കാര്യം പ്രത്യേകം അനുസ്മരിക്കുന്നുണ്ട്. 

'എന്റെ ജീവൻ രക്ഷിച്ച മനുഷ്യ സ്നേഹി' എന്നാണ് അനുസ്മരണ ലേഖനത്തിന് തലവാചകമായി ചേർത്തത്. (ഇതിൽ ശിർക്ക് വരുമോ എന്നത് വഹാബികളുടെ പുതിയ ചിന്ത പ്രകാരം ആലോചിക്കേണ്ടതാണ്.)


"ഖിലാഫത്ത് പ്രസ്ഥാനവും അതിനെ തുടർന്നുണ്ടായ ലഹളയും എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ വഴിത്തിരിവായിരുന്നു. അക്കാലത്ത് അക്രമികളുടെ കയ്യിൽ പെടാതെ എന്നെ രക്ഷിച്ചത് അബ്ദുറഹ്മാൻ മൗലവിയുടെ അസൂയാർഹമായ ബുദ്ധിയും തന്റേടവുമായിരുന്നു."

(എം സി സി അബ്ദുറഹ്മാൻ 

മൗലവി പേജ് : 12)


ഈ കാലത്താണ് കെ.എം മൗലവി വക്കം മൗലവിയുമായി കൂടുതൽ ബന്ധം സ്ഥാപിക്കുകയും പിഴച്ച ആശയങ്ങൾ പകർന്നെടുക്കുകയും ചെയ്തത്.


" 1921ലെ ലഹളക്ക് പ്രചോദനം നൽകി എന്ന കുറ്റം ചുമത്തപ്പെട്ട കെ എം മൗലവി സാഹിബ് അന്ന് ബ്രിട്ടീഷുകാരുടെ ഭരണത്തിലായിരുന്ന മലബാറിൽ നിന്ന് ഒളിച്ചോടുകയും കൊച്ചി സംസ്ഥാനത്തിലെ കൊടുങ്ങല്ലൂരിൽ അഭയം തേടുകയും ചെയ്തു. വക്കം അബ്ദുൽ ഖാദിർ മൗലവിയുടെ പരിഷ്കരണാശയങ്ങൾ മലബാർ മുസ്‌ലിംകൾക്കിടയിൽ പ്രചരിച്ചത് കെഎം മൗലവി യിലൂടെയായിരുന്നു."


(ഇസ്ലാമും കേരളത്തിലെ 

സാമൂഹിക പരിവർത്തന 

പ്രസ്ഥാനങ്ങളും - കെ എൻ എം പേ: 12)


" റഈസുൽ മുസ്‌ലിഹീൻ വക്കം എം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവി സാഹിബുമായി കെഎം മൗലവി സാഹിബ് സമ്പർക്കം പുലർത്തിയത് കൊടുങ്ങല്ലൂർ നിവാസകാലത്തായിരുന്നു. അക്കാലം മുതൽക്കാണ് ഒരു പഴഞ്ചൻ മുദരിസായിരുന്ന തയ്യിൽ മുഹമ്മദ് കുട്ടി മുസ്ലിയാർ കെ എം മൗലവി എന്ന വിവാദ പുരുഷനും വിപ്ലവകാരിയുമായി മാറിയത്. "

(കെ എം മൗലവി

 ജീവചരിത്രം  പേ:16)


(റഈസുൽ മുസ്ലിഹീൻ എന്നാണ് അന്ന് വക്കം മൗലവിയെ വിശേഷിപ്പിച്ചിരുന്നത്. ഇന്നത്തെ മൗലവിമാർ ഇതൊക്കെ വിമർശിക്കുന്ന കാലമാണ്.)

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....