Friday, December 8, 2023

സുസ്ത.കണ്ണിയത്ത് ഉസ്താദ് ചേളാരി പക്ഷത്തല്ലേ

 കണ്ണിയത്ത് ഉസ്താദ് ചേളാരി പക്ഷത്തല്ലേ എന്ന് പലരും തെറ്റായി മനസ്സിലാക്കിയ കാര്യമാണ്.

1990 കാലത്ത് ഉസ്താദ് ശയ്യാവലംബിയായ സമയമായിരുന്നു.

സംഘടനാ കാര്യങ്ങൾ കൃത്യമായി അറിയിക്കാൻ അക്കാലത്ത് സംവിധാനം ഉണ്ടായിരുന്നില്ല. ഉസ്താദ് അപൂർവമായി മാത്രമെ പുറത്തിറങ്ങാറുള്ളു. സുന്നി പ്രസ്ഥാന ബന്ധമുള്ളവരെ അവിടെ ചെല്ലുമ്പോൾ മകൻ കുഞ്ഞുമോൻ പലപ്പോഴും അകത്ത് പ്രവേശിപ്പിച്ചിരുന്നില്ല. അപൂർവം ചിലരൊഴികെ . അതൊക്കെ ചിലരുടെ നിർദ്ദേശമനുസരിച്ചായിരുന്നു.

പിൽക്കാലത്ത് മകൻ സുന്നി പരിപാടികളിൽ സംബന്ധിച്ചിട്ടുണ്ട്.

എറണാകുളം സമ്മേളനം പ്രഖ്യാപിച്ച് വിവാദം മുറുകുന്ന സമയത്ത് ഒരിക്കൽ ചിത്താരി ഉസ്താദ് തന്റെ ഗുരു കൂടിയായ കണ്ണിയത്ത് ഉസ്താദിനെ സമീപിച്ചു.

താനെന്ത് ചെയ്യണം എന്ന് ചോദിച്ചു.

എറണാകുളത്ത് ഹംസ പോകണം . പ്രസംഗിക്കണം . ഞാനും സാധിക്കുമെങ്കിൽ വരും എന്ന് കണ്ണിയത്ത് ഉസ്താദ് പറഞ്ഞു. ഇത് പലവുരു മുശാവറ അംഗം കൂടിയായ ചിത്താരി ഉസ്താദ് പ്രസംഗിച്ചിട്ടുണ്ട്. എഴുതിയിട്ടുമുണ്ട്.

ഓർക്കണം സമ്മേളനം നിർത്തി വെക്കാൻ കണ്ണിയത്ത് ഉസ്താദിന്റെ അധ്യക്ഷതയിൽ ചേർന്ന മുശാവറ ആവശ്യപ്പെട്ടു എന്ന് വാർത്ത വന്ന കാലത്താണ് ഈ മറിമായം .

ഉള്ളാൾ തങ്ങളെയും ആറു മുശാവറ അംഗങ്ങളേയും കണ്ണിയത്ത് ഉസ്താദിന്റെ അധ്യക്ഷതയിൽ മുശാവറ ചേർന്ന് പുറത്താക്കി എന്നാണ് അക്കാലത്ത് ചന്ദ്രികയിൽ പ്രസിദ്ധീകരിച്ചത്.


അത് കഴിഞ്ഞ് കാലം കുറച്ചായപ്പോൾ ഉള്ളാൾ ഉറൂസിന് നേതാക്കള ക്ഷണിക്കാൻ പോകുന്ന സമയത്ത് ഉള്ളാൾ തങ്ങളും വരണമെന്ന് ജാറം കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. കമ്മിറ്റിക്കാർ ചോദിച്ചു ആരെയൊക്കെ ക്ഷണിക്കണം.

പണ്ട് വിളിച്ചവരെയൊക്കെ വിളിക്കണം. തങ്ങൾ പറഞ്ഞു.

നിങ്ങൾ കണ്ണിയത്തിനേയും ഇ.കെ നേയും ക്ഷണിക്ക്.എന്നിട്ട് വാ.

തങ്ങൾ വീണ്ടും പറഞ്ഞു.

കണ്ണിയത്ത് ഉസ്താദിന്റെ വീട്ടിനടുത്ത് വണ്ടി നിർത്തി തങ്ങൾ വണ്ടിയിലിരുന്ന് ബാക്കിയുള്ള കമ്മിറ്റിക്കാരെ വീട്ടിലയച്ചു.

അവർ ഉറുസിന്റെ കാര്യം പറഞ്ഞു.

ഉടൻ കണ്ണിയത്തുസ്താദ് ചോദിച്ചു.

ഉള്ളാളത്തെ തങ്ങളെവിടെ?

തങ്ങൾ കാറിലുണ്ട്.

വിളിക്ക് കുഞ്ഞി മോനെ എന്ന് മകനോട് കണ്ണിയത്തുസ്താദ് പറഞ്ഞു.

പക്ഷെ മകനല്ല പോയത് കമ്മിറ്റി അംഗം തന്നെയായിരുന്നു. മകൻ പോകുമോ എന്ന് ഉള്ളാൾ തങ്ങൾ തന്നെ ചോദിക്കുന്നുണ്ട് പ്രസംഗത്തിൽ .

" ഇവിടം വരെ വന്നിട്ട് തങ്ങളെന്തേ കാറിൽ കുത്തിയിരിക്കയാ" എന്ന് കണ്ണിയത്ത് ഉസ്താദ് ഉള്ളാൾ തങ്ങളോട് ചോദിച്ചു.

തങ്ങൾ മറുപടി നല്കി. നിങ്ങളല്ലേ എന്നെ പുറത്താക്കിയത്.

കണ്ണിയത്ത് ഉസ്താദ് അപ്പോൾ പറഞ്ഞു "ഞാൻ തങ്ങളെ പുറത്താക്കിയിട്ടില്ല. ഞാൻ തങ്ങളുടെ കൂടെയാണ് "

കമ്മിറ്റിക്കാർ കൂടി നില്കേയാണ് കണ്ണിയത്തുസ്താദിന്റെ ഈ സംസാരം.

ഇതോടെ ഇതിനകത്ത് കള്ളക്കളി പലതുമുണ്ടെന്ന് കമ്മിറ്റിക്കാർക്ക് വരെ ബോധ്യമായി.

ഇതൊക്കെ പച്ചപരമാർത്ഥമാണ്.

ഇങ്ങനെ പല രീതിയിൽ സമുദായത്തെ വഞ്ചിച്ചും സാത്വികരായ ഉലമാക്കളെ തെറ്റുധരിപ്പിച്ചുമാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇംഗീതം സാധിപ്പിക്കാൻ ചേളാരി നേതൃത്വം പലവിധ കാട്ടിക്കൂട്ടലുകൾ നടത്തിയത്. 

ഒരിക്കൽ ചേളാരികൾ എ.പി.ഉസ്താദിനെതിരെ പരിപാടി വെച്ച് മലപ്പുറത്ത് സംസാരം തുടങ്ങിയ കണ്ണിയത്തുസ്താദ് "എ.പി. എവിടെ" എന്ന് ചോദിക്കുന്നത് കൂടിയിരിക്കുന്ന ജനം മുഴുവൻ കേട്ടു.

ഉടൻ മൈക്ക് ഓഫാക്കി.

കണ്ണൂരിൽ പരിപാടി കേൾക്കാൻ പോലീസ് മൈതാനത്ത് ഞാനും പോയി. മുഖം കെടൽ പറഞ്ഞ് ചേളാരികൾ തെറ്റുധരിപ്പിക്കുന്ന കാലമായിരുന്നു. കണ്ണിയത്ത് ഉസ്താദ് എ.പി ഉസ്താദിനെതിരെ ഒന്നും പറഞ്ഞില്ല.

മറിച്ച് മറ്റൊരു മൈക്കിൽ ഒരാൾ വിളിച്ച് പറയുന്നു അതാ എ.പി.ക്കെതിരെ കണ്ണിയത്തുസ്താദ് ദുആ ചെയ്യുന്നേ എന്ന് പച്ചക്കളവ്.

ഇങ്ങനെ ഒരു സമുദായത്തെ നിക്ഷിപ്ത താത്പര്യങൾ സംരക്ഷിക്കാൻ കബളിപ്പിക്കുകയായിരുന്നു ചേളാരികൾ.

ഈ രീതിയിൽ കൃത്രിമത്തിൽ കെട്ടുപടുത്തതാണത്. അതിന്ന് ആന്തരിക സംഘർഷത്തിൽ ആടിയുലയുകയാണ്. 

പണ്ഡിതർ ചേരിതിരിഞ്ഞ് തലേക്കെട്ട് വലിച്ചെറിഞ്ഞ് വാർത്ത സൃഷ്ടിക്കുന്ന കാലമെത്തിയിരിക്കുന്നു.

കണ്ണിയത്ത് ഉസ്താദിനെ കുറിച്ച് എം.എ. ഉസ്താദ് എഴുതി.

" വയോധികനും സംഭവകഥയറിയാൻ സാഹചര്യമില്ലാത്ത മഹാനുമായ കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ നാമം വലിച്ചിഴച്ച് ജീവിതം വൈരുദ്ധ്യാധിഷ്ഠിതമാക്കി ചരിത്രം സൃഷ്ടിച്ച മറ്റ് ചില നേതാക്കൾ എല്ലാ ചരടുവലികൾക്കും നേതൃത്വം 

നല്കുന്നു. "

കൊടും വഞ്ചനയും തെറ്റുധരിപ്പിക്കലും വഴിയാണ് സാധാരണക്കാരെ ഇവർ കൂടെ നിർത്താൻ ശ്രമിച്ചതെന്ന സത്യം ഇൻശാ അല്ലാഹ് കാലം കഴിയുംതോറും പ്രകടമായി വരുന്നു എന്നത് സന്തോഷകരമാണ്.

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...