Saturday, June 6, 2026

അല്ലാഹു അർശിൽ ഇരിക്കുന്നവനല്ല - പണ്ഡിത ലോകം പറയട്ടെ

 അല്ലാഹു അർശിൽ ഇരിക്കുന്നവനല്ല -

പണ്ഡിത ലോകം പറയട്ടെ

പാർട്ട് :5

الحمدلله اللهم صل على محمد وعلى اله وصحبه وسلم أما بعد

Aslam Kamil saquafi parappanangadi

Abu Hamid al-Ghazali 

ഇമാം ഗസാലി റ 

തന്റെ Ihya Ulum al-Din എന്ന ഗ്രന്ഥത്തിൽ പറയുന്നു:

“അല്ലാഹു — മഹത്വപ്പെട്ടവൻ — രൂപമുള്ള ഒരു ശരീരമല്ല; അളവുകളാൽ നിർണയിക്കപ്പെട്ട ഒരു ജൗഹറും അല്ല. അവൻ ശരീരങ്ങളോട് സാമ്യമില്ല; അളവിലും വിഭജിക്കപ്പെടുന്നതിലും അവയ്ക്കൊന്നും അവനോട് സാദൃശ്യമില്ല. അവൻ ജൗഹറല്ല; ജൗഹറുകൾ അവനിൽ സ്ഥിതിചെയ്യുന്നതുമില്ല. അവൻ അറളും  (accident/property) അല്ല; അറളുകൾ അവനിൽ നിലകൊള്ളുന്നതുമില്ല. മറിച്ച്, യാതൊരു സൃഷ്ടിയോടും അവൻ സാമ്യമില്ല; യാതൊരു സൃഷ്ടിയും അവനോട് സാമ്യമുള്ളതുമല്ല. ‘അവനോട് സമാനമായൊന്നുമില്ല’; അവനും ഒന്നിനോടും സമാനനല്ല.

അളവുകൾ അവനെ പരിമിതപ്പെടുത്തുന്നില്ല; ദിക്കുകൾ അവനെ ഉൾക്കൊള്ളുന്നില്ല; ദിശകൾ അവനെ ചുറ്റിപിടിക്കുന്നില്ല; ഭൂമികളും ആകാശങ്ങളും അവനെ ആവരണം ചെയ്യുന്നില്ല.

*അവൻ അർശിന്മേൽ ‘ഇസ്തിവാ’ ചെയ്തിരിക്കും.* — *അവൻ പറഞ്ഞ രീതിയിലും അവൻ ഉദ്ദേശിച്ച അർത്ഥത്തിലുമാണ് അത് — സ്പർശം, സ്ഥിരതയോടെ ഇരിക്കൽ, താമസം, ലയനം, സ്ഥലംമാറ്റം എന്നിവയിൽ നിന്നെല്ലാം പരിശുദ്ധനായ ഒരു ഇസ്തിവാ.*

 *അർശ് അവനെ വഹിക്കുന്നില്ല; മറിച്ച് അർ ശു അർശ് വാഹകരും അവന്റെ ശക്തിയുടെ കീഴിൽ വഹിക്കപ്പെട്ടവരും അവന്റെ അധീനതയിൽ അടക്കപ്പെട്ടവരുമാണ്.

അവൻ അർശിനും ആകാശത്തിനും മീതെയും എല്ലാറ്റിനും (മഹത്വം കൊണ്ട് ) മീതെയും ആണ്; ഭൂമിയുടെ അതിർത്തിവരെയുള്ള എല്ലാറ്റിനും മീതെ. എന്നാൽ ഈ ‘ മഹത്വംമീതെയാവൽ അർശിനോടോ ആകാശത്തോടോ അടുത്തിരിപ്പുണ്ടാക്കുന്നതല്ല; അതുപോലെ ഭൂമിയിൽ നിന്നോ മണ്ണിൽ നിന്നോ ദൂരമുണ്ടാക്കുന്നതുമല്ല. അവൻ അർശിനേയും ആകാശത്തെയും അതിജീവിച്ച മഹത്വാ യവനാണ്; അതുപോലെ ഭൂമിയെയും മണ്ണിനെയും അതിജീവിച്ച മഹത്വമുള്ളവനുമാണ് 

അതോടൊപ്പം, അവൻ എല്ലാ സൃഷ്ടികളോടും അടുത്തവനാണ്; കഴുത്തിലെ ശിരയേക്കാൾ അടുപ്പമുള്ളവൻ. എല്ലാറ്റിനും സാക്ഷിയായവനുമാണ്. എന്നാൽ അവന്റെ അടുപ്പം ശരീരങ്ങളുടെ അടുപ്പം പോലെയല്ല; അവന്റെ സത്തയും ശരീരങ്ങളുടെ സത്തപോലെയല്ല.

അവൻ യാതൊരു വസ്തുവിലും ലയിക്കുന്നില്ല; യാതൊരു വസ്തുവും അവനിൽ ലയിക്കുന്നതുമില്ല. *സ്ഥലം അവനെ ഉൾക്കൊള്ളുന്നതിൽ നിന്ന് അവൻ അതിപരിശുദ്ധനാണ്;*

 കാലം അവനെ പരിമിതപ്പെടുത്തുന്നതിൽ നിന്നുമവൻ പരിശുദ്ധനാണ്. "കാലത്തെയും സ്ഥലത്തെയും സൃഷ്ടിക്കുന്നതിന് മുമ്പും അവൻ ഉണ്ടായിരുന്നു;* ഇപ്പോഴും അവൻ മുമ്പുണ്ടായിരുന്നതുപോലെ തന്നെയാണ്.

സ്വഭാവഗുണങ്ങളാൽ അവൻ സൃഷ്ടികളിൽ നിന്ന് വ്യത്യസ്തനാണ്. അവന്റെ സത്തയിൽ അവനെ കൂടാതെ മറ്റൊന്നുമില്ല; സൃഷ്ടികളിൽ അവന്റെ സത്തയും ഇല്ല. മാറ്റം വരുന്നതിലും സ്ഥലംമാറുന്നതിലും നിന്ന് അവൻ പരിശുദ്ധനാണ്. സംഭവിക്കുന്ന കാര്യങ്ങൾ അവനിൽ സംഭവിക്കുന്നില്ല; മാറ്റങ്ങളോ അവസ്ഥകളോ അവനെ ബാധിക്കുന്നതുമില്ല.” ഇഹ് യാഉലും 154/1

قال الفقيه المتكلم أبو حامد الغزالي[505هـ] في كتابه إحياء علوم الدين[47] ما نصه: وأنه-تعالى- ليس بجسم مصور ولا جوهر محدود مقدر، وأنه لا يماثل الأجسام لا في التقدير ولا في قبول الانقسام، وأنه ليس بجوهر ولا تحله الجواهر، ولا بعرض ولا تحله الأعراض، بل لا يماثل موجودا ولا يماثله موجود، ليس كمثله شيء ولا هو مثل شيء، وأنه لا يحده المقدار، ولا تحويه الأقطار، ولا تحيط به الجهات، ولا تكتنفه الأرضون ولا السموات، وأنه مستو على العرش على الوجه الذي قاله وبالمعنى الذي أراده، استواء منزها عن المماسة والاستقرار والتمكن والحلول والانتقال، لا يـحمله العرش، بل العرش وحملته محمولون بلطف قدرته، ومقهورون في قبضته، وهو فوق العرش والسماء، وفوق كل شيء إلى تخوم الثرى فوقية لا تزيده قربا إلى العرش والسماء كما لا تزيده بعدا عن الأرض والثرى، بل هو رفيع الدرجات عن العرش والسماء كما أنه رفيع الدرجات عن الأرض والثرى، وهو مع ذلك قريب من كل موجود، وهو أقرب إلى العبد من حبل الوريد، وهو على كل شيء شهيد، إذ لا يماثل قربه قرب الأجسام كما لا يماثل ذاته ذات الأجسام، وأنه لا يحل في شيء ولا يحل فيه شيء، تعالى عن أن يحويه مكان كما تقدس عن أن يـحده زمان، بل كان قبل أن خلق الزمان والمكان وهو الآن على ما عليه كان، وأنه بائن عن خلقه بصفاته، ليس في ذاته سواه ولا في سواه ذاته، وأنه مقدس عن التغير والانتقال، لا تـحله الحوادث ولا تعتـريه العوارض.اهاحي  إحياء علوم الدين (1/154-155)

محمد اسلم الثقافي الكاملي بربننغادي المليباري الهندي

Aslam Kamil saquafi parappanangadi

Sunday, May 31, 2026

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം

باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

الحمدلله اللهم صل على محمد وعلى اله وصحبه وسلم أما بعد

.............

നമ്മുടെ കൂടെയുള്ളവരോ കുടുംബങ്ങളോ മക്കളോ ഭാര്യമാരോ ബന്ധുക്കളോ അല്ലാഹുവിലക്കിയകാര്യങ്ങൾ ചെയ്യുകയോ ശരീഅത്തിന്റെ പവിത്രതകൾ ലംഘിക്കുകയോ ചെയ്യുമ്പോൾ അത് കണ്ടില്ല എന്ന് നടിക്കുന്നത് തിന്മയാണ്.

മറിച്ച് അതിനെതിരെ പ്രതികരിക്കുകയും കോപിക്കേണ്ടത് കോപിക്കുകയും മയത്തിൽ പറഞ്ഞു മനസ്സിലാക്കേണ്ടത് അങ്ങനെ ചെയ്യുകയും ചെയ്തു നാം പ്രതികരണശേഷിയുള്ളവരായി മാറേണ്ടതുണ്ട്.

ഇമാം നവവി رحمه الله പ്രശസ്ത ഗ്രന്ഥമായ റിയാളു സ്വാലിഹീൻ എന്ന ഗ്രന്തത്തിൽ ഇതുമായി ബന്ധപ്പെട്ട്  ഒരു ഹെഡിങ് ഇടുകയും ധാരാളം തിരുവചനങ്ങൾ ഇതിന് തെളിവായി കൊണ്ടുവരുകയും ചെയ്യുന്നു.

ഇമാം നവവി  റ പറയുന്നു.

ശരീഅത്തിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും അല്ലാഹുവിന്റെ മതത്തെ സഹായിക്കുകയും ചെയ്യുക എന്ന അധ്യായം

അല്ലാഹു تعالى പറയുന്നു:

"ആരെങ്കിലും അല്ലാഹുവിന്റെ പവിത്രതകളെ (ഹുറുമാത്ത്) ആദരിക്കുന്നുവെങ്കിൽ, അത് അവന്റെ രക്ഷിതാവിന്റെ അടുക്കൽ അവന് ഏറ്റവും നല്ലതാണ്." (സൂറത്ത് അൽ-ഹജ്ജ്: 30)

മറ്റൊരു സ്ഥലത്ത്:

"നിങ്ങൾ അല്ലാഹുവിന്റെ മതത്തെ സഹായിച്ചാൽ, അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ കാലുകൾ ഉറപ്പിച്ചു നിർത്തുകയും ചെയ്യും." (സൂറത്ത് മുഹമ്മദ്: 7)

1/

Abu Mas'ud Uqbah ibn Amr al-Badri 

അബൂ മസ്ഊദ് (റ) നിവേദനം:

ഒരു മനുഷ്യൻ നബി ﷺ യുടെ അടുത്ത് വന്നു പറഞ്ഞു:

"ഇന്നയാൾ (ഇമാം) ഞങ്ങളോട് നമസ്കാരം വളരെ ദീർഘമാക്കുന്നതിനാൽ ഞാൻ സുബ്ഹി നമസ്കാരത്തിൽ വൈകുന്നു."

അപ്പോൾ നബി ﷺ അന്നേദിവസം ഉപദേശിക്കുന്ന വേളയിൽ കോപിച്ചതുപോലെ മറ്റൊരു സമയത്തും കോപിച്ചതായി ഞാൻ കണ്ടിട്ടില്ല.

തിരുനബി  ﷺ

പറഞ്ഞു:

"ജനങ്ങളേ! നിങ്ങളിൽ ചിലർ ആളുകളെ (മതത്തിൽ നിന്ന്) അകറ്റുന്നവരാണ്. നിങ്ങളിൽ ആരെങ്കിലും ജനങ്ങൾക്ക് ഇമാമായി നിൽക്കുമ്പോൾ നമസ്കാരം ചുരുക്കണം. കാരണം അവരുടെ പിന്നിൽ വയോധികനും, കുട്ടിയും, ആവശ്യക്കാരനും ഉണ്ടാകും."

(ബുഖാരി, മുസ്ലിം)

ഇതിൽ നിന്നും മനസ്സിലാകുന്ന പാഠങ്ങൾ

1:ഇമാം നിൽക്കുന്നയാൾ മമ്മൂമീങ്ങളെ പരിഗണിച്ചുകൊണ്ട് ചുരുക്കി നിസ്കരിക്കേണ്ടതാണ്.

2:യാത്രക്കാർക്കും പ്രായമുള്ളവർക്കും കച്ചവടക്കാർക്കും മറ്റും പ്രയാസമുണ്ടാക്കുന്ന വിധത്തിൽ നീട്ടി നിസ്കരിക്കാൻ പാടില്ല.

അങ്ങനെ നീട്ടി നിസ്കരിച്ചാൽ അവർ പള്ളിയിൽ നിസ്കരിക്കാൻ വരുന്നതു തന്നെ മുടങ്ങിപ്പോകാൻ സാധ്യതയുണ്ട്.

3:ഇത്തരം വിഷയങ്ങൾ ജനങ്ങളെ ഓർമ്മപ്പെടുത്തുമ്പോൾ തിരുനബി ഗൗരവത്തോടെ ഓർമ്മപ്പെടുത്തിയിരുന്നു ദേഷ്യം പിടിച്ചു പറയാണ്ടിടത്ത് അങ്ങനെ തന്നെ പറഞ്ഞിരുന്നു.

4:ദീനിന്റെ കാര്യത്തിനു വേണ്ടി ദേഷ്യം പിടിക്കുന്നത് നല്ലതാണ്

5:ജനങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും നിസ്കരിക്കുന്ന ഘട്ടത്തിൽ വരെ പരിഗണിക്കുകയും അവരെ സഹായിക്കുകയും ചെയ്യേണ്ടതാണ്.

6:ദീർഘമായ ഇബാദത്തിനേക്കാളും ചിലപ്പോൾ പുണ്യകർമം സ്വാന്തന പ്രവർത്തനങ്ങൾക്കാണ്.

ഇനിയും ധാരാളം പാഠങ്ങൾ ഇതിൽ നിന്നും  ചിന്തിക്കുന്നവർക്ക് ഗ്രഹിക്കാവുന്നതാണ്

باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

قَالَ الله تَعَالَى: {وَمَنْ يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَهُ عِنْدَ رَبِّهِ} [الحج: ٣٠] وقال تَعَالَى: {إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ} [محمد: ٧] . وفي الباب حديث عائشة السابق في باب العفو.

١/٦٤٩- وعن أَبي مسعود عقبة بن عمرو البدريِّ رضي اللَّه عنه قَالَ: جَاءَ رَجُلٌ إِلَى النبيِّ صَلّى اللهُ عَلَيْهِ وسَلَّم، فَقَالَ: إنِّي لأتَأَخَّر عَن صَلاةِ الصُّبْحِ مِن أجْلِ فلانٍ مِما يُطِيل بِنَا، فمَا رَأيْتُ النَّبيَّ صَلّى اللهُ عَلَيْهِ وسَلَّم غَضِبَ في موعِظَةٍ قَطُّ أَشدَّ ممَّا غَضِبَ يَومئذٍ، فَقَالَ: يَا أَيهَا النَّاس: إنَّ مِنكم مُنَفِّرين. فأَيُّكُمْ أَمَّ النَّاسَ فَليُوجِز، فإنَّ مِنْ ورائِهِ الكَبيرَ والصَّغيرَ وَذَا الحَاجَةِ" متفقٌ عَلَيهِ.

Aalam Kamil saquafi parappanangadi

 محمد اسلم الثقافي الكاملي بربننغادي

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t

Saturday, May 30, 2026

അല്ലാഹു അർശിന്മേൽ ഇസ്തിവാ ആയി എന്ന ആയത്തിൽ അവൻ ഇരിക്കുന്നു എന്ന് കണ്ടുപിടിച്ച വഹാബിക്ക് മറുപടി. .......... ليس الله جالسا على العرش كما يزعم الوهابيه المجسمه

 അല്ലാഹു അർശിന്മേൽ ഇസ്തിവാ ആയി എന്ന ആയത്തിൽ അവൻ ഇരിക്കുന്നു എന്ന് കണ്ടുപിടിച്ച വഹാബിക്ക് മറുപടി.

..........

ليس الله جالسا على العرش كما يزعم الوهابيه المجسمه

محمد اسلم الثقافي الكاملي بربننغادي المليباري الهندي

Part 4

ഇമാം റാസി റ

അദ്ദേഹം തഫ്സീറിൽ

  “الرَّحْمٰنُ عَلَى الْعَرْشِ اسْتَوَى”

 എന്ന ആയത്തിന്റെ വ്യാഖ്യാനത്തിൽ മുജസ്സിമകൾ (അല്ലാഹുവിനെ ശരീരമായി കണക്കാക്കുന്നവർ) ഉന്നയിച്ച വാദങ്ങൾ തള്ളിക്കൊണ്ട് പറയുന്നു:

“മുഷബ്ബിഹകൾ (അല്ലാഹുവിനെ സൃഷ്ടികളോട്   സാദൃശ്യമാക്കുന്നവർ )

 ഈ ആയത്ത് കൊണ്ട് അവരുടെ ആരാധ്യൻ അർശിന് മുകളിൽ ഇരിക്കുകയാണെന്ന് വാദിച്ചു. എന്നാൽ ഇത് ബുദ്ധിപരമായും മതപരമായും അസത്യമാണ്.”

 അതിന് പല തെളിവുകളും ഉണ്ട് .

1“അല്ലാഹു ഉണ്ടായിരുന്നപ്പോൾ അർശും സ്ഥലവും ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് സൃഷ്ടികളെ സൃഷ്ടിച്ചശേഷവും അവന് സ്ഥലത്തിന്റെ ആവശ്യമുണ്ടായില്ല; അവൻ അതിൽനിന്ന് സമ്പൂർണ്ണമായി നിർപേക്ഷനായിരുന്നു. അതിനാൽ അവൻ ആദ്യം ഉണ്ടായിരുന്ന അതേ സ്വഭാവത്തിലാണ് ഇപ്പോഴും ഉള്ളത് — 

അല്ലെങ്കിൽ  ‘അല്ലാഹുവിനൊപ്പം അർശും ശാശ്വതമായി ഉണ്ടായിരുന്നു’ എന്ന് പറയേണ്ടിവരും.”

2:“അർഷിൽ ഇരിക്കുന്നവന് വലതുഭാഗത്തുള്ള ഭാഗം ഇടതുഭാഗത്തുള്ള ഭാഗത്തിൽ നിന്ന് വ്യത്യസ്തമായിരിക്കണം. അങ്ങനെ ആയാൽ അവൻ സംയുക്തവും ഘടകങ്ങളാൽ നിർമ്മിതനുമായിരിക്കും. ഘടകങ്ങളാൽ നിർമ്മിതമായ എല്ലാറ്റിനും അവയെ ഘടിപ്പിച്ച ഒരാളുടെ ആവശ്യമുണ്ട്. അത് അല്ലാഹുവിന് അസാധ്യമാണ്.”

3:“അർശിൽ ഇരിക്കുന്നവന് ചലിക്കാനും മാറിപ്പോകാനും കഴിയും അല്ലെങ്കിൽ കഴിയില്ല. കഴിയുമെങ്കിൽ അവൻ ചലനത്തിന്റെയും നിശ്ചലതയുടെയും വിധേയനാകും; അങ്ങനെ അവൻ സൃഷ്ടിക്കപ്പെട്ടവനാകും. കഴിയില്ലെങ്കിൽ അവൻ കെട്ടിയിട്ടവനെപ്പോലെയാകും; അതിലും മോശം, പക്ഷാഘാതം വന്നവനെപ്പോലെയാകും. കാരണം പക്ഷാഘാതമുള്ളവന് പോലും ചില അവയവങ്ങൾ ചലിപ്പിക്കാൻ കഴിയും; എന്നാൽ അവരുടെ ആരാധ്യന് അതും കഴിയില്ലെന്നാവും.”

4:“അവരുടെ ആരാധ്യൻ എല്ലായിടത്തുമാണോ, അല്ലെങ്കിൽ ഒരു പ്രത്യേക സ്ഥലത്തിലാണോ? എല്ലായിടത്തുമാണെങ്കിൽ അഴുക്കും മലിനതയും ഉള്ള സ്ഥലങ്ങളിലും ഉണ്ടായിരിക്കണം; അത് ബുദ്ധിയുള്ള ഒരാളും പറയില്ല. ഒരു പ്രത്യേക സ്ഥലത്തിലാണെങ്കിൽ, ആ സ്ഥലം തന്നെ അവനു നിർണ്ണയിച്ച ഒരാളുടെ ആവശ്യം വരും. അങ്ങനെ അവൻ ആശ്രിതനാകും. അത് അല്ലാഹുവിന് അസാധ്യമാണ്.”

തഫ്സീറു റാസി 7/14

മുഫസ്സിറും  പണ്ഡിതനുമായ ഇമാം റാസി റ

  പറയുന്നു:

“അല്ലാഹുവിന്റെ ഉയർച്ച (ഉലൂവ്) സ്ഥലം മൂലമാണെന്ന് കരുതിയാൽ, ആ ഉയർച്ചയ്ക്ക് കാരണമായ സ്ഥലത്തിന്റെ ഉയർച്ച തന്നെയാകും യഥാർത്ഥ സ്വഭാവഗുണം. അങ്ങനെ അല്ലാഹുവിന്റെ ഉയർച്ച ആ സ്ഥലത്തെ ആശ്രയിച്ചായിരിക്കും ഉണ്ടായിരിക്കുന്നത്. അപ്പോൾ ആ സ്ഥലത്തിന്റെ ഉയർച്ച അല്ലാഹുവിന്റെ ഉയർച്ചയെക്കാൾ പൂർണ്ണവും ഉന്നതവും ആയിത്തീരും. അതോടെ അല്ലാഹുവിന്റെ ഉയർച്ച അപൂർണ്ണവും മറ്റൊന്നിന്റെ ഉയർച്ച പൂർണ്ണവും ആകും. ഇത് അസാധ്യമാണ്.”

وقال أيضا عند تفسير ءاية الرَّحْمَنُ عَلَى الْعَرْشِ اسْتَوَى {5} [سورة طه] ما نصه[24]:

 “المسألة الثانية: المشبهة تعلقت بهذه الآية في أن معبودهم جالس على العرش وهذا باطل بالعقل والنقل من وجوه:

أحدها: أنه سبحانه وتعالى كان ولا عرش ولا مكان، ولما خلق الخلق لم يحتج إلى مكان بل كان غنيا عنه، فهو بالصفة التي لم يزل عليها إلا أن يزعم  زاعم أنه لم يزل مع الله عرش.

وثانيها: أن الجالس على العرش لا بد وأن يكون الجزء الحاصل منه في يمين العرش غير الحاصل في يسار العرش، فيكون في نفسه مؤلفا مركبا، وكل ما كان كذلك احتاج إلى المؤلِف والـمركِب، وذلك محال.

وثالثها: أن الجالس على العرش إما أن يكون متمكنا من الانتقال والحركة أو لا يمكنه ذلك، فإن كان الأول فقد صار محل الحركة والسكون فيكون محدَثًا لا محالة، وإن كان الثاني كان كالمربوط بل كان كالزمن بل أسوأ منه فإن الزمن إذا شاء الحركة في رأسه وحدقته أمكنه ذلك وهو غير ممكن على معبودهم.

ورابعها: هو أن معبودهم إما أن يحصل في كل مكان أو في مكان دون مكان، فإن حصل في كل مكان لزمهم أن يحصل في مكان النجاسات والقاذورات وذلك لا يقوله عاقل، وإن حصل في مكان دون مكان افتقر إلى مخصص يخصصه بذلك المكان فيكون محتاجا وهو على الله محال” اهـ.التفسير الكبير (سورة البقرة/ءاية 255- مجلد4 / جزء 7 / ص14

وقال المفسر فخر الدين الرازي[23] [606هـ] ما نصه: “فلو كان علو الله تعالى بسبب المكان لكان علو المكان الذي بسببه حصل هذا العلو لله تعالى صفه ذاتية، ولكان حصول هذا العلو لله تعالى حصولا بتبعية حصوله في المكان، فكان علو المكان أتم وأكمل من علو ذات الله تعالى، فيكون علو الله ناقصا وعلو غيره كاملا وذلك محال” اهـ.

Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي

തുടരും ".........

https://www.facebook.com/share/p/18tjfYZF6J/

അല്ലാഹു ആകാശത്ത് ഇരിക്കുന്നുവോ PART 1

https://www.facebook.com/share/p/1Ckc9deof9/

അല്ലാഹു ആകാശത്ത് ഇരിക്കുന്നു എന്ന് അടിമസ്ത്രീ പറഞ്ഞത് തിരുനബി അംഗീകരിച്ചോ ?

https://www.facebook.com/share/p/1E7ug6Wy84/

ഇമാം അബു ഹനീഫയുടെ പേരിൽ വഹാബികൾ കളവു പറയുന്നു

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=gi_t

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം

باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

الحمدلله اللهم صل على محمد وعلى اله وصحبه وسلم أما بعد

.............

നമ്മുടെ കൂടെയുള്ളവരോ കുടുംബങ്ങളോ മക്കളോ ഭാര്യമാരോ ബന്ധുക്കളോ അല്ലാഹുവിലക്കിയകാര്യങ്ങൾ ചെയ്യുകയോ ശരീഅത്തിന്റെ പവിത്രതകൾ ലംഘിക്കുകയോ ചെയ്യുമ്പോൾ അത് കണ്ടില്ല എന്ന് നടിക്കുന്നത് തിന്മയാണ്.

മറിച്ച് അതിനെതിരെ പ്രതികരിക്കുകയും കോപിക്കേണ്ടത് കോപിക്കുകയും മയത്തിൽ പറഞ്ഞു മനസ്സിലാക്കേണ്ടത് അങ്ങനെ ചെയ്യുകയും ചെയ്തു നാം പ്രതികരണശേഷിയുള്ളവരായി മാറേണ്ടതുണ്ട്.

ഇമാം നവവി رحمه الله പ്രശസ്ത ഗ്രന്ഥമായ റിയാളു സ്വാലിഹീൻ എന്ന ഗ്രന്തത്തിൽ ഇതുമായി ബന്ധപ്പെട്ട്  ഒരു ഹെഡിങ് ഇടുകയും ധാരാളം തിരുവചനങ്ങൾ ഇതിന് തെളിവായി കൊണ്ടുവരുകയും ചെയ്യുന്നു.

ഇമാം നവവി  റ പറയുന്നു.

ശരീഅത്തിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും അല്ലാഹുവിന്റെ മതത്തെ സഹായിക്കുകയും ചെയ്യുക എന്ന അധ്യായം

അല്ലാഹു تعالى പറയുന്നു:

"ആരെങ്കിലും അല്ലാഹുവിന്റെ പവിത്രതകളെ (ഹുറുമാത്ത്) ആദരിക്കുന്നുവെങ്കിൽ, അത് അവന്റെ രക്ഷിതാവിന്റെ അടുക്കൽ അവന് ഏറ്റവും നല്ലതാണ്." (സൂറത്ത് അൽ-ഹജ്ജ്: 30)

മറ്റൊരു സ്ഥലത്ത്:

"നിങ്ങൾ അല്ലാഹുവിന്റെ മതത്തെ സഹായിച്ചാൽ, അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ കാലുകൾ ഉറപ്പിച്ചു നിർത്തുകയും ചെയ്യും." (സൂറത്ത് മുഹമ്മദ്: 7)

1/

Abu Mas'ud Uqbah ibn Amr al-Badri 

അബൂ മസ്ഊദ് (റ) നിവേദനം:

ഒരു മനുഷ്യൻ നബി ﷺ യുടെ അടുത്ത് വന്നു പറഞ്ഞു:

"ഇന്നയാൾ (ഇമാം) ഞങ്ങളോട് നമസ്കാരം വളരെ ദീർഘമാക്കുന്നതിനാൽ ഞാൻ സുബ്ഹി നമസ്കാരത്തിൽ വൈകുന്നു."

അപ്പോൾ നബി ﷺ അന്നേദിവസം ഉപദേശിക്കുന്ന വേളയിൽ കോപിച്ചതുപോലെ മറ്റൊരു സമയത്തും കോപിച്ചതായി ഞാൻ കണ്ടിട്ടില്ല.

തിരുനബി  ﷺ

പറഞ്ഞു:

"ജനങ്ങളേ! നിങ്ങളിൽ ചിലർ ആളുകളെ (മതത്തിൽ നിന്ന്) അകറ്റുന്നവരാണ്. നിങ്ങളിൽ ആരെങ്കിലും ജനങ്ങൾക്ക് ഇമാമായി നിൽക്കുമ്പോൾ നമസ്കാരം ചുരുക്കണം. കാരണം അവരുടെ പിന്നിൽ വയോധികനും, കുട്ടിയും, ആവശ്യക്കാരനും ഉണ്ടാകും."

(ബുഖാരി, മുസ്ലിം)

ഇതിൽ നിന്നും മനസ്സിലാകുന്ന പാഠങ്ങൾ

1:ഇമാം നിൽക്കുന്നയാൾ മമ്മൂമീങ്ങളെ പരിഗണിച്ചുകൊണ്ട് ചുരുക്കി നിസ്കരിക്കേണ്ടതാണ്.

2:യാത്രക്കാർക്കും പ്രായമുള്ളവർക്കും കച്ചവടക്കാർക്കും മറ്റും പ്രയാസമുണ്ടാക്കുന്ന വിധത്തിൽ നീട്ടി നിസ്കരിക്കാൻ പാടില്ല.

അങ്ങനെ നീട്ടി നിസ്കരിച്ചാൽ അവർ പള്ളിയിൽ നിസ്കരിക്കാൻ വരുന്നതു തന്നെ മുടങ്ങിപ്പോകാൻ സാധ്യതയുണ്ട്.

3:ഇത്തരം വിഷയങ്ങൾ ജനങ്ങളെ ഓർമ്മപ്പെടുത്തുമ്പോൾ തിരുനബി ഗൗരവത്തോടെ ഓർമ്മപ്പെടുത്തിയിരുന്നു ദേഷ്യം പിടിച്ചു പറയാണ്ടിടത്ത് അങ്ങനെ തന്നെ പറഞ്ഞിരുന്നു.

4:ദീനിന്റെ കാര്യത്തിനു വേണ്ടി ദേഷ്യം പിടിക്കുന്നത് നല്ലതാണ്

5:ജനങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും നിസ്കരിക്കുന്ന ഘട്ടത്തിൽ വരെ പരിഗണിക്കുകയും അവരെ സഹായിക്കുകയും ചെയ്യേണ്ടതാണ്.

6:ദീർഘമായ ഇബാദത്തിനേക്കാളും ചിലപ്പോൾ പുണ്യകർമം സ്വാന്തന പ്രവർത്തനങ്ങൾക്കാണ്.

ഇനിയും ധാരാളം പാഠങ്ങൾ ഇതിൽ നിന്നും  ചിന്തിക്കുന്നവർക്ക് ഗ്രഹിക്കാവുന്നതാണ്

باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

قَالَ الله تَعَالَى: {وَمَنْ يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَهُ عِنْدَ رَبِّهِ} [الحج: ٣٠] وقال تَعَالَى: {إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ} [محمد: ٧] . وفي الباب حديث عائشة السابق في باب العفو.

١/٦٤٩- وعن أَبي مسعود عقبة بن عمرو البدريِّ رضي اللَّه عنه قَالَ: جَاءَ رَجُلٌ إِلَى النبيِّ صَلّى اللهُ عَلَيْهِ وسَلَّم، فَقَالَ: إنِّي لأتَأَخَّر عَن صَلاةِ الصُّبْحِ مِن أجْلِ فلانٍ مِما يُطِيل بِنَا، فمَا رَأيْتُ النَّبيَّ صَلّى اللهُ عَلَيْهِ وسَلَّم غَضِبَ في موعِظَةٍ قَطُّ أَشدَّ ممَّا غَضِبَ يَومئذٍ، فَقَالَ: يَا أَيهَا النَّاس: إنَّ مِنكم مُنَفِّرين. فأَيُّكُمْ أَمَّ النَّاسَ فَليُوجِز، فإنَّ مِنْ ورائِهِ الكَبيرَ والصَّغيرَ وَذَا الحَاجَةِ" متفقٌ عَلَيهِ.

Aalam Kamil saquafi parappanangadi

 محمد اسلم الثقافي الكاملي بربننغادي

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t

...................

*തിന്മ കാണുമ്പോൾ കോപിക്കണം*

*ഫോട്ടോകളും ഫോട്ടോയുള്ള വിരികളും വിധിയെന്ത് ?*

.........

PArt:2

ബീവി ആഇശ (റ) പറയുന്നു:

റസൂലുല്ലാഹ് ﷺ ഒരു യാത്രയിൽ നിന്ന് മടങ്ങിവന്നു. ഞാൻ എന്റെ മുറിയിലെ ഒരു ഭാഗം ചിത്രങ്ങളുള്ള (ജീവികളുടെ ഫോട്ടോ ഉള്ള ) ഒരു നേർത്ത തിരശ്ശീലകൊണ്ട് മറച്ചിരുന്നു.

അത് കണ്ടപ്പോൾ റസൂലുല്ലാഹ് ﷺ അതു കീറിക്കളഞ്ഞു. അദ്ദേഹത്തിന്റെ മുഖവർണ്ണം മാറി. ശേഷം പറഞ്ഞു:

"അല്ലാഹുവിന്റെ സൃഷ്ടികളുടെ ( ജീവനുള്ള )

രൂപം നിർമിക്കുന്ന വരാണ്  ഖിയാമത്ത് നാളിൽ ഏറ്റവും കഠിനമായ ശിക്ഷ അനുഭവിക്കുന്നവർ."

(ബുഖാരി, മുസ്ലിം)

ഇതിൽ നിന്ന് ലഭിക്കുന്ന പാഠങ്ങൾ

1. ജീവികളുടെ ഫോട്ടോ വരക്കലും നിർമിക്കലും ഹറാമാണ്.

2. അത്തരം ഫോട്ടോകൾ ഉള്ള വിരികളും മറ്റും തൂക്കലും 

ഫോട്ടോകൾ ചുമരിലും സെൽഫിലും വെക്കലും ഹറാമാണ്.

3.സെൽഫിലും വീട്ടിലും മറ്റുമുള്ള ആന കുതിര തുടങ്ങി മറ്റു ജീവികളുടെ രൂപങ്ങൾ നീക്കം ചെയ്യേണ്ടതാണ്.

അങ്ങനെ വെച്ചാൽ അത് നശിപ്പിക്കേണ്ടതാണ്

എന്നാൽ പത്രങ്ങളിലും മറ്റുമുള്ള ഫോട്ടോകൾ

പൂർണമായ ജീവൻ നിലനിൽക്കാൻ സാധിക്കാത്ത തല മാത്രമുള്ള ഫോട്ടോകളും അനുവദനീയമാണ്.

4. ചെറിയ പെൺകുട്ടികളുടെ കളി പാവ പെൺകുട്ടികക്ക് മാത്രം അനുവദനീയമാവും

ആൺകുട്ടികൾക്ക് പാടില്ല.

5 .ജീവികളല്ലാത്തതിന്റെ ഫോട്ടൊ അനുവദനീയമാണ്

6.അല്ലാഹു വിലക്കിയ കാര്യങ്ങൾ നമ്മുടെ വീട്ടിലോ കുടുംബത്തിലോ കണ്ടാൽ അതിൽ കോപിക്കേണ്ടതും താക്കീത് നൽകേണ്ടതും തിരുത്തേണ്ടതുമാണ്.

6.അല്ലാഹുവി തആലുടേ യും റസൂലിന്റെയും സ്വ ഏത് കൽപ്പനയും നാം സ്വീകരിക്കേണ്ടതാണ്

٢/٦٥٠- وعن عائشة رضي اللَّه عنها قَالَتْ: قدِمَ رَسُول اللَّه صَلّى اللهُ عَلَيْهِ وسَلَّم مِنْ سفَرٍ، وقَد سَتَرْتُ سَهْوةً لِي بقِرامٍ فَيهِ تَمَاثيلُ، فَلمَّا رآهُ رسول اللَّه صَلّى اللهُ عَلَيْهِ وسَلَّم هتكَهُ وتَلَوَّنَ وجهُهُ وقال: "يَا عائِشَةُ: أَشَدُّ النَّاسِ عَذَاباً عِند اللَّهِ يَوْمَ القيامةِ الَّذينَ يُضاهُونَ بِخَلقِ اللَّهِ "متفقٌ عَلَيْهِ.

Aslam Kamil Saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي

*തിന്മ കാണുമ്പോൾ കോപിക്കണം*

അല്ലാഹുവിൻറെ നിയമം ലഭിക്കപ്പെടുമ്പോൾ മൗനം പാലിക്കരുത്.

PART 3

ആഇശാ ബീവി (റ) നിവേദനം:

മഖ്സൂം ഗോത്രത്തിൽപ്പെട്ട ഒരു സ്ത്രീ മോഷണം നടത്തി. അവളുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്നത് ഖുറൈശികൾക്ക് വലിയ പ്രശ്നമായി.

അവർ പറഞ്ഞു:

"ഇക്കാര്യം റസൂലുല്ലാഹ് ﷺ യോട് ആരാണ് സംസാരിക്കുക?"

അവസാനം അവർ തീരുമാനിച്ചു:

"റസൂലുല്ലാഹ് ﷺ യുടെ പ്രിയപ്പെട്ടവനായ

ഉസാമ ഇബ്നു സിയാദ്

  അല്ലാതെ മറ്റാരും ധൈര്യപ്പെടില്ല."

ഉസാമ (റ) ശുപാർശ ചെയ്തപ്പോൾ നബി ﷺ പറഞ്ഞു:

"അല്ലാഹുവിന്റെ നിയമങ്ങളിൽപ്പെട്ട ഒരു ശിക്ഷയുടെ കാര്യത്തിൽ നീ ശുപാർശ ചെയ്യുന്നുവോ?"

ശേഷം അദ്ദേഹം പ്രസംഗിച്ചു:

"നിങ്ങൾക്കു മുമ്പുള്ള ജനതകൾ നശിച്ചത് ഇതുകൊണ്ടാണ്: അവരിൽ ഉന്നതൻ മോഷ്ടിച്ചാൽ അവനെ വിട്ടുകളയും; ദുർബലൻ മോഷ്ടിച്ചാൽ അവനു ശിക്ഷ നടപ്പാക്കും. അല്ലാഹുവാണെ സത്യം! മുഹമ്മദിന്റെ മകൾ ഫാത്തിമ പോലും മോഷ്ടിച്ചിരുന്നെങ്കിൽ ഞാൻ അവളുടെ കൈ വെട്ടുമായിരുന്നു."

(ബുഖാരി, മുസ്ലിം)

ഇതിൽ നിന്നും ലഭിക്കുന്ന പാഠങ്ങൾ

1:തിന്മക്ക് വേണ്ടി ആര് സുപാർശ ചെയ്താലും ശരീഅത്തിന്റെ നിയമങ്ങൾ കാറ്റിൽ പറത്തുന്നത് കണ്ടാലും അത് സ്വന്തം ഇഷ്ടക്കാരനാണെങ്കിലും കോപിക്കേണ്ടതും താക്കീത് നൽകേണ്ടതുമാണ്.

2:തിന്മ കാണുമ്പോൾ മൗനംപാലിച്ച് അതെല്ലാം അവർ നോക്കിക്കോളും എന്ന് പറഞ്ഞു മാറിനിൽക്കേണ്ടതല്ല അതിനെതിരെ പ്രതികരിക്കേണ്ടതാണ്.

3:തെറ്റ് ചെയ്തു എന്ന് കോടതിയിൽ സ്ഥിരപ്പെട്ടവനെ അല്ലാഹു നിശ്ചയിച്ച ശിക്ഷ നടപടികൾ

(ഹദ്ധുകൾ) നടപ്പിലാക്കുന്നതിൽ എത്ര വലിയവൻ ആണെങ്കിലും അമാന്തിച്ച് നിൽക്കാൻ പാടില്ല.

4:അല്ലാഹുവിൻറെ നിയമം നടപ്പിലാക്കുന്നവനിൽ വലിയവന് ചെറിയവനോ എന്ന് നോക്കാൻ പാടില്ല

5:കളവു നടത്തുക എന്നത് വൻ കുറ്റമാണ്

6.നിക്ഷിത അളവ് കളവ് നടത്തിയാൽ കൈ മുറിക്കപ്പെടുക എന്നതാണ് ശിക്ഷ.

അത് മുത്ത് നബി സ്വ യുടെ മകൾ ഫാത്തിമ റ ആണെങ്കിലും ശരി

وعن عاءشة أَنَّ قرَيشاً أَهَمَّهُم شَأْنُ المرأةِ المَخزُومِية الَّتي سَرقَت فقالوا: مَنْ يُكلِّمُ فِيهَا رسولَ اللَّه صَلّى اللهُ عَلَيْهِ وسَلَّم؟ فقالوا: مَن يجتَرِيءُ عليهِ إِلاَّ أُسامةُ بنُ زيدٍ حِبُّ رسول اللَّه صَلّى اللهُ عَلَيْهِ وسَلَّم؟ فَكَلًَّمهُ أُسامةُ، فقالِ رَسُول اللَّه صَلّى اللهُ عَلَيْهِ وسَلَّم: "أَتَشفعُ في حدٍّ مِن حُدُودِ اللَّهِ تَعَالَى؟،" ثُمَّ قامَ فَاخْتَطَبَ ثُمَّ قَالَ:"إنَّمَا أهْلَكَ مَنْ قبلكُم أنَّهُم

كانُوا إذَا سرقَ فِيهِم الشَّريفُ تَركُوهُ، وَإِذَا سَرَقَ فِيهمِ الضَّعِيفُ أَقامُوا عليهِ الحدَّ، وايْمُ اللَّه، لَوْ أنَّ فاطمَة بِنْتَ محمدٍ سرقَتْ لقَطَعْتُ يَدهَا" متفقٌ عَلَيْهِ.

محمد اسلم الثقافي الكاملي بربننغادي المليباري الهندي

Aslam Kamil saquafi parappanangadi

Part .4

അനസുബ്നു മാലിക്

Anas ibn Malik

 (റ) നിവേദനം:

നബി ﷺ ഖിബ്ലയുടെ ഭാഗത്ത് തുപ്പൽ കണ്ടു. അത് അവിടത്തെ വളരെ വിഷമിപ്പിച്ചു. അതിന്റെ അടയാളം മുഖത്ത് പ്രകടമായി.

അവിടന്ന് എഴുന്നേറ്റ് അത് സ്വന്തം കൈകൊണ്ട് തുടച്ചു നീക്കി. ശേഷം പറഞ്ഞു:

"നിങ്ങളിൽ ഒരാൾ നമസ്കാരത്തിൽ നിൽക്കുമ്പോൾ തന്റെ രക്ഷിതാവിനോട് രഹസ്യസംഭാഷണം നടത്തുകയാണ്. അവന്റെ രക്ഷിതാവ് (അല്ലാ വുവിന്റെ പൊരുത്തം) അവന്റെയും ഖിബ്ലയുടെയും ഇടയിലുണ്ട്. അതിനാൽ ആരും ഖിബ്ലയുടെ ഭാഗത്തേക്ക് തുപ്പരുത്. പകരം ഇടതുവശത്തേക്കോ കാലിനടിയിലേക്കോ തുപ്പട്ടെ."

പിന്നീട് തന്റെ വസ്ത്രത്തിന്റെ ഒരറ്റം എടുത്ത് അതിൽ തുപ്പുകയും അതിനെ മടക്കിക്കാണിച്ചുകൊണ്ട് പറഞ്ഞു:

"അല്ലെങ്കിൽ ഇങ്ങനെ ചെയ്യട്ടെ."

(ബുഖാരി, മുസ്ലിം)

ഇതിൽ നിന്നും ലഭിക്കുന്ന പാഠം

1: ഖിബ്ലയുടെ ഭാഗത്തേക്കോ വലതുഭാഗത്തേക്കോ തുപ്പാൻ പാടില്ല.

തുപ്പുകയാണെങ്കിൽ ഇടത് ഭാഗത്തേക്കോ കാലിനടിയിലോ തുപ്പേണ്ടതാണ്.

2.പള്ളിയും പള്ളിയുടെ ചുമരുകളും തുപ്പുകയോ വൃത്തികേടാക്കുകയോ ചെയ്യരുത്.

3:  പള്ളിയിൽ  തുപ്പലമോ മറ്റു വൃത്തികേടുകളോ കണ്ടാൽ അത് നീക്കം ചെയ്യേണ്ടതാണ്.

അതിന് പള്ളിയിലെ ആദ്യമേ ചെയ്യട്ടേ എന്നോ പള്ളിക്കമ്മറ്റിക്കാർ ചെയ്യട്ടേ എന്നോ കാത്തുനിൽക്കേണ്ടതില്ല.

4:ഇത്തരം തിന്മകളും അനാഥരവുകളും കണ്ടാൽ അതിൽ കോപിക്കുകയും തിരുത്തി കൊടുക്കുകയും ചെയ്യേണ്ടതാണ്.

5.എത്ര വലിയ നേതാവ് ആണെങ്കിലും ഇത്തരം കാര്യങ്ങൾ സ്വയം ചെയ്യാൻ ശ്രമിക്കേണ്ടതാണ് അതിലാണ് മുത്ത് നബിയുടെ മാതൃക.

6.ജനങ്ങൾക്ക് വിജ്ഞാനം പഠിപ്പിക്കുമ്പോൾ  പറഞ്ഞു മനസ്സിലാക്കലോട് കൂടെ ചെയ്തു കാണിച്ചു കൊടുത്തു പഠിപ്പിക്കുന്നത്  പറഞ്ഞു പഠിപ്പിക്കുന്നതിനേക്കാൾ

കൂടുതൽ ഉപകാരമുള്ളതാണ്.

7:ഇമാം നവവി  റ പറയുന്നു.

ഇടതുവശത്തേക്കോ കാലിനടിയിലേക്കോ തുപ്പാനുള്ള അനുവാദം പള്ളിക്ക് പുറത്തുള്ള സ്ഥലങ്ങളിലാണ്. പള്ളിക്കുള്ളിൽ ആണെങ്കിൽ സ്വന്തം വസ്ത്രത്തിലോ തുണിയിലോ തുപ്പി മറയ്ക്കണം.

(റിയാള് )

8: ഈ ഹദീസുകൾ പഠിപ്പിക്കുന്നത്, വ്യക്തിപരമായ കാരണങ്ങൾക്കല്ല, മറിച്ച് അല്ലാഹുവിന്റെ മതനിയമങ്ങൾ ലംഘിക്കപ്പെടുമ്പോഴും ശരീഅത്തിന്റെ പവിത്രതകൾ അവഹേളിക്കപ്പെടുമ്പോഴും കോപിക്കുന്നത് പ്രശംസനീയമാണ് എന്നതാണ്. നബി ﷺ യുടെ കോപം എല്ലായ്പ്പോഴും അല്ലാഹുവിന്റെ ദീനിനുവേണ്ടിയായിരുന്നു; വ്യക്തിപരമായ പ്രതികാരത്തിനുവേണ്ടിയല്ല.

٦٥٢- وعن أنس رضي اللَّه عنه أَنَّ النَّبيَّ صَلّى اللهُ عَلَيْهِ وسَلَّم رَأَى نُخامَةً في القِبلةِ. فشقَّ ذلكَ عَلَيهِ حتَّى رُؤِي في وجهِهِ، فَقَامَ فَحَكَّهُ بيَدِهِ فَقَالَ: "إن أحَدكم إِذَا قَام فِي صَلاتِه فَإنَّهُ يُنَاجِي ربَّه، وإنَّ ربَّهُ بَينَهُ وبَينَ القِبْلَةِ، فَلاَ يَبْزُقَنَّ أَحدُكُم قِبلَ القِبْلَةِ، ولكِن عَنْ يَسَارِهِ أوْ تحْتَ قدَمِهِ"ثُمَّ أخَذَ طرفَ رِدائِهِ فَبصقَ فِيهِ، ثُمَّ ردَّ بَعْضَهُ عَلَى بعْضٍ فَقَالَ:"أَو يَفْعَلُ هكذا" متفقٌ عَلَيْهِ.

والأمرُ بالبُصاقِ عنْ يسَارِهِ أَوْ تحتَ قَدمِهِ هُوَ فِيما إِذَا كانَ في غَيْرِ المَسجِدِ، فَأَمَّا في المسجِدِ فَلا يَبصُقْ إلاَّ في ثوبِهِ.

Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي

 ............

തിന്മ കാണുമ്പോൾ കോപിക്കണം .باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം

.............

നമ്മുടെ കൂടെയുള്ളവരോ കുടുംബങ്ങളോ മക്കളോ ഭാര്യമാരോ ബന്ധുക്കളോ അല്ലാഹുവിലക്കിയകാര്യങ്ങൾ ചെയ്യുകയോ ശരീഅത്തിന്റെ പവിത്രതകൾ ലംഘിക്കുകയോ ചെയ്യുമ്പോൾ അത് കണ്ടില്ല എന്ന് നടിക്കുന്നത് തിന്മയാണ്.

മറിച്ച് അതിനെതിരെ പ്രതികരിക്കുകയും കോപിക്കേണ്ടത് കോപിക്കുകയും മയത്തിൽ പറഞ്ഞു മനസ്സിലാക്കേണ്ടത് അങ്ങനെ ചെയ്യുകയും ചെയ്തു നാം പ്രതികരണശേഷിയുള്ളവരായി മാറേണ്ടതുണ്ട്.

ഇമാം നവവി رحمه الله പ്രശസ്ത ഗ്രന്ഥമായ റിയാളു സ്വാലിഹീൻ എന്ന ഗ്രന്തത്തിൽ ഇതുമായി ബന്ധപ്പെട്ട്  ഒരു ഹെഡിങ് ഇടുകയും ധാരാളം തിരുവചനങ്ങൾ ഇതിന് തെളിവായി കൊണ്ടുവരുകയും ചെയ്യുന്നു.

ഇമാം നവവി  റ പറയുന്നു.

ശരീഅത്തിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും അല്ലാഹുവിന്റെ മതത്തെ സഹായിക്കുകയും ചെയ്യുക എന്ന അധ്യായം

അല്ലാഹു تعالى പറയുന്നു:

"ആരെങ്കിലും അല്ലാഹുവിന്റെ പവിത്രതകളെ (ഹുറുമാത്ത്) ആദരിക്കുന്നുവെങ്കിൽ, അത് അവന്റെ രക്ഷിതാവിന്റെ അടുക്കൽ അവന് ഏറ്റവും നല്ലതാണ്." (സൂറത്ത് അൽ-ഹജ്ജ്: 30)

മറ്റൊരു സ്ഥലത്ത്:

"നിങ്ങൾ അല്ലാഹുവിന്റെ മതത്തെ സഹായിച്ചാൽ, അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ കാലുകൾ ഉറപ്പിച്ചു നിർത്തുകയും ചെയ്യും." (സൂറത്ത് മുഹമ്മദ്: 7)

1/

Abu Mas'ud Uqbah ibn Amr al-Badri 

അബൂ മസ്ഊദ് (റ) നിവേദനം:

ഒരു മനുഷ്യൻ നബി ﷺ യുടെ അടുത്ത് വന്നു പറഞ്ഞു:

"ഇന്നയാൾ (ഇമാം) ഞങ്ങളോട് നമസ്കാരം വളരെ ദീർഘമാക്കുന്നതിനാൽ ഞാൻ സുബ്ഹി നമസ്കാരത്തിൽ വൈകുന്നു."

അപ്പോൾ നബി ﷺ അന്നേദിവസം ഉപദേശിക്കുന്ന വേളയിൽ കോപിച്ചതുപോലെ മറ്റൊരു സമയത്തും കോപിച്ചതായി ഞാൻ കണ്ടിട്ടില്ല.

തിരുനബി  ﷺ

പറഞ്ഞു:

"ജനങ്ങളേ! നിങ്ങളിൽ ചിലർ ആളുകളെ (മതത്തിൽ നിന്ന്) അകറ്റുന്നവരാണ്. നിങ്ങളിൽ ആരെങ്കിലും ജനങ്ങൾക്ക് ഇമാമായി നിൽക്കുമ്പോൾ നമസ്കാരം ചുരുക്കണം. കാരണം അവരുടെ പിന്നിൽ വയോധികനും, കുട്ടിയും, ആവശ്യക്കാരനും ഉണ്ടാകും."

(ബുഖാരി, മുസ്ലിം)

റിയാളുസ്വാലിഹീൻ

ഇതിൽ നിന്നും മനസ്സിലാകുന്ന പാഠങ്ങൾ

1:ഇമാം നിൽക്കുന്നയാൾ മമ്മൂമീങ്ങളെ പരിഗണിച്ചുകൊണ്ട് ചുരുക്കി നിസ്കരിക്കേണ്ടതാണ്.

2:യാത്രക്കാർക്കും പ്രായമുള്ളവർക്കും കച്ചവടക്കാർക്കും മറ്റും പ്രയാസമുണ്ടാക്കുന്ന വിധത്തിൽ നീട്ടി നിസ്കരിക്കാൻ പാടില്ല.

അങ്ങനെ നീട്ടി നിസ്കരിച്ചാൽ അവർ പള്ളിയിൽ നിസ്കരിക്കാൻ വരുന്നതു തന്നെ മുടങ്ങിപ്പോകാൻ സാധ്യതയുണ്ട്.

3:ഇത്തരം വിഷയങ്ങൾ ജനങ്ങളെ ഓർമ്മപ്പെടുത്തുമ്പോൾ തിരുനബി ഗൗരവത്തോടെ ഓർമ്മപ്പെടുത്തിയിരുന്നു ദേഷ്യം പിടിച്ചു പറയാണ്ടിടത്ത് അങ്ങനെ തന്നെ പറഞ്ഞിരുന്നു.

4:ദീനിന്റെ കാര്യത്തിനു വേണ്ടി ദേഷ്യം പിടിക്കുന്നത് നല്ലതാണ്

5:ജനങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും നിസ്കരിക്കുന്ന ഘട്ടത്തിൽ വരെ പരിഗണിക്കുകയും അവരെ സഹായിക്കുകയും ചെയ്യേണ്ടതാണ്.

6:ദീർഘമായ ഇബാദത്തിനേക്കാളും ചിലപ്പോൾ പുണ്യകർമം സ്വാന്തന പ്രവർത്തനങ്ങൾക്കാണ്.

ഇനിയും ധാരാളം പാഠങ്ങൾ ഇതിൽ നിന്നും  ചിന്തിക്കുന്നവർക്ക് ഗ്രഹിക്കാവുന്നതാണ്

باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

قَالَ الله تَعَالَى: {وَمَنْ يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَهُ عِنْدَ رَبِّهِ} [الحج: ٣٠] وقال تَعَالَى: {إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ} [محمد: ٧] . وفي الباب حديث عائشة السابق في باب العفو.

١/٦٤٩- وعن أَبي مسعود عقبة بن عمرو البدريِّ رضي اللَّه عنه قَالَ: جَاءَ رَجُلٌ إِلَى النبيِّ صَلّى اللهُ عَلَيْهِ وسَلَّم، فَقَالَ: إنِّي لأتَأَخَّر عَن صَلاةِ الصُّبْحِ مِن أجْلِ فلانٍ مِما يُطِيل بِنَا، فمَا رَأيْتُ النَّبيَّ صَلّى اللهُ عَلَيْهِ وسَلَّم غَضِبَ في موعِظَةٍ قَطُّ أَشدَّ ممَّا غَضِبَ يَومئذٍ، فَقَالَ: يَا أَيهَا النَّاس: إنَّ مِنكم مُنَفِّرين. فأَيُّكُمْ أَمَّ النَّاسَ فَليُوجِز، فإنَّ مِنْ ورائِهِ الكَبيرَ والصَّغيرَ وَذَا الحَاجَةِ" متفقٌ عَلَيهِ.

Aalam Kamil saquafi parappanangadi

 محمد اسلم الثقافي الكاملي بربننغادي

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t

Thursday, May 21, 2026

സകരിയ്യൽ അൻസ്വാരീ (റ)*

 *ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരീ (റ)*

ഖാതിമതുൽ മുഹഖിഖീൻ ഇമാം ഇബ്‌നു ഹജറുൽ ഹൈതമീ(റ), ഇമാം അബുൽ മവാഹിബ്‌ അബ്ദുൽ വഹ്ഹാബുശ്ശഅ്റാനീ(റ) തുടങ്ങിയ മഹാരഥന്മാരുടെ ഗുരുവര്യരും, ഫത്‌ഹുൽ മുഈനിൽ ശൈഖുൽ ഇസ്‌ലാം എന്ന് വാഴ്ത്തപ്പെട്ടവരും, 

ഫുഖഹാക്കളുടെയും സ്വൂഫികളുടെയും അവലംബവും, ഒരു നൂറ്റാണ്ട്‌ ജീവിക്കുവാനും വാർദ്ധക്യത്തിൽ പോലും സുന്നത്ത്‌ നിസ്കാരങ്ങളടക്കം നിന്ന് കൊണ്ട്‌ തന്നെ നിർവ്വഹിക്കുവാനും അല്ലാഹു തൗഫീഖ്‌ നൽകിയ മഹാനുമായ *ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരീ (റ)* തങ്ങളുടെ വഫാത്ത്‌ ഹി. 925 *ദുൽഹിജ്ജഃ 4* നായിരുന്നു.

ഇമാമവർകൾ മലബാറിന്റെ മഹാഗുരുവായ ശൈഖ്‌ സൈനുദ്ദീൻ മഖ്ദൂം(റ) ഒന്നാമന്റെയും ഗുരുവാണെന്ന് ചരിത്രത്തിൽ വന്നിട്ടുണ്ട്‌.

നുസ്രത്തുൽ അനാമിൽ 'നമ്മുടെ ഇമാമുകൾ' എന്ന പംക്തിയിൽ നാദാപുരം മുദർരിസ്‌ ബഹു: കെ. കെ. കുഞ്ഞാലി ഉസ്താദ്‌ അവർകൾ മഹാനെ പറ്റി എഴുതിയ ലേഖനം വായിക്കാം.

⬇️

*ശൈഖ് സകരിയ്യൽ അൻസ്വാരി(റ)*

       സൗഭാഗ്യം ലഭിച്ച മഹാ പണ്ഡിത ശ്രേഷ്ഠനാണ് ഖാളീ ഖുളാത് ഹാഫിള് ഇമാം സകരിയ്യൽ അൻസ്വാരി(റ). സകരിയ്യാ മകൻ അഹ്‌മദ് മകൻ മുഹമ്മദാണു പിതാവ്. അബൂ യഹ്‌യാ മറുനാമം. സൈനുദ്ദീൻ, ശൈഖുൽ ഇസ്ലാം എന്നിവ സ്ഥാനപ്പേര്. ഇമാം നവവി(റ)യുടെ സ്വന്തം നാമം യഹ്‌യാ എന്നും ഉപനാമം അബൂസകരിയ്യാ എന്നുമാണ്. ഹി: 826ൽ ഈജിപ്തിന്റെ കിഴക്കു പ്രദേശമായ സുനയ്കത് എന്ന ദേശത്താണു ജനനം.

       വിശുദ്ധ ഖുർആനും ചില ഗ്രന്ഥങ്ങളും അവിടെ വച്ച് ഹൃദിസ്ഥമാക്കി പഠിച്ചതിനു ശേഷം 41ൽ കൈറോവിലേക്കു വന്നു. അസ്ഹർ ജാമിഇൽ താമസമാക്കി. മിൻഹാജ്, അൽഫിയ്യ, ശാത്വബിയ്യ, ദാഇയ്യ തുടങ്ങിയ ചില കിതാബുകൾ മനപ്പാഠമാക്കി പഠിച്ചു. പിന്നീട് സ്വദേശത്തേക്കു മടങ്ങിപ്പോയി. തിരിച്ചുവന്ന ശേഷം ജാമിഇൽ സ്ഥിരതാമസമാക്കി. അവിടെ വച്ച് നിരവധി ഗുരുവര്യരിൽ നിന്നു പഠിച്ചു. തഫ്സീർ, ഹദീസ്, ഫിഖ്ഹ്, ഖിറാഅത്ത്, തജ്‌വീദ്, തസ്വവ്വുഫ്, സ്വർഫ്, നഹ്‌വ്‌, മൻത്വിഖ്, ജദൽ, അദബ്, ഉസ്വൂൽ, മഅ്ഖൂലാത്ത് തുടങ്ങിയ ഫന്നുകളെല്ലാം പഠിച്ചു. ഇമാമുമാരായ ഇബ്നുഹജർ അസ്ഖലാനി, ഇബ്നുൽഹുമാം, മഹല്ലി, ഖായാത്വീ, ബുൽഖീനിയുടെ മകൻ അലമുദ്ദീൻ സ്വാലിഹ്, സൈനുദ്ദീൻ രിള്‌വാൻ, തഖിയുദ്ദീൻ ഹിസ്വ്‌നീ, ശറഫുദ്ദീൻ മുനാവീ തുടങ്ങിയവർ ഉസ്താദുമാരിൽ പ്രതിഭാശാലികളാണ്.

       ശിഷ്യരും അവരുടെ ശിഷ്യരുമായി ഒട്ടനേകം ശൈഖുമാർ മഹാനർക്കുണ്ട്. നൂറുദ്ദീൻ മഹല്ലീ, മുജല്ലീ, ഉമൈറ, ശഅ്റാനീ, ഇബ്നുഹജർ ഹൈതമീ, ശിഹാബുദ്ദീൻ റംലീ, ശംസുദ്ദീൻ റംലീ, ഖതീബുശ്ശിർബീനീ, സുയൂഥി, ഇബ്നു അബീശരീഫ് തുടങ്ങിയവർ പ്രഗത്ഭമതികളായ തിൽമീദുമാരാണ്.

       ഇമാം ശഅ്റാനി ഗുരുവര്യരെ പ്രശംസിക്കുന്നതിങ്ങനെ: 20 വർഷം ഞാൻ ശൈഖിന്ന് ഖിദ്മത്തു ചെയ്തു. ആവശ്യമില്ലാത്തതോ അശ്രദ്ധമായതോ ആയ ഒരവസ്ഥയും ഞാൻ അവരിൽ കണ്ടില്ല. പ്രായാധിക്യത്തിലും സുന്നത്ത് നമസ്കാരങ്ങൾ നിന്നു കൊണ്ടാണ് ചെയ്യാറ്. ഇമാം ഖുശൈരിയുടെ ശർഹ് ഓതിക്കൊണ്ടിരിക്കെ ഫിഖ്ഹിലെ റൗള് ഹൃദിസ്ഥമാക്കണമെന്ന് എന്നോടു പറഞ്ഞു. ഞാൻ മിൻഹാജ് ഹിഫ്ളാക്കിയിരുന്നു. ജിഹാദ് അദ്ധ്യായം വരെ മനപ്പാഠമാക്കി. ചെറിയ ശബ്ദത്തിൽ അല്ലാഹ്.. അല്ലാഹ് എന്നിങ്ങനെ പറയുന്നുണ്ടായിരിക്കും. ഒരിക്കൽ ശൈഖ് ഇങ്ങനെ പറഞ്ഞു: ഞാൻ ചെറുപ്രായത്തിലേ സ്വൂഫിയാക്കളുടെ വഴി ഇഷ്ടപ്പെടുകയും അവരുടെ ഗ്രന്ഥങ്ങൾ നോക്കുകയും ചെയ്യാറുണ്ട്. ഇത് മനസ്സിലാക്കിയ ആളുകൾ പറയും, മതവിധി പറയാനൊന്നും ഇയാളെക്കൊണ്ട് ആവുകയില്ലെന്ന്. ഞാൻ ബഹ്ജയുടെ വ്യാഖ്യാനം എഴുതിയപ്പോൾ അവർ ആശ്ചര്യപ്പെട്ടുപോയി. ഞാൻ എന്തു ദുആ ചെയ്താലും അല്ലാഹു ഉത്തരം നല്കാറുണ്ട്. ആർക്ക് എതിരായും ദുആ ചെയ്യരുതെന്ന് എന്നോട് വലിയ്യുമാരിൽ ചിലർ പറയാറുണ്ട്. ശിഷ്യരോട് ഗുരുവര്യർ തുടർന്നു: ഞാൻ യുവാവായിരിക്കേ കൈറോവിലെ ജാമിഇൽ വന്നു. അവിടെ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഏറെനാൾ വിശന്നവശനായിട്ടുണ്ട്. രാത്രി സമയങ്ങളിൽ പുറത്തേക്ക് ഇറങ്ങി ജനങ്ങൾ തിന്നുപേക്ഷിച്ച ബത്തക്കത്തോടുകൾ പെറുക്കിയെടുത്ത് കഴുകിത്തിന്നും. അങ്ങനെയിരിക്കെ ഒരു ശൈഖ് എന്നെ കണ്ടു. എനിക്ക് ആവശ്യമുള്ളതെല്ലാം അദ്ദേഹം തരും. ഒരു രാത്രി എല്ലാവരും ഉറക്കത്തിലായിരിക്കേ അവിടെയുള്ള പടവുകൾ ഏറെയുള്ള കോണിയിൽ കയറാൻ പറഞ്ഞു. അവസാനത്തെ പടവും കയറിയ എന്നോട് ഒപ്പമുള്ള മഹാനർ പറഞ്ഞു, “നിങ്ങളുടെ സമപ്രായക്കാരെല്ലാം മരിച്ചാലും നിങ്ങൾ ജീവിച്ചിരിക്കും. മിസ്വ്‌റിലെ സർവ്വ പണ്ഡിതരേക്കാളും നിങ്ങൾ ഉയർന്നിരിക്കും. ശിഷ്യന്മാരെല്ലാം വലിയ മഹാന്മാരായ ശൈഖുമാരായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ തന്നെയാണിത്. അവസാനം നിങ്ങൾക്ക് കണ്ണിന് അന്ധത വരും." 'ഓ, അങ്ങനെ വരുമോ?' 'അതെ! തീർച്ച തന്നെ.' ഇത്രയും പറഞ്ഞ് അദ്ദേഹം പോയി. പിന്നീടൊരിക്കലും ഞാൻ മഹാനരെ കണ്ടിട്ടില്ല. ഞാൻ മിസ്വ്‌റിൽ സുൽത്വാൻ ഖായിതബായിയുടെ ഖാളിയായി. ഖുതുബയിൽ അദ്ദേഹത്തിന്റെ പോരായ്മകൾ ഞാൻ എടുത്തു പറയും. എന്നോട് വല്ലാതെ അദ്ദേഹത്തിന് ദേഷ്യം വന്നിട്ടുണ്ടാകുമെന്നു ഞാൻ വിചാരിക്കും. നിസ്കാരം കഴിഞ്ഞ് ഇറങ്ങുമ്പോൾ എന്നെ എതിരേറ്റ് കൈയും പിടിച്ചു കൊണ്ട് 'ജസാകല്ലാഹ്' എന്നു പറയും. എന്റെ സ്നേഹിതൻ ശൈഖ് അലിയ്യ് ഖള്റി(അ)നെ സന്ധിക്കാറുണ്ട്. ഓരോ ശൈഖുമാരെപ്പറ്റിയും ചോദിക്കും. കൂട്ടത്തിൽ എന്നെപ്പറ്റിയും. നല്ല ആൾ തന്നെയാണ് പക്ഷേ, അദ്ദേഹം ഇഷ്ടപ്പെടുന്ന മോശമായ ഒരു കാര്യം അവരിലുണ്ട്. ഇതാണ് സ്നേഹിതൻ എന്നെ അറിയിച്ചത്. ഞാൻ ആകെ വിഷമിച്ചു. നിങ്ങൾ ഇനി കണ്ടുമുട്ടിയാൽ അതെന്താണെന്ന് ചോദിച്ചു പറഞ്ഞു തരണമെന്ന് ഞാൻ പറഞ്ഞു. മാസങ്ങൾ കഴിഞ്ഞു. അവർ കണ്ടുമുട്ടി. എന്തായിരുന്നു അത്? സ്നേഹിതൻ ചോദിച്ചു. സകരിയ്യാ ശിഷ്യന്മാരെയോ മറ്റോ ഉദ്യോഗസ്ഥരിലേക്കയക്കുമ്പോൾ ശൈഖ് സകരിയ്യ ഇന്ന കാര്യം നിങ്ങളോട് പറയുന്നു എന്നാണു പറയാറ്. ഇതെന്നെ അറിയിച്ചപ്പോൾ എന്റെ മുതുകിൽ നിന്ന് ഒരു മലയെ ഇറക്കി വച്ചതു പോലെ എനിക്കനുഭവപ്പെട്ടു. ഫുഖറാഇന്റെ വേലക്കാരൻ സകരിയ്യാ നിങ്ങളോടിങ്ങനെ പറയുന്നുവെന്നാണ് പിന്നീട് ഞാൻ പറയാറുള്ളത്. ശൈഖ് ശഅ്റാനീ ഗുരുവര്യരുടെ കറാമതും മറ്റും പറയുന്നുണ്ട്.

       ശിഷ്യരിൽ പ്രമുഖരായ ഇമാം ഇബ്നുഹജർ പറയുന്നു. എന്റെ കണ്ണ് കണ്ടവരിൽ ഏറ്റവും ബഹുമാന്യർ ശൈഖ് സകരിയ്യയാണ്. ഞാൻ പഠിച്ചവരിൽ മഹോന്നതരാണ്. ശാഫിഈ മദ്ഹബിന്റെ കൊടിവാഹകരാണ്. ഏറ്റവും മുന്തിയ സനദ് കൊണ്ട് തന്റെ കാലക്കാരിൽ ഏകനാണ്. അവരിൽ നിന്നോ തലമുറയായി ഏഴാമത്തെ വാസിത്വയിൽ നിന്നോ പഠിച്ചവരല്ലാതെ തന്റെ കാലത്തില്ല.

       യോഗ്യനായ ഒരു ഫഖീഹ് ഉദ്ധരിക്കുന്നു. ഞാൻ മക്കയിലായിരിക്കേ അല്ലാഹുവിന്റെ ഇഷ്ടദാസനായ ഒരു വലിയ്യ് സ്നേഹിതനായി ഉണ്ടായിരുന്നു. ഒരു ഖുത്ബിനെ കാണിച്ചു തരണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. പിന്നീടൊരിക്കൽ ഞാൻ കണ്ടു. സ്വാഹിബു മിസ്വ്‌ർ നിങ്ങളിൽ പെട്ട ഫഖീഹാണെന്ന് മഹാനർ പറഞ്ഞു. ആരാണെന്ന് അന്നേരം ചോദിക്കാൻ വിട്ടു പോയി. പിന്നീടൊരിക്കൽ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു. ഇപ്പോൾ ബുർഹാനുദ്ദീൻ ഇബ്നു അബീശരീഫാണ്. അവർക്കു ശേഷം ശൈഖ് സകരിയ്യയാണ്.

       ഇമാം ഇബ്നുഹജർ പറയുന്നു. ഒരു ഖുത്ബിന്റെ ഈ രണ്ട് ഇമാമുമാരെപ്പറ്റിയുള്ള സാക്ഷ്യപ്പെടുത്തൽ നീ ആലോചിച്ചു നോക്കൂ. അവർ രണ്ടു പേരും ഈജിപ്തിന്റെ, അല്ല ലോകത്തിന്റെ തന്നെ അലങ്കാരങ്ങളാണ്. അല്ലാഹുവിന്റെ ദീൻ സംരക്ഷിച്ചു നിറുത്തുന്നതിൽ ഒരാളെയും അവർ ഭയക്കാറില്ല. മിസ്വ്‌റിലെ ഖാളിഖുളാത് ആയിരിക്കെ സുൽത്വാൻ ഖായിതബായിയെ കണക്കിനു പറയാറുണ്ട്. എങ്ങനെ അല്ലാതിരിക്കും. സ്വൂഫിയാക്കളുടെ തിരുനോട്ടം അവർക്കില്ലേ. അവരുടെ മആരിഫിന്റെ പാലുകളല്ലേ അവർ കുടിച്ചു വളർന്നത്. അവരുടെ ഇശാറത് കൊടിക്കീഴിലല്ലേ അവർ കടന്നത്. തുടർന്നും ഗുരുവര്യരുടെ അപദാനം ഇബ്നുഹജർ വിവരിക്കുന്നുണ്ട്.

       പല സ്ഥലങ്ങളിൽ തദ്‌രീസും 10 വർഷം മേൽ ഖാളിയായും സേവനം ചെയ്തു. അവസാനകാലം കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. അപ്പോഴാണ് ശിഷ്യരുടെ സഹായത്താൽ 10 ശർഹുകൾ സ്വാംശീകരിച്ച ബുഖാരിയുടെ ശർഹ് എഴുതിയത്. ഖാളിയായതിന്റെ ദൂഷ്യഫലമാണ് അന്ധത വന്നതെന്ന് ചിലർ പറഞ്ഞത് ശരിയല്ലെന്നും തന്നെപ്പോലെ മഹാരഥന്മാരിൽ നിന്നു പഠിച്ചു വളർന്ന മകൻ മുഹിബ്ബുദ്ദീൻ എന്നവർ നൈൽ നദിയിൽ വീണു മരിച്ചു പോയതിന്റെ സങ്കടമാണു കാരണമെന്നുമാണ് ഇമാം ശർഖാവീ പറയുന്നത്.

       സ്വൂഫി ശൈഖുമാരായ പലരിൽ നിന്നും ഖിർഖ ലഭിച്ചവരും ത്വരീഖത് സ്വീകരിച്ചവരും ചൊല്ലാൻ വാങ്ങിയവരും നല്കാൻ അനുവാദം ലഭിച്ചവരുമാണ്. ഇബ്നു അറബീ, ഇബ്നുഹാരിള് തുടങ്ങിയവരെ അംഗീകരിക്കുകയും അവരുടെ വാക്കുകളെല്ലാം ശരിയായ രീതിയിൽ സംശയം ദൂരീകരിക്കുന്ന സാരങ്ങൾ നല്കി വിശദീകരിച്ചവരുമാണ് ഇമാമവർകൾ.

       അതിമഹത്തായ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 41 ആണെന്നു പറയപ്പെടുന്നു. പല വിഷയങ്ങളിലുമാണ് ഇവകൾ. ഫത്ഹുർറഹ്മാൻ തഫ്സീറിലെ ഗ്രന്ഥമാണ്. ഇമാം ബൈളാവിയുടെ അൻവാറുത്തൻസീൽ എന്ന തഫ്സീർ കിതാബിന്ന് ഫത്ഹുൽ ജലീൽ എന്ന ഒരു ഹാശിയ, ബൈളാവിയുടെ ഉസ്വൂൽ ഗ്രന്ഥമായ മിൻഹാജുൽ വുസ്വൂൽ എന്നതിന്റെ ശർഹ്, ഫിഖ്ഹിൽ ഇമാം മുസ്നിയുടെ മുഖ്തസ്വറിന്റെ വ്യാഖ്യാനം, സ്വഹീഹുൽ ബുഖാരിയുടെ ശർഹ് തുഹ്ഫതുസ്സാരി, ഹദീസിന്റെ ഇസ്തിലാഹിൽ ഹാഫിള് ഇറാഖിയുടെ ആയിരം പദ്യത്തിന് ഫത്ഹുൽ ബാനീവീ, ഫത്ഹുൽ വഹ്ഹാബ് ശർഹുൽ ആദാബ്, ഇബ്നുൽ ഹാഇമിന്റെ(887) ഫറാഇളിലെ ഫുസ്വൂലിൽ  ഗായതുൽ വുസ്വൂൽ, അദ്ദേഹത്തിന്റെ ഫറാഇളിലെ പദ്യകിതാബായ തുഹ്ഫതു ഖുദ്സിയ്യയുടെ വ്യാഖ്യാനമായ ഫത്ഹുൽ അനീസ് തുടങ്ങിയവ ചില ഗ്രന്ഥങ്ങളാണ്. ഫിഖ്ഹിൽ പ്രസിദ്ധ കിതാബാണ് നജ്മുദ്ദീൻ ഖസീവീനിയുടെ അൽഹാവിസ്സഗീർ. ഇതിനെ പദ്യത്തിൽ ആക്കിയവരാണ് ഇബ്നുൽ വർദീ(794).  അതിന്റെ പേർ അൽബഹ്ജതുൽ വർദിയ്യ. ഇതിന്റെ വിശദീകരണമാണ് അൻസ്വാരിയുടെ അൽ ഗുററുൽ ബഹിയ്യ. 

       ഇമാം നവവിയുടെ റൗള ചുരുക്കി എഴുതിയതാണ് ഇബ്നുൽ മുഖ്‌രി(836)യുടെ റൗളുത്ത്വാലിബ്‌ ഇതിന്റെ ശർഹാണ് ഇമാമിന്റെ അസ്നൽ മത്വാലിബ്. ഇമാം അഹ്‌മദ് മഹാമിലിയുടെ കിതാബാണ് ലുബാബ്. ഇതിനെ വലിയ്യുദ്ദീൻ ഇറാഖീ ചുരുക്കി തൻഖീഹുല്ലുബാബ് എന്നു നാമകരണം ചെയ്തു. ഇതിനെ വീണ്ടും ശൈഖ് സകരിയ്യാ ഇഖ്തിസാർ ചെയ്തു. അതാണ്‌ തഹ്‌രീറു തൻഖീഹില്ലുബാബ്. ഇതിന്റെ ഹാശിയയാണ് ഇമാം ശർഖാവിയുടേത്. ഇമാം നവവിയുടെ മിൻഹാജ് ചുരുക്കിയതാണ് മൻഹജത്തുല്ലാബും അതിന്റെ ശർഹ് ഫത്ഹുൽ വഹ്ഹാബും. ഇത് രണ്ടിന്റെയും കൂടിയ വിശദീകരമാണ് ഫുതൂഹാതുൽ വഹ്ഹാബ് എന്നു പേരുള്ള ജമൽ എന്ന പേരിൽ അറിയപ്പെടുന്നത്. സുലൈമാനുൽ ബുജൈരിമീ(1221) എന്നവർക്കും ഹാശിയയുണ്ട്. ഇൽമുൽ അറൂളിൽ പ്രസിദ്ധ കാവ്യഗ്രന്ഥമാണ് റാമിസ എന്ന ഖസ്റജിയ്യ ഖസ്വീദ. ഇതിന്റെ വ്യാഖ്യാനങ്ങളിലൊന്ന് ഇമാമിന്റേതാണ്. ഫത്ഹുറബ്ബിൽ ബരിയ്യ എന്നാണു പേർ. ഇമാം സുബ്കിയുടെ ജംഉൽ ജവാമിഅ് എന്ന ഗ്രന്ഥത്തിന്റെ ഇഖ്തിസ്വാറായ ലുബ്ബുൽ ഉസ്സയും ശർഹ് ഗായതുൽ വുസൂലും ശൈഖ് ഖുശൈരിയുടെ രിസാലയുടെ ഒരു വാള്യം ശർഹാണ് അഹ്കാമുദ്ദലാലത്ത്. ഇമാം ബൂസ്വീരിയുടെ(694) ബുർദയുടെ ചെറു ശർഹ് സുബ്ദ, ഇബ്നുന്നഹ്‌വീ എന്നവരുടെ തസ്വവ്വുഫിലെ  ഖസ്വീദ മുൻഫരിജ എന്നതിന് അള്‌വാഉൽ ബഹ്ജ, തജ്‌വീദിൽ ഇമാം ജസരിയുടെ പദ്യമായ മുഖദ്ദിമയുടെ വിവരണമായ ദഖാഇഖ്, ഇമാം അസീറുദ്ദീൻ അബ്ഹരി (700) എന്നവരുടെ ചെറു ഗ്രന്ഥമായ ഈസാഗുജീ എന്നതിന് മത്വ്‌ലക് എന്നീ ഗ്രന്ഥങ്ങളും മറ്റു പല ഫന്നുകളിലും ഗ്രന്ഥങ്ങൾ മഹാനർ എഴുതിയിട്ടുണ്ട്.

       മദീനയിലെ ഖസ്റജീ വംശപരമ്പരയിലേക്കു സന്ധിക്കുന്നതു കൊണ്ടാണ് അൻസ്വാരീ എന്നു വിളിക്കപ്പെടുന്നത്. നൂറിലധികം പ്രായം ജീവിച്ചവർ ഇമാമുമാരിൽ വളരെക്കുറവാണ്. ശൈഖിന് 103 വയസ്സുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. ഹസൻ ബസ്വരീ എന്നവർക്ക് 110, ബഗ്‌വീ, ജുവൈനീ   എന്നിവർക്ക് 100 വയസ്സെന്ന് ചിലർ പറയുന്നുണ്ട്. ഖാളീ അബുത്ത്വയ്യിബ് എന്നവർക്ക് 160 വയസ്സെന്നും.

       ഹി: 925 ദുൽഹിജ്ജ 4 വെള്ളിയാഴ്ച മഹാനർ കൈറോവിൽ വഫാതായി. ഇമാമുനശ്ശാഫിഈ(റ)യുടെ സമീപത്ത് ഖറാഫയിൽ അടക്കപ്പെട്ടു. ശൈഖുൽ മശാഇഖിന്റെ ഹഖ് കൊണ്ട് അല്ലാഹു നമ്മെ സലാമത്താക്കട്ടെ. ജന്നത്ത് ആലിയയിൽ മഹാനരെയും നമ്മെയും അല്ലാഹു വസിപ്പിക്കുമാറാകട്ടെ ആമീൻ.

_✍️കെ. കെ. കുഞ്ഞാലി മുസ്ലിയാർ / നമ്മുടെ ഇമാമുകൾ / നുസ്രത്തുൽ അനാം)_

🪀 *അഹിബ്ബാഉ മൗലാനാ വാട്സാപ്പ് ഗ്രൂപ്പ്*

https://chat.whatsapp.com/GKE8Eu4jlvlKwtxtbPXvZC?mode=gi_t

Tuesday, May 19, 2026

ഹദാഫീറും അസ്റുംمعني حذافير

 📚

*ഹദാഫീറും അസ്റും*

_________________

ശറഹു തഹ്ദീബിൽ 'ഫസ്വ്‌ലി'ൻ്റെ ചർച്ചയിൽ യസ്ദിയുടെ ശറഹിൽ ഇങ്ങനെ ഒരു പരാമർശമുണ്ട്:

وحينئذ يندفع الإشكال بحذافيره. اهـ

സംശയം പൂർണ്ണമായും നീങ്ങിയെന്നാണർത്ഥം. ഇതിലെ 'ഹദാഫീർ' എന്ന പദത്തിന് 'ഭാഗങ്ങൾ', 'മുഗൾഭാഗം' എന്നൊക്കെയാണ് അർത്ഥം. 'ഹദ്ഫർ' -

حذفر

എന്ന് അതിൻ്റെ ഏകവചനം. അപ്പോൾ ഒരു വസ്തുവിൻ്റെ എല്ലാ ഭാഗങ്ങളോടു കൂടെയും - എന്നാണ്

الشيء بحذافيره 

എന്നതിൻ്റെ അടിസ്ഥാന സാരം. അത് 'മുഴുവനും' എന്ന ആശയത്തിന് തുല്യവുമാണ്.

حذفر: حَذافِيرُ الشَّيْءِ: أَعالِيهِ ونواحِيه...وأَخَذَهُ بِحَذافِيرِه أَي بِجَمِيعِهِ. وَيُقَالُ: أَعطاه الدُّنْيَا بِحَذافِيرها أَي بأَسْرِها. وَفِي الْحَدِيثِ: فكأَنما حِيزَتْ لَهُ الدُّنْيَا بِحَذَافِيرِهَا، هِيَ الْجَوَانِبُ، وَقِيلَ: الأَعالي، أَي فكأَنما أُعطي الدُّنْيَا بِحَذَافِيرِهَا أَي بأَسرها.. وَيُقَالُ: أَخَذَ الشيءَ بِحُذْفُورِه وحَذافِيرهِ أَي بِجَمِيعِهِ وَجَوَانِبِهِ؛ وَقَالَ فِي مَوْضِعٍ آخَرَ: إِذا لَمْ يَتْرُكْ مِنْهُ شَيْئًا. اهـ بحذف

(لسان العرب: ٤/١٧٧)

ഇതേ അർത്ഥത്തിൽ ഉപയോഗിക്കുന്നതാണ് 'അസ്‌റ്.

قَالَتْ مَلَائِكَةُ السَّمَاءِ بِأَسْرِهِمْ

وُلِدَ الْحَبِيبُ وَمِثْلُهُ لَا يُولَدُ

മൻഖൂസ് മൗലിദിലെ ഈ വരികൾ എല്ലാവർക്കും സുപരിചിതമായിരിക്കുമല്ലോ.

 "വാനലോകത്തെ മലക്കുകൾ ഒന്നടങ്കം പറഞ്ഞു, റബ്ബിൻ്റെ ഹബീബ് ജനിച്ചു, ഇതുപോലെ ഇനി ഒരു സൃഷ്ടി വരാനില്ല.." 

'അസ്‌റി'ൻ്റെ അർത്ഥം 'ചങ്ങല' എന്നാണ്. ചങ്ങലയിൽ ബന്ധിയാക്കിയവൻ, ചങ്ങലയോടു കൂടെ രക്ഷപ്പെട്ടു എന്ന പ്രയോഗത്തിൽ നിന്നും ഉരുത്തിരിഞ്ഞ് വന്നതാണ് ഇത്. 

(قوله بأسرها) أي بجميعها، والأسر في الأصل: القيد الذي يشدّ به الأسير، يقال: ذهب الأسير بأسره أي بقيده، ومن لوازم ذلك ذهابه بجميعه، وذلك اللازم مراد هنا فقد أطلق اسم الملزوم وهو الأسر وأريد اللازم وهو الجميع، وهذا تأكيد لما استفيد من (ال) الاستغراقية. اهـ

(حاشية الدسوقي على مختصر المعاني: ١/٤٢)

അല്ലാഹു ഇസ്തിവാ ആയി എന്ന വചനം കൊണ്ട് അല്ലാഹു അർശിൽ സ്ഥിരമായി ഇരുന്നു എന്ന് വിശ്വസിക്കുന്നവർക്ക് മറുപടി

 അല്ലാഹു ഇസ്തിവാ ആയി എന്ന വചനം കൊണ്ട് അല്ലാഹു അർശിൽ സ്ഥിരമായി ഇരുന്നു എന്ന് വിശ്വസിക്കുന്നവർക്ക് മറുപടി പണ്ഡിതന്മാർ പറയുന്നു. Aslam Kamil sa...