അല്ലാഹു അർശിൽ ഇരിക്കുന്നവനല്ല -
പണ്ഡിത ലോകം പറയട്ടെ
പാർട്ട് :5
الحمدلله اللهم صل على محمد وعلى اله وصحبه وسلم أما بعد
Aslam Kamil saquafi parappanangadi
Abu Hamid al-Ghazali
ഇമാം ഗസാലി റ
തന്റെ Ihya Ulum al-Din എന്ന ഗ്രന്ഥത്തിൽ പറയുന്നു:
“അല്ലാഹു — മഹത്വപ്പെട്ടവൻ — രൂപമുള്ള ഒരു ശരീരമല്ല; അളവുകളാൽ നിർണയിക്കപ്പെട്ട ഒരു ജൗഹറും അല്ല. അവൻ ശരീരങ്ങളോട് സാമ്യമില്ല; അളവിലും വിഭജിക്കപ്പെടുന്നതിലും അവയ്ക്കൊന്നും അവനോട് സാദൃശ്യമില്ല. അവൻ ജൗഹറല്ല; ജൗഹറുകൾ അവനിൽ സ്ഥിതിചെയ്യുന്നതുമില്ല. അവൻ അറളും (accident/property) അല്ല; അറളുകൾ അവനിൽ നിലകൊള്ളുന്നതുമില്ല. മറിച്ച്, യാതൊരു സൃഷ്ടിയോടും അവൻ സാമ്യമില്ല; യാതൊരു സൃഷ്ടിയും അവനോട് സാമ്യമുള്ളതുമല്ല. ‘അവനോട് സമാനമായൊന്നുമില്ല’; അവനും ഒന്നിനോടും സമാനനല്ല.
അളവുകൾ അവനെ പരിമിതപ്പെടുത്തുന്നില്ല; ദിക്കുകൾ അവനെ ഉൾക്കൊള്ളുന്നില്ല; ദിശകൾ അവനെ ചുറ്റിപിടിക്കുന്നില്ല; ഭൂമികളും ആകാശങ്ങളും അവനെ ആവരണം ചെയ്യുന്നില്ല.
*അവൻ അർശിന്മേൽ ‘ഇസ്തിവാ’ ചെയ്തിരിക്കും.* — *അവൻ പറഞ്ഞ രീതിയിലും അവൻ ഉദ്ദേശിച്ച അർത്ഥത്തിലുമാണ് അത് — സ്പർശം, സ്ഥിരതയോടെ ഇരിക്കൽ, താമസം, ലയനം, സ്ഥലംമാറ്റം എന്നിവയിൽ നിന്നെല്ലാം പരിശുദ്ധനായ ഒരു ഇസ്തിവാ.*
*അർശ് അവനെ വഹിക്കുന്നില്ല; മറിച്ച് അർ ശു അർശ് വാഹകരും അവന്റെ ശക്തിയുടെ കീഴിൽ വഹിക്കപ്പെട്ടവരും അവന്റെ അധീനതയിൽ അടക്കപ്പെട്ടവരുമാണ്.
അവൻ അർശിനും ആകാശത്തിനും മീതെയും എല്ലാറ്റിനും (മഹത്വം കൊണ്ട് ) മീതെയും ആണ്; ഭൂമിയുടെ അതിർത്തിവരെയുള്ള എല്ലാറ്റിനും മീതെ. എന്നാൽ ഈ ‘ മഹത്വംമീതെയാവൽ അർശിനോടോ ആകാശത്തോടോ അടുത്തിരിപ്പുണ്ടാക്കുന്നതല്ല; അതുപോലെ ഭൂമിയിൽ നിന്നോ മണ്ണിൽ നിന്നോ ദൂരമുണ്ടാക്കുന്നതുമല്ല. അവൻ അർശിനേയും ആകാശത്തെയും അതിജീവിച്ച മഹത്വാ യവനാണ്; അതുപോലെ ഭൂമിയെയും മണ്ണിനെയും അതിജീവിച്ച മഹത്വമുള്ളവനുമാണ്
അതോടൊപ്പം, അവൻ എല്ലാ സൃഷ്ടികളോടും അടുത്തവനാണ്; കഴുത്തിലെ ശിരയേക്കാൾ അടുപ്പമുള്ളവൻ. എല്ലാറ്റിനും സാക്ഷിയായവനുമാണ്. എന്നാൽ അവന്റെ അടുപ്പം ശരീരങ്ങളുടെ അടുപ്പം പോലെയല്ല; അവന്റെ സത്തയും ശരീരങ്ങളുടെ സത്തപോലെയല്ല.
അവൻ യാതൊരു വസ്തുവിലും ലയിക്കുന്നില്ല; യാതൊരു വസ്തുവും അവനിൽ ലയിക്കുന്നതുമില്ല. *സ്ഥലം അവനെ ഉൾക്കൊള്ളുന്നതിൽ നിന്ന് അവൻ അതിപരിശുദ്ധനാണ്;*
കാലം അവനെ പരിമിതപ്പെടുത്തുന്നതിൽ നിന്നുമവൻ പരിശുദ്ധനാണ്. "കാലത്തെയും സ്ഥലത്തെയും സൃഷ്ടിക്കുന്നതിന് മുമ്പും അവൻ ഉണ്ടായിരുന്നു;* ഇപ്പോഴും അവൻ മുമ്പുണ്ടായിരുന്നതുപോലെ തന്നെയാണ്.
സ്വഭാവഗുണങ്ങളാൽ അവൻ സൃഷ്ടികളിൽ നിന്ന് വ്യത്യസ്തനാണ്. അവന്റെ സത്തയിൽ അവനെ കൂടാതെ മറ്റൊന്നുമില്ല; സൃഷ്ടികളിൽ അവന്റെ സത്തയും ഇല്ല. മാറ്റം വരുന്നതിലും സ്ഥലംമാറുന്നതിലും നിന്ന് അവൻ പരിശുദ്ധനാണ്. സംഭവിക്കുന്ന കാര്യങ്ങൾ അവനിൽ സംഭവിക്കുന്നില്ല; മാറ്റങ്ങളോ അവസ്ഥകളോ അവനെ ബാധിക്കുന്നതുമില്ല.” ഇഹ് യാഉലും 154/1
قال الفقيه المتكلم أبو حامد الغزالي[505هـ] في كتابه إحياء علوم الدين[47] ما نصه: وأنه-تعالى- ليس بجسم مصور ولا جوهر محدود مقدر، وأنه لا يماثل الأجسام لا في التقدير ولا في قبول الانقسام، وأنه ليس بجوهر ولا تحله الجواهر، ولا بعرض ولا تحله الأعراض، بل لا يماثل موجودا ولا يماثله موجود، ليس كمثله شيء ولا هو مثل شيء، وأنه لا يحده المقدار، ولا تحويه الأقطار، ولا تحيط به الجهات، ولا تكتنفه الأرضون ولا السموات، وأنه مستو على العرش على الوجه الذي قاله وبالمعنى الذي أراده، استواء منزها عن المماسة والاستقرار والتمكن والحلول والانتقال، لا يـحمله العرش، بل العرش وحملته محمولون بلطف قدرته، ومقهورون في قبضته، وهو فوق العرش والسماء، وفوق كل شيء إلى تخوم الثرى فوقية لا تزيده قربا إلى العرش والسماء كما لا تزيده بعدا عن الأرض والثرى، بل هو رفيع الدرجات عن العرش والسماء كما أنه رفيع الدرجات عن الأرض والثرى، وهو مع ذلك قريب من كل موجود، وهو أقرب إلى العبد من حبل الوريد، وهو على كل شيء شهيد، إذ لا يماثل قربه قرب الأجسام كما لا يماثل ذاته ذات الأجسام، وأنه لا يحل في شيء ولا يحل فيه شيء، تعالى عن أن يحويه مكان كما تقدس عن أن يـحده زمان، بل كان قبل أن خلق الزمان والمكان وهو الآن على ما عليه كان، وأنه بائن عن خلقه بصفاته، ليس في ذاته سواه ولا في سواه ذاته، وأنه مقدس عن التغير والانتقال، لا تـحله الحوادث ولا تعتـريه العوارض.اهاحي إحياء علوم الدين (1/154-155)
محمد اسلم الثقافي الكاملي بربننغادي المليباري الهندي
Aslam Kamil saquafi parappanangadi
No comments:
Post a Comment