Thursday, March 13, 2025

തയമ്മും ചെയ്തവൻ മുസ്ഹഫ് തൊടൽ!?*

 *തയമ്മും ചെയ്തവൻ മുസ്ഹഫ് തൊടൽ!?*

❓ അശുദ്ധിക്കാരൻ തയമ്മും ചെയ്താൽ മുസ്ഹഫ് സ്പർശിക്കാമോ?


✅ അതേ, സ്വഹീഹായ തയമ്മും ചെയ്തവനു മുസ്ഹഫ് സ്പർശിക്കൽ അനുവദനീയമാണ്.

    അതുപോലെ നിത്യ അശുദ്ധിയുള്ളവർ [ മൂത്രവാർച്ച രോഗി, ഇസ്തിഹാളത്ത് കാരി ] വുളു ചെയ്താൽ മുസ്ഹഫ് തൊടലും ചുമക്കലും അനുവദനീയമാണ് ( ശർഹുൽ മുഹദ്ദബ്: 2/ 71 )


*ﺇﺫا ﺗﻴﻤﻢ اﻟﻤﺤﺪﺙ ﺗﻴﻤﻤﺎ ﺻﺤﻴﺤﺎ ﻓﻠﻪ ﻣﺲ اﻟﻤﺼﺤﻒ ﻭﺇﻥ ﻛﺎﻥ ﻟﻢ ﻳﺮﺗﻔﻊ ﺣﺪﺛﻪ ﻭﻛﺬا ﺇﺫا ﺗﻮﺿﺄ ﻣﻦ ﺑﻪ ﺣﺪﺙ ﺩاﺋﻢ ﻛاﻟﻤﺴﺘﺤﺎﺿﺔ ﻓﻠﻪ ﻣﺲ اﻟﻤﺼﺤﻒ ﻭﺣﻤﻠﻪ* ( شرح المهذب : ٢ / ٧١ ) കോപ്പി 

""""'""""""""""""""""""""""""""""""""""""""""""""""


ആയത്തുൽ കുർസിയ്യ് ഓതലും നെഞ്ചിലേക്ക് ഊതലും*

 *ആയത്തുൽ കുർസിയ്യ് ഓതലും നെഞ്ചിലേക്ക് ഊതലും*


❓ നിസ്കാര ശേഷം ആയത്തുൽ കുർസിയ്യ് ഓതൽ സുന്നത്തുണ്ടല്ലോ .എന്നാൽ ഓതിയ ശേഷം നെഞ്ചിലേക്ക് ഊതൽ സുന്നത്തുണ്ടോ?


✅ നിസ്കാര ശേഷം ആയത്തുൽ കുർസിയ്യ് ഓതൽ സുന്നത്തുണ്ട്. ഹദീസിൻ്റ വെളിച്ചത്തിൽ ഫുഖഹാഅ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്

   സലാം വീട്ടിയ ഉടനെ ഇസ്തിഗ്'ഫാറും തുടർന്നുള്ള ദിക്റുകളും ചൊല്ലിയ ശേഷം ആയത്തുൽ കുർസിയ്യ ഓതണമെന്നാണ് ഫുഖഹാക്കളുടെ പൊതു പ്രസ്താവന.

     എന്നാൽ ഇമാം ഖൽയൂബി (റ)വിൻ്റെ വീക്ഷണം '' സലാം വീട്ടിയ ഉടനെ ആയത്തുൽ കുർസിയ്യ് ഓതണം. പിന്നെ ഇസ്തിഗ്ഫാർ ചൊല്ലണം'' എന്നാണ് .


ﻭﻳﻨﺪﺏ ﺃﻥ ﻳﻘﺪﻡ اﻟﻘﺮﺁﻥ ﺇﻥ ﻃﻠﺐ ﻛﺂﻳﺔ اﻟﻜﺮﺳﻲ، ﺛﻢ اﻻﺳﺘﻐﻔﺎﺭ ﺛﻼﺛﺎ، ﺛﻢ اﻟﻠﻬﻢ ﺃﻧﺖ اﻟﺴﻼﻡ ﺇﻟﺦ. ﺛﻢ اﻟﺘﺴﺒﻴﺢ ﻭﻣﺎ ﻣﻌﻪ. ( قليوبي : ١ / ١٩٨ )

`തിരുവചനം`

     നിസ്കാര ശേഷം ആയത്തുൽ കുർസിയ്യ് ഓതിയാലുള്ള പുണ്യം നബി(സ്വ) പഠിപ്പിക്കുന്നത് ഇങ്ങനെ:

قال رسول الله صلے الله عليه وسلم *ﻣﻦ ﻗﺮﺃ ﺁﻳﺔ اﻟﻜﺮﺳﻲ ﻓﻲ ﺩﺑﺮ ﻛﻞ ﺻﻼﺓ ﻟﻢ ﻳﻣنعه من ﺩﺧﻮﻝ اﻟﺠﻨﺔ ﺇﻻ اﻟﻤﻮﺕ*

   ആരെങ്കിലും നിസ്കാരശേഷം  ആയത്തുൽ കുർസിയ്യ് ഓതിയാൽ സ്വർഗ പ്രവേശത്തിന് മരണമല്ലാതെ മറ്റൊരു തടസ്സവും അവനില്ല.( ബൈഹഖി )


*ഓതിയ ശേഷം ഊതൽ*

  നിസ്കാര ശേഷം ആയത്തുൽ കുർസിയ്യ് ഓതലാണ് സുന്നത്ത്. ഓതിയ ശേഷം നെഞ്ചിലേക്ക് ഊതൽ സുന്നത്തുള്ളതായി ഫുഖഹാക്കൾ പറഞ്ഞത് കാണുന്നില്ല.

`ഊതിയാൽ പ്രശ്നം?`


  ഊതിയലെന്താണ് പ്രശ്നം എന്നു ചിലർ ചിന്തിച്ചേക്കാം. സുന്നത്തുണ്ടെന്ന വിശ്വാസത്തോടെ ഊതൽ പ്രശ്നമാണ്. സുന്നത്തില്ലാത്ത കാര്യം സുന്നത്തുണ്ടെന്ന് വിശ്വസിക്കലും ആ വിശ്വാസത്തോടെ ചെയ്യലും തെറ്റാണ്. 

   സുന്നത്തില്ലാത്ത കാര്യം 

 '' സാധാരണക്കാർ സുന്നത്ത് എന്നു ധരിക്കുന്ന നിലയിൽ '' പള്ളി ഇമാമുകൾ ചെയ്യരുത്  

      ആ ഉസ്താദ് ചെയ്തതും ഈ ഉസ്താദ് ചെയ്തതും ഊതിയതും തെളിവല്ല. അനുകരണം തെളിവിൻ്റെ വെളിച്ചത്തിലാവണം[ കോപ്പി ]

*****************************


മിഅ്റാജു രാത്രിക്ക് അറഫ രാത്രിയേക്കാൾ പുണ്യം⁉️*

 *മിഅ്റാജു രാത്രിക്ക് അറഫ രാത്രിയേക്കാൾ പുണ്യം⁉️*


❓മിഅ്റാജ് രാവിന് [ എല്ലാ വർഷവും റജബ് 27ാം രാവിന് ] ഇതര രാത്രികളേക്കാൾ ശ്രേഷ്ടതയുണ്ടോ?


 ✅ ഉണ്ട്. എല്ലാ വർഷവും റജബ് ഇരുപത്തിയേഴാം രാവിന് വലിയ സ്ഥാനവും മഹത്വവുമുണ്ട്. ലൈലതുൽഖദ്ർ കഴിഞ്ഞാൽ പിന്നെ ഏറ്റവും ശ്രേഷ്ടതയുള്ള രാവാണ് മിഅ്റാജ് രാവ്.

     അതിനു ശേഷമാണ് അറഫയുടെ രാവിന്റെ  സ്ഥാനം. പിന്നെയാണ് വെള്ളിയാഴ്ച രാവിൻ്റെ സ്ഥാനം..ശേഷം ബറാഅത്ത് രാവിൻ്റെ സ്ഥാനം. (ശർവാനി 3/462)

--

 *രാവുകളുടെ* *സ്ഥാനങ്ങളുടെ* *ക്രമം* 


1) തിരുനബി(സ്വ) ജനിച്ച രാവ്


2) ലൈലതുൽ ഖദ്ർ


3) ഇസ്റാഅ് / മിഅ്റാജിൻ്റെ രാവ്


4) അറഫ രാവ്


5) വെള്ളിയാഴ്ച രാവ്


6) ബറാഅത്ത് രാവ് 

[ ശർവാനി : 3/ 462 ]


ﻗﻮﻟﻪ ﻓﻬﻲ ( ليلة القدر ) ﺃﻓﻀﻞ ﻟﻴﺎﻟﻲ اﻟﺴﻨﺔ) ﺃﻱ: ﻓﻲ ﺣﻘﻨﺎ ﻟﻜﻦ ﺑﻌﺪ ﻟﻴﻠﺔ اﻟﻤﻮﻟﺪ اﻟﺸﺮﻳﻒ ﻭﻳﻠﻲ ﻟﻴﻠﺔ اﻟﻘﺪﺭ ﻟﻴﻠﺔ اﻹﺳﺮاء ﺛﻢ ﻟﻴﻠﺔ ﻋﺮﻓﺔ ﺛﻢ ﻟﻴﻠﺔ اﻟﺠﻤﻌﺔ ﺛﻢ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﺒﻌﺎﻥ ﻭﺃﻣﺎ ﺑﻘﻴﺔ اﻟﻠﻴﺎﻟﻲ ﻓﻬﻲ ﻣﺴﺘﻮﻳﺔ ﻭاﻟﻠﻴﻞ ﺃﻓﻀﻞ ﻣﻦ اﻟﻨﻬﺎﺭ ( شرواني : ٣ / ٤٦٢ )

കോപ്പി 

*****************************


മിഅ്റാജ് രാവിലുള്ള നിസ്കാരം*

 *മിഅ്റാജ് രാവിലുള്ള നിസ്കാരം*


❓മിഅ്റാജ് രാവിൽ [ റജബ് 27ാം രാവ് ] പ്രത്യേക നിസ്കാരമുണ്ടോ?


✅ അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസാലീ (റ) തൻ്റെ ലോക പ്രസിദ്ധ ഗ്രന്ഥമായ ഇഹ്'യാ ഉലൂമിദ്ദീനിൽ [ 1/361] മിഅ്റാജ് രാവിൽ പ്രത്യേക നിസ്കാരമുണ്ടെന്ന് ഹദീസ് ഉദ്ധരിച്ച്  വിവരിച്ചിട്ടുണ്ട്.

`അതിങ്ങനെ:`

   നബി(സ്വ) പറയുന്നു: മിഅ്റാജ് രാവിൽ ഇബാദത്ത് ചെയ്യുന്നവർക്ക് ഒരു നൂറ്റാണ്ടിലെ നന്മകൾ എഴുതപ്പെടും. ആരെങ്കിലും ആ രാവിൽ പന്ത്രണ്ട് റക്അത്ത് നിസ്കാരം , ഓരോ റക്അത്തിലും ഫാതിഹയും ഏതെങ്കിലും സൂറത്തും ഓതി എല്ലാ ഈരണ്ടു റക്അത്തില്യം അത്തഹിയ്യാത്ത് ഓതി അവസാന റക്അത്തിൽ സലാം വീട്ടിയ ശേഷം സുബ്ഹാനല്ലാഹി വൽ ഹംമുലില്ലാഹി വ ലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ എന്നു നൂറു തവണയും  ശേഷം നൂറ് തവണ ഇസ്തിഗ്ഫാറും  പിന്നെ നൂറ് തവണ സ്വലാത്തും 

ശേഷം ദുൻയവിയും ഉഖ്റവിയുമായ കാര്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും അന്നത്തെ പകലിൽ നോമ്പനുഷ്ഠിക്കുകയും ചെയ്താൽ  അവൻ്റെ  സർവ്വ പ്രാർത്ഥനയും  അല്ലാഹു സ്വീഗരിക്കും. - തെറ്റായ കാര്യത്തിൽ പ്രാർത്ഥിച്ചാലൊഴികെ.

   `ഇമാം ഗസാലീ (റ) വിനെ അനുകരിച്ച് ഈ നിസ്കാരം നിർവ്വഹിക്കാം`


 *ﻟﻴﻠﺔ ﺳﺒﻊ ﻭﻋﺸﺮﻳﻦ من رجب موسم الخيرات ﻭﻫﻲ ﻟﻴﻠﺔ اﻟﻤﻌﺮاﺝ ﻭﻓﻴﻬﺎ ﺻﻼﺓ ﻣﺄﺛﻮﺭﺓ ﻓﻘﺪ ﻗﺎﻝ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻟﻠﻌﺎﻣﻞ ﻓﻲ ﻫﺬﻩ اﻟﻠﻴﻠﺔ ﺣﺴﻨﺎﺕ ﻣﺎﺋﺔ ﺳﻨﺔ  ﻓﻤﻦ ﺻﻠﻰ ﻓﻲ ﻫﺬﻩ اﻟﻠﻴﻠﺔ اﺛﻨﺘﻲ ﻋﺸﺮﺓ ﺭﻛﻌﺔ ﻳﻘﺮﺃ ﻓﻲ ﻛﻞ ﺭﻛﻌﺔ ﻓﺎﺗﺤﺔ اﻟﻜﺘﺎﺏ ﻭﺳﻮﺭﺓ ﻣﻦ اﻟﻘﺮﺁﻥ ﻭﻳﺘﺸﻬﺪ ﻓﻲ ﻛﻞ ﺭﻛﻌﺘﻴﻦ ﻭﻳﺴﻠﻢ ﻓﻲ ﺁﺧﺮﻫﻦ ﺛﻢ ﻳﻘﻮﻝ ﺳﺒﺤﺎﻥ اﻟﻠﻪ ﻭاﻟﺤﻤﺪ ﻟﻠﻪ ﻭﻻ ﺇﻟﻪ ﺇﻻ اﻟﻠﻪ ﻭاﻟﻠﻪ ﺃﻛﺒﺮ ﻣﺎﺋﺔ ﻣﺮﺓ ﺛﻢ ﻳﺴﺘﻐﻔﺮ اﻟﻠﻪ ﻣﺎﺋﺔ ﻣﺮﺓ ﻭﻳﺼﻠﻲ ﻋﻠﻰ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻣﺎﺋﺔ ﻣﺮﺓ ﻭﻳﺪﻋﻮ ﻟﻨﻔﺴﻪ ﺑﻤﺎ ﺷﺎء ﻣﻦ ﺃﻣﺮ ﺩﻧﻴﺎﻩ ﻭﺁﺧﺮﺗﻪ ﻭﻳﺼﺒﺢ ﺻﺎﺋﻤﺎ ﻓﺈﻥ اﻟﻠﻪ ﻳﺴﺘﺠﻴﺐ ﺩﻋﺎءﻩ ﻛﻠﻪ ﺇﻻ ﺃﻥ ﻳﺪﻋﻮ ﻓﻲ ﻣﻌﺼﻴﺔ* [ إحياء :1/361] കോപ്പി 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

https

മിഅ്റാജ് നോമ്പും തെളിവുകളും

 *മിഅ്റാജ് നോമ്പും തെളിവുകളും*


   റജബ് 27 ന് മിഅ്റാജ് നോമ്പ് സുന്നത്താണ്. ഈ വസ്തുത പ്രസ്താവിച്ച  ഇമാമുകളിൽ ചിലരെ വിവരിക്കാം.

   ആദ്യം ഈ വിഷയത്തിൽ വന്ന ഹദീസ് വ്യക്തമാക്കാം.

*عن أبي هريرة رضي الله عنه  قال قال رسول الله صلى الله عليه وسلم : من صام يوم سبع وعشرين من رجبٍ كتب الله له صيام ستين شهرا* 

(إحياء علوم الدين: ١: ٣٢٨


*നബി(സ്വ) പറയുന്നു:*

ആരെങ്കിലും റജബ് ഇരുപത്തി ഏഴിനു നോമ്പ് പിടിച്ചാൽ അറുപത് മാസത്തെ നോമ്പിൻ്റെ പ്രതിഫലം അവനു അല്ലാഹു രേഖപ്പെടുത്തും (ഇഹ് യാ : 1/328)

   ഈ ഹദീസ് ശൈഖ് അബൂമൂസൽ മദീനി(റ) فضائل الأيام والأشهر എന്ന ഗ്രന്ഥത്തിൽ  റിപ്പോർട്ട് ചെയതിട്ടുണ്ട്: (ഹാമിശു ഇഹ് യാ)


*عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم: من صام يوم السابع والعشرين من رجب كُتب له ثواب صيام ستين شهرا* 

الغنية: ١ /١٨٢ 

*അറുപത് മാസത്തെ നോമ്പ് എന്നാൽ ആയിരത്തി എണ്ണൂറ് നോമ്പാണ്. മിഅ്റാജ് നോമ്പ് കൊണ്ട് 1800 നോമ്പിൻ്റെ പ്രതിഫലം ലഭ്യമാകുന്നു.* 


*കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ*


   മിഅ്റാജ് നോമ്പ് സുന്നത്താണെന്നു നിരവധി കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാം. 


*കിതാബ് ഒന്ന്:*

ഹാശിയത്തുൽ ബർമാവി : 

 *ويندب صوم يوم المعراج*

(حاشية البرماوي علي شرح ابن قاسم  158)

മിഅ്റാജ് ദിനം നോമ്പ് സുന്നത്താണ് ( ഹാശിയത്തുൽ ബർമാവീ :158)


*രണ്ട്:*

 ഇആനത്തു ത്വാലിബീൻ

 *ﻭﻳﺴﺘﺤﺐ ﺻﻮﻡ ﻳﻮﻡ اﻟﻤﻌﺮاﺝ*

(إعانة الطالبين ٢\٢٠٨)

മിഅ്റാജ് ദിവസം നോമ്പ് സുന്നത്താണ് (ഇആനത്ത്: 2/208)


*മൂന്ന്:*

ഹാശിയത്തുൽ ബാജൂരി

  *ﻭﻳﺴﺘﺤﺐ ﺻﻮﻡ ﻳﻮﻡ اﻟﻤﻌﺮاﺝ*

(حاشية الباجوري ١ /٤٤٩)

മിഅ്റാജ് ദിവസം നോമ്പ് സുന്നത്താണ് ( ഹാശിയത്തുൽ ബാജൂരി: 1/449)


*നാല്:*

ഹാശിയത്തുൽ ജമൽ


 *ﻭﻳﺴﻦ ﺃﻳﻀﺎ ﺻﻮﻡ ﻳﻮﻡ اﻟﻤﻌﺮاﺝ*

حاشية الجمل ٢/٣٤٩

മിഅ്റാജ് നോമ്പ് സുന്നത്താണ് ( ഹാശിയത്തുൽ ജമൽ: 2/349)


*അഞ്ച്:*

ഫത്ഹുൽ അല്ലാം


  *وَيُتأكد صَوْمُ يَوْم الْمِعْرَاج كما في الباجوري وهو يوم السابع والعشرين من رجبٍ*

ِ{فَتْحُ الْعَلَّامِ (٢/٢٠٨

മിഅ്റാജ് നോമ്പ് ശക്തമായ സുന്നത്താണ്. റജബ് മാസം ഇരുപത്തി ഏഴിൻ്റെ ദിനമാണത്.

(ഫത്ഹുൽ അല്ലാം: 2/ 208) കോപ്പി 

©©©©©©©©©©©©©©©©©©©©


നിസ്കരിക്കാത്തവൻ പുതുമാരനോ*

 *നിസ്കരിക്കാത്തവൻ പുതുമാരനോ*


❓ നിസ്കാരം ഉപേക്ഷിക്കുന്നവനു ഒരാൾ തൻ്റെ നിസ്കരിക്കുന്ന മകളെ നികാഹ് ചെയ്തു കൊടുക്കണമെങ്കിൽ മകളുടെ സമ്മതം അനിവാര്യമാണോ?


✅ അതേ, സമ്മതം  ലഭിക്കൽ നിർബന്ധമാണ്. അതു പരിഗണിക്കാൻ അവൾക്കു പ്രായപൂർത്തിയാവുകയും വേണം. സമ്മതമില്ലാതെ നികാഹ് സ്വഹീഹാവില്ല. അവൻ അവൾക്ക് ( غير كفئ ) അനുയോജ്യമല്ല. അതുകൊണ്ട് നികാഹ് സ്വഹീഹല്ല(ഫത്ഹുൽ മുഈൻ : പേജ് : 358 )

      ഈ വിഷയത്തിലുള്ള ചോദ്യവും അതിന്  ഇമാം ഇബ്നു ഹജർ(റ)വിൻ്റെ മറുപടിയും കാണുക:

*ചോദ്യം*

ﻭﺳﺌﻞ) ﻋﻤﻦ ﺯﻭﺝ ﺑﻨﺘﻪ ﻣﻦ ﺗﺎﺭﻙ اﻟﺼﻼﺓ ﺇﺟﺒﺎﺭا ﻫﻞ ﻳﺼﺢ ﺃﻭ ﻻ ﻟﻔﺴﻘﻪ ﻭﻫﻲ ﻛﺜﻴﺮﺓ اﻟﻮﻗﻮﻉ ﺟﺪا؟

       ഒരാൾ തൻ്റെ മകളെ  തൻ്റെ അധികാരം ഉപയോഗിച്ച്  നിസ്കാരം ഉപേക്ഷിക്കുന്നവനു നികാഹ് ചെയ്തു കൊടുത്താൽ അതു സ്വഹീഹാകുമോ? അവൻ തമ്മാടിയായതുകൊണ്ട് സ്വഹീഹാവാതിരിക്കുമോ ?  ഇത്തരം നികാഹുകൾ ധാരാളം നടക്കാറുണ്ട്!?

*മറുപടി*

(ﻓﺄﺟﺎﺏ) ﺑﻘﻮﻟﻪ ﺇﺫا ﻛﺎﻧﺖ ﺑﻨﺘﻪ ﻣﺼﻠﻴﺔ ﻟﻢ ﻳﺼﺢ ﺗﺰﻭﻳﺠﻬﺎ ﺇﺟﺒﺎﺭا ﻣﻦ ﺗﺎﺭﻙ اﻟﺼﻼﺓ ﻷﻧﻪ ﻏﻴﺮ ﻛﻒء ﻓﻼ ﺑﺪ ﻓﻲ ﺻﺤﺔ ﺗﺰﻭﻳﺠﻬﺎ ﻣﻨﻪ ﻣﻦ ﺭﺿﺎﻫﺎ ﺑﻪ ﺑﻌﺪ ﺑﻠﻮﻏﻬﺎ ﺇﺫ ﻣﻦ ﺷﺮﻭﻁ ﺇﺟﺒﺎﺭ اﻟﻮﻟﻲ ﺃﻥ ﻳﻜﻮﻥ اﻟﺰﻭﺝ ﻛﻔﺆا ﻛﻤﺎ ﺻﺮﺣﻮا ﺑﻪ ( الفتاوى الكبرى : ٤ / ١٠٠)

      തൻ്റെ മകൾ നിസ്കരിക്കുന്നവളാണെങ്കിൽ തൻ്റെ അധികാരം ഉപയോഗിച്ച് നിസ്കാരം ഉപേക്ഷിക്കുന്നവനു അവളെ നികാഹ് ചെയ്തു കൊടുക്കൽ സ്വീകാര്യമല്ല. നികാഹ് സ്വഹീഹാവണമെങ്കിൽ പ്രായപൂർത്തിയായ ശേഷം അവളുടെ തൃപ്തി ( സമ്മതം )അനിവാര്യമാണ്. കാരണം, അധികാരം ഉപയോഗിച്ച് നികാഹ് ചെയ്യണമെങ്കിൽ ഭർത്താവ് അനുയോജ്യനാകണം എന്ന നിബന്ധനയുണ്ട് ( നിസ്കരിക്കാത്തവൻ നിസ്കരിക്കുന്നവൾക്ക് അനുയോജ്യമല്ല) ഇക്കാര്യം നമ്മുടെ ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട് ( ഫതാവൽ കുബ്റ: 4/100) (കോപ്പി)

+++++++++++++++++++++++


മയ്യിത്തനെ ഫ്രീസറിൽ കിടത്തി നിസ്കരിക്കൽ*

 *മയ്യിത്തനെ ഫ്രീസറിൽ കിടത്തി നിസ്കരിക്കൽ*

❓ മയ്യിത്തിനെ ഫ്രീസറിൽ കിടത്തി അതിൻ്റെ മൂടി കുറ്റിയിട്ട് ബന്ദ് ചെയ്ത്  വീട്ടിൽ വെച്ച് മയ്യിത്ത് നിസ്കാരം നിർവ്വഹിക്കുന്ന ഒരു രീതി ഈയിടയായി ചിലയിടങ്ങളിൽ കാണാറുണ്ടല്ലോ. ആ നിസ്കാരം സ്വഹീഹാകുമോ?

 

✅ ഇല്ല, സ്വഹീഹാവില്ല. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 

   സാധാരണ ജമാഅത്ത് നിസ്കാരത്തിലെ ഇമാമിൻ്റ സ്ഥാനത്താണ് ഇവിടെ മയ്യിത്ത്. സാധാ ജമാഅത്ത് വീട്ടിൽ വെച്ച് നിസ്കരിക്കുമ്പോൾ ഇമാം ഒരു റൂമിൽ നിന്ന് വാതിലച്ച് ബന്ദ് ചെയ്താൽ ആ ഇമാമിനെ പുറത്തുള്ളവർക്ക് തുടർച്ച സ്വഹീഹാവില്ല. അതുപോലെ മയ്യിത്തിനെ ഫ്രീസറിൽ കിടത്തി അടച്ച് ബന്ദ് ചെയ്താൽ പിന്നെ മയ്യിത്ത് നിസ്കാരം സ്വഹീഹാവില്ല. [ ജമൽ: 2/180 ]

    വീട്ടിൽ വെച്ചാണ് സ്വഹീഹാവാത്തത് .പ്രസ്തുത ഫ്രീസറും നിസ്കരിക്കുന്നവരും  പള്ളിയിലാണെങ്കിൽ മയ്യിത്ത് നിസ്കാരം സ്വഹീഹാകും.

  സാധാ ജമാഅത്ത് നിസ്കാരം പള്ളിയിലാണെങ്കിൽ ഇമാം അടച്ചിട്ട റൂമിലും മഅ്മൂം പള്ളിയുടെ മറ്റൊരു ഭാഗത്തുമാണെങ്കിൽ നിസ്കാരവും ജമാഅത്തും സ്വഹീഹാകുമല്ലോ.

  ഫ്രീസറിൻ്റെ മുടി ആണിയിട്ട് ബന്ദ് ചെയ്യാതെ കേവലം അടയ്ക്കുക മാത്രമാണ് ചെയ്തതെങ്കിൽ വീട്ടിൽ വെച്ച് തന്നെ മയ്യിത്ത് നിസ്കാരം സ്വഹീഹാണ്. [ ഹാശിയത്തുന്നിഹായ : 2/483,ജമൽ: 2/180 ]

`പ്രത്യേക ശ്രദ്ധയ്ക്ക്`

 വീട്ടിൽ  ഫ്രീസറിൽ മയ്യിത്തിനെ കിടത്തി അവിടെ വെച്ച് മയ്യിത്ത് നിസ്കാരം നിർവ്വഹിക്കപ്പെടുകയാണെങ്കിൽ ആ സമയത്തെങ്കിലും ഫ്രീസറിൻ്റെ മൂടി ബന്ദ് ചെയ്യാതിരിക്കുക. ബന്ദ് ചെയ്താൽ നിസ്കാരം തന്നെ സ്വഹീഹാവില്ല.

 (ﻓﺮﻉ)

ﻗﺎﻝ ﻣ ﺭ ﺇﺫا ﻛﺎﻥ اﻟﻤﻴﺖ ﻓﻲ ﺳﺤﻠﻴﺔ ﻣﺴﻤﺮﺓ ﻋﻠﻴﻪ ﻻ ﺗﺼﺢ اﻟﺼﻼﺓ ﻋﻠﻴﻪ ﻛﻤﺎ ﻟﻮ ﻛﺎﻥ اﻹﻣﺎﻡ ﻓﻲ ﻣﺤﻞ ﺑﻴﻨﻪ ﻭﺑﻴﻦ اﻟﻤﺄﻣﻮﻡ ﺑﺎﺏ ﻣﺴﻤﺮ، ﻓﺈﻥ ﻟﻢ ﺗﻜﻦ ﻣﺴﻤﺮﺓ، ﻭﻟﻮ ﺑﻌﺾ ﺃﻟﻮاﺣﻬﺎ اﻟﺘﻲ ﺗﺴﻊ ﺧﺮﻭﺝ اﻟﻤﻴﺖ ﻣﻨﻪ ﺻﺤﺖ اﻟﺼﻼﺓ. اﻩـ. ﻓﺄﻭﺭﺩﺕ ﻋﻠﻴﻪ ﺃﻧﻬﺎ ﺇﺫا ﻟﻢ ﺗﻜﻦ ﻣﺴﻤﺮﺓ ﻛﺎﻧﺖ ﻛﺎﻟﺒﺎﺏ اﻟﻤﺮﺩﻭﺩ ﺑﻴﻦ اﻹﻣﺎﻡ ﻭاﻟﻤﺄﻣﻮﻡ ﻓﻴﺠﺐ ﺃﻥ ﻻ ﺗﺼﺢ اﻟﺼﻼﺓ ﻣﻊ ﺫﻟﻚ ﻛﻤﺎ ﻻ ﻳﺼﺢ اﻻﻗﺘﺪاء ﻣﻊ ﺫﻟﻚ ﺑﻞ ﻗﻀﻴﺔ ﺫﻟﻚ اﻣﺘﻨﺎﻉ اﻟﺼﻼﺓ ﻋﻠﻰ اﻣﺮﺃﺓ ﻋﻠﻰ ﺗﺎﺑﻮﺗﻬﺎ ﻗﺒﺔ ﻓﺘﻜﻠﻒ اﻟﻔﺮﻕ ﺑﺄﻥ ﻣﻦ ﺷﺄﻥ اﻹﻣﺎﻡ اﻟﻈﻬﻮﺭ ﻭﻣﻦ ﺷﺄﻥ اﻟﻤﻴﺖ اﻟﺴﺘﺮ ﻓﻠﻴﺘﺄﻣﻞ ﺟﺪا اﻩـ. ﺳﻢ ﻋﻠﻰ اﻟﻤﻨﻬﺞ ﻭﻗﻮﻝ ﺳﻢ ﻣﺎ ﻟﻢ ﺗﻜﻦ ﻣﺴﻤﺮﺓ ﺷﻤﻞ ﻣﺎ ﻟﻮ ﻛﺎﻥ ﺑﻬﺎ ﺷﺪاﺩ ﻭﻟﻢ ﻳﺤﻞ، ﻭﻫﻮ ﻇﺎﻫﺮ ﺇﻥ ﻟﻢ ﺗﻜﻦ اﻟﺴﺤﻠﻴﺔ ﻋﻠﻰ ﻧﺠﺎﺳﺔ ﺃﻭ ﻳﻜﻦ ﺃﺳﻔﻠﻬﺎ ﻧﺠﺴﺎ ﻭﺇﻻ ﻭﺟﺐ اﻟﺤﻞ ﻭﻗﻀﻴﺘﻪ ﺃﻧﻪ ﻟﻮ ﻛﺎﻥ اﻟﻤﻴﺖ ﻓﻲ ﺑﻴﺖ ﻣﻐﻠﻖ ﻋﻠﻴﻪ ﻓﻲ ﻏﻴﺮ اﻟﻤﺴﺠﺪ ﻭﺻﻠﻰ ﻋﻠﻴﻪ، ﻭﻫﻮ ﺧﺎﺭﺝ اﻟﺒﻴﺖ اﻟﻀﺮﺭ، ﻭﻫﻮ ﻇﺎﻫﺮ ﻟﻠﺤﻴﻠﻮﻟﺔ ﺑﻴﻨﻬﻤﺎ اﻩـ. `ﻭﺣﺎﺻﻞ اﻟﻤﻌﺘﻤﺪ ﻓﻲ ﻏﻄﺎء اﻟﻨﻌﺶ ﺃﻧﻪ ﻻ ﻳﻀﺮ ﻓﻲ اﻟﻤﺴﺠﺪ ﻣﻄﻠﻘﺎ ﻭﺇﻥ ﺳﻤﺮ ﻭﻓﻲ ﻏﻴﺮﻩ ﻻ ﻳﻀﺮ ﺇﻻ ﺇﻥ ﺳﻤﺮ ﻓﻼ ﻳﻀﺮ اﻟﺮﺑﻂ ﺑﺎﻟﺤﺰاﻡ` اﻩـ. ﺷﻴﺨﻨﺎ ﺣ ﻓ ( جمل : ٢ / ٢٨٠  , حاشبة النهاية : ٢ / ٤٨٣ ) കോപ്പി 

-------------------------------------------


അല്ലാഹു ആകാശത്ത് ഇരിക്കുന്നവനോ ? ليس لله مكان

 അല്ലാഹു ആകാശത്ത് ഇരിക്കുന്നവനോ ? ليس لله مكان  * ഒഹാബി വാദം ലോക മുസ്ലിം പണ്ഡിതന്മാർ അംഗീകരിക്കുന്നില്ല.* ഭാഗം 1 അല്ലാഹു ഏതെങ്കിലും സ്ഥലത്ത്...