Thursday, March 13, 2025

നിസ്കരിക്കാത്തവൻ പുതുമാരനോ*

 *നിസ്കരിക്കാത്തവൻ പുതുമാരനോ*


❓ നിസ്കാരം ഉപേക്ഷിക്കുന്നവനു ഒരാൾ തൻ്റെ നിസ്കരിക്കുന്ന മകളെ നികാഹ് ചെയ്തു കൊടുക്കണമെങ്കിൽ മകളുടെ സമ്മതം അനിവാര്യമാണോ?


✅ അതേ, സമ്മതം  ലഭിക്കൽ നിർബന്ധമാണ്. അതു പരിഗണിക്കാൻ അവൾക്കു പ്രായപൂർത്തിയാവുകയും വേണം. സമ്മതമില്ലാതെ നികാഹ് സ്വഹീഹാവില്ല. അവൻ അവൾക്ക് ( غير كفئ ) അനുയോജ്യമല്ല. അതുകൊണ്ട് നികാഹ് സ്വഹീഹല്ല(ഫത്ഹുൽ മുഈൻ : പേജ് : 358 )

      ഈ വിഷയത്തിലുള്ള ചോദ്യവും അതിന്  ഇമാം ഇബ്നു ഹജർ(റ)വിൻ്റെ മറുപടിയും കാണുക:

*ചോദ്യം*

ﻭﺳﺌﻞ) ﻋﻤﻦ ﺯﻭﺝ ﺑﻨﺘﻪ ﻣﻦ ﺗﺎﺭﻙ اﻟﺼﻼﺓ ﺇﺟﺒﺎﺭا ﻫﻞ ﻳﺼﺢ ﺃﻭ ﻻ ﻟﻔﺴﻘﻪ ﻭﻫﻲ ﻛﺜﻴﺮﺓ اﻟﻮﻗﻮﻉ ﺟﺪا؟

       ഒരാൾ തൻ്റെ മകളെ  തൻ്റെ അധികാരം ഉപയോഗിച്ച്  നിസ്കാരം ഉപേക്ഷിക്കുന്നവനു നികാഹ് ചെയ്തു കൊടുത്താൽ അതു സ്വഹീഹാകുമോ? അവൻ തമ്മാടിയായതുകൊണ്ട് സ്വഹീഹാവാതിരിക്കുമോ ?  ഇത്തരം നികാഹുകൾ ധാരാളം നടക്കാറുണ്ട്!?

*മറുപടി*

(ﻓﺄﺟﺎﺏ) ﺑﻘﻮﻟﻪ ﺇﺫا ﻛﺎﻧﺖ ﺑﻨﺘﻪ ﻣﺼﻠﻴﺔ ﻟﻢ ﻳﺼﺢ ﺗﺰﻭﻳﺠﻬﺎ ﺇﺟﺒﺎﺭا ﻣﻦ ﺗﺎﺭﻙ اﻟﺼﻼﺓ ﻷﻧﻪ ﻏﻴﺮ ﻛﻒء ﻓﻼ ﺑﺪ ﻓﻲ ﺻﺤﺔ ﺗﺰﻭﻳﺠﻬﺎ ﻣﻨﻪ ﻣﻦ ﺭﺿﺎﻫﺎ ﺑﻪ ﺑﻌﺪ ﺑﻠﻮﻏﻬﺎ ﺇﺫ ﻣﻦ ﺷﺮﻭﻁ ﺇﺟﺒﺎﺭ اﻟﻮﻟﻲ ﺃﻥ ﻳﻜﻮﻥ اﻟﺰﻭﺝ ﻛﻔﺆا ﻛﻤﺎ ﺻﺮﺣﻮا ﺑﻪ ( الفتاوى الكبرى : ٤ / ١٠٠)

      തൻ്റെ മകൾ നിസ്കരിക്കുന്നവളാണെങ്കിൽ തൻ്റെ അധികാരം ഉപയോഗിച്ച് നിസ്കാരം ഉപേക്ഷിക്കുന്നവനു അവളെ നികാഹ് ചെയ്തു കൊടുക്കൽ സ്വീകാര്യമല്ല. നികാഹ് സ്വഹീഹാവണമെങ്കിൽ പ്രായപൂർത്തിയായ ശേഷം അവളുടെ തൃപ്തി ( സമ്മതം )അനിവാര്യമാണ്. കാരണം, അധികാരം ഉപയോഗിച്ച് നികാഹ് ചെയ്യണമെങ്കിൽ ഭർത്താവ് അനുയോജ്യനാകണം എന്ന നിബന്ധനയുണ്ട് ( നിസ്കരിക്കാത്തവൻ നിസ്കരിക്കുന്നവൾക്ക് അനുയോജ്യമല്ല) ഇക്കാര്യം നമ്മുടെ ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട് ( ഫതാവൽ കുബ്റ: 4/100) (കോപ്പി)

+++++++++++++++++++++++


No comments:

Post a Comment

നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `4️⃣ ഇന്ദ്രിയസ്ഖലനം ഉണ്ടാക്കൽ

 *നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `4️⃣ ഇന്ദ്രിയസ്ഖലനം ഉണ്ടാക്കൽ`    മേൽ പറഞ്ഞ സംയോഗം കൊണ്ടല്ലാതെ 'ഇസ്തിംനാഅ്' (മുഷ്ടി മൈഥുനം) പോലത്ത പ...