Thursday, March 13, 2025

മിഅ്റാജ് നോമ്പും തെളിവുകളും

 *മിഅ്റാജ് നോമ്പും തെളിവുകളും*


   റജബ് 27 ന് മിഅ്റാജ് നോമ്പ് സുന്നത്താണ്. ഈ വസ്തുത പ്രസ്താവിച്ച  ഇമാമുകളിൽ ചിലരെ വിവരിക്കാം.

   ആദ്യം ഈ വിഷയത്തിൽ വന്ന ഹദീസ് വ്യക്തമാക്കാം.

*عن أبي هريرة رضي الله عنه  قال قال رسول الله صلى الله عليه وسلم : من صام يوم سبع وعشرين من رجبٍ كتب الله له صيام ستين شهرا* 

(إحياء علوم الدين: ١: ٣٢٨


*നബി(സ്വ) പറയുന്നു:*

ആരെങ്കിലും റജബ് ഇരുപത്തി ഏഴിനു നോമ്പ് പിടിച്ചാൽ അറുപത് മാസത്തെ നോമ്പിൻ്റെ പ്രതിഫലം അവനു അല്ലാഹു രേഖപ്പെടുത്തും (ഇഹ് യാ : 1/328)

   ഈ ഹദീസ് ശൈഖ് അബൂമൂസൽ മദീനി(റ) فضائل الأيام والأشهر എന്ന ഗ്രന്ഥത്തിൽ  റിപ്പോർട്ട് ചെയതിട്ടുണ്ട്: (ഹാമിശു ഇഹ് യാ)


*عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم: من صام يوم السابع والعشرين من رجب كُتب له ثواب صيام ستين شهرا* 

الغنية: ١ /١٨٢ 

*അറുപത് മാസത്തെ നോമ്പ് എന്നാൽ ആയിരത്തി എണ്ണൂറ് നോമ്പാണ്. മിഅ്റാജ് നോമ്പ് കൊണ്ട് 1800 നോമ്പിൻ്റെ പ്രതിഫലം ലഭ്യമാകുന്നു.* 


*കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ*


   മിഅ്റാജ് നോമ്പ് സുന്നത്താണെന്നു നിരവധി കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാം. 


*കിതാബ് ഒന്ന്:*

ഹാശിയത്തുൽ ബർമാവി : 

 *ويندب صوم يوم المعراج*

(حاشية البرماوي علي شرح ابن قاسم  158)

മിഅ്റാജ് ദിനം നോമ്പ് സുന്നത്താണ് ( ഹാശിയത്തുൽ ബർമാവീ :158)


*രണ്ട്:*

 ഇആനത്തു ത്വാലിബീൻ

 *ﻭﻳﺴﺘﺤﺐ ﺻﻮﻡ ﻳﻮﻡ اﻟﻤﻌﺮاﺝ*

(إعانة الطالبين ٢\٢٠٨)

മിഅ്റാജ് ദിവസം നോമ്പ് സുന്നത്താണ് (ഇആനത്ത്: 2/208)


*മൂന്ന്:*

ഹാശിയത്തുൽ ബാജൂരി

  *ﻭﻳﺴﺘﺤﺐ ﺻﻮﻡ ﻳﻮﻡ اﻟﻤﻌﺮاﺝ*

(حاشية الباجوري ١ /٤٤٩)

മിഅ്റാജ് ദിവസം നോമ്പ് സുന്നത്താണ് ( ഹാശിയത്തുൽ ബാജൂരി: 1/449)


*നാല്:*

ഹാശിയത്തുൽ ജമൽ


 *ﻭﻳﺴﻦ ﺃﻳﻀﺎ ﺻﻮﻡ ﻳﻮﻡ اﻟﻤﻌﺮاﺝ*

حاشية الجمل ٢/٣٤٩

മിഅ്റാജ് നോമ്പ് സുന്നത്താണ് ( ഹാശിയത്തുൽ ജമൽ: 2/349)


*അഞ്ച്:*

ഫത്ഹുൽ അല്ലാം


  *وَيُتأكد صَوْمُ يَوْم الْمِعْرَاج كما في الباجوري وهو يوم السابع والعشرين من رجبٍ*

ِ{فَتْحُ الْعَلَّامِ (٢/٢٠٨

മിഅ്റാജ് നോമ്പ് ശക്തമായ സുന്നത്താണ്. റജബ് മാസം ഇരുപത്തി ഏഴിൻ്റെ ദിനമാണത്.

(ഫത്ഹുൽ അല്ലാം: 2/ 208) കോപ്പി 

©©©©©©©©©©©©©©©©©©©©


No comments:

Post a Comment

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...