*മിഅ്റാജ് രാവിലുള്ള നിസ്കാരം*
❓മിഅ്റാജ് രാവിൽ [ റജബ് 27ാം രാവ് ] പ്രത്യേക നിസ്കാരമുണ്ടോ?
✅ അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസാലീ (റ) തൻ്റെ ലോക പ്രസിദ്ധ ഗ്രന്ഥമായ ഇഹ്'യാ ഉലൂമിദ്ദീനിൽ [ 1/361] മിഅ്റാജ് രാവിൽ പ്രത്യേക നിസ്കാരമുണ്ടെന്ന് ഹദീസ് ഉദ്ധരിച്ച് വിവരിച്ചിട്ടുണ്ട്.
`അതിങ്ങനെ:`
നബി(സ്വ) പറയുന്നു: മിഅ്റാജ് രാവിൽ ഇബാദത്ത് ചെയ്യുന്നവർക്ക് ഒരു നൂറ്റാണ്ടിലെ നന്മകൾ എഴുതപ്പെടും. ആരെങ്കിലും ആ രാവിൽ പന്ത്രണ്ട് റക്അത്ത് നിസ്കാരം , ഓരോ റക്അത്തിലും ഫാതിഹയും ഏതെങ്കിലും സൂറത്തും ഓതി എല്ലാ ഈരണ്ടു റക്അത്തില്യം അത്തഹിയ്യാത്ത് ഓതി അവസാന റക്അത്തിൽ സലാം വീട്ടിയ ശേഷം സുബ്ഹാനല്ലാഹി വൽ ഹംമുലില്ലാഹി വ ലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ എന്നു നൂറു തവണയും ശേഷം നൂറ് തവണ ഇസ്തിഗ്ഫാറും പിന്നെ നൂറ് തവണ സ്വലാത്തും
ശേഷം ദുൻയവിയും ഉഖ്റവിയുമായ കാര്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും അന്നത്തെ പകലിൽ നോമ്പനുഷ്ഠിക്കുകയും ചെയ്താൽ അവൻ്റെ സർവ്വ പ്രാർത്ഥനയും അല്ലാഹു സ്വീഗരിക്കും. - തെറ്റായ കാര്യത്തിൽ പ്രാർത്ഥിച്ചാലൊഴികെ.
`ഇമാം ഗസാലീ (റ) വിനെ അനുകരിച്ച് ഈ നിസ്കാരം നിർവ്വഹിക്കാം`
*ﻟﻴﻠﺔ ﺳﺒﻊ ﻭﻋﺸﺮﻳﻦ من رجب موسم الخيرات ﻭﻫﻲ ﻟﻴﻠﺔ اﻟﻤﻌﺮاﺝ ﻭﻓﻴﻬﺎ ﺻﻼﺓ ﻣﺄﺛﻮﺭﺓ ﻓﻘﺪ ﻗﺎﻝ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻟﻠﻌﺎﻣﻞ ﻓﻲ ﻫﺬﻩ اﻟﻠﻴﻠﺔ ﺣﺴﻨﺎﺕ ﻣﺎﺋﺔ ﺳﻨﺔ ﻓﻤﻦ ﺻﻠﻰ ﻓﻲ ﻫﺬﻩ اﻟﻠﻴﻠﺔ اﺛﻨﺘﻲ ﻋﺸﺮﺓ ﺭﻛﻌﺔ ﻳﻘﺮﺃ ﻓﻲ ﻛﻞ ﺭﻛﻌﺔ ﻓﺎﺗﺤﺔ اﻟﻜﺘﺎﺏ ﻭﺳﻮﺭﺓ ﻣﻦ اﻟﻘﺮﺁﻥ ﻭﻳﺘﺸﻬﺪ ﻓﻲ ﻛﻞ ﺭﻛﻌﺘﻴﻦ ﻭﻳﺴﻠﻢ ﻓﻲ ﺁﺧﺮﻫﻦ ﺛﻢ ﻳﻘﻮﻝ ﺳﺒﺤﺎﻥ اﻟﻠﻪ ﻭاﻟﺤﻤﺪ ﻟﻠﻪ ﻭﻻ ﺇﻟﻪ ﺇﻻ اﻟﻠﻪ ﻭاﻟﻠﻪ ﺃﻛﺒﺮ ﻣﺎﺋﺔ ﻣﺮﺓ ﺛﻢ ﻳﺴﺘﻐﻔﺮ اﻟﻠﻪ ﻣﺎﺋﺔ ﻣﺮﺓ ﻭﻳﺼﻠﻲ ﻋﻠﻰ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻣﺎﺋﺔ ﻣﺮﺓ ﻭﻳﺪﻋﻮ ﻟﻨﻔﺴﻪ ﺑﻤﺎ ﺷﺎء ﻣﻦ ﺃﻣﺮ ﺩﻧﻴﺎﻩ ﻭﺁﺧﺮﺗﻪ ﻭﻳﺼﺒﺢ ﺻﺎﺋﻤﺎ ﻓﺈﻥ اﻟﻠﻪ ﻳﺴﺘﺠﻴﺐ ﺩﻋﺎءﻩ ﻛﻠﻪ ﺇﻻ ﺃﻥ ﻳﺪﻋﻮ ﻓﻲ ﻣﻌﺼﻴﺔ* [ إحياء :1/361] കോപ്പി
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
https
No comments:
Post a Comment