*ആയത്തുൽ കുർസിയ്യ് ഓതലും നെഞ്ചിലേക്ക് ഊതലും*
❓ നിസ്കാര ശേഷം ആയത്തുൽ കുർസിയ്യ് ഓതൽ സുന്നത്തുണ്ടല്ലോ .എന്നാൽ ഓതിയ ശേഷം നെഞ്ചിലേക്ക് ഊതൽ സുന്നത്തുണ്ടോ?
✅ നിസ്കാര ശേഷം ആയത്തുൽ കുർസിയ്യ് ഓതൽ സുന്നത്തുണ്ട്. ഹദീസിൻ്റ വെളിച്ചത്തിൽ ഫുഖഹാഅ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്
സലാം വീട്ടിയ ഉടനെ ഇസ്തിഗ്'ഫാറും തുടർന്നുള്ള ദിക്റുകളും ചൊല്ലിയ ശേഷം ആയത്തുൽ കുർസിയ്യ ഓതണമെന്നാണ് ഫുഖഹാക്കളുടെ പൊതു പ്രസ്താവന.
എന്നാൽ ഇമാം ഖൽയൂബി (റ)വിൻ്റെ വീക്ഷണം '' സലാം വീട്ടിയ ഉടനെ ആയത്തുൽ കുർസിയ്യ് ഓതണം. പിന്നെ ഇസ്തിഗ്ഫാർ ചൊല്ലണം'' എന്നാണ് .
ﻭﻳﻨﺪﺏ ﺃﻥ ﻳﻘﺪﻡ اﻟﻘﺮﺁﻥ ﺇﻥ ﻃﻠﺐ ﻛﺂﻳﺔ اﻟﻜﺮﺳﻲ، ﺛﻢ اﻻﺳﺘﻐﻔﺎﺭ ﺛﻼﺛﺎ، ﺛﻢ اﻟﻠﻬﻢ ﺃﻧﺖ اﻟﺴﻼﻡ ﺇﻟﺦ. ﺛﻢ اﻟﺘﺴﺒﻴﺢ ﻭﻣﺎ ﻣﻌﻪ. ( قليوبي : ١ / ١٩٨ )
`തിരുവചനം`
നിസ്കാര ശേഷം ആയത്തുൽ കുർസിയ്യ് ഓതിയാലുള്ള പുണ്യം നബി(സ്വ) പഠിപ്പിക്കുന്നത് ഇങ്ങനെ:
قال رسول الله صلے الله عليه وسلم *ﻣﻦ ﻗﺮﺃ ﺁﻳﺔ اﻟﻜﺮﺳﻲ ﻓﻲ ﺩﺑﺮ ﻛﻞ ﺻﻼﺓ ﻟﻢ ﻳﻣنعه من ﺩﺧﻮﻝ اﻟﺠﻨﺔ ﺇﻻ اﻟﻤﻮﺕ*
ആരെങ്കിലും നിസ്കാരശേഷം ആയത്തുൽ കുർസിയ്യ് ഓതിയാൽ സ്വർഗ പ്രവേശത്തിന് മരണമല്ലാതെ മറ്റൊരു തടസ്സവും അവനില്ല.( ബൈഹഖി )
*ഓതിയ ശേഷം ഊതൽ*
നിസ്കാര ശേഷം ആയത്തുൽ കുർസിയ്യ് ഓതലാണ് സുന്നത്ത്. ഓതിയ ശേഷം നെഞ്ചിലേക്ക് ഊതൽ സുന്നത്തുള്ളതായി ഫുഖഹാക്കൾ പറഞ്ഞത് കാണുന്നില്ല.
`ഊതിയാൽ പ്രശ്നം?`
ഊതിയലെന്താണ് പ്രശ്നം എന്നു ചിലർ ചിന്തിച്ചേക്കാം. സുന്നത്തുണ്ടെന്ന വിശ്വാസത്തോടെ ഊതൽ പ്രശ്നമാണ്. സുന്നത്തില്ലാത്ത കാര്യം സുന്നത്തുണ്ടെന്ന് വിശ്വസിക്കലും ആ വിശ്വാസത്തോടെ ചെയ്യലും തെറ്റാണ്.
സുന്നത്തില്ലാത്ത കാര്യം
'' സാധാരണക്കാർ സുന്നത്ത് എന്നു ധരിക്കുന്ന നിലയിൽ '' പള്ളി ഇമാമുകൾ ചെയ്യരുത്
ആ ഉസ്താദ് ചെയ്തതും ഈ ഉസ്താദ് ചെയ്തതും ഊതിയതും തെളിവല്ല. അനുകരണം തെളിവിൻ്റെ വെളിച്ചത്തിലാവണം[ കോപ്പി ]
*****************************
No comments:
Post a Comment