Thursday, February 20, 2025

സംഘടിത സകാത്ത് ;` `മുജ-ജമകൾചെയ്യുന്ന തെറ്റ് -2` *സകാത്ത് ഫണ്ട്* *സംഘടനക്ക് നൽകുന്നു.*

 `സംഘടിത സകാത്ത് ;`

`മുജ-ജമകൾചെയ്യുന്ന തെറ്റ് -2`


*സകാത്ത് ഫണ്ട്* 

*സംഘടനക്ക് നൽകുന്നു.*

✍️

_*Aslam Saqafi Payyoli*_


പാവങ്ങളുടെ അവകാശമായ സകാത്ത് പൂർണ്ണമായും അവകാശികൾക്ക് നൽകാതെ ജമാഅതെ ഇസ്‌ലാമി അവരുടെ  സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നൽകിവരുന്നുണ്ട്.


വിശുദ്ധ ഖുർആൻ പറഞ്ഞ എട്ടു വിഭാഗങ്ങൾക്ക് പുറമേ സ്വന്തം സംഘടനകളെയും സ്ഥാപനങ്ങളെയും സകാത്തിന്റെ അവകാശികളായി ചേർത്തുകൊണ്ടാണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.


വിശുദ്ധ റമദാനിൽ സകാത്ത് ആവശ്യപ്പെട്ടുകൊണ്ട് സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പരസ്യങ്ങൾ  ജമാഅത് ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിൽ തന്നെ നൽകാറുമുണ്ട്.


ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർത്ഥി സംഘടനയാണ് എസ് ഐ ഒ. ഈ സംഘടനക്ക് സകാത്ത് ആവശ്യപ്പെട്ടുകൊണ്ട് പ്രബോധനത്തിൽ എഴുതുന്നു: 


''ഇന്ത്യയിൽ ഒന്നര പതിറ്റാണ്ടു കാലമായി വിദ്യാർത്ഥി യുവജനങ്ങൾക്കിടയിൽ ഇസ്‌ലാമിക പ്രവർത്തനം നിർവഹിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സ്റ്റുഡൻസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ് ഐ ഒ) ...നിങ്ങളുടെ സകാത്ത് സ്വദകളിൽ നിന്ന് നല്ലൊരു വിഹിതം നൽകി ഈ വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.  പ്രസിഡണ്ട്, എസ് ഐ ഒ കേരള സോൺ (പ്രബോധനം വാരിക 1999 ജനുവരി 9)


ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥിനികളുടെ സംഘടനയാണ് ജി ഐ ഒ.

ഈ സംഘടനക്ക് സകാത്ത് ആവശ്യപ്പെട്ടുകൊണ്ട് പ്രബോധനത്തിൽ എഴുതുന്നു:


" 1984 രൂപീകൃതമായ ഇസ്‌ലാമിക വിദ്യാർഥിനി സംഘടനയാണ് ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (ജി ഐ ഒ) ..... ഈ പരിശുദ്ധ റമദാനിൽ നിങ്ങളുടെ സകാത്ത് സ്വദക്കളിൽ നിന്നും സംഭാവനകൾ അയച്ചുതന്നു ജി ഐ ഓ വിനെ സഹായിക്കണമെന്ന് ദീനുൽ ഇസ്‌ലാമിന്റെ പേരിൽ അഭ്യർത്ഥിക്കുന്നു.

സെക്രട്ടറി ജി ഐ ഓ കേരള

ഐ എസ് ടി ബിൽഡിംഗ്

സിൽവർ ഹിൽസ് കാലിക്കറ്റ്

(പ്രബോധനം വരിക)


സ്ഥാപനങ്ങളും പള്ളികളും സകാത്തിന്റെ അവകാശികളിൽ പെടില്ലെന്ന് ഐ.പി.എച്ച് ഇറക്കിയ പ്രസിദ്ധീകരണങ്ങളിൽ അവർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.


(തുടരും )

ആർത്തവകാരി വുളൂഅ് ചെയ്യുന്നതിന്റെ വിധി എന്ത് ?وضع ء الحاءض

 ചോദ്യം


ആർത്തവകാരി വുളൂഅ് ചെയ്യുന്നതിന്റെ വിധി എന്ത് ?

ഉറങ്ങാനും മറ്റും വുളുഅ് ചെയ്യുന്നത് സുന്നത്തുണ്ടോ ?


ഉത്തരം

ആർത്തവം പുറപ്പെട്ടു കൊണ്ടിരിക്കുന്ന സമയത്ത് ഹറാമാണ് അത് സുന്നത്തില്ല

തുഹ്ഫ 1/386

നിഹായ 1/330

ബുജൈരിമി 1/134



എന്നാൽ ആർത്തവരക്തം നിന്നതിനു ശേഷം ആർത്തവം മുഖേനയുള്ള കുളിക്ക് മുമ്പ് ഉറങ്ങുക ഭക്ഷണം കഴിക്കുക തുടങ്ങിയവർക്ക് വേണ്ടി ഗുഹ്യഭാഗം കഴുകലും വുളുഅ് ചെയ്യലും സുന്നത്താണ്

തുഹ്ഫ 1/284 ഫത്ഹുൽ മുഈൻ 31

( ويحرم به ) أي الحيض ( ما حرم بالجنابة ) ؛ لأنه 

أغلظ ( و ) زيادة هي الطهارة بنية التعبد لغير نحو النسك والعيد

تحفة المحتاج ١/

٣٨٦

فالذي يحرم بالحيض أكثر من ذلك، فمن ذلك طلاقها، وطهرها بالماء أو بالتيمم قبل انقطاع الدم إلا في أغسال الحج، فقد قال العلامة م ر: ومما يحرم عليها أي الحائض الطهارة عن الحدث بقصد التعبد مع علمها بالحرمة لتلاعبها، فإن كان المقصود النظافة كأغسال الحج لم يمتنع حاشية البجيرمي

.......

( فإذا انقطع ) دم الحيض لزمن إمكانه ومثله النفاس ( لم يحل قبل الغسل ) أو التيمم ( غير ) الطهر بنية التعبد والصلاة لفاقد الطهورين بل تجب تحفة المحتاج ١/٢٧٤


Aslam Kamil Saquafi parappanangadi


Wednesday, February 19, 2025

സംഘടിത സകാത്ത് ;` *ജമാ - മുജകൾ* *ചെയ്യുന്ന തെറ്റുകൾ

 `സംഘടിത സകാത്ത് ;`

*ജമാ - മുജകൾ* 

*ചെയ്യുന്ന തെറ്റുകൾ* 1️⃣

✍️aslam saquafi payyoli 

➖➖➖➖➖➖➖➖➖➖➖➖

ഇപ്പോഴും സംഘടിത സകാത്തിന്റെ തെറ്റുകൾ ബോധ്യപ്പെടാത്ത ചിലരെങ്കിലുമുണ്ട്. അവരുടെ ശ്രദ്ധയിലേക്ക് ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്നു.


1) പുത്തൻവാദി സംഘടനകൾ പിരിച്ചെടുക്കുന്ന സകാത്ത് സ്വർണ്ണം, വെള്ളി തുടങ്ങിയ പരോക്ഷ ധനങ്ങളുടെ  സകാത്താണ്. ഇത് ഇസ്‌ലാമിക ഭരണാധികാരിക്ക് പോലും പിടിച്ചെടുക്കാൻ പാടില്ലാത്ത സകാത്താകുന്നു. 


2012 ന് ശേഷം സംഘടന (കമ്മറ്റി)യുടെ സകാത്ത് കിട്ടാതെപോയ മുജാഹിദിലെ എട്ടാം ഗ്രൂപ്പ്‌ ഈ വസ്തുത തുറന്നെഴുതിയിട്ടുണ്ട്. 


" ശൈഖ് അൽബാനി പറയുന്നത് കാണുക : നബി(സ)യുടെ കാലത്തും സലഫുസ്വാലിഹിന്റെ കാലത്തും കാലിസമ്പത്ത്, കൃഷി എന്നിവയുടെ സകാത്ത് പോലുള്ളവ ശേഖരിക്കപ്പെട്ടിരുന്നു. അപ്രകാരം ഇരുനാണയങ്ങളുടെ സകാത്ത് ശേഖരിക്കപ്പെടാറുണ്ടായിരുന്നില്ല. സകാത്ത് ബാധ്യതയുള്ള ധനികനെ തന്നെ ഏൽപ്പിക്കുകയും അങ്ങനെ അയാൾ തന്നെ തന്റെ നാണയത്തിൽ നിർബന്ധമായ സകാത്ത് വിതരണം ചെയ്യുകയുമായിരുന്നു ഉണ്ടായിരുന്നത്. (ദുറൂസു ശൈഖ് അൽബാനി26/10) 


കാലി സമ്പത്ത് നാമ മാത്രമാകുകയും വിളകൾ നാണ്യവിളകളാവുകയും ചെയ്തിരിക്കെ ജനങ്ങളുടെ കയ്യിലുള്ള ധനത്തിന്റെ ഏറിയ പങ്കും നാണയങ്ങൾ, വാടക, ശമ്പളം, കണക്കാക്കാൻ പറ്റാത്ത കച്ചവടം, സ്വർണ്ണം, വെള്ളി തുടങ്ങിയ പരോക്ഷ ധനമാണ് ഇക്കാലത്തുള്ളത്. ഇവിടെ ഒരു ഇസ്‌ലാമിക ഭരണമുണ്ടെങ്കിൽ തന്നെ അധികാരസ്ഥൻ ആവശ്യപ്പെട്ടിട്ടില്ലെങ്കിൽ സ്വന്തം വിതരണം ചെയ്യാൻ അവകാശമുള്ള പരോക്ഷ ധനത്തിന്റെ സകാത്ത് പിരിച്ചെടുക്കാനാണോ ഇത്തരം ദുർന്യായങ്ങളും അട്ടിമറിയും നടത്തുന്നത്. "

(അൽ ഇസ്‌ലാഹ് മാസിക 

2015 ജൂലൈ പേജ് : 10, 11)


നമ്മുടെ നാട്ടിൽ ഇസ്‌ലാമിക ഭരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ മുജാഹിദും ജമാഅത്തും ചെയ്തുകൊണ്ടിരിക്കുന്നത്.

(തുടരും)

സ്ത്രീകളുടെ പ്രവർത്തനമേഖല വീടാണ് അബുൽ അഅ്ലാ മൗദൂദി

 ജമാഅത്തേ ഇസ്ലാമിക്കാർ മൗദൂദിയെ തള്ളുമോ ?



സ്ത്രീകളുടെ പ്രവർത്തനമേഖല വീടാണ്


അബുൽ അഅ്ലാ മൗദൂദി


മൗദൂദി എഴുതുന്നു.


സ്ത്രീയുടെ പ്രവർത്തനമേഖല


ഇസ്‌ലാമിക നിയമത്തിൽ സ്ത്രീയെ വീട്ടിലെ രാജ്ഞിയാക്കിയിരി ക്കുകയാണ്. സമ്പാദനത്തിൻ്റെ ഉത്തരവാദിത്തം പുരുഷന്റെ മേലിലും ഈ കാശുകൊണ്ടു വീടു നിയന്ത്രിക്കേണ്ടതു സ്ത്രീയുടെ കടമയാണ്. “സ്ത്രീ, ഭർത്താവിൻ്റെ വീടു സൂക്ഷിപ്പുകാരിയാണ്. അതിനെ കുറിച്ച അവൾ (അന്ത്യനാളിൽ) ചോദിക്കപ്പെടുകയും ചെയ്യും. (ബുഖാരി) പുറം ലോകത്തെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്ന മുഴുവൻ കാര്യങ്ങളും സ്ത്രീകളുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവാണ്. "സ്ത്രീക്കു ജുമുഅ നിസ്ക്കാരം നിർബന്ധമില്ല.” (അബൂദാവൂദ്) യുദ്ധവും നിർബ ന്ധമില്ല. അത്യാവശ്യഘട്ടങ്ങളിൽ, യോദ്ധാക്കളെപരിചരിക്കാൻ വേണ്ടി സ്ത്രീകളെ കൊണ്ടുപോകാമെന്നു സവിസ്‌തരം ശേഷം വിവരിക്കുന്നുണ്ട്. മരണസംബന്ധമായ കാര്യങ്ങളിൽ ഇവൾക്കു പങ്കുകൊള്ളേണ്ടതില്ല. എന്നല്ല, അതിൽ നിന്നവളെ തടയുകയാണു ചെയ്യുന്നത്. (ബുഖാരി)


സ്ത്രീക്കു ജമാഅത്തുനിസ്ക്കാരമോ പള്ളികളിൽ സംബന്ധിക്കലോ ചെയ്യേണ്ടതില്ല. വിശ്വാസയോഗ്യകളായ സദ്‌വൃത്തകളായ സ്ത്രീകളോ ടൊപ്പം മസ്‌ജിദിൽ പോവാനുള്ള സമ്മതം നൽകിയിട്ടുണ്ടെങ്കിലും അതിനെ പ്രോൽസാഹിപ്പിക്കുന്നില്ല. ഉറ്റബന്ധുവിൻറെ കൂടെയല്ലാതെ യാത്രചെയ്യാനുള്ള അനുമതിയുമില്ല. (തിർമിദി)


ചുരുക്കത്തിൽ ഒരു വിധേനയും സ്ത്രീകൾക്കു വീട്ടിൽ നിന്നു പുറ ത്തിറങ്ങാൻ അനുമതിയില്ല. മതം ഇതു ഇഷ്‌ടപ്പെടുന്നില്ല. ഇസ്ലാം സ്ത്രീയോടു കൽപിക്കുന്നതു വീട്ടിലടങ്ങിയൊതുങ്ങിയിരിക്കാനാണ്. "സ്ത്രീകൾ അവരുടെ വീടുകളിൽ അടങ്ങിയൊതുങ്ങിയിരിക്കട്ടെ.”(6)


സ്ത്രീകൾ അവരുടെ വീടുകളിൽ അടങ്ങിയൊതുങ്ങി ഇരിക്കട്ടെ." എന്ന ആയത്തിൻ്റെ യഥാർത്ഥ അർത്ഥവും ഇതു തന്നെ. എങ്കിലും, വളരെ അത്യാവശ്യഘട്ടങ്ങളിൽ വീട്ടിൽ നിന്നിറങ്ങേണ്ടി വരുമെന്നുള്ളതു കൊണ്ടു അധികം കർക്കശമാക്കിയിട്ടില്ല.


ചില സ്ത്രീകൾക്കു സംരക്ഷകനായി ആരും തന്നെയില്ലാതിരിക്കുക. ഉറ്റ ബന്ധുവിൻ്റെ മരണം, കൊടിയ ദാരിദ്ര്യം, രോഗം, ഇതു പോലത്ത മറ്റു കാരണങ്ങളും സ്ത്രീകളെ പുറത്തിറക്കാൻ നിർബന്ധിതമാക്കുന്നു. ഇത്തരം രംഗങ്ങളിൽ നിയമം വിട്ടുവീഴ്‌ച ചെയ്യുന്നുണ്ട്. ഒരു ഹദീസിലി


പർദ അബുൽ അഅ്ലാ മൗദൂദി

172


Aslam Kamil Saquafi parappanangadi


https://m.facebook.com/story.php?story_fbid=pfbid02W5iaTbp6FHLZwm1SnsaQViKRn5fJYYYVtJnuDrzVJxC9UCw2FcQ42o9nVfRNRJKLl&id=100016744417795&mibextid=Nif5oz

Tuesday, February 18, 2025

സകാത്ത് കമ്മറ്റി` *ജമാഅത്തുകാർക്ക്* *പറ്റിയ പണി ഇതാണ്*

 `സകാത്ത് കമ്മറ്റി`

*ജമാഅത്തുകാർക്ക്* 

*പറ്റിയ പണി ഇതാണ്*

✍️aboohabeeb payyoli 

➖➖➖➖➖➖➖➖➖➖➖➖

 പാവങ്ങളുടെ അവകാശങ്ങൾ പിരിച്ചെടുത്ത് പൊതു ഫണ്ടായി മാധ്യമം പത്രത്തിനും മീഡിയ വണ്ണിനും പ്രബോധനം വാരികക്കും ഓഫീസ് സ്റ്റാഫുകൾക്കുള്ള ശമ്പളത്തിനും സംഘടനാ പ്രവർത്തനത്തിനും പള്ളി, മദ്റസ, ഓഫീസ് നിർമ്മാണത്തിനും മറ്റു പലതിനും ഉപയോഗപ്പെടുത്തുന്ന ജമാഅത്തുകാർക്കും വഹാബികൾക്കും ഫണ്ട് വികസിപ്പിക്കാൻ ചെയ്യാവുന്ന ഒരു കാര്യം പറഞ്ഞു തരാം. 


നിങ്ങളുടെ കൂട്ടത്തിലുള്ളവരുടെ  ശമ്പളവും മറ്റു വരുമാനങ്ങളും ശേഖരിക്കാൻ ഒരു കമ്മിറ്റിയുണ്ടാക്കുക. അവർ ഓരോ മാസവും അവ കൃത്യമായി ശേഖരിക്കട്ടെ. എന്നിട്ടവ ബൈത്തുൽമാലിൽ സൂക്ഷിക്കട്ടെ. മുതലാളിമാരുടെ  ചെലവുകൾ ക്കാവശ്യമായ കിറ്റുകൾ മാസാമാസം അവരുടെ വീടുകളിൽ എത്തിച്ചു കൊടുക്കുക. ഹോസ്പിറ്റൽ ചെലവുകളും ഇതിൽ നിന്ന് തന്നെ കൊടുക്കുക. ബാക്കി തുകകൾ നിങ്ങളുടെ പത്ര മാധ്യമ പ്രവർത്തനങ്ങൾക്കും  ഓഫീസ് വർക്കുകൾക്കും ഉപയോഗപ്പെടുത്താം. 


എങ്കിൽ, പാവങ്ങൾക്ക് അവരുടെ അവകാശങ്ങൾ ലഭിക്കുകയും സമ്പന്നന്മാരുടെ സകാത്ത് വീടുകയും അവർ കുറ്റത്തിൽ നിന്ന് ഒഴിവാകുകയും ചെയ്യുമല്ലോ.


ജമാഅത്കാരാ...

നിങ്ങൾ മുതലാളിമാരുടെ വരുമാനങ്ങൾ ശേഖരിക്കാൻ കമ്മിറ്റിയുണ്ടാക്കൂ.. 

പാവങ്ങളെ വെറുതെ വിടൂ. അവരുടെ അവകാശങ്ങൾ പൂർണ്ണമായും അവർക്ക് തന്നെ ലഭിക്കട്ടെ.

➖🌹➖

ജനാബത്ത് കാരിക്ക് ദിക്റാണെന്ന് കരുതി ഖുർആൻ ഓതാമോ

 ചോദ്യം: പതിവായി ഓതുന്ന സൂറത്തുകൾ ആർത്തവ

സമയത്ത് മുസ്ഹഫ് തൊടാതെയും നോക്കാതെയും ഓതാമോ? അതിന് പ്രത്യേക നിയ്യത്ത് ചെയ്യേണ്ടതുണ്ടോ?



ഉത്തരം: ആർത്തവസമയം മുസഹഫ് സ്പർശനം മാത്ര

മല്ല, ഖുർആൻ പാരായണവും ഹറാമാണ്. അതിനാൽ മുസ്ഹഫ് സ്‌പർശിക്കാതെയും നോക്കാതെയുമാണെങ്കിലും ആർത്തവമുള്ളപ്പോൾ ഖുർആൻ പാരായണം പാടില്ല. എന്നാൽ ഖുർആൻ പാരായണം എന്ന ഉദ്ദേശ്യ ത്തോടെയാകുമ്പോഴേ നിഷിദ്ധമാകുന്നുള്ളൂ. ആ ഉദ്ദേശ്യ മില്ലാതെ- ദിക്റ് ചൊല്ലുന്നുവെന്ന ഉദ്ദേശ്യത്തോടെയോ ഒന്നും ഉദ്ദേശ്യമില്ലാതെയോ ഖുർആനിലെ വചനങ്ങൾ ചൊല്ലുന്നതിന് വിരോധമില്ല.


ആർത്തവം ഖുർആൻ പാരായണത്തിന് തടസ്സമായ തിനാൽ ആർത്തവ മുണ്ടായിരിക്കെ ഖുർആൻ വചനങ്ങൾ ഉരുവിടുമ്പോൾ ഖുർആൻ എന്ന ഉദ്ദേശ്യമുണ്ടെങ്കിലേ അത് ഖുർആനായി പരിഗണിക്കപ്പെടുകയുള്ളു എന്നാണ് നിയമം. ഇതിൽ പതിവായി ഓതുന്നത്, അല്ലാത്തത് എന്ന് വ്യത്യാസമില്ല. പതിവായി ഓതുന്നതാണെങ്കിലും ഖുർആൻ പാരായണം എന്ന ഉദ്ദേശ്യത്തോടെയാണെങ്കിൽ ആർത്തവ സമയം ഹറാം തന്നെയാണ്. ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതെ ചൊല്ലൽ അനുവദനീയവുമാണ്

ഇങ്ങനെ ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതെ ആർത്ത സമയത്ത് ഖുർആൻ സൂക്തങ്ങൾ, വചനങ്ങൾ ചൊല്ലി യാൽ അത് ഖുർആനായി പരിഗണിക്കപ്പെടുകയില്ല. ഖുർആൻ പാരായണത്തിൻറെ പ്രതിഫലം അതിനില്ല. ദിക്ർ എന്ന നിലയിൽ പ്രതിഫലാർഹവുമാണ്.


ഇമാം ഇബ്‌നു ഹജർ (റ) എഴുതുന്നു : ഖുർആൻ

പാരായണം എന്ന ഉദ്ദേശ്യമുണ്ടാകുമ്പോൾ മാത്രമാണ് ഹറാമുള്ളത്. അത് മാത്രമായാലും മറ്റെന്തെങ്കിലും ഉദ്ദേശ്യ ത്തോടെയായാലും ഖുർആൻ പാരായണം എന്ന ഉദ്ദേശ്യ മുണ്ടെങ്കിൽ ഹറാമാണ്. അതേ സമയം ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതെ ഖുർആനിലെ ദിക്റുകളും ദുആകളും വഅ്ളുകളും ഖിസ്സകളും ഹുക്‌മുകളുമെല്ലാം ജനാബത്, ഹൈള്, നിഫാസ് എന്നീ അശുദ്ധികളുള്ളവർക്ക് അനുവദനീയമാണ്.


ദിക്ർ എന്ന് മാത്രം ഉദ്ദേശിച്ചു കൊണ്ടായാലും 

ഒരുദ്ദേശ്യവുമില്ലാതെയായാലും അനുവദനീയമാണ്. കാരണം ജനാബത് പോലെയുള്ള തടസ്സമുണ്ടാകുമ്പോൾ ഖുർആൻ എന്ന ഉദ്ദേശ്യമുണ്ടെങ്കിലേ ഖുർആൻ ആവുകയുള്ളു. (തുഹ്ഫ 1- 271) പതിവായി ഓതാറുള്ള സൂറതുകൾ ഖുർആൻ എന്ന ഉദ്ദേശ്യത്തിലല്ലാതെ ആർത്തവ സമയം ചൊല്ലുന്നതിന് വിരോധമില്ലെന്നും ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതിരിക്കുകയെന്നതാണ് നിബന്ധനയെന്നും മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്.


CM Al RASHIDA ONLINE DARS

Copy alfathava abdulJaleel Saquafi

Saturday, February 15, 2025

ഫിഖ്‌ഹിൽ പറഞ്ഞ നിബന്ധനകൾ പാലിക്കാതെ കച്ചവടം പോലെയുള്ള ഇടപാടുകൾ നടത്തുന്നതിന്റെ വിധി എന്ത് ?

 േചാദ്യം

ഫിഖ്‌ഹിൽ പറഞ്ഞ നിബന്ധനകൾ പാലിക്കാതെ കച്ചവടം പോലെയുള്ള ഇടപാടുകൾ നടത്തുന്നതിന്റെ വിധി എന്ത് ?

മറുപടി

അത് ഹറാമാണന്ന് എല്ലാ കിതാബിലും പറഞ്ഞിട്ടുണ്ട്
(നിഹായ - തുഹ്ഫ - സവാജിറ്
മുഗ്നി)

ﺗﻌﺎﻃﻲ اﻟﻌﻘﻮﺩ اﻟﻔﺎﺳﺪﺓ ﺣﺮاﻡ / نهاية

ﻗﺎﻝ ﻋ ﺷ ﻧﻘﻞ ﻋﻦ ﺯﻭاﺟﺮ اﺑﻦ ﺣﺞ ﺃﻥ ﺗﻌﺎﻃﻲ اﻟﻌﻘﻮﺩ اﻟﻔﺎﺳﺪﺓ ﻛﺒﻴﺮﺓ ﻓﻠﻴﺮاﺟﻊ. اﻩـ شرواني
അത് കൊണ്ട് കച്ചവടം നടത്തുന്നവർ അതിന്റെ ശർത്വുകൾ പഠിച്ചിരിക്കൽ നിർബന്ധമാണ്.
ശർത്തുകൾ പാലിക്കാതെ  ഇടപാടുകൾ നടത്തുമ്പോൾ ഇടപാട് ഹറാമാവുന്നതാണ്. ഇടപാടുകൾ ഹറാമായി കഴിഞ്ഞാൽ പരലോകത്ത് ശിക്ഷക്ക് കാരണമാകും.
അതുകൊണ്ടാണ് ഫിഖ്ഹിന്റെ  ഗ്രന്ഥങ്ങളിൽ ഇബാദത്തുകൾ (ആരാധന മുറകൾ) കഴിഞ്ഞാൽ തൊട്ടടുത്ത അധ്യായങ്ങൾ കച്ചവടം തുടങ്ങി ഇടപാടുകള മായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നത്. അതിൽ പാലിക്കേണ്ട നിയമങ്ങളും നിബബന്ധനകളും മറ്റു കാര്യങ്ങളും കൃത്യമായി ധാരാളം വാല്യങ്ങളിലായി ചർച്ചകൾ നടത്തിയിട്ടുണ്ട് ,

Aslam Kamil parappanangadi

യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന...