`സംഘടിത സകാത്ത് ;`
`മുജ-ജമകൾചെയ്യുന്ന തെറ്റ് -2`
*സകാത്ത് ഫണ്ട്*
*സംഘടനക്ക് നൽകുന്നു.*
✍️
_*Aslam Saqafi Payyoli*_
പാവങ്ങളുടെ അവകാശമായ സകാത്ത് പൂർണ്ണമായും അവകാശികൾക്ക് നൽകാതെ ജമാഅതെ ഇസ്‌ലാമി അവരുടെ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നൽകിവരുന്നുണ്ട്.
വിശുദ്ധ ഖുർആൻ പറഞ്ഞ എട്ടു വിഭാഗങ്ങൾക്ക് പുറമേ സ്വന്തം സംഘടനകളെയും സ്ഥാപനങ്ങളെയും സകാത്തിന്റെ അവകാശികളായി ചേർത്തുകൊണ്ടാണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.
വിശുദ്ധ റമദാനിൽ സകാത്ത് ആവശ്യപ്പെട്ടുകൊണ്ട് സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പരസ്യങ്ങൾ ജമാഅത് ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിൽ തന്നെ നൽകാറുമുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർത്ഥി സംഘടനയാണ് എസ് ഐ ഒ. ഈ സംഘടനക്ക് സകാത്ത് ആവശ്യപ്പെട്ടുകൊണ്ട് പ്രബോധനത്തിൽ എഴുതുന്നു:
''ഇന്ത്യയിൽ ഒന്നര പതിറ്റാണ്ടു കാലമായി വിദ്യാർത്ഥി യുവജനങ്ങൾക്കിടയിൽ ഇസ്‌ലാമിക പ്രവർത്തനം നിർവഹിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സ്റ്റുഡൻസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ് ഐ ഒ) ...നിങ്ങളുടെ സകാത്ത് സ്വദകളിൽ നിന്ന് നല്ലൊരു വിഹിതം നൽകി ഈ വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രസിഡണ്ട്, എസ് ഐ ഒ കേരള സോൺ (പ്രബോധനം വാരിക 1999 ജനുവരി 9)
ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥിനികളുടെ സംഘടനയാണ് ജി ഐ ഒ.
ഈ സംഘടനക്ക് സകാത്ത് ആവശ്യപ്പെട്ടുകൊണ്ട് പ്രബോധനത്തിൽ എഴുതുന്നു:
" 1984 രൂപീകൃതമായ ഇസ്‌ലാമിക വിദ്യാർഥിനി സംഘടനയാണ് ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (ജി ഐ ഒ) ..... ഈ പരിശുദ്ധ റമദാനിൽ നിങ്ങളുടെ സകാത്ത് സ്വദക്കളിൽ നിന്നും സംഭാവനകൾ അയച്ചുതന്നു ജി ഐ ഓ വിനെ സഹായിക്കണമെന്ന് ദീനുൽ ഇസ്‌ലാമിന്റെ പേരിൽ അഭ്യർത്ഥിക്കുന്നു.
സെക്രട്ടറി ജി ഐ ഓ കേരള
ഐ എസ് ടി ബിൽഡിംഗ്
സിൽവർ ഹിൽസ് കാലിക്കറ്റ്
(പ്രബോധനം വരിക)
സ്ഥാപനങ്ങളും പള്ളികളും സകാത്തിന്റെ അവകാശികളിൽ പെടില്ലെന്ന് ഐ.പി.എച്ച് ഇറക്കിയ പ്രസിദ്ധീകരണങ്ങളിൽ അവർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
(തുടരും )
No comments:
Post a Comment