ചോദ്യം: പതിവായി ഓതുന്ന സൂറത്തുകൾ ആർത്തവ
സമയത്ത് മുസ്ഹഫ് തൊടാതെയും നോക്കാതെയും ഓതാമോ? അതിന് പ്രത്യേക നിയ്യത്ത് ചെയ്യേണ്ടതുണ്ടോ?
ഉത്തരം: ആർത്തവസമയം മുസഹഫ് സ്പർശനം മാത്ര
മല്ല, ഖുർആൻ പാരായണവും ഹറാമാണ്. അതിനാൽ മുസ്ഹഫ് സ്‌പർശിക്കാതെയും നോക്കാതെയുമാണെങ്കിലും ആർത്തവമുള്ളപ്പോൾ ഖുർആൻ പാരായണം പാടില്ല. എന്നാൽ ഖുർആൻ പാരായണം എന്ന ഉദ്ദേശ്യ ത്തോടെയാകുമ്പോഴേ നിഷിദ്ധമാകുന്നുള്ളൂ. ആ ഉദ്ദേശ്യ മില്ലാതെ- ദിക്റ് ചൊല്ലുന്നുവെന്ന ഉദ്ദേശ്യത്തോടെയോ ഒന്നും ഉദ്ദേശ്യമില്ലാതെയോ ഖുർആനിലെ വചനങ്ങൾ ചൊല്ലുന്നതിന് വിരോധമില്ല.
ആർത്തവം ഖുർആൻ പാരായണത്തിന് തടസ്സമായ തിനാൽ ആർത്തവ മുണ്ടായിരിക്കെ ഖുർആൻ വചനങ്ങൾ ഉരുവിടുമ്പോൾ ഖുർആൻ എന്ന ഉദ്ദേശ്യമുണ്ടെങ്കിലേ അത് ഖുർആനായി പരിഗണിക്കപ്പെടുകയുള്ളു എന്നാണ് നിയമം. ഇതിൽ പതിവായി ഓതുന്നത്, അല്ലാത്തത് എന്ന് വ്യത്യാസമില്ല. പതിവായി ഓതുന്നതാണെങ്കിലും ഖുർആൻ പാരായണം എന്ന ഉദ്ദേശ്യത്തോടെയാണെങ്കിൽ ആർത്തവ സമയം ഹറാം തന്നെയാണ്. ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതെ ചൊല്ലൽ അനുവദനീയവുമാണ്
ഇങ്ങനെ ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതെ ആർത്ത സമയത്ത് ഖുർആൻ സൂക്തങ്ങൾ, വചനങ്ങൾ ചൊല്ലി യാൽ അത് ഖുർആനായി പരിഗണിക്കപ്പെടുകയില്ല. ഖുർആൻ പാരായണത്തിൻറെ പ്രതിഫലം അതിനില്ല. ദിക്ർ എന്ന നിലയിൽ പ്രതിഫലാർഹവുമാണ്.
ഇമാം ഇബ്‌നു ഹജർ (റ) എഴുതുന്നു : ഖുർആൻ
പാരായണം എന്ന ഉദ്ദേശ്യമുണ്ടാകുമ്പോൾ മാത്രമാണ് ഹറാമുള്ളത്. അത് മാത്രമായാലും മറ്റെന്തെങ്കിലും ഉദ്ദേശ്യ ത്തോടെയായാലും ഖുർആൻ പാരായണം എന്ന ഉദ്ദേശ്യ മുണ്ടെങ്കിൽ ഹറാമാണ്. അതേ സമയം ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതെ ഖുർആനിലെ ദിക്റുകളും ദുആകളും വഅ്ളുകളും ഖിസ്സകളും ഹുക്‌മുകളുമെല്ലാം ജനാബത്, ഹൈള്, നിഫാസ് എന്നീ അശുദ്ധികളുള്ളവർക്ക് അനുവദനീയമാണ്.
ദിക്ർ എന്ന് മാത്രം ഉദ്ദേശിച്ചു കൊണ്ടായാലും
ഒരുദ്ദേശ്യവുമില്ലാതെയായാലും അനുവദനീയമാണ്. കാരണം ജനാബത് പോലെയുള്ള തടസ്സമുണ്ടാകുമ്പോൾ ഖുർആൻ എന്ന ഉദ്ദേശ്യമുണ്ടെങ്കിലേ ഖുർആൻ ആവുകയുള്ളു. (തുഹ്ഫ 1- 271) പതിവായി ഓതാറുള്ള സൂറതുകൾ ഖുർആൻ എന്ന ഉദ്ദേശ്യത്തിലല്ലാതെ ആർത്തവ സമയം ചൊല്ലുന്നതിന് വിരോധമില്ലെന്നും ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതിരിക്കുകയെന്നതാണ് നിബന്ധനയെന്നും മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്.
CM Al RASHIDA ONLINE DARS
Copy alfathava abdulJaleel Saquafi
No comments:
Post a Comment